2020 നവംബർ 1, ഞായറാഴ്‌ച

362. ആരാണ് സാമൂഹ്യ വിരുദ്ധൻ?

 362. ആരാണ് സാമൂഹ്യ വിരുദ്ധൻ?

(ബിജെപി - കോൺഗ്രസ് രാഷ്ട്രീയം എന്തുകൊണ്ട് "സാമൂഹ്യ വിരുദ്ധ ഗണത്തിൽ വരുന്നു?)
................ഈ ചോദ്യത്തിന് ഉത്തരം കണ്ടെത്താൻ എന്താണ് സമൂഹം എന്ന് ആദ്യം മനസിലാക്കണം.
//
മനുഷ്യൻ സാമൂഹ്യ ജീവിയാണ് എന്നതാണ് സോഷ്യലിസത്തിന്റെ അടിസ്ഥാനം. പരസ്പര സഹകരണത്തോടെ മാത്രമെ സാമൂഹ്യ ജീവിതം സാധ്യമാവുകയുള്ളു. സമൂഹത്തിന്റെ ഐക്യത്തെ തകർക്കുന്നവരാണ് സാമൂഹ്യവിരുദ്ധർ എന്ന് പൊതുവെ പറയാം. സാമൂഹ്യജീവിതം അസാധ്യമാക്കുന്നവരാണ് സാമൂഹ്യവിരുദ്ധർ. വളരെ കുറച്ചുപേരുടെ സ്വാർത്ഥ ലക്ഷ്യത്തിനായി വളരെ വലിയ ജനതയെയാകെ ദുരിതത്തിലാക്കുകയാണ് മുതലാളിത്തം എന്ന മുതലാളിമാരുടെ ആധിപത്യം. മനുഷ്യത്വത്തേക്കാൾ അവർ വളരെ വലിയതായി കാണുന്നത് എങ്ങനെയും പണം ഉണ്ടാക്കുക എന്ന ലക്ഷ്യമാണ്. മുതലാളിത്തം അടിസ്ഥാന പ്രമാണം ആക്കുന്നവർ സാമൂഹ് വിരുദ്ധർ തന്നെയാണ്. ഇന്ത്യയിൽ ഗാന്ധിജിയെ പോലും വധിച്ച ഹിന്ദു വർഗീയ വാദികൾ ഭരണം എന്ന പേരിൽ എല്ലാ ജനാധിപത്യ രീതികളും ഇല്ലാതാക്കികൊണ്ടും ഭരണ ഘടന പോലും അപ്റസക്തമാക്കിക്കൊണ്ടും ഇന്ത്യയെ എല്ലാ വിധത്തിലും തകർത്തു തരിപ്പണമാക്കികൊണ്ടും മുന്നോട്ട് പോവുകയാണ്. സമൂഹത്തിന്റെ നിലനില്പിൽ എല്ലാ വിഭാഗം ജനങ്ങളും പൂർണമായും സഹകരിച്ചു മാത്റമാണ് മുന്നോട്ടുപോകുന്നതെന്നതാണ് സോഷ്യലിസത്തിന്റെ സവിശേഷത. എല്ലാവരും പരസ്പരം സഹകരിക്കണം എന്നത് ഒഴിച്ചുകൂടാനാവാത്ത ആവശ്യകതയാണ്. കമ്മ്യൂണിസം ആകട്ടെ സ്വാർത്ഥതക്കുപരിയായ ആത്മാർത്ഥമായ പരസ്പര സഹകരണമാണ്. പ്രകൃതിയിലുള്ള എല്ലാ വസ്തുക്കളും എല്ലാ ജീവജാലങ്ങൾക്കും അവകാശപ്പെട്ടതാണ് എന്നതാണ് കമ്മ്യൂണിസത്തിന്റെയും പൊതു തത്വം.
//
പണിയെടുക്കുന്ന ജനവിഭാഗങ്ങൾ എക്കാലവും നിത്യ ദാരിദ്ര്യത്തിലും കൊടും പട്ടിണിയിലും തന്നെ കഴിയണം എന്നത് രാഷ്ട്രീയലക്ഷ്യമായി കാണുന്ന ഇന്ത്യയിലെ പ്രധാനപ്പെട്ട രണ്ട് ബൂർഷ്വാ രാഷ്ട്രീയ പാർട്ടികളാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസും ഹിന്ദു വർഗീയ വാദികളുടെ ഭാരതീയ ജനത പാർട്ടി എന്ന ബിജെപിയും. ഒരു കാരണ വശാലും ഇന്ത്യയിൽ സോഷ്യലിസ്റ്റ് ആശയഗതിയും ചെങ്കൊടിയുടെ രാഷ്ട്രീയവും നിലനിൽക്കാൻ പാടില്ല എന്നതിൽ മേൽപ്പറഞ്ഞ രണ്ട് പാർട്ടികളും ഒരേ മനസാണ്. എന്നാൽ കമ്മ്യൂണിസ്റ്റ് പാർട്ടി നേതൃത്വം ഇത് മനസിലാക്കുന്നില്ല എന്നതാണ് വാസ്ഥവം. ഹിന്ദു വർഗീയതയുടെ ഭരണം ഇന്ത്യയിൽ ഇല്ലാതായാൽ മതി എന്ന് കരുതുന്നവർക്ക് അറിയില്ല ഇന്ത്യൻ നാഷണൽ കോൺഗ്രസ് ലക്ഷ്യമിടുന്നതും രാമ രാജ്യം തന്നെ ആണെന്നതും അവരുടെ ലക്ഷ്യവും തൊഴിലാളി വർഗം ഉൾപ്പെടെയുള്ള ജനതയുടെ രക്തം ഊറ്റിക്കുടിക്കുക മാത്രമാണെന്നതും. ഇപ്പോൾ ഇന്ത്യയിൽ ഇടതുപക്ഷ ഭരണം നിലനിൽക്കുന്ന കേരളത്തിലെ ഭരണം കൂടി ഇല്ലാതാക്കാൻ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ കഠിനാദ്ധ്വാനവും കേരളത്തിലെ ജനങ്ങൾ മനസിലാക്കുക തന്നെ വേണം. 1957 ലെ കേരളത്തിലെ ഇ എം എസ് സർക്കാർ പാവപെട്ട കാർഷിക തൊഴിലാളികൾക്ക്‌ "കുടി കിടപ്പ് അവകാശം" സംരക്ഷിച്ചപ്പോൾ അതിനെതിരെ വിമോചന സമരം നടത്തി ആ സർക്കാരിനെ കേന്ദ്ര ഗവണ്മെന്റിനെ ഉപയോഗിച്ച് പിരിച്ചു വിട്ടുകൊണ്ടാണ് കോൺഗ്രസിന്റെ ചൂഷകവർഗ സ്വഭാവം പ്രടിപ്പിച്ചത്. ഗാന്ധിജിയെ വധിച്ചവരുടെ രക്‌തക്കറ പുരണ്ട "കൈപ്പത്തിക്ക്" കേരളത്തിൽ നിന്നും ഒരു സീറ്റും ആരും പ്രതീക്ഷിക്കേണ്ടതില്ല. കെ. സുധാകരൻ, ശശി തരൂർ ഉൾപ്പെടെ സംഘിയുമാണ്, കോൺഗ്രസുമാണ്. ഗുജറാത്തിലെ കൂട്ടകൊലയിലേക്ക് ബിബിസി ടോർച് അടിച്ചപ്പോൾ അവിടെ കൈപ്പത്തിയും ഉണ്ടായിരുന്നു. നരേന്ദ്ര മോഡി ശിക്ഷിക്കപ്പെടാൻ പാടില്ല എന്നാണ് കൈപ്പത്തിയുടെ നിലപാട്.
//
സോഷ്യലിസം എന്തുകൊണ്ടാണ് "ശാസ്ത്രീയ"മാകുന്നത്?
ആധുനിക കാലത്ത് മനുഷ്യ സമൂഹം എന്നാൽ ജാതിയോ മതമോ കണക്കാക്കാതെ നിത്യ ജീവിതത്തിൽ മനുഷ്യർ ഇടപഴകുന്ന എല്ലാവരും ചേരുന്നതാണ്. മറ്റു ജീവജാലങ്ങളെ അപേക്ഷിച്ച് മനുഷ്യർ കൂടുതൽ മെച്ചപ്പെട്ട ജീവിതം നയിക്കുന്നവരാണ്. അവിടെ ആരെയും ജാതിയോ മതമോ കണക്കാക്കി ഒഴിവാക്കാൻ ആവില്ല. ഏത് ചരക്കും (ഉത്പ്പന്നം) രൂപം കൊള്ളുന്നത് തൊഴിലാളികളുടെ പ്രത്യക്ഷവും പരോക്ഷവുമായ അദ്ധ്വാന ശക്തികളുടെ കൂടിചേരലിൽ കൂടിയാണ്. വാഹനം ഓടിക്കുന്ന തൊഴിലാളിക്ക് വാഹനം ഇല്ലാതെ ഓടിക്കാനാവില്ല. എങ്ങനെയാണ് ഒരു വാഹനം ഉണ്ടാവുക? ഏതെല്ലാം ഘടകങ്ങൾ യോചിച്ചാലാണ് ഒരു വാഹനം ഉണ്ടാവുക? ഒരു ആശാരിക്ക് പണി ചെയ്യാൻ ഏതെങ്കിലും ഒരു വൃക്ഷം കാണിച്ചുകൊടുത്താൽ മതിയാകില്ല. അത് തടി ഉരുപ്പടി ആയി അയാളുടെ അടുത്ത് ലഭിക്കണം. അതിന് ലോറി, തടി മില്ല് തുടങ്ങിയവ എല്ലാം ആവശ്യമാണ്. ഒരു വ്യവസായത്തിലെ ഉത്പന്നം അടുത്ത ഘട്ടത്തിലെ അസംസ്കൃത പദാർദ്ധം ആണ്. എവിടെയും പണിയെടുക്കുന്നത് തൊഴിലാളികളാണ്. അവർ നിർമ്മിക്കുന്ന ഉത്പ്പന്നങ്ങൾക്ക് ജാതിയോ മതമോ ഇല്ല. എന്നാൽ പണിയെടുക്കുന്ന തൊഴിലാളികളിൽ യോചിപ്പ്‌ ഉണ്ടാകാ തിരിക്കാൻ അല്ലെങ്കിൽ തൊഴിലാളി ഒരു വർഗം ആയി സംഘടി ക്കാതിരിക്കാൻ തൊഴിലാളികളുടെ അദ്ധ്വാന ശക്തി ചൂ ഷണം ചെയ്യുന്നവരുടെ ആവശ്യമാണ്. അവരാണ് തൊഴിലാളികളിൽ ഭിന്നിപ്പ് സൃഷ്ടിക്കുന്നതും ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തിൽ സംഘടനകൾ ഉണ്ടാക്കുന്നതും.എല്ലാവരുംമനുഷ്യർ ആണ് എന്ന ബോധം ആരിലും ഉണ്ടാകരുത്. മനുഷ്യത്വം ഉണ്ടാകരുത്. അതാണ് വർഗീയവാദികളുടെ ലക്‌ഷ്യം.
//
ഒരു രോഗിക്ക് തന്നെ ചികില്സിക്കുന്ന ഡോക്ടർ ഏത് മതം/ജാതി ആണെന്ന് നോക്കാൻ ആവില്ല. ഒരു ഡോക്ടർക്ക് തന്റെ രോഗിയുടെ ജാതിയോ മതമോ നോക്കാനാവില്ല. അങ്ങനെ ചിന്തിക്കുന്നവർക്ക് തന്റെ തൊഴിലിനോട് നീതി ചെയ്യാനാവില്ല. ബസ്സിൽ അല്ലെങ്കിൽ ട്രെയിനിൽ യാത്റ ചെയ്യുന്നവർക്ക് അത് ഓടിക്കുന്നവരുടെ മതം/ജാതി നോക്കാനാവില്ല. മാത്റമല്ല മാനവരാശി അനുഭവിക്കുന്ന എല്ലാ ശാസ്ത്റ നേട്ടങ്ങളും മാനവരാശിയുടെ ആകെ നേട്ടങ്ങളാണ്. അവയൊന്നും ഏതെങ്കിലും പ്രത്യേക ജാതി - മതസ്ഥരുടെ ആയി കാണാനാവില്ല. എല്ലാം ഒന്ന് മറ്റൊന്നിന്റെ തുടർച്ച ആയിട്ടാണ് രൂപപ്പെടുന്നത്. അതൊന്നും മനസിലാക്കാനുള്ള മാനസിക വളർച്ച മന്ദബുദ്ധികളായ വർഗീയവാദികൾക്കു ഉണ്ടാവില്ല. വളരെ ചെറുപ്രായത്തിൽ വളർന്നുവരുന്ന മതപരമായ ചുറ്റുപാടുകളിൽ നിന്നും മോചനം നേടുക വളരെ ബുദ്ധിമുട്ടാണ്. വിദ്യാഭ്യാസം എത്റമാത്റം നേടിയാലും അതൊന്നും "മതം" പഠിപ്പിക്കുന്ന ശുദ്ധ വിഡ്ഢിത്തങ്ങളിൽ നിന്നും മോചനം നേടാൻ ആരേയും അനുവദിക്കുന്നില്ല. ഭൂമിക്ക് ഗോളാകൃതി ആണെന്നും അത് സ്വയം ഭ്രമണം ചെയ്യുകയും സൂര്യനെ പ്രദക്ഷിണം ചെയ്യുകയും ഭൂമി സൗരയൂഥത്തിന്റെ ഭാഗം ആണെന്നും മറ്റും എത്രയെല്ലാം പഠിച്ചാലും ആകാശത്ത് "സ്വർഗം" ഉണ്ടെന്നും മരിച്ചുകഴിഞ്ഞാൽ അവിടേക്ക് എത്തിച്ചേരും എന്നും മറ്റും വിശ്വസിച്ച് വർഗീയ വാദികളാകാൻ പാടില്ലത്തതാണ്. എന്നാൽ അതല്ല നാം കാണുന്നത്. കളിമണ്ണ് കുഴച്ച് പാർവതി ഊതിയപ്പോൾ ഗണപതി ഉണ്ടായി, അത് ഉടനെ ശിവനുമായി യുദ്ധം ചെയ്തു, ശിവൻ ഗണപതിയുടെ തല വെട്ടി വീഴ്ത്തി, ആനതല വച്ചു, (അതിന് പ്ളാസ്റ്റിക് സർജറി ആണെന്നും സ്ഥാപിക്കാൻ ശ്രമിക്കുക) (പ്ലാസ്റ്റിക് സർജറി എന്ന ആധുനിക ചികിത്സ രീതി ഏതെങ്കിലും ഒരു ജീവിയുടെ ശരീരത്തിലെ മുഖം ഉൾപ്പെടെ ഒരു ഭാഗത്തെ തകരാറ് പരിഹരിക്കാൻ അതെ ആളുടെ ശരീരത്തിലെ മറ്റേതെങ്കിലും ഭാഗത്തെ തൊലിയോ മാംസമോ ഉപയോഗിച്ച് തകരാറ്‌ പരിഹരിക്കുന്ന രീതിയാണ്. ആനയുടെ തല മനുഷ്യനിൽ വയ്ക്കുക എന്നത് അസാധ്യമായകാര്യമാണ്). വായുവിൽ നിന്നും ഹനുമാനും ഭീമനും ഉണ്ടായി എന്നോക്കെ പറയുന്നതാണ് ശാസ്ത്രീയ അടിത്തറ ഇല്ലാത്ത കഥകൾ "വിദ്യാഭ്യാസം" ഉള്ളവരും യാതൊരു മടിയും ഇല്ലാതെ സ്വീകരിക്കും. പുഷ്പകവിമാനത്തിൽ പോയപ്പോൾ ജഡായുവിനെ വെട്ടി വീഴ്ത്തി എന്ന് പറയുമ്പോൾ "വിമാനം" എന്താണ് എന്നാണ് മനസിലാക്കേണ്ടത്. ഭഗവത് ഗീത രണ്ടാം അധ്യായത്തിൽ "ഈ ഭൗതിക പ്രപഞ്ചം എല്ലാം മായ" ആണെന്ന് പറയുന്നത് ശാസ്ത്റം എത്ര വളർന്നാലും സത്യം അല്ലെന്ന് ബോധ്യപ്പെടില്ല.
//
ഒരു വിധത്തിലും ഉപയോഗിച്ച് തീർക്കാനാവാത്തത്ര സമ്പത്ത് സമൂഹത്തിലെ കുറച്ച്മാത്റം ആളുകൾ കയ്യടക്കി വയ്ക്കുന്നതും ബഹുഭൂരിപക്ഷവും ദാരിദ്ര്യവും യാതനകളും അനുഭവിക്കാൻ ഇടയാക്കുന്നതുമാണ് മുതലാളിത്ത വ്യവസ്ഥ. അതാകട്ടെ അവർ "ജോലി ചെയ്ത്" സമ്പാദിക്കുന്നതല്ല; സമൂഹത്തെയാകെ ദ്രോഹിച്ച് സമ്പാദിക്കുന്നതാണ് എന്നതാണ് വസ്തുത. കേവലം പതിനയ്യായിരം രൂപയിൽ "വ്യവസായം" ആരംഭിച്ച "ധീരുഭായിഅമ്പാനി" എന്നയാൾ അന്തരിക്കുമ്പോൾ അദ്ദേഹത്തിന്റെ
ആസ്തി അറുപത്തിഅയ്യായിരം കോടി രൂപയുടേതായിരുന്നു. അദ്ദേഹത്തിന് അവയത്രയും ഉപയോഗിച്ച് തീർക്കാൻ കഴിഞ്ഞില്ല. അദ്ദേഹം ഒരിക്കൽ പറഞ്ഞതായി പത്രങ്ങളിൽ വന്നത് - "എനിക്ക് ലാഭം ഉണ്ടാകുന്ന കാര്യമാണെങ്കിൽ അത് ശരിയോ തെറ്റോ എന്ന് ഞാൻ നോക്കാറില്ല എന്നും ഞാൻ ആരുടേയും അനുവാദത്തിനായി കാത്തുനിൽക്കാറില്ല" എന്നുമാണ്. തീർച്ചയായും ഒരോരുത്തർക്കും ഉപയോഗിക്കാൻ
കഴിയുന്നത്ര സൂക്ഷിക്കാം. ഉപയോഗിച്ച് തീർക്കാനാ വാത്തത്ര സമ്പത്ത് ശേഖരിക്കുന്നത് സാമൂഹ്യ വിരുദ്ധ സ്വഭാവം ആയിത്തന്നെ സമൂഹം കണക്കിലെടുക്കണം. അതാണ് സോഷ്യലിസ്റ്റ് വ്യവസ്ഥയുടെ സാമാന്യനീതി.
//
ആധുനിക കാലഘട്ടം "ജനാധിപത്യ" ത്തിന്റേതാണ്. ജനാധിപത്യത്തിൽ പരമാധികാരം ജനങ്ങളിലാണ്. ജനങ്ങളെ ജാതിയുടെയോ മതത്തിന്റെയോ അടിസ്ഥാനത്തിൽ കാണാൻ പാടില്ല എന്നതാണ് ജാനാധിപത്യത്തിന്റെ അടിസ്ഥാന തത്വം. "സമൂഹം" എന്ന് പറയുമ്പോഴും അതേ അർഥം തന്നെയാണ് ഉണ്ടാവുക. ഇങ്ങനെ പറയുന്നതിന്റെ അടിസ്ഥാനം "മനുഷ്യൻ" നിത്യോപയോഗത്തിനായി ഉപയോഗിക്കുന്ന എല്ലാ വസ്തുക്കളും രൂപപ്പെടുന്നത് അല്ലെങ്കിൽ നിർമ്മിക്കപ്പെടുന്നത് ഒന്ന് മറ്റൊന്നിന്റെ തുടർച്ച എന്ന നിലക്കാണ്. അവയെല്ലാം നിർമ്മിക്കപ്പെടുന്നത് ജാതിയോ മതമോ കണക്കാക്കാൻ ആവില്ലാത്ത "മനുഷ്യരുടെ" അല്ലെങ്കിൽ തൊഴിലാളികളുടെ "അദ്ധ്വാന ശക്തികളുടെ" കൂടി ചേരലിൽ കൂടിയാണ്.
//
"സമ്പത് എന്നാൽ ചരക്കിന്റെ കൂറ്റൻ കൂമ്പാരമായിട്ടാണ് അനുഭവപ്പെടുക" എന്ന് ചൂണ്ടി കാണിച്ചുകൊണ്ടാണ് കാറൽ മാർക്സ് അദ്ദേഹത്തിന്റെ "മൂലധനം" എന്ന കൃതി ആരംഭിക്കുന്നത്. ഒരോ ചരക്കും രൂപം കൊള്ളുന്നതിൽ പ്രത്യക്ഷമായും പരോക്ഷമായും സമൂഹത്തിന്റെ വിവിധമേഖലകളിൽ പെടുന്നവരുടെ അദ്ധ്വാന ശക്തിയും കൂടി ചേരുന്നുണ്ട്. കാർഷിക മേഖലയിൽ പണി ചെയ്യുന്നവരുടെ അദ്ധ്വാനശക്തിയിൽ കൂടി സമൂഹത്തിനാകെ ആവശ്യമായ ഭക്ഷ്യധാന്യം ഉണ്ടാകുംപോൾ വ്യാവസായിക മേഖല കാർഷിക മേഖലക്കാവശ്യമുള്ള ഉത്പന്നങ്ങൾ നിർമ്മിക്കുന്നു. രണ്ടു മേഖലകളും പരസ്പര പൂരിതങ്ങളാണ്. അതുകൊണ്ടു തന്നെ അവയാകെ സോഷ്യലിസത്തിന്റെ സാമൂഹ്യ നീതിയും ആയി തീരുന്നു. മുതലാളിത്തത്തിൽ ആകെ തൊഴിലാളിവർഗ്ഗത്തിന്റെ അദ്ധ്വാന ശക്തിയുടെ മൂല്യവും മൂല ധന ഉടമയുടെ കൈവശം എത്തിച്ചേരുമ്പോൾ സോഷ്യലിസത്തിൽ അത് സമൂഹത്തിന്റെ ആകെ അഭിവൃദ്ധിക്കായി വിനിയോഗിക്കപ്പെടുന്നു. നാം ഉപയോഗിക്കുന്ന ഒരു കപ്പ് ചായയുടെ കാര്യം എടുക്കാം. അതിൽ അടങ്ങിയിരിക്കുന്ന എല്ലാ ഘടകങ്ങളും നിരവധി മേഖലകളുടെ മനുഷ്യാദ്ധ്വാനത്തിന്റെ കൂടി ചേരലിൽ കൂടി ഉണ്ടായിട്ടുള്ളതാണ്. തേയില ഒരു ഗ്രാം ആണെങ്കജിൽ പോലും തേയില തോട്ടത്തിലെ ആയിരകണക്കിന് തൊഴിലാളികകുടെ മനുഷ്യാദ്ധ്വാനത്തിൽ കൂടി മാത്റം ഉണ്ടാകുന്നതാണ്. വനം തേയില തോട്ടം ആകുന്നതു വരെയുള്ള മനുഷ്യാദ്ധ്വാനവും ഉൾപ്പെടുന്നതാണ്. തേയില ചെടി ആകുന്നതും ഇളം കൂമ്പ് ശേഖരിച്ച് സംസ്കരിച്ച് തേയില ആകുന്നതും പിന്നീട് അവ ഉപയോഗിക്കുന്നവരുടെ അടുത്ത് എത്തുന്നതുവരെയുള്ള ചെറിയ തോതിലാണെങ്കിലും അടങ്ങുന്ന മനുഷ്വാദ്ധ്വാനവും കണക്കിലെടുക്കണം . ഇവിടെ എല്ലാം പണി എടുക്കുന്നത് തൊഴിലാളികളാണ്. അവരുടെ കൂലി അവരുടെ അദ്ധ്വാന ശക്തിയുടെ തോത് ആനുപാതികം ആയിരിക്കുകയില്ല.
//
അതുകൊണ്ട് സൂക്ഷ്മ വിശകലത്തിൽ മുതാലാളിത്തം
അംഗീകരിക്കുന്നവരും അതോടൊപ്പം വർഗീയത കൂടി രാഷ്ട്രീയ ആയുധം ആക്കുന്നവരും സമൂഹത്തിന്റെ ആകെ താത്പര്യങ്ങൾക്ക് എതിര് നിൽക്കുന്നവരും സാമൂഹ്യ വിരുദ്ധരും ആണ്. അവരുടെ രാഷ്ട്രീയം തികച്ചും വ്യക്തിപരമായ സ്വാർത്ഥതയിൽ മാത്രം അധിഷ്ടിതമാണ്. മനുഷ്യൻ സാമൂഹ്യജീവിയാണ് എന്നതും അവന്റെ എല്ലാ കാര്യങ്ങൾക്കും മറ്റുള്ളവരുടെ സഹായ സഹകരണങ്ങൾ ആവശ്യമാണ് എന്നതും പരസ്പരം സഹായി ക്കേണ്ടത് സാമൂഹ്യ ജീവിതത്തിന് അത്യന്താ പേക്ഷിതമാണ് എന്ന ബോധമൊന്നും ഒരിക്കലും അവരിൽ ഉണ്ടാവില്ല. ഒരാൾ ജോലിയിൽ അദ്ധ്യാപകൻ ആണെങ്കിൽ ജീവിതത്തിൽ അയാൾക്ക് അയാളുടെ എല്ലാ കാര്യങ്ങൾക്കും മറ്റു മേഖലകൾ ഉണ്ടാകണം. മറ്റു മേഖലകളിൽ ഉള്ളവരുടെ കുട്ടികൾക്ക് വിദ്യാഭ്യാസം ലഭിക്കാൻ അധ്യാപകരും വേണം. സമൂഹത്തിലെ മനുഷ്യരുടെ ബന്ധങ്ങൾ ഒഴിവാക്കാൻ ആവാത്ത തരത്തിൽ കൂടിച്ചേർന്നിരിക്കുന്നു. സ്വന്തം സ്വാർത്ഥതക്കായി മറ്റുള്ളവരെ എപ്പോഴും ദ്രോഹിക്കുന്നവർ; മറ്റുള്ളവടെ ഒരു കാര്യവും തങ്ങൾക്ക് അറിയേണ്ടതില്ല എന്ന നിലപാട് സ്വീകരിക്കുന്നവർ "സാമൂഹ്യ വിരുദ്ധർ" മാത്രമാണ്. അത്തരക്കാർ "ജനാധിപത്യത്തിന്റെ പേരിൽ" ചൂഷകവർഗ്ഗ രാഷ്ട്രീയക്കാരാകുമ്പോൾ സാധാരണ പൗരന്മാർ അവരെ കരുതലോടെ മാത്രമേ വീക്ഷിക്കാവു. ജനാധിപത്യത്തിൽ അവർക്ക് വോട്ടു ചെയ്യാതെ തന്നെ ഒറ്റപ്പെടുത്തേണ്ടിയിരിക്കുന്നു.
//
സ്ത്രീകൾക്ക് ആകെ ഭീഷണിയാകുന്ന ചൂഷക വർഗ രാഷ്ട്രീയം.
//
2025 ഒക്ടോബർ മാസം 20 തീയതിയിലെ ഒരു പത്രവാർത്തയാണ് -- ഇന്ത്യൻ നാഷണൽ കോൺഗ്രസ് തിരുവനന്തപുരം ജില്ലാ ജനറൽ സെക്രട്ടറി ജോസ് ഫ്രാങ്ക്‌ളിൻ എന്നയാൾ വീട്ടമ്മയെ ഓഫീസിൽ വിളിച്ചുവരുത്തി പീഡിപ്പിച്ചു. നെയ്യാറ്റിൻകര നഗരസഭ ആരോഗ്യ സമിതി ചെയർമാൻ കൂടിയായ ജോസ് ഫ്രാങ്ക്‌ളിൻ എന്നയാളുടെ നിരന്തര പീഡനം മൂലം യുവതിയായ വീട്ടമ്മ ആത്മഹത്യ ചെയ്തു. ഇതിനോട് കൂട്ടി ചേർത്ത് കാണേണ്ട മറ്റൊരു വസ്തുതയാണ് "രാഹുൽ മാങ്കൂട്ടം" എന്ന യൂത്ത് കോൺഗ്രസ് എംഎൽഎ ആയ ഒരാളുടേതായി സാമൂഹ്യമാധ്യമങ്ങളിൽ കാണാനിടയായ സ്ത്രീവിരുദ്ധതയുടെ സമീപനം. എത്രമാത്രം രൂക്ഷമായ ഭാഷയിലാണ് അദ്ദേഹം ഒരു കുഞ്ഞ് ജനിക്കാതിരിക്കാൻ ഒരു യുവതിയെ ഭീഷണിപ്പെടുത്തുന്നത് എന്നതാണ് അവിടെ വിഷയം. ഒരു പാർട്ടിയുടെ "രാഷ്ട്രീയം" എത്രമാത്രം സാമൂഹ്യ വിരുദ്ധമാകുന്നു എന്നതാണ് അടിസ്ഥാന വിഷയം. കേരളം ഭരിക്കാനായി ജനങ്ങളെ സമീപിക്കാനിരിക്കുന്ന ഒരുരാഷ്ട്രീയ പാർട്ടിയുടെ നേതാക്കൾ ആണ് ഇവരൊക്കെ എന്നതാണ് കേരളം അഭിമുഖീകരിക്കുന്ന രാഷ്ട്രീയ വെല്ലുവിളി. അവർക്ക് പൂർണ പിന്തുണ ബൂർഷ്വാ പത്രങ്ങളും കേരളം ജനതയ്ക്ക് ഭീഷണി തന്നെയാണ്. "ജനാധിപത്യം" സാമൂഹ്യ വിരുദ്ധരുടെ കൈകളിൽ എത്താതിരിക്കാൻ ജനങ്ങൾ ജാഗ്രത കാണിക്കുകതന്നെ വേണം.

//

തലശേരി പാലത്തായിയിൽ നാലാം ക്‌ളാസ് വിദ്യാർത്ഥിയെ പീഡിപ്പിച്ച അദ്ധ്യാപകൻ കടവത്തൂർ കുറുങ്ങാട്ട് കെ പത്മരാജനെ (48) ബിജെപി നേതാവിനെ മരണം വരെ തടവിന് ശിക്ഷിച്ചിരിക്കുകയാണ് തലശ്ശേരി പോക്സോ കോടതി. 
//
ബൂർഷ്വാസിക്ക് രാഷ്ട്രീയം എന്നാൽ അവരുടെ കാര്യ സാധ്യത്തിനായി എന്തും ചെയ്യാം എന്നതാണ്. അതിൽ സ്ത്രീകൾക്ക് എതിരായ ആക്രമണങ്ങൾ പൊതു സ്വഭാവം ആകുന്നതാണ് പ്രത്യേകത. അതാകട്ടെ എല്ലാ മതങ്ങളുടേയും നിലപാടിന്റെ ഭാഗം കൂടിയാണ്. ഭഗവത് ഗീത, അദ്ധ്യായം 9, ശ്ലോകം 31 പ്രകാരം സ്ത്രീകൾ; വൈശ്യർ; ശൂദ്രർ എന്നിവർ "പാപയോനിയിൽ" (ജന്മ പാപികൾ) പിറന്നവർ ആയത് കൊണ്ട് മോക്ഷത്തിന് അർഹത ഇല്ലാത്തവർ ആണെങ്കിലും എന്നെ പ്രാർത്ഥിച്ചാൽ മോക്ഷത്തിന് അർഹത ഉണ്ടാകും എന്നാണ് കൃഷ്ണൻ അർജുനനോട് പറയുന്നത്. ഇതിൽ ആദ്യത്തെ അർത്ഥം മോക്ഷത്തിന് അർഹത ഇല്ലാത്തവർ ആണെന്നാണ്. എല്ലാ മതങ്ങളുടേയും നിലപാട് "സ്ത്രീത്വ" ത്തിന് എതിരാണ്. ഇസ്ളാം ഭീകര ഭരണം നടക്കുന്ന "അഫ്‌ഗാനിസ്ഥാനിൽ" സ്ത്രീകൾക്ക് മനുഷ്യത്വപരമായ യാതൊരു പരിഗണയും ഇല്ല. അവർ തൊഴിൽ ചെയ്യാൻ പാടില്ല; വിദ്യാഭ്യാസം ചെയ്യാൻ പാടില്ല, വീടുകൾക്ക് ജനൽ പാടില്ല തുടങ്ങിയവ അവിടത്തെ വ്യവസ്ഥകളാണ്. അങ്ങനെയുള്ള നിലപാടുകൾ ജീവജാലങ്ങളുടെ നിലനിൽപ്പിൽ പ്രകൃതി സ്ത്രീ ശരീരത്തിൽ ചെയ്തിട്ടുള്ള ക്രമീകരണങ്ങളുടെ പേരിൽ "പുരുഷത്വം" ക്രൂരത ചെയ്യുകയാണ്. ഇന്ത്യൻ ഭരണ ഘടനയിൽ സ്ത്രീ--പുരുഷ സമത്വം ഉറപ്പ്‌ നൽകുന്നുണ്ടെങ്കിലും ഭരണഘടന പോലും തള്ളിക്കളയുന്നതാണ് ഹിന്ദുത്വ ഭരണം.
//
"സോഷ്യലിസ്റ്റ് ഇന്ത്യ" എന്നത് തെരെഞ്ഞെടുപ്പ് വിഷയമായി ജനങ്ങളിൽ അവതരിപ്പിക്കുകയും ജനവിധി ഉണ്ടാവുകയും ചെയ്‌താൽ ജനവിധിക്ക് മുകളിലായി ആരും തന്നെ ഉണ്ടാവില്ല. എന്നാൽ 1950 കാലം മുതൽ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാർട്ടി ജനങ്ങളോട് വോട്ട് ചോദിക്കുന്നത് മുതലാളിത്ത വളർച്ചക്കാണ്. അതിന് ഉത്തരവാദി ജനങ്ങളല്ല. ജനാധിപത്യ മാർഗത്തിൽ സോഷ്യലിസം സ്ഥാപിക്കില്ല എന്ന് തീരുമാനിച്ചാൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ത്യയിൽ നിലനിൽക്കില്ല എന്നത് മാത്രം ആയിരിക്കും സംഭവിക്കുക. സോഷ്യലിസ്റ്റ് ഇൻഡ്യക്കായി ഇന്ത്യൻ നാഷണൽ കോൺഗ്രസിന് അഞ്ചിൽ നാല് ഭൂരിപക്ഷം കൊടുത്ത ചരിത്രവും സോഷ്യലിസ്റ്റ് ഇന്ത്യ എന്നത് അംഗീകരിക്കുന്ന ഭരണ ഘടനയും ഇന്ത്യക്ക് ഉണ്ട്.
//
1957 ൽ കേരളത്തിൽ ലോകത്ത് ആദ്യമായി ഒരു കമ്മ്യൂണിസ്റ്റ് പാർട്ടി തെരഞ്ഞെടുപ്പിൽ കൂടി അധികാരത്തിൽ വന്നത്, 1950 ജനുവരി 26 ന് ഇന്ത്യ ഒരു ജനാധിപത്യ റിപ്പബ്ലിക് ആയതുകൊണ്ടും ജന്മിക്കും ബ്രാഹ്മണനും കാർഷിക തൊഴിലാളിക്കും ഒരു വോട്ട് മാത്രം ആയത് കൊണ്ട് ആണെന്ന് മത്സരിച്ച് വിജയിച്ചവർക്ക് ആർക്കും മനസിലായില്ല. നിർഭാഗ്യവശാൽ അപ്പോഴേക്കും ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാർട്ടി സോഷ്യലിസം ഉപേക്ഷിക്കുകയും മുതലാളിത്ത പാത സ്വീകരിക്കുകയും ചെയ്തു. എല്ലാം എല്ലായ്പോഴും മാറ്റത്തിന് വിധേയമാണ് എന്ന് പറയുന്നവർക്ക് സമൂഹത്തിൽ സംഭവിക്കുന്ന യാതൊരു മാറ്റങ്ങളും മനസിലാവില്ല. 1947 ന് മുൻപ് ബ്രിടീഷ് രാജ്ഞിക്ക് മാത്രം ആയിരുന്ന "രാഷ്ട്രീയ അധികാരം ജനാധിപത്യം നടപ്പിൽ ആയപ്പോൾ ഒരോ പൗരനിലും ആയി മാറിയതിലെ "വിപ്ലവം" ആർക്കും മനസിലായില്ല. ബ്രാഹ്മണനും ജന്മിക്കും കാർഷിക തൊഴിലാളിക്കും ഒരേ ഒരു വോട്ട് എന്ന ജനാധിപത്യത്തിലെ തുല്ല്യത ആർക്കും മനസിലായില്ല. അത് കൊണ്ട് ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാർട്ടികൾ തീരുമാനിച്ചു - ജനാധിപത്യൽ കൂടി രാജ്യത്ത് സോഷ്യലിസ്റ്റ് പരിവർത്തനം അനുവദിക്കില്ല. ഭാവിയിൽ ഒരിക്കലും വിപ്ലവം നടത്താനായി രാജവാഴ്ച തിരിച്ചുവരില്ല എന്നത് ആർക്കും മനസിലായില്ല. ഒരു ഹരിഹരക്കുറുപ്പ് പറഞ്ഞാലൊന്നും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നിലപാടിൽ മാറ്റം വരുത്താനും ആവില്ല.
//01 11 2020//

 


 


 
 

.. ചദ്രൻ എന്നയാൾ ഒരു തികഞ്ഞ സാമൂഹ്യ വിരുദ്ധനും വർഗീയ വാദിയുമാണ്. കാരണം.അയാൾ ഹിന്ദു വർഗീയതയുടെ പ്രചാരകനാണ്. എല്ലാവരും മനുഷ്യർ ആണ് എന്ന് അംഗീകരിക്കാനുള്ള സാമൂഹ്യബോധം പോലും അദ്ദേഹത്തിന് ഇല്ല. ഭഗവത്ഗീത രണ്ടാം അധ്യായത്തിൽ പറയുന്നത്പോലെ ഈ ഭൗതിക പ്രപഞ്ചം ആകെ മായ ആണെന്ന് കരുതുന്നയാളെ മന്ദ ബുദ്ധി ആയി മാത്രമേ കരുതാൻ ആവുകയുള്ളൂ. ഗാന്ധിജിയെ വധിച്ച ഗോഡ്‌സെയെ ആരാധിക്കുന്നയാളുമാണ് അദ്ദേഹം. എന്നാലും ഏത് മൂഢത്വവും വിശ്വസിക്കാൻ അദ്ദേഹത്തിനും അവകാശമുണ്ട്. അത് രാഷ്ട്രീയ ആയുധമാക്കി മറ്റുള്ളവരെ നിയന്ത്രിക്കാൻ ശ്രമിക്കരുത് എന്ന് മാത്രം.

// 




അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ