540. ചരിത്രപരമായ ഭൗതികവാദം.
//
മാർക്സിസത്തിലെ "ഭൗതികവാദവും വൈരുദ്ധ്യാധിഷ്ഠിത ഭൗതിക വാദവും. " എന്ന വിഷയത്തിന്റെ ഉദ്ദേശം സാമൂഹിക വിഷയങ്ങളിൽ ശാസ്ത്രീയ സമീപനം നൽകുന്നു എന്നതാണ്. മനുഷ്യരുടെ കഷ്ടപ്പാടുകളും ദാരിദ്ര്യവും ദൈവത്തിന്റെ തീരുമാനമാണെന്നാണ് ബൂർഷ്വാ വാദം. മാർക്സിസം അത് അംഗീകരിക്കുന്നില്ല, മാനവ രാശിയുടെ ചരിത്റം പ്രാചീന ശിലായുഗം മുതൽ മാർക്സിസം വിശദമായി പരിശോധിക്കുന്നു. തങ്ങളുടെ സ്വത്തുക്കൾ ദൈവത്തിന്റെ അനുഗ്രഹമാണെന്ന് ബൂർഷ്വാസി അവകാശപ്പെടുന്നു; എന്നാൽ അവർക്ക് അങ്ങനെ തെളിയിക്കാൻ തെളിവുകളൊന്നുമില്ല. അവയുടെ ശാസ്ത്രീയ പരിശോധനയാണ് ചരിത്രപരമായ ഭൗതികവാദം. യഥാർത്ഥത്തിൽ; അവരുടെ സ്വത്തുക്കൾ വർഷങ്ങളോളം നിയമവിരുദ്ധമായോ സമൂഹത്തെ വഞ്ചിച്ചോ നേടിയെടുത്തതാണ്. അതുവഴി ദേശീയ ആസ്തികൾ യഥാർത്ഥത്തിൽ രാജ്യത്തിന്റെ ഉടമസ്ഥതയിലുള്ളതും എല്ലാ പൗരന്മാർക്കും അനുഭവിക്കാൻ അർഹതയുള്ളതുമാണ്; മുതലാളിത്ത വ്യവസ്ഥ അവയാകെ നിഷേധിക്കുന്നു. സോഷ്യലിസ്റ്റ് വ്യവസ്ഥയിലൂടെ മാത്റമേ പണിയെടുക്കുന്നവരുടെ യാകെ ജീവിതം അഭിവൃദ്ധിപ്പെടുത്താൻ ആവുകയുള്ളൂ. ജനാധിപത്യത്തിൽ "രാഷ്ട്രീയ അധികാരം" ജനങ്ങളിൽ ആണെന്നത് കാര്യങ്ങൾ രാജവാഴ്ചയെ അപേക്ഷിച്ച് കൂടുതൽ സൗകര്യപ്രദമാക്കുന്നു. സോഷ്യലിസ്റ്റ് വ്യവസ്ഥയെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കുകയാണ് മാർക്സിസം അംഗീകരിക്കുന്ന രാഷ്ട്രീയ പാർട്ടികൾ ചെയ്യേണ്ടത്.
//
"മനുഷ്യരാശിയുടെ"
ചരിത്രം; പുരാതന "ശിലായുഗത്തിൽ" നിന്ന് ആരംഭിക്കുന്നു, ഏകദേശം ഒരു
കോടിയോളം വർഷങ്ങളുടെ വളർച്ചയാണ് ഇന്നത്തെ ആധുനിക മനുഷ്യന് ഉള്ളത്. മനുഷ്യ
സംസ്കാരത്തിന്റെ പ്രാരംഭ ഘട്ടത്തിൽ ദൈവങ്ങളോ; ഭാഷകളോ; മതങ്ങളോ ഒന്നും
ഉണ്ടായിരുന്നില്ല. കേവലം മനുഷ്യർ മാത്റം. വൻ മരങ്ങളിലും ഗുഹകളിലും
മറ്റും കഴിഞ്ഞിരുന്ന മനുഷ്യൻ ക്രമേണ ഒത്തുചേരുകയും ഒന്നിച്ചു താമസിക്കുകയും
കൃഷി ആരംഭിക്കുകയും ഗോത്രങ്ങൾ രൂപം കൊള്ളുകയും ഗോത്രങ്ങൾ പരസ്പരം
ഏറ്റുമുട്ടുകയും പരാജയപ്പെടുന്നവരെ കൊല്ലുകയോ അടിമകളാക്കുകയോ
ചെയ്തിരുന്നു. അവരുടെ സ്വത്തുക്കൾ (കാലി സമ്പത്തും കൃഷി സ്ഥലങ്ങളും
മറ്റും) സ്വന്തമാക്കുകയും ചെയ്തുകൊണ്ടാണ് "സ്വകാര്യ സ്വത്തി" ന്റെയും
ആധുനിക ജീവിതത്തിന്റെയും ആവിർഭാവം". മനുഷ്യ സംസ്കാരം എത്രയോ വളർന്നതിന്
ശേഷമാണ് ഭാഷയും ലിപികളും ഉണ്ടാകുന്നത്. അവക്ക് ശേഷം മാത്രമാണ് ഒരോ മതങ്ങളും
അവയിലെ ദൈവങ്ങളും ഉണ്ടാകുന്നത്. ബൈബിൾ എഴുതുന്നതിന് മുൻപ് അതിലെ ദൈവവും
മനുസ്മൃതി രചിക്കുന്നതിന്ന്മുൻപ് അതിലെ ദൈവവും ഖുറാൻ രചിക്കുന്നതിന് മുൻപ്
അതിലെ ദൈവവും ഉണ്ടായിരുന്നില്ല. ദൈവങ്ങളുടെ പേരിലുള്ള കലാപങ്ങൾ
മനുഷ്യരാശിക്ക് ഐക്യമില്ലായ്മയും കലാപങ്ങളും സൃഷ്ടിക്കുന്നു. പ്രകൃതിയിൽ
മനുഷ്യർക്ക് മാത്രമെ നിരവധിയായ ദൈവങ്ങളും അവയുടെ പേരിലുള്ള കൊലപാതകങ്ങളും
കാണുന്നുള്ളൂ.
//
മറ്റു ജീവജാലങ്ങളെ അപേക്ഷിച്ച് മനുഷ്യന്റെ ശരീര ഘടന അവനെ മറ്റുള്ളവയിൽ നിന്നും വ്യത്യസ്തനാക്കി. മനുഷ്യന് മാത്രമേ തന്റെ രണ്ട് കാലിൽ നിവർന്ന് നിൽക്കാൻ കഴിയുകയുള്ളു. രണ്ടു കാലിൽ നിവർന്ന് നിൽക്കാൻ കഴിഞ്ഞത് അവന് കാര്യങ്ങൾ കൂടുതൽ വ്യക്തമായി കാണാനും മനസിലാക്കാനും കഴിഞ്ഞു. നാല് കാലിൽ നിൽക്കുന്ന മൃഗങ്ങൾക്ക് അവയുടെ മുഖത്തിന്റെ ആകൃതി മൂലം രണ്ട് കണ്ണുകൾ കൊണ്ട് രണ്ട് വശങ്ങളാണ് കാണാൻ കഴിയുക. രണ്ട് കണ്ണുകളും ഉപയോഗിച്ച് ഒരേ വസ്തുവിനെ കാണാൻ കഴിഞ്ഞത് മനുഷ്യന്റെ തലച്ചോറിന്റെ വികാസത്തിന് കാരണമായി. മറ്റൊരു ജീവിക്കും മനുഷ്യരുടേത് പോലെ തലച്ചോറിന്റെ വളർച്ച ഉണ്ടായില്ല. മനുഷ്യന്റെ തലച്ചോറിന്റെ പ്രത്യേകത മൂലം താൻ ജീവിക്കുന്ന സാഹചര്യങ്ങളെ കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ കഴിഞ്ഞു. മനുഷ്യന്റെ ചിന്താശക്തി മൂലം കൂടുതൽ കാര്യങ്ങൾ പഠിക്കാനും ജീവിതം കൂടുതൽ മികച്ചതാക്കാനും കഴിഞ്ഞു. ആരുടെയെങ്കിലും തലച്ചോറിന്റെ, ചിന്തയുടെ ഫലം ആയിട്ടല്ലാതെ യാതൊരു ആശയവും ഉണ്ടാവില്ല. ആദിയിൽ മറ്റെല്ലാ ജീവജാലങ്ങളെയും പോലെ ഭൂമി മനുഷ്യരുടെ പൊതുസ്വത്ത് ആയിരുന്നു. രാജ്യങ്ങളെ ഉണ്ടായിരുന്നില്ല. എത്രയോ കാലങ്ങൾ കൊണ്ടാണ് മനുഷ്യർ കൂട്ടമായി ജീവിക്കാൻ തുടങ്ങ്ന്നത്. മനുഷ്യരുടെ സാംസ്കാരിക വളർച്ചയിൽ അവനു നേടാൻ കഴിഞ്ഞ നിരവധി ആയ ആശയങ്ങൾ ഉണ്ട്. ഗണിത ശാസ്ത്റം അവയിൽ ഒന്നാണ്. കൃഷി മറ്റൊന്നാണ്. ജീവജാലങ്ങളെ മെരുക്കി വളർത്തുന്നത് മറ്റൊന്നാണ്. വ്യത്യസ്ഥങ്ങളായ ചികിത്സ രീതികൾ. ഭാഷകൾ, ദൈവങ്ങൾ, മതങ്ങൾ എല്ലാം. അവ ഇപ്പോഴും തുടരുകയാണ്.
//
. ."ഗോത്റങ്ങൾ" ആവിർഭവിച്ചപ്പോൾ ഗോത്റതലവൻ രാജാവും അയാളുടെ സഹായികൾ അടിമയുടമകളും പ്രഭുക്കന്മാരും ആയി. ഗോത്റങ്ങൾ തമ്മിൽ കലഹവും പരാജയപ്പെടുന്നവരെ അടിമകളാക്കുന്നതും സാധാരണയായി. "അടിമ" മോചനത്തിന് ശ്രമിക്കാതിരിക്കാൻ അവന്റെ "അടിമത്തം" "ദൈവ വിധി" ആണെന്നും അവനെ "ആത്മാവിനെ" ക്കുറിച്ചും "സ്വർഗ്ഗ" ത്തെക്കുറിച്ചും നരകത്തെ കുറിച്ചും "പഠിപ്പിച്ചു". ഈ ഭൂമിയിലെ കഷ്ടതകൾ എല്ലാം സഹിച്ചാൽ മരിച്ചു സ്വർഗത്തിൽ ചെന്നാലെങ്കിലും രക്ഷപ്പെടാമല്ലോ എന്ന് ആ "മനുഷ്യ ജീവിയും" കരുതി.
//
മാനവ രാശിയുടെ സാംസ്കാരിക വളർച്ചയിൽ ഗണിത ശാസ്ത്റം അത്ഭുതങ്ങളുടെ മേഖലയാണ്. അതിൽ "പൂജ്യത്തിന്റെ" കണ്ടുപിടുത്തം വളരെ അത്ഭുതകരമായ കാര്യമാണ്. പൂജ്യത്തിന്റെ വില ആര്യ ഭട്ട കണ്ടുപിടിച്ചതായി കരുതപ്പെടുന്നു. ഗണിത ശാസ്ത്റം മാത്രമല്ല; നമ്മൾ ഇപ്പോൾ ജീവിക്കുന്നതിന് അടിസ്ഥാനമായ ആശയങ്ങൾ നമ്മുടെ പൂർവ്വികരിൽ നിന്നാണ് ഉണ്ടായിട്ടുള്ളത്. മനുഷ്യത്വത്തിന്റെ അസ്തിത്വത്തെക്കുറിച്ചും അവർ ചുറ്റും കാണുന്ന മറ്റു കാര്യങ്ങളെക്കുറിച്ചും അന്വേഷിച്ചു. തങ്ങളുടെ മനസ്സിലെ ആശയങ്ങൾ മറ്റുള്ളവരുമായി എങ്ങനെ കൈമാറാം എന്ന് അവർ കണ്ടെത്തുന്നു; അങ്ങനെ അവർ ഭാഷ കണ്ടുപിടിച്ചു; അക്ഷരങ്ങളും; അവർ പല വസ്തുക്കളുടെയും നിലനിൽപ്പിന്റെ വഴി അന്വേഷിച്ചു; ജീവനുള്ളതും ജീവനില്ലാത്തതും; മഴ; ഇടിമുഴക്കവും മറ്റ് പ്രകൃതി ദുരന്തങ്ങളും; അങ്ങനെ അവർ ഒരു സ്രഷ്ടാവിനെ കണ്ടെത്തുന്നു - എല്ലാത്തിനും ഉത്തരവാദികൾ; ദൈവം". അതുവരെയും "ദൈവം" എന്ന കാര്യമേ ഉണ്ടായിരുന്നില്ല.
//
.............യഥാർത്ഥത്തിൽ "ദൈവം" എന്നത് നിരവധിയായ ആളുകളുടെ ദീർഘ കാലം കൊണ്ടുണ്ടായ ആശയങ്ങൾ മാത്രമാണ്. ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും; ദൈവത്തിന് ഏക സ്വഭാവം ഇല്ല; ലോകത്തിന്റെ ഓരോ ഭാഗങ്ങളിലും; ദൈവത്തിന് വ്യത്യസ്ത പേരും രൂപവും ഉണ്ടായിരുന്നു. ഒരോ പ്രദേശത്തും ദൈവങ്ങളെ അവതരിപ്പിച്ചവർ അത് അവരുടെ മാത്റം ദൈവങ്ങൾ ആണെന്ന് തീരുമാനിച്ചു. പ്രാർത്ഥനയിലൂടെ ദൈവങ്ങളെ പ്രീതിപ്പെടുത്താം എന്ന് അവർ തീരുമാനിച്ചു. എന്നാൽ പ്രാർത്ഥിച്ചതുകൊണ്ട് ആർക്കും ഒന്നും ലഭിക്കില്ല. യഥാർത്ഥത്തിൽ അവർ അധ്വാനിച്ചാൽ മാത്രമേ എന്തും നേടൂ. ദൈവം എന്ന ആശയം അവർക്ക് പല ചോദ്യങ്ങൾക്കും ഉത്തരം നൽകി; കാരണം എല്ലാറ്റിനും ഉത്തരവാദി ദൈവമാണെന്ന് അവർ കരുതുന്നു. ഭൂഗോളത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉള്ളവർ കണ്ടെത്തിയ ദൈവങ്ങളെ മറ്റു ഭാഗങ്ങളിൽ ഉള്ളവർ ദൈവമായി അംഗീകരിക്കാൻ തയ്യാറായില്ല. അങ്ങനെ എല്ലാ ദൈവജനങ്ങളുടെയും ആളുകൾ മറ്റുള്ളവരുമായി കലഹത്തിൽ ഏർപ്പെട്ടു; ക്രൂരമായ കൊലപാതങ്ങളാ യിരുന്നു അനന്തര ഫലം; അതുതന്നെ യാണ് ഇപ്പോഴും നടക്കുന്നത്. കാൾ മാർക്‌സ് പ്രസ്താവിക്കുന്നത് എല്ലാ ആശയങ്ങളും ആരുടെയെങ്കിലും ചിന്തയിൽ നിന്ന് ഉരുത്തിരിഞ്ഞതാണ്, ആർക്കും ആശയങ്ങളെ തലച്ചോറിൽ നിന്ന് (മസ്തിഷ്കത്തിൽ) നിന്ന് വേർപെടുത്താൻ കഴിയില്ല; മസ്തിഷ്കമില്ലാതെ; ചിന്തയും ആശയങ്ങളും ഉണ്ടാവില്ല.
//
........നമുക്ക് ദൈവത്തെ പൂജ്യത്തിനോട് ഉപമിക്കാം. "പൂജ്യത്തിന്" അസാമാന്യമായ ശക്തികളാണ് ഉള്ളത്. ഒരു അക്കം ഉണ്ടെങ്കിൽ അതിനു ശേഷം ഉള്ള ഓരോ പൂജ്യത്തിന്റെയും ശക്തി അപാരമാണ്. ഒന്ന് എന്ന അക്കം കഴിഞ് ചേർക്കുന്ന ഒരോ പൂജ്യത്തിന്റെയും വില അത്ഭുതകരമായി വർധിക്കും. (10000000) അത് പോലെ ഒരു പൂജ്യത്തിന് മറ്റ് അക്കങ്ങളുമായി ഗുണിച്ച് ഏത് സംഖ്യ യേയും ഇല്ലാതാക്കാൻ കഴിയുന്ന അത്ഭുതകരമായ ശക്തികളുണ്ട്. എന്നാൽ നമ്മുടെ പൂജ്യത്തിന് ഒരു ന്യൂനതയുണ്ട്; അവന് ഒറ്റയ്ക്ക് നിൽക്കാനാവില്ല; അപ്പോൾ അവൻ ഒന്നുമല്ലാതായിത്തീരും (1-ന്റെ അഭാവത്തിൽ; പൂജ്യത്തിന് യാതൊരു വിലയും ഇല്ല. അതുപോലെ ഒരു ദൈവത്തിനും ഒറ്റയ്ക്ക് നിൽക്കാനാവില്ല. ഒരാൾ എങ്കിലും ഇല്ലെങ്കിൽ ആ ദൈവവും ഇല്ല. അത് ഒരു ഹിന്ദു/മുസ്ലിം/ക്രിസ്ത്യൻ ആയിരിക്കാം, ആരുമില്ലാതിരിക്കുമ്പോൾ; അവിടെ എന്തായിരിക്കും ഉണ്ടായിരിക്കുക? എല്ലാം ഉണ്ടാകും അല്ലെങ്കിൽ ഒന്നുമില്ല. ഒരു മതം ഒരിക്കലും മറ്റൊരു മതത്തെയോ അവരുടെ ദൈവത്തെയോ അംഗീകരിക്കില്ല. യഥാർത്ഥത്തിൽ നമ്മൾ എല്ലായിടത്തും പ്രകൃതിയിലെ അത്ഭുതകരമായ കാര്യങ്ങളാണ് കാണുന്നത്, എല്ലാം അതിശയകരമാണ്; എന്നാൽ അവരുടെ ഇഷ്ടത്തിനനുസരിച്ച് പ്രാർത്ഥിച്ച് ആർക്കും ഒന്നും മാറ്റാൻ കഴിയില്ല. യഥാർത്ഥത്തിൽ, ശക്തനായ സൂര്യൻ ലോകത്തിലെ എല്ലാറ്റിനെയും നിയന്ത്രിക്കുന്നു; അതിന്റെ വെളിച്ചത്തിലൂടെയും ചൂടിലൂടെയും; വെളിച്ചവും ചൂടും ഇല്ലാതെ; ഇപ്പോൾ ഉള്ളതുപോലെ ഒരു ഭൂമിയും നിലനിൽക്കില്ല. സൂര്യന്റെ പ്രകാശവും ചൂടും ഇല്ലെങ്കിൽ; കാറ്റില്ല; മഴ; ഭൂമിയിലെ സസ്യങ്ങൾ അല്ലെങ്കിൽ ജീവിതം. എന്നാൽ സൂര്യനോട് പ്രാർത്ഥിച്ച് നമുക്ക് ഒന്നും ചെയ്യാൻ കഴിയില്ല. കുറഞ്ഞത് 500 കോടി വർഷമോ അതിൽ കൂടുതലോ സൂര്യൻ അവിടെ ഉണ്ടായിരിക്കുമെന്ന് അനുമാനിക്കപ്പെടുന്നു.
//
തീർച്ചയായും "പ്രകൃതിയും" അതിന്റെ നിയമങ്ങളും അതിശയകരമാണ്. എന്നാൽ ദൈവത്തിന്റെ ഏതെങ്കിലും "നാമത്തിൽ" പ്രാർത്ഥിക്കുന്ന തിലൂടെ ആർക്കും ഒന്നും മാറ്റാൻ കഴിയില്ല. 99.9999999% മനുഷ്യരുടെയും ചിന്താശേഷില്ലായ്മ വിവിധ "ദൈവങ്ങളുടെ" പേരിൽ നടത്തിക്കൊണ്ടിരിക്കുന്ന "വിശ്വാസ" വ്യവസായത്തെയും അതുവഴിയുള്ള കപട രാഷ്ട്രീയത്തെയും സഹായിക്കുന്നു. ഒരു പരിധിയിലുള്ള "വിദ്യാഭ്യാസവും" ഒരിക്കലും ആരിലും ഒരു പ്രയോജനവും ചെയ്യുന്നില്ല.
//
പ്രപഞ്ചത്തിന്റെ അനന്തതയാണ് ആകാശം. അവിടെ "സ്വർഗം" എന്ന സംഗതിയില്ല. അന്തരീക്ഷവായു ഇല്ല എന്നതാണ് വിഷയം. മരണാനന്തരം ജീവിതം ഇല്ല എന്ന് വസ്തുത ബോധ്യപ്പെടുമ്പോൾ എല്ലാ മതങ്ങളും ഇല്ലാതാകും. എന്നാൽ മതം രാഷ്ട്രീയ നേട്ടങ്ങൾക്ക് ഉപയോഗിക്കുന്ന ദുഷ്ടബുദ്ധികൾ അത് അനുവദിക്കില്ല. നിഷ്‌ക്കളങ്കരായ സാധാരണക്കാരുടെ എല്ലാം "ദൈവനിശ്ചയം" ആണെന്ന ശുദ്ധ വിശ്വാസം അവർക്കു മന സമാധാനം നൽകുമെങ്കിലും അതുതന്നെയാണ് മനുഷ്യനെ, നിരപരാധികളെ കൊന്നൊടുക്കുന്ന "ശക്തി" ആയി വർഗീയ രാഷ്ട്രീയക്കാരുടെ അടിത്തറ എന്നതും വസ്തുതയാണ്. അവരാകട്ടെ ജനങ്ങളിൽ വിദ്യാഭ്യാസം എത്തിക്കുന്നതിൽ വിമുഖരുമാണ്.
//
ഭൗതികവാദവും വൈരുദ്ധ്യാധിഷ്ഠിത ഭൗതിക വാദവും അംഗീകരിക്കാൻ മാർക്‌സിസം ആരെയും നിർബന്ധിക്കുന്നില്ല; അത് മാർക്‌സിസത്തിന്റെ ഒരു ശാസ്ത്രീയ സമീപനം മാത്രമാണ്. എന്നാൽ കമ്മ്യൂണിസ്റ്റ് പാർട്ടി നേതൃത്വം അത് അംഗീകരിച്ചിരിക്കണം, അല്ലെങ്കിൽ സാമൂഹ്യമാറ്റം വരുത്താൻ ആവില്ല. പണിയെടുക്കുന്നവർക്കും മാന്യമായി ജീവിക്കാൻ അവകാശം ഉണ്ട് എന്ന് സ്ഥാപിച്ചെടുക്കുകയാണ് മാർക്സിസത്തിന്റെ അടിസ്ഥാന ലക്‌ഷ്യം. അത് സോഷ്യലിസ്റ്റ് വ്യവസ്ഥയാണ്. അത് ഒരു കാരണ വശാലും അംഗീകരിക്കില്ല എന്ന ചൂഷക വർഗങ്ങളുടെ നിലപാടിനെതിരെയുള്ള ആശയ പരമായ പോരാട്ടത്തിനുള്ള തൊഴിലാളിവർഗങ്ങളുടെ ആയുധമാണ് മാർക്സിസം. മാർക്സിസം സാമൂഹ്യ ശാസ്ത്റം ആണ്. ശാസ്ത്രീയമായ സമീപനങ്ങളിൽ ഉറച്ച നിലപാട് ആവശ്യമാണ്.
//08 08 2023//
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ