364. ബീഹാറിലെ തെരഞ്ഞെടുപ്പു ഫലം "മൂക്കു പൊത്തി" മാത്രം ആസ്വദിക്കുക. (എന്നിട്ടും ബി ജെ പിയെ തോല്പിച്ചതും ഇല്ല)
. .നൂറു കൊല്ലമായ ഒരു കമ്മ്യൂണിസ്റ്റു പാർട്ടി, ബീഹാറിൽ ആകെയുള്ള 243 സീറ്റുകളിൽ 214 സീറ്റുകളിൽ കാട്ടുകള്ളന്മാർക്കും കൊള്ളക്കാർക്കും (കോൺഗ്രസ്സ്-ആർജെഡി "മഹാസഖ്യം") എല്ലാ സഹായവും ചെയ്തുകൊണ്ട് നേടിയ രണ്ടു സിപി ഐ (എം) ആന്ഗ്ങ്ങളുടെ "നേട്ടം" മൂക്കു പൊത്തി വേണം ആസ്വദിക്കാൻ. മുതലാളിത്തം പ്രോത്സാഹിപ്പിച്ചതിന്റെ 70 വർഷങ്ങളുടെ (1950 മുതൽ) അനുഭവം ആണ് ഈ "നേട്ടം" വും ഇപ്പോഴത്തെ പാർട്ടിയും. പാർട്ടി പരിപാടി മാറുകയും സോഷ്യലിസ്റ്റ് ഇന്ത്യ ജനകീയ ജനാധിപത്യത്തിലൂടെ എന്ന പരിപാടി അംഗീകരിക്കുകയും വേണം. പത്തു കൊല്ലം കൊണ്ട് ഇന്ത്യ സിപിഐ (എം) ഭരിക്കുന്നത് നമുക്ക് കാണാം. മുതലാളിത്തം പ്രോത്സാഹിപ്പിക്കലല്ല മാർക്സിസം എന്നെങ്കിലും മനസിലാക്കുക. അവിടെ ബൂർഷ്വാസി വർഗ ശത്റു അല്ല, വർഗ സമരം എന്ന വിഷയമേയില്ല, അതുകൊണ്ട് തന്നെ മാർക്സിസവും അല്ല.
. . ഇന്ത്യയിൽ "എന്തു ചെയ്യും" എന്നതിലാണ് പിഴച്ചത്. മുതലാളിത്തം എന്താണെന്നറിയാതെ ആണത് പ്രോത്സാഹിപ്പിക്കാൻ തീരുമാനിച്ചത്. അടിമ വ്യവസ്ഥയുടെയും ഫ്യുഡലിസത്തിന്റെയും തുടർച്ചയാണ് മുതലാളിത്തം. എന്നാൽ കേവലം വ്യവസായ വളർച്ച മാത്റം ആണെന്ന് കരുതി. വ്യവസായത്തിൽ സ്വകാര്യ ഉടമസ്തത എന്നതല്ല മുതലാളിത്തം. ചൂഷക വർഗ വാഴ്ചക്കാവശ്യമായ നിയമ വ്യവസ്ഥകളാണ് മുതലാളിത്തത്തിന്റെ അടിസ്ഥാനം. അത് നിരവധി കാലങ്ങളിലൂടെ രൂപം കൊണ്ടതാണ്. ആത്മീയവാദം പൂർണമായും അതിന്റെ ഭാഗം ആണ്. അതിനാണ് ചൂഷക വർഗ ഭരണകൂടം എന്ന് പറയുക. "ജീവനും സ്വത്തിനും സംരക്ഷണം" എന്നതും അതിന്റെ ഭാഗമാണ്. യഥാർത്ഥത്തിൽ സംരക്ഷണം "സ്വത്തിന് " ആണ്. സ്വത്തില്ലാത്തവന്റെ ജീവന് ഒരു വിലയും ഇല്ലെന്നതാണ് സത്യം. ജോലിക്കിടയിൽ തൊഴിലാളി മരണപ്പെട്ടാൽ ഒരു ദിവസത്തെ പത്റ വാർത്ത മാത്റം. അവന്റെ കുടുമ്പം വഴിയാധാരം ആകുമെന്നല്ലാതെ ആരും വലിയ പ്റാധാന്യം കൊടുക്കാറില്ല. എന്നാൽ "സ്വത്ത് " ഉള്ളവനാണ് മരണപ്പെടുന്നതെന്നാൽ അത് വലിയ രാഷ്ട്രീയ പ്റാധാന്യം തന്നെ ഉള്ളതായിരിക്കും. "വിശ്വാസ സംരക്ഷണം" അതിന്റെ ഭാഗമാണ്. അവിടെ സംരക്ഷിക്കപ്പെടുന്നത് "ദൈവ"ങ്ങളാണ്. ഇന്ത്യയിൽ ബ്രാഹ്‌മണാ ധിപത്യമാണ്. അവയാകെ തകർക്കുന്നതിനുള്ളതാണ് ഭൗതിക വാദവും വൈരുധ്യാധിഷ്ഠിത ഭൗതിക വാദവും.
. .ആ "ഭരണകൂടം" തൊഴിലാളിവർഗം "പിടിച്ചെടുക്കണം " എന്നും "വർഗ വൈരുധ്യങ്ങൾ" ഇല്ലാതാകും വരെ തൊഴിലാളി വർഗ സർവാധിപത്യം തന്നെ വേണ്ടി വരും എന്ന് കാറൽ മാർക്സ് പറഞ്ഞ സ്ഥാനത്ത് തെരെഞ്ഞെടുപ്പിൽ കൂടി പോലും അധികാരത്തിൽ വന്ന് സോഷ്യലിസം സ്ഥാപിക്കാനല്ല തീരുമാനിച്ചത്; മുതലാളിത്തം പ്രോത്സാഹിപ്പിക്കാനാണ്; ചൂഷക വർഗ ഭരണ കൂടത്തെ പ്രോത്സാഹിപ്പിക്കാനാണ്. അവയാകെ തകർക്കുന്നതിനുളള ആയുധമാണ് മാർക്സിസം; അതിന്റെ ഭാഗമായ സാമ്പത്തിക ശാസ്ത്റവും വർഗ സമര സിദ്ധാന്തവും ഭൗതിക വാദവും വൈരുധ്യാധിഷ്ഠിത ഭൗതിക വാദവും. .
. .ആ ഭരണ കൂടത്തെ പ്രോത്സാഹിപ്പിക്കാൻ തീരുമാനിച്ചതിന്റെ ഭാഗമായി; ചൂഷക വർഗ ഭരണകൂടത്തെ എന്നന്നേക്കും നിലനിർത്താനായി ചൂഷക വർഗത്തിന് 214 അസംബ്ളി സീറ്റ് വളരെ ബുദ്ധിമുട്ടി നേടി കൊടുത്തിട്ട് സി പി ഐ (എം) നു ലഭിച്ചതാണ് രണ്ട് അസ്സംബ്ളി സീറ്റുകൾ. അത് ഒരിക്കലും അഭിമാനമായി കാണരുത്; നാം നടത്തുന്നത് വർഗ സമരമല്ല; വർഗ സഹകരണമാണ്; പാർട്ടി പൂർണമായും ഇല്ലാതാവുകയേ ഉള്ളൂ.
. .അത് തകർക്കുക എന്നതാണ് തൊഴിലാളി വർഗം അധികാരത്തിൽ എത്തുന്നതിലൂടെ നേടിയെടുക്കേണ്ടത്. അവിടെയാണ് മുതലാളിത്തം പ്രോത്സാഹിപ്പിക്കാൻ തീരുമാനിച്ചത്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ