357. വർഗ വൈരുധ്യങ്ങളാണ് വർഗ സമരങ്ങളുടെ കാരണം.
സമ്പത്തിന്റെ ആധിപത്യമാണ് യഥാർത്ഥത്തിൽ തൊഴിലാളി വർഗത്തെ ഭരണ കൂടത്തിന്റെ രൂപത്തിൽ അടിച്ചമർത്തുന്നതെന്ന് ബോധ്യപ്പെട്ടപ്പോഴാണ് കാറൽ മാർക്സ് കമ്മ്യൂണിസ്റ്റു മാനിഫെസ്റ്റോയിൽ തന്നെ ചൂഷക വർഗ്ഗത്തിന്റെ സാമ്പത്തിക ആധിപത്യം ഇല്ലാതാകുന്നതിന് ഭരണ കൂടം തൊഴിലാളി വർഗത്തിന്റേതാകണമെന്ന് നിഷ്ക്കർഷിച്ചത്. വർഗ വൈരുധ്യങ്ങൾ ഇല്ലാതാകാതെ; ഇല്ലാതാക്കാതെ വർഗ സമരവും ഇല്ലാതാകില്ല.
//
.വൈരുധ്യാധിഷ്ഠിത
ഭൗതിക വാദം മനസിലാക്കാതെ മാർക്സിസം മനസിലാക്കാൻ ആവില്ല. അടിമയും ഉടമയും
തമ്മിലും തൊഴിലാളിയും മുതലാളിയും തമ്മിലും ഉള്ള താത്പ്പര്യങ്ങളിലെ വൈരുധ്യം
ഇൻഡ്യയിലെ 1950 കാലത്തെ കമ്മ്യൂണിസ്റ്റു നേതാക്കൾക്കാർക്കും മനസിലായില്ല.
മനുഷ്യൻ ആണെന്ന പരിഗണന അടിമയോട് അടിമ ഉടമ ഒരിക്കലും കാണിക്കാറില്ല. അവനെ
ഉപയോഗിച്ച് പരമാവധി ധനം സമ്പാദിക്കുകയാണ് അടിമ ഉടമയുടെ താൽപ്പര്യം. അവൻ
അനുഭവിച്ചിട്ടുള്ള നരക യാതന മനസിലാക്കിയാൽ മാത്റമേ അടിമയുടേയും അടിമ
ഉടമയുടേയും താത്പ്പര്യങ്ങളിലെ വൈരുധ്യം മനസിലാവുകയുള്ളു. ആധുനിക
മുതലാളിക്ക് തൊഴിലാളിയെ ഉപയോഗിച്ച് പരമാവധി ധനം സമ്പാദിക്കുകയാണ് ലക്‌ഷ്യം.
തൊഴിലാളിക്കാകട്ടെ ജീവൻ നിലനിർത്താൻ ആരുടെയെങ്കിലും കീഴിൽ പണിയെടുത്തേ
പറ്റുകയുള്ളു. അടിമയും ഉടമയും തമ്മിലും തൊഴിലാളിയും മുതലാളിയും തമ്മിലും
ഉള്ള താത്പ്പര്യങ്ങളിലെ വൈരുധ്യം കാറൽ മാർക്സിന് മനസിലായി. ലോകമൊട്ടാകെ
തൊഴിലാളി ഒന്നായി സംഘടിച്ചാൽ അതിന്റെ ശക്തി എന്തായിരിക്കും എന്ന് കാറൽ
മാർക്സിന് മനസിലായതുകൊണ്ട് മാർക്സ് ലോക തൊഴിലാളി വർഗത്തോട് പറഞ്ഞു: "നിങ്ങൾ
ഏകോപിക്കുവിൻ; നിങ്ങൾക്ക് നഷ്ടപ്പെടാൻ യാതൊന്നുമില്ല. നേടാനോ ഒരു വലിയ
ലോകമുണ്ട് താനും." ഇന്ത്യയിൽ "മുതലാളിത്തം പ്രോത്സാഹിപ്പിക്കാൻ"
തീരുമാനിച്ചപ്പോൾ മുതലാളിയും തൊഴിലാളിയും തമ്മിലുള്ള താത്പ്പര്യങ്ങളിലെ
വൈരുധ്യം കണക്കിലെടുത്തതേയില്ല.
//
സോഷ്യലിസ്റ് ഇന്ത്യ എന്ന ലക്‌ഷ്യം അംഗീകരിക്കാതെ നടത്തുന്ന സമരങ്ങൾ ആർക്കും എതിരെ അല്ലാതെയും ആർക്കും വേണ്ടി അല്ലാതെയും ആയിരിക്കും നടക്കുക. അത് യാതൊരു ഫലവും നൽകുന്നില്ല എന്നതാണ് കഴിഞ്ഞ കാലമത്രയും നടത്തിയിട്ടുള്ള സമരങ്ങളുടെ ഫലങ്ങൾ. അവയുടെ ലക്‌ഷ്യം ഇന്ത്യൻ മുതലാളിത്തത്തിന്റെ സ്വതന്ത്രമായ വളർച്ചയാണ്. അവ ഒരിക്കലും വർഗ സമരങ്ങൾ ആവില്ല. പൊതുമേഖലകൾ സംരക്ഷിക്കണം എന്ന് ആവശ്യപ്പെടാൻ സാധ്യമല്ല എന്നതാണ് അടിസ്ഥാനം.
രാജ്യത്തിന്റെ സമ്പത്ത് ആകെയും വൻകിട കോർപ്പറേറ്റുകളുടെ കൈവശം തന്നെ ആയിരിക്കണം. യഥാർത്ഥത്തിൽ അവരാണ് ഇന്ത്യ ഭരിക്കുന്നതെന്ന് മനസിലാകുന്നില്ല. അവിടെ വർഗ ശത്രുക്കൾ ഇല്ല എന്നതാണ് നിലപാട്. പാർട്ടി പരിപാടി മാറില്ല എന്നതിലേക്ക് തന്നെയാണ് കാര്യങ്ങൾ നീങ്ങുന്നത്.
ഇന്ത്യൻ നാഷണൽ കോൺഗ്രസും ബിജെപി യും അവരുടെ സംരക്ഷകർ മാത്രം. അവർക്കെതിരെ പോലും ഒരക്ഷരം സംസാരിക്കില്ല. കാരണം ആരും ശത്രുക്കൾ അല്ല, ഇല്ല. എന്നാൽ അവരുടെ നിലപാടോ? കേരളത്തിൽ നിന്ന് കൂടി അവരുടെ "ശല്ല്യം" ഒഴിവായി കിട്ടണം...... പെട്രോളിന്റെ വില തീരുമാനി ക്കാനുള്ള അവകാശം കോൺഗ്രസും ഡീസൽ വില തീരുമാനിക്കാനുള്ള
അവകാശം ബിജെപി യും കോർപ്പറേറ്റുകൾക്ക് വിട്ട് കൊടുത്തു.
//
"കമ്മ്യൂണിസ്റ്റ്
മാനിഫെസ്റ്റോ" യിലെ മാർക്സിന്റെ ഏറ്റവും പ്റധാനപെട്ട ഈ വാക്കുകൾ
വിസ്മരിച്ചുകൊണ്ടാണ് "മുതലാളിത്തം" പ്രോത്സാഹിപ്പിക്കുക എന്ന നിലപാട് 1950
മുതൽ ഇന്ത്യയിൽ സ്വീകരിച്ചത്.
"തങ്ങളോടൊപ്പം സമുദായത്തെയാകെ സർവവിധ ചൂഷണത്തിൽ നിന്നും മർദനത്തിൽ നിന്നും വർഗ വ്യത്യാസങ്ങളിൽ നിന്നും വർഗ സമരങ്ങളിൽ നിന്നും എന്നന്നേക്കുമായി മോചിപ്പിക്കാതെ, ചൂഷണവും മർദനവും നടത്തുന്ന വർഗ്ഗത്തിന്റെ - ബൂർഷ്വാസിയുടെ - പിടിയിൽ നിന്നും ചൂഷണവും മർദനവും അനുഭവിക്കുന്ന വർഗത്തിന്; തൊഴിലാളി വർഗത്തിന് - രക്ഷ നേടാനാവില്ല.
//
ഇതൊന്നും പരിഗണിക്കാതെ ആർഷഭാരത സംസ്ക്കാരത്തിലേക്കും "മുതലാളിത്ത സമൂഹത്തിന്റെ സ്വതന്ത്രമായ വളർച്ച" എന്ന നിലപാടിലേക്കും 1950 കാലത്തെ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് നേതൃത്വം തിരിഞ്ഞതും നീണ്ട 74 വർഷങ്ങളിലെ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ദയനീയമായ തകർച്ചയിൽ നിന്ന് പോലും കാര്യങ്ങൾ പഠിക്കാതെ 1950 കാലത്തെ നിലപാടിൽ ഒരു മാറ്റവും വരുത്താൻ സിപിഐ; സിപിഐ(എം) നേതൃത്വങ്ങൾ ഒരുക്കമല്ല എന്നാണ് ഇതുവരെ പത്ര വാർത്തകളിൽ നിന്നും അറിയാൻ കഴിയുന്നത്. എന്താണ് മാർക്സിസം എന്നോ എന്താണ് മുതലാളിത്തം എന്നോ യാതൊരു ധാരണകളും ഇല്ലാതെ 1950 കാലത്തെ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് നേതൃത്വം എടുത്ത നിലപാടുകളിൽ തന്നെ തുടരുന്നത് അറിവില്ലായ്മ അല്ല; ബോധപൂർവ്വം മാത്രമാണ് എന്നതിലേക്കാണ് കാര്യങ്ങൾ സൂചിപ്പിക്കുന്നത്. മുതലാളിത്തം എന്താണ് എന്നോ ജനാധിപത്യം എന്താണ് എന്നോ ഇന്ത്യയിലെ ഫെഡറൽ സംവിധാനം എന്താണ് എന്നോ പോലും "നിലപാടുകളിൽ" ഉറച്ചു നിൽക്കുന്നവരെ ബോധ്യപ്പെടുത്താൻ ഒരു നിർവഹവും ഇല്ല. കാര്യങ്ങൾ മനസിലാക്കാൻ കഴിവില്ലായ്മ തെറ്റോ കുറ്റമോ ആയി കരുതാൻ ആവില്ല എങ്കിലും നൂറ്റി നാൽപ്പത് കോടി ജനങ്ങളുടെയും ദുരന്തമായി കാര്യങ്ങൾ മാറുന്നു എന്നതാണ് മാനവ രാശിയുടെ തന്നെ ദുരന്തമാകുന്നത്.
//
പഴയ റഷ്യയും പഴയ ചൈനയും ഒന്നും "വികസിത മുതലാളിത്തം" ആയിരുന്നില്ല. ശാസ്ത്രം എന്നും മാറികൊണ്ടിരിക്കുമ്പോൾ മുതലാളിത്തത്തിന് പൂർണ വളർച്ച എന്നത് അസാധ്യമാണ്, 1912 ൽ ടൈറ്റാനിക്ക് കടലിൽ മുങ്ങുമ്പോൾ സാങ്കേതിക വിദ്യ ആവിശക്തി ആയിരുന്നു. ഇപ്പോൾ ആറ്റമിക് ശക്തിയാണ്. നാളെ അത് എന്തായിരിക്കും എന്ന് ഇപ്പോൾ പറയാൻ ആവില്ല. നാല് വർഷത്തെ ആഭ്യന്തര യുദ്ധം മൂലം "വ്യവസായങ്ങളുടെ ശവപ്പറമ്പ്" എന്ന സ്ഥിതിയിൽ നിന്നാണ് ലെനിന്റെ നേതൃത്വത്തിൽ പഴയ സോവിയറ്റ് യൂണിയൻ അതിവേഗം സോഷ്യലിസത്തിന്റെ പാതയിൽ മുന്നോട്ടു പോയതും ലോകത്ത് ആദ്യം ബഹിരാകാശത്ത് മനുഷ്യനെ (യൂറി ഗഗാറിൻ) എത്തിക്കാൻ മാത്രം വളർച്ച നേടിയതും. മാർക്സിസം എന്താണ് എന്ന് മനസിലാക്കിയിരുന്നവരായിരുന്നു ലെനിനും മാവോയും മറ്റും. ഐക്യരാഷ്ട്ര സഭയിൽ "വീറ്റോ അധികാരം" ഉള്ള രാജ്യമായി ചൈനക്ക് മാറാൻ കഴിഞ്ഞതും മാർക്സിസത്തിന്റെയോ സോഷ്യലിസത്തിന്റെയോ കഴിവായി ഇന്ത്യയിൽ സിപിഐ(എം) പോളിറ്റ് ബ്യൂറോയെ ബോധ്യപ്പെടുത്താൻ ആവില്ല. അന്തരിച്ച മുൻ ജനറൽ സെക്രട്ടറി സഖാവ് സീതാറാം യെച്ചൂരി ഇന്ത്യൻ നാഷണൽ കോൺഗ്രസിന് മാത്രമേ ഇന്ത്യയെ രക്ഷിക്കാൻ ആവുകയുള്ളൂ എന്ന് പറഞ്ഞതും തൊഴിലാളിവർഗം എന്ന വർഗം പോലും ഇല്ലെന്ന നിലപാടിന്റെ ഭാഗമാണ് സ്ഥിരം ശത്രുക്കൾ ഇല്ല എന്ന നിലപാടിൽ തന്നെ തുടരുന്നതും മാർക്സിസത്തെ ക്കുറിച്ചുള്ള ധാരണകളുടെ അടിസ്ഥാനവും. മുതലാളിത്തം എന്നാൽ ആർക്കെങ്കിലും തൊഴിൽ കൊടുക്കുന്നത് മാത്രമായാണ് കാണുന്നത് എന്നതാണ് വസ്തുത. മനുസ്മൃതിയും അതിന്റെ ഭാഗമാണ് എന്ന് അവരെ ബോധ്യപ്പെടുത്തുക അസാധ്യമായ കാര്യമാണ്. പഴയ അടിമകൾക്കും തൊഴിൽ ഉറപ്പായിരുന്നു. മനുഷ്യരായി അവരെ കാണില്ല എന്ന് മാത്രം. ചൂഷണം; എന്ന വാക്ക്പോലും കേൾക്കുക ഉണ്ടായിട്ടില്ലാത്തവർക്ക് ലോകത്ത് ആരോടും യാതൊരു കടപ്പാടും ഇല്ല.
//
1850 കാലത്ത് ലോകം അടക്കി വാണിരുന്ന ഇഗ്ളീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയെ കണക്കിലെടുത്തത് കാറൽ മാർക്സ് മുതലാളിത്തം പൂർണ വളർച്ച ആയി എന്ന് സ്ഥാപിക്കാനാണ്. 1857 ലെ ഒന്നാം സ്വാതന്ത്ര്യ സമരം വരെ ഇന്ത്യ ഭരിച്ചിരുന്നത് ഈസ്റ്റ് ഇന്ത്യ കമ്പനിയാണ്. അതിനുശേഷം മാത്രമാണ് ഇന്ത്യയുടെ ഭരണം ബ്രിടീഷ് രാജ്ഞി ഏറ്റെടുക്കുന്നത്. തികച്ചും അവികസിതമായിരുന്ന പഴയ റഷ്യയും ചൈനയും വികസിത മുതലാളിത്തം ആകുന്നതിനായി മഹാനായ ലെനിനോ മാവോയോ കാത്തുനിന്നില്ല.
//
പഴയ അടിമ വ്യവസ്ഥ ഇല്ലാതായത് പണിയെടുക്കാൻ കഴിയാതെ പ്രായമാകുന്ന അടിമകൾ ശല്ല്യം ആകുന്നതും ഒരു അടിമക്കുഞ്ഞിനെ ജോലി ചെയ്യാറാകുന്നത് വരെ വളർത്തിക്കൊണ്ടു വരുന്നത് പണച്ചെലവ് ഉള്ള കാര്യം ആയതു കൊണ്ടും അപൂർവം അവസരങ്ങളിൽ എങ്കിലും അടിമകൾ അപകട കാരികൾ ആകുന്നത് കൊണ്ടും മറ്റുമായിരുന്നു. അടിമകൾക്കും ഭക്ഷണം; താമസ സൗകര്യം തുടങ്ങിയവ ഒരുക്കുന്നത് ചെലവുമുള്ള കാര്യമാണ്. അടിമ ഉടമകളിലും അപൂർവം മനുഷ്യത്വം ഉള്ളവരും ഉണ്ടായിരുന്നു. മുതലാളിത്തിൽ തുച്ഛമായ കൂലി കൊടുത്താൽ മതി എന്നതും മറ്റ് യാതൊരു ഉത്തരവാദിത്തവും ഇല്ല എന്നതും അടിമ വ്യവസ്ഥ ഇല്ലാതാകാൻ കാരണം ആയി. അതിനാണ് ലെനിൻ പറഞ്ഞത് മുതലാളിത്തത്തിൽ തൊഴിലാളികൾ വെറും കൂലി അടിമകൾ മാത്രം ആയിരിക്കും എന്നത്. അവർ കൂലി അടിമകൾ മാത്രം ആയി തുടരണം എന്നതാണ് എക്കാലവും മുതലാളിത്തം പ്രോത്സാഹിപ്പിക്കാൻ നിലകൊള്ളുന്നവരുടെ നിലപാട്.
//
പണിയെടുക്കുന്നവർക്കും മാന്യമായി ജീവിക്കാൻ അവകാശമുണ്ട് എന്നതാണ് മാർക്സിസത്തിന്റെ അടിസ്ഥാനം. ജീവിക്കുക എന്നാൽ ആവശ്യങ്ങൾക്ക് ഉതകുന്ന വീടും അത്യാവശ്യം ഭൂമിയും; ജീവിക്കാൻ ആവശ്യമായ വേതനത്തോടെയുള്ള തൊഴിൽ, സൗജന്യമായ ചികിത്സാ സൗകര്യം, കുട്ടികളുടെ സൗജന്യമായ വിദ്യാഭ്യാസം, വാർദ്ധക്യത്തിലെ സംരക്ഷണം തുടങ്ങിയവയെല്ലാം ഉൾപ്പെടും. ഇതിന് ഭരണകൂടത്തിന് ഉറപ്പു നൽകാൻ കഴിയുക സോഷ്യലിസത്തിൽ മാത്രമാണ്. രാജ്യത്തിന്റെ സമ്പത്ത് ഭരണകൂടത്തിന്റെ നിയന്ത്രണത്തിൽ ആണെങ്കിൽ അത് ബുദ്ധിമുട്ടുള്ള കാര്യമല്ല. എന്നാൽ അങ്ങനെയൊന്നും ഒരു കാരണവശാലും പാടില്ല എന്നതാണ് ലോകമാകെയുള്ള ചൂഷക വർഗങ്ങളുടെ നിലപാട്. എന്നാൽ രാഷ്ട്രം ദരിദ്രമാകണം, സമ്പത്ത് മുതലാളിമാരുടെ കൈവശം മാത്രം ആകണം എന്നതാണ് മുതലാളിത്തം അടിസ്ഥാന പ്രമാണം അംഗീകരിക്കുന്ന കോൺഗ്രസ്; ബിജെപി തുടങ്ങിയ ബൂർഷ്വാ രാഷ്ട്രീയ പാർട്ടികളുടെ നിലപാട്. കാരണം അവരുടെ ലക്‌ഷ്യം അഴിമതിയാണ്. പണിയെടുക്കുന്നവരുടെ കാര്യം എങ്ങനെയും ആകട്ടെ. അത് ഇൻഡ്യയിൽ മാത്രമല്ല ലോകമൊട്ടാകെയും സ്ഥിതി അത് തന്നെ.
//
സമ്പത്തുള്ളവരിൽ അപൂർവമായി മനുഷ്യത്വമുള്ളവർ ഉണ്ടാകാം. കാറൽ മാർക്സ് പോലും ജനിച്ചത് അതിദരിദ്രർ വിഭാഗത്തിൽ ആയിരുന്നില്ല. എന്ഗൽസാകട്ടെ ഒരു വ്യവസായിയുടെ മകനും ആയിരുന്നു. ലോകമൊട്ടാകെയും സമ്പത്ത് ഉള്ളവർ എല്ലാം തൊഴിലാളി വർഗ ശത്രുക്കൾ ആണെന്ന് പറയാൻ ആവില്ല. കേവലം ദരിദ്രൻ ആയതുകൊണ്ട് മാത്രം ആരിലെങ്കിലും സാമൂഹ്യ ബോധം ഉണ്ടായിക്കൊള്ളണം എന്നും ഇല്ല. ഇതൊക്കെ ആണെങ്കിലും കാറൽ മാർക്സ് ചൂണ്ടിക്കാണിക്കുന്നത് പോലെ "അടിമ വ്യവസ്ഥ" നിലനിന്ന കാലം മുതൽ സമ്പത്തുള്ളവരുടെ ആധിപത്യം ആണ് നിലനിൽക്കുന്നത് എന്നതും യഥാർത്ഥത്തിൽ പണിയെടുക്കുന്നവരുടെ ജീവിതം ഒരുകാരണ വശാലും അഭിവൃദ്ധിപ്പെടരുത് എന്ന കാര്യത്തിൽ ചൂഷക വർഗങ്ങളുടെ യോചിപ്പ് ആരെയും അത്ഭുതപ്പെടുത്തുന്നത് തന്നെയാണ്. ഇന്ത്യയിൽ അവരുടെ പേര് "ഇന്ത്യൻ നാഷണൽ കോൺഗ്രസ്" എന്നായാലും "ഭാരതീയ ജനതാപാർട്ടി" എന്നായാലും സോഷ്യലിസ്റ്റ് വിരുദ്ധതയിൽ അവർ ഒന്ന് തന്നെയാണ്. സ്ത്രീകളെ അവഹേളിക്കുന്നതിലും അഴിമതി സാർവ്വത്രികമാക്കുന്നതിലും രാഷ്ട്രീയം ജനങ്ങളെ വഞ്ചിക്കുന്നത് ആയിരിക്കണം എന്നതിലും അവർ ഒന്നാണ്.
//
നരേന്ദ്രമോദി ഭരണത്തിൽ സ്വന്തം "മാനം" രക്ഷിക്കാൻ വനിതാ കായിക താരങ്ങൾ പോരാടേണ്ടി വന്നത് കേവലം ബ്രിജ് ഭൂഷന്റെ സ്വഭാവ വൈകൃതത്തിനെതിരെ മാത്രമല്ല; എന്താണ് "സനാതനം" എന്നതിന്റെ കൂടെ തെളിവാണ്. മോഡി ഭരണം സ്ത്രീകൾക്ക് ആകെയും എതിരായിരിക്കും. മോഡി ഭരണം തുലയട്ടെ.
//
"മാർക്സിസം" മനസിലാകാത്തവർക്ക് അത് അംഗീകരിക്കാനാവില്ല. അവർക്ക് വർഗ്ഗങ്ങൾ, വർഗ വൈരുധ്യങ്ങൾ, വർഗ ബോധം, വർഗ സമരം, വർഗ ശത്രുക്കൾ, വർഗ രഹിത സമുദായം, മുതലളിത്ത ചൂഷണം, ചൂഷണ രഹിത വ്യവസ്ഥ, സോഷ്യലിസം എന്നാലൊന്നും കേട്ടാൽ യാതൊന്നും മനസിലാവില്ല. ഒരു നൂറ്റാണ്ടോളം ചൂഷക വർഗങ്ങളെ പ്രോത്സാഹിപ്പി ച്ചതിന്റെ ഫലം. എന്നാൽ ബിജേപിക്കും കോൺഗ്രസിനും അമേരിക്കൻ സാമ്പ്രാജ്യത്തത്തിനും ലോകത്ത് മാർക്സിസം പാടില്ല, ലോകത്ത് ചെങ്കൊടി പാടില്ല, സോഷ്യലിസം ഒരു കാരണവശാലും പാടില്ല, എന്ന കാര്യത്തിൽ യാതൊരു സംശയങ്ങളും ഇല്ല. വർഗ വഞ്ചന, വർഗ വഞ്ചകർ എന്നും തൊഴിലാളി വർഗ ശത്രുക്കൾ മാത്രം. അവരോട് സോഷ്യലിസം അംഗീകരിക്കണം, പാർടി പരിപാടി മാറണം എന്നൊന്നും പറഞ്ഞാൽ മനസിലാവില്ല. അവർ മാർക്സിന്റെ പേര്, ഫോട്ടോ എന്നിവ ഒഴിവാക്കുക എങ്കിലും എങ്കിലും ചെയ്യണം.
//
1950 കളിൽ S A ഡാങ്കെയും കൂട്ടരും
കൂടി തീരുമാനിച്ചു... "ഇന്ത്യയിൽ അങ്ങനെയുള്ള "വർഗ്ഗങ്ങൾ ഒന്നും ഇല്ല". ഇപ്പോഴും സിപിഐ(എം) ആ നിലപാടിൽ തന്നെയാണ്. അതാണ് "കോൺഗ്രസ് ഇല്ലാതാകണം" എന്ന് പാർട്ടി ആഗ്രഹിക്കുന്നില്ല" എന്ന നിലപാടിന്റെ അർത്ഥം. പക്ഷെ കോൺഗ്രസിന് ഇന്ത്യയിൽ ചെങ്കൊടി പാടില്ല എന്ന കാര്യത്തിൽ സംശയം ഒന്നും ഇല്ല. അവർ ഒരോരുത്തരെയായി കൊന്നൊടുക്കും എന്ന നിലപാടിൽ തന്നെയാണ്. അതാണ് SFI നേതാവിനെ കൊന്നയാളെയും രാഹുൽ ഗാന്ധിയുടെ ജോഡോ യാത്റയിൽ പങ്കാളിയാക്കിയത്.
//
ലെനിൻ "ഭരണ കൂടവും വിപ്ളവവും" എന്ന കൃതിയിൽ പറയുന്നത് -- "വർഗ വൈരുധ്യങ്ങളാൽ കീറിമുറിഞ്ഞ ഒരു സമൂഹത്തിൽ വർഗാധിഷ്ഠിതമല്ലാത്തതോ വർഗങ്ങൾക്ക് ഉപരിയായതോ ആയ ഒരു ഭരണ കൂടം അസാധ്യമാണ്" എന്നാണ്. ചൂഷക വർഗ്ഗങ്ങളെ പ്രോത്സാഹിപ്പിച്ചും "വർഗ സമരം" നടത്താമെന്ന് കണ്ടെത്തിയ "ബുദ്ധി കേന്ദ്രം" വിചിത്രമാണ്.
//
........."കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ" യിലെ മാർക്സിന്റെ ഏറ്റവും പ്റധാനപെട്ട ഈ വാക്കുകൾ വിസ്മരിച്ചുകൊണ്ടാണ് "മുതലാളിത്തം" പ്രോത്സാഹിപ്പിക്കുക എന്ന നിലപാട് 1950 മുതൽ ഇന്ത്യയിൽ സ്വീകരിച്ചത്. ഈ നിലപാട് ഇപ്പോഴും തുടരുകയാണ്. അവിടെയാണ് മാറ്റം ഉണ്ടാകേണ്ടത്. അടിമയുടേയും അടിമ ഉടമയുടേയും താത്പ്പര്യങ്ങളിലെ വൈരുധ്യവും തൊഴിലാളിയുടേയും മുതലാളിയുടേയും താത്പ്പര്യങ്ങളിലെ വൈരുധ്യവും മനസിലാക്കിയില്ല. മുതലാളിത്തം പ്രോത്സാഹിപ്പിക്കുക എന്നാൽ പഴയ അടിമ ഉടമകളെയാണ് പ്രോത്സാഹിപ്പിക്കുന്നത് എന്നത് മനസിലാക്കാതെയല്ല; ബോധപൂർവം തന്നെയാണ് എന്നാണ് ഇത്രയും ദീർഘമായ കാലത്തിനു ശേഷവും മുതലാളിത്തത്തോടുള്ള നിലപാടിൽ ഒരുമാറ്റവും വരുത്താൻ ഒരുക്കമല്ല എന്നതിൽ നിന്നും വ്യക്തമാകുന്നത്. അതോട് ചേർന്ന് വേണം ആർഷഭാരത നിലപാടും പരിശോധിക്കേണ്ടത്. യഥാർത്ഥത്തിൽ ഹിന്ദുവർഗീയവാദികളുടെ ഭരണം എക്കാലവും തുടരുന്നതിനും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം പൂർണമായും ഇല്ലാതാകണം എന്നുമുള്ള ഗൂഢ ഉദ്ദേശം സംരക്ഷിക്കുകയാണ് "മുതലാളിത്ത സമൂഹത്തിൻറെ സ്വതന്ത്രമായ വളർച്ചയിൽ യാതൊരു മാറ്റവും പാടില്ല എന്ന നിലപാടിൽ വ്യക്തമാകുന്നത്. ഉറങ്ങുന്നവരെ ഉണർത്താം; ഉറക്കം അഭിനയിക്കുന്നവരെ ഉണർത്തുക ബുദ്ധിമുട്ടാണ്. അന്തരിച്ച ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഇന്ത്യൻ നാഷണൽ കോൺഗ്രസിന് മാത്രമേ ഇന്ത്യയെ രക്ഷിക്കുവാൻ ആവുകയുള്ളൂ എന്ന് 2020 ആഗസ്റ്റിൽ ബീഹാർ അസംബ്ലി തെരഞ്ഞെടുപ്പിന്റെ അവസരത്തിൽ പറഞ്ഞത് പാർട്ടിയൊട്ടാകെയുള്ള നിലപാട് തന്നെ ആയിരുന്നു എന്നാണ് പാർട്ടി പരിപാടിയിൽ ഉറച്ചു നിൽക്കുന്നതിന്റെയും അടിസ്ഥാനം. അതിനർത്ഥം ഇന്ത്യയിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആവശ്യംതന്നെ ഇല്ല എന്ന് കൂടെയാണ്. ബംഗാൾ അസംബ്ലി തെരെഞ്ഞെടുപ്പിൽ ഒരു സീറ്റിൽ പോലും വിജയിക്കാതെ ആയപ്പോൾ കോൺഗ്രസ് സഖ്യം ഇന്ത്യ ഒട്ടാകെ ആക്കുന്നതാണ് ഇന്ത്യയിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഇല്ലാതാക്കുന്നതിനുള്ള എളുപ്പമാർഗം എന്ന് സീതാറാം യെച്ചൂരിക്ക് ബോധ്യപ്പെട്ടിരുന്നു. 2019 ലെ പാർലമെന്റ് തെരെഞ്ഞെടുപ്പിൽ ഇന്ത്യ ഒട്ടാകെ ദയനീയമായ പരാജയം ഉണ്ടായിട്ടും 2022 ലെ 23 മത് പാർട്ടി കോൺഗ്രസിൽ പോലും പാർട്ടി പരിപാടിമാറാൻ പാടില്ല എന്നാണ് തീരുമാനിച്ചത്. അത് തന്നെ 2025 ഏപ്രിൽ മാസത്തിൽ നടക്കാനിരിക്കുന്ന 24 മത് പാർട്ടി കോൺഗ്രസിലും സംഭവിക്കും. ഹിന്ദുത്വവാദികളുടെ പൂർണമായ ആധിപത്യത്തിലേക്കും ഇന്ത്യൻ ഭരണഘടനയുടെയും ജനാധിപത്യത്തിന്റെയും പൂർണമായ അവസാനവും സംഭവിക്കും. സോഷ്യലിസ്റ്റ് വ്യവസ്ഥ സ്ഥാപിക്കാൻ ഉദ്ദേശിച്ച പാർട്ടി അച്ചടക്കം തന്നെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പൂർണമായ ഇല്ലായ്മയിലേക്കും എത്തിച്ചിരിക്കും. പഴയ സോവിയറ്റ് യൂണിയൻ ഇല്ലാതാക്കിയ ഗോർബച്ചേവിന്റെ അവതാരങ്ങൾ വീണ്ടും വീണ്ടും ഉണ്ടായികൊണ്ടിരിക്കും. ആർക്കും എതിരെ അല്ലാതെയും ആർക്കും വേണ്ടി അല്ലാതെയും സമരങ്ങൾ തുടർന്നുകൊണ്ടും ഇരിക്കും.
//
1850 കാലത്ത് തന്നെ ലോകമൊട്ടാകെ സോഷ്യലിസത്തി ലേക്കുള്ള മുതലാളിത്ത വളർച്ച കാറൽ മാർക്സിന് മനസിലായതുകൊണ്ട് ലോകമൊട്ടാകെ തൊഴിലാളികൾ ഒന്നായി സംഘടിച്ചാൽ അവരെ ഒരു ശക്തിക്കും തോൽപ്പിക്കാൻ ആവില്ലെന്ന് മനസിലായി. 1917 ൽ ഒക്ടോബർ വിപ്ളവത്തിലൂടെ നിലവിൽ വന്ന സോവിയറ്റ് യൂണിയന്റെ സ്ഥാപക നേതാവായിരുന്ന ലെനിന് 1901 ൽ തന്നെ ഈ കാര്യത്തിൽ സംശയം ഉണ്ടായിരുന്നില്ല. അതാണ് ലെനിന്റെ "എന്ത് ചെയ്യണം?" എന്ന കൃതിയിൽ "സോഷ്യലിസത്തിന്റെ പ്രസക്തി ലവലേശം കുറച്ചുകാണുക എന്നാൽ ബൂർഷ്വാ ആശയങ്ങൾക്ക് വളരാൻ ഇട നൽകുക ആയിരിക്കും ഫലം എന്ന് ചൂണ്ടി കാണിക്കുന്നത്. ചൈനയിലും മാവോക്കും ആ കാര്യത്തിൽ സംശയം ഉണ്ടായില്ല. ഇന്ത്യയിൽ ലെനിൻ ചൂണ്ടിക്കാണിച്ചത് തന്നെ സംഭവിച്ചു.
//
1950 കാലത്ത് ഇൻഡ്യയിൽ ഒന്നുമല്ലാതിരുന്ന ഹിന്ദുത്വ ശക്തികൾ ഇന്ത്യയുടെ ഭരണ ശക്തികൾ ആയി മാറുകയും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം തകർച്ചയിലേക്ക് നീങ്ങുകയും ചെയ്തു. നിർഭാഗ്യവശാൽ ഇന്ത്യയിൽ മാർക്സിസം കൈകാര്യം ചെയ്യുന്നവർക്ക് ആർക്കും മാർക്സിന് മനസിലായത് മുക്കാൽ നൂറ്റാണ്ടുകൾക്ക്മ ശേഷവും മനസിലാകുന്നില്ല. സ്വാർത്ഥതയും സാമൂഹ്യ ബോധവും തമ്മിലെ വൈരുധ്യവും മനസിലാക്കിയില്ല. തൊഴിലാളി വർഗ രാഷ്ട്രീയവും ചൂഷക വർഗ രാഷ്ട്രീയവും തമ്മിലുള്ള വൈരുധ്യം മനസിലാക്കിയില്ല. വർഗ വൈരുധ്യങ്ങളാണ് വർഗ സമരങ്ങളുടെ കാരണം എന്നും മനസിലാക്കിയില്ല. മുതലാളിത്തം പ്രോത്സാഹിപ്പിക്കുമ്പോൾ ചൂഷക വർഗങ്ങളെയാണ് പ്രോത്സാഹിപ്പിക്കുന്നത് എന്നും അപ്പോൾ വർഗ വൈരുധ്യങ്ങൾ വർഗ സമരങ്ങളിലേക്ക് നീങ്ങുന്നില്ല എന്നതും മനസിലാക്കിയില്ല. സ്വാർത്ഥതയുടെ ഏറ്റവും ഉയർന്ന ഘട്ടമാണ് മുതലാളിത്തം അല്ലെങ്കിൽ ചൂഷക വർഗ രാഷ്ട്രീയം. സാമൂഹ്യ ബോധത്തിന്റെ ഏറ്റവും ഉയർന്ന ഘട്ടമാണ് സോഷ്യലിസം. അടിമകളെ കൂടുതൽ ചൂഷണം ചെയ്യുന്നതിനും അടിമ വ്യവസ്ഥ നിയമാനുസൃതം ആക്കുന്നതിനും ആയിരുന്നു ഭരണകൂടങ്ങളുടെ പ്രാകൃത രൂപം നിലവിൽ വന്നത്. ഏതെല്ലാം വിധത്തിൽ അടിമകളുടെ മേലുള്ള ചൂഷണം പരമാവധി ആക്കാമെന്നതായിരുന്നു അടിമ ഉടമകളുടേതായിരുന്ന ഭരണ കൂടങ്ങൾ എല്ലാ കാലങ്ങളിലും സ്വീകരിച്ചിരുന്ന നടപടികളുടെ അടിസ്ഥാനം. അതിനവർ "ദൈവ വിശ്വാസ" ത്തേയും പ്രയോചന പ്പെടുത്തിയിരുന്നു. അടിമത്തം "ദൈവ വിധി" ആണെന്ന് അടിമയെ "പഠിപ്പിച്ചു".
.
.1848 ൽ ആണ് കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റൊ പ്രസിദ്ധീകരിക്കുന്നത്.
എല്ലാ കാലങ്ങളിലും "ഭരണ കൂടം" സമ്പത്തുള്ളവന്റേത് ആയിരുന്നു. നിലനിൽക്കുന്ന എല്ലാ നിയമങ്ങളും എല്ലാ വിശ്വാസങ്ങളും ചൂഷക വർഗ താത്പര്യം സംരക്ഷിക്കുന്നതിനുള്ളതാണ്. എല്ലാം ദൈവവിധി; ആണെന്ന് ധരിപ്പിച്ചാൽ ഏത് കാര്യവും എതിർപ്പില്ലാതെ അനുസരിച്ചുകൊള്ളുമെന്നത് ചൂഷക വർഗ്ഗങ്ങൾ പരമാവധി മുതലെടുത്തു. സാധാരണ കേൾക്കുന്ന ഒന്നാണ് "ജീവനും സ്വത്തിനും സംരക്ഷണം" എന്നത്. യഥാർത്ഥത്തിൽ സംഭവിക്കുന്നത് "സ്വത്ത് " ഉള്ളവന്റെ സ്വത്തിനും അവന്റെ ജീവനും സംരക്ഷണം എന്നത് മാത്രമാണ്. കാര്യമായ "സ്വത്ത് " ഇല്ലാത്ത ഏതെങ്കിലും തൊഴിലാളി ജോലിക്കിടയിൽ മരണപ്പെട്ടാൽ അതിന് കാര്യമായ പ്രതികരണം ഒന്നും ആരിൽ നിന്നും ഉണ്ടാകാറില്ല എന്നതാണ് വാസ്തവം.
.
. വിവിധ മതവിശ്വാസങ്ങളൾ, ആചാരങ്ങൾ, "ദൈവങ്ങൾ" "ദൈവ നിശ്ചയം", "രാജാധികാരം ദൈവദത്തം", മുന്ജന്മ പാപം, മുന്ജന്മ സുകൃതം, തുടങ്ങിയവയൊക്കെ അവയിൽ പെടുന്നതാണ്.
"അടിമത്തം", "ദൈവവിധി" ആന്നെന്നു ധരിപ്പിച്ച് മോചനത്തിന് ശ്രമിക്കില്ലെന്ന പ്രതിജ്ഞയും അടിമ കാലത്ത് അടിമയെക്കൊണ്ട് എടുപ്പിച്ചിരുന്നു എന്നതാണ് വാസ്തവം. ഭൂമിയിലെ ജീവിതമല്ല യഥാർത്ഥ ജീവിതം എന്നും മരിച്ചുചെന്നാൽ സ്വർഗത്തിൽ സുഖമായി കഴിയുമെന്നും ഭൂമിയിലെ കഷ്ടപ്പാടുകൾ ദൈവ വിധിയായി കരുതി സഹിക്കണമെന്നും ചൂഷക വർഗ്ഗങ്ങൾ പാവപ്പെട്ടവനെ പഠിപ്പിച്ചു. അതിന്റെ ശരിയായ അർഥം ഭൂമിയിലേ എല്ലാ സമ്പത്തും ചൂഷക വർഗങ്ങൾക്ക് അനുഭവിക്കാൻ വിട്ടു നല്കണമെന്നതായിരുന്നു. എല്ലാ ദൈവങ്ങളും സമ്പന്നരോടൊപ്പം
ആണെന്നതും യഥാർഥത്തിൽ അന്ധവിശ്വാസങ്ങൾ നിലനിർത്തേണ്ടത് ചൂഷകവർഗ താത്പാര്യങ്ങൾ സംരക്ഷിക്കാനാണെന്നതും ആരും കണക്കിലെടുക്കാറില്ല.
.
. . "മുതലാളിത്തം" പ്രോത്സാഹിപ്പിക്കാൻ തീരുമാനിച്ചപ്പോൾ ഇവയെല്ലാം പ്രോത്സാഹിപ്പിച്ചുകൊണ്ടിരിക്കുകയാണ്. "വ്യവസായ വളർച്ചയും വ്യവസായത്തിലെ ഉടമസ്ഥതയും " ആണ് "മുതലാളിത്തം" എന്ന് തെറ്റായി ധരിച്ചതാണ് പ്രശ്നങ്ങളുടെ തുടക്കം. "വർഗ്ഗങ്ങളും വർഗ വൈരുധ്യങ്ങളും" എന്താണ് എന്ന് മനസിലായില്ല എന്നതാണ് യഥാർത്ഥ പ്രശ്നം. സാമ്പത്തിക ചൂഷണവും ആത്മീയ ചൂഷണവും ചേരുന്നതാണ് മുതലാളിത്ത ചൂഷണം എന്നതും ആർക്കും മനസിലായില്ല. അവയാകെയും തുറന്നുകാണിക്കാനുള്ളവയാണ് ഭൗതിക വാദവും വൈരുധ്യാധിഷ്ഠിത ഭൗതിക വാദവും.
. . . ഈ വസ്തുതകളൊന്നും മനസിലാക്കാതെയാണ് ഇന്ത്യയിൽ 1950 കളിൽ ഇന്ത്യൻ മുതലാളിത്തം പ്രോത്സാഹിപ്പിക്കുക എന്ന ഭാരം തൊഴിലാളി വർഗത്തിന് മുകളിൽ ഡാങ്കെയും കൂട്ടരും അടിച്ചേൽപ്പിച്ചത്. നീണ്ട എഴുപത്തിമൂന്ന് വർഷങ്ങൾക്കുശേഷവും അത് തുടരുകയാണ്. വളരെ നീണ്ട കാലം പിന്തുടർന്ന സാമ്പത്തികനയം തിരുത്തുക അസാധ്യമാണ് എന്ന നിലപാടാണ് സിപിഐ(എം) പോളിറ്റ് ബ്യൂറോയുടേത്. മുതലാളിത്തത്തിനുള്ളതല്ല മാർക്സിസം എന്ന് അറിയാവുന്നവർ ആരും പോളിറ്റ് ബ്യൂറോയിലില്ല എന്നതാണ് വാസ്തവം. ഇഎംഎസിനും കെ ദാമോദരനും മറ്റും പറ്റിയ തെറ്റ് ഇന്ത്യയിൽ ഒരിക്കലും തിരുത്തപ്പെടുകയില്ല. "വർഗ സമരം" എന്നത് കേട്ടുകേൾവി അല്ലാതെ അത് എന്താണെന്ന് മനസിലാക്കി യിരുന്നെങ്കിൽ മുതലാളിത്ത ചൂഷണ വ്യവസ്ഥ പ്രോത്സാഹിപ്പിക്കുക എന്ന നിലപാട് ഡാങ്കെയും മറ്റും സ്വീകരിക്കുമായിരുന്നില്ല. ഇന്ത്യയിൽ എങ്ങനെയാണ് സോഷ്യലിസം സ്ഥാപിക്കുക എന്നറിയില്ലായിരുന്നു എങ്കിൽ പോലും സോഷ്യലിസം എന്ന ലക്‌ഷ്യം ഉപേക്ഷിച്ചപ്പോൾ മാർക്സിസം എന്ന തത്വ ശാസ്ത്റം തന്നെ അപ്റസക്തം ആവുകയായിരുന്നു.
//
സോഷ്യലിസ്ട് ഇന്ത്യ, ജനകീയ ജനാധിപത്യത്തിലൂടെ" എന്ന ലക്‌ഷ്യം അംഗീകരിക്കാതെ ഇന്ത്യൻ തൊഴിലാളി വർഗ്ഗത്തിന് ചൂഷക വർഗ്ഗത്തിൽ നിന്നുള്ള മോചനം ഒരിക്കലും ഉണ്ടാവില്ല എന്നതാണ്. ജനറൽ സെക്റട്ടറി ഉൾപ്പെടെയുള്ളവരെ കാര്യങ്ങളാകെ ബോധ്യപ്പെടുത്തുക അസ്സാദ്ധ്യമായ കാര്യമാണ്. എന്നാൽ നൂറ്റി നാൽപ്പത് കോടിയിലധികം ജനസംഖ്യയുള്ള ഒരു രാജ്യത്ത്തിന്റെ ഭാവിയാകെയാണ് അപകടത്തിലാവുന്നത് എന്ന് മനസിലാക്കി സഖാക്കൾ മുന്നോട്ടുപോകുമെന്ന് കരുതുന്നു.
//
സിപിഐ (എം) ന് മാത്രമേ ഇന്ത്യയെ രക്ഷിക്കാനാവുകയുള്ളു. അതിന് പാർട്ടി പരിപാടി മാറുകയും "സോഷ്യലിസ്റ്റ് സമ്പദ് ഘടന, ജനകീയ ജനാധിപത്യത്തിലൂടെ" എന്ന ലക്ഷ്യം അംഗീകരിക്കുകയും വേണം. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം തന്നെ മുതലാളിത്തം സ്വീകരിച്ചാൽ മാർക്സിസത്തിനോ തൊഴിലാളി വർഗ്ഗത്തിനോ ഒന്നും ചെയ്യാൻ ആവില്ല. അതാണ് ഇന്ത്യയിൽ 1950 കൾക്ക് ശേഷം സംഭവിച്ചത്. സോഷ്യലിസം എന്നത് നിരവധി വർഷങ്ങളിലൂടെ സോഷ്യലിസ്റ്റ് പ്ലാനിങ്ങിലൂടെ മാത്രം നേടിയെടുക്കാവുന്ന സാമ്പത്തിക വളർച്ചയാണ്. മുതലാളിത്തം വളരുക സാമ്പ്രാജ്യത്തം ആയിട്ടാണ്.തൊഴിലാളിവർഗ്ഗത്തേയും ജനങ്ങളെ ആകെയും ചൂഷണം ചെയ്യുക എന്നതാണ് മുതലാളിത്തത്തിന്റെ അടിസ്ഥാന സ്വഭാവം. ബൂർഷ്വാ രാഷ്ട്രീയപാർട്ടികൾ ചൂഷക വർഗങ്ങളുടെ രാഷ്ട്രീയ ഉപകരണങ്ങളായി മാത്രമാണ് പ്രവർത്തിക്കുക. അവരുടെ താത്പ്പര്യങ്ങൾ നടത്തികൊടുക്കുക എന്നതാണ് ബൂർഷ്വാ രാഷ്ട്രീയപാർട്ടികൾ ചെയ്യുക. ചരക്ക് ഉത്പാദനത്തിന്റെ ലക്ഷ്യം തന്നെ വ്യത്യസ്തമാണ്. മുതലാളിത്തത്തിൽ മുതലാളിമാരുടെയും ബൂർഷ്വാ രാഷ്ട്രീയ ക്കാരന്റെയും മാത്രം വളർച്ചയാണ് ഉണ്ടാവുക. സോഷ്യലിസത്തിന്റെ ലക്ഷ്യമാകട്ടെ രാജ്യത്തിന്റെയും പണിയെടുക്കുന്ന ജനങ്ങളുടെയും ആകെ അഭിവൃദ്ധിയാണ്.
//
"സോഷ്യലിസം" ഒരു പരമാധികാര രാജ്യത്ത് മാത്രമേ നടപ്പിലാക്കാൻ സാധ്യമാവുകയുള്ളു.
"രാഷ്ട്രം" (രാജ്യം) എന്ന പദവി ലഭിക്കാൻ മൂന്ന് അടിസ്ഥാന ഘടകങ്ങൾ വേണം.
1. പരമാധികാരം. 2. ജനങ്ങൾ. 3.സ്വന്തമായ അതിർത്തികളുള്ള ഭൂപ്രദേശം.
1947 ന് മുൻപ് ഇന്ത്യ ഒരു പരമാധികാര രാഷ്ട്രം ആയിരുന്നില്ല. ബ്രിട്ടന്റെ ഒരുൻകോളനി രാജ്യം ആയിരുന്നു.
//
ദൈവവിശ്വാസം രാഷ്ട്രീയം ആയി കാണാതെ വ്യക്തിപരമായി കാണുന്നതായാൽ ദൈവങ്ങളുടെ പേരിലുള്ള കൊലപാതകങ്ങളും ഒഴിവാകും. ഇൻഡ്യൻ ഭരണഘടന അംഗീകരിച്ചിട്ടുള്ള മതേതര കാഴ്ചപ്പാട് തന്നെ ആയിരിക്കണം ഇന്ത്യ സോഷ്യലിസ്റ്റ് രാജ്യം ആയാലും സ്വീകരിക്കാൻ കഴിയുക. ദൈവവിശ്വാസം രാഷ്ട്രീയം ആയി കാണാതെ വ്യക്തിപരമായി കാണുന്നതായാൽ ദൈവങ്ങളുടെ പേരിലുള്ള കൊലപാതകങ്ങളും ഒഴിവാകും. എന്നാൽ അന്ധ വിശ്വാസങ്ങൾക്കുപരി ശാസ്ത്രീയ കാഴ്ചപ്പാടുകൾ ആയിരിക്കണം ഭരണകൂടം സ്വീകരിക്കേണ്ടത്.
//
. .ഇന്ത്യയിലെ സംസ്ഥാനങ്ങൾ ഒന്നും പരമാധികാരം ഉള്ളവയല്ല. ഒരു പരമാധികാര രാജ്യത്ത് മാത്റമേ സോഷ്യലിസം സ്ഥാപിക്കാൻ ആവുകയുള്ളൂ. ഇന്ത്യയിൽ പരമാധികാരം കേന്ദ്രഗവണ്മെന്റിനും പാര്ലമെന്റിനും ആണ്. സംസ്ഥാനങ്ങൾ ആവശ്യമുണ്ടോ എന്നതടക്കമുള്ള തീരുമാനങ്ങൾ എടുക്കാനുള്ള അധികാരം പാർലമെന്റിൽ നിക്ഷിപ്തമാണ്. ആദായനികുതി അടക്കമുള്ള പ്രധാന നികുതികൾ, വൻകിട വ്യവസായങ്ങൾ, ഖനികൾ, തുടങ്ങിയവ എല്ലാം കേന്ദ്ര നിയന്ത്രണത്തിലാണ്. വിദേശകാര്യം, രാജ്യ രക്ഷ തുടങ്ങിയവയും കേന്ദ്ര നിയന്ത്രണത്തിലാണ്. സിപിഐ (എം) പാർട്ടി പരിപാടി ഇങ്ങനെയുള്ള കാര്യങ്ങളിലേക്കൊന്നും കടക്കുന്നതേയില്ല. ഇവയാകെ പരിശോധിച്ചുകൊണ്ടുള്ള പുതിയ പാർട്ടി പരിപാടി ഉണ്ടാകണം എന്ന അഭിപ്രായം നിരവധി വർഷങ്ങളായി ഞാൻ മുന്നോട്ടു വയ്ക്കുകയാണ്). 23 - മത് പാർട്ടി കോൺഗ്രസിലും ഒന്നും സംഭവിച്ചില്ല. പാർട്ടി കോൺഗ്രസുകളിലൊന്നും ഇങ്ങനെയുള്ള ഒരു ചർച്ചകളും അനുവദിക്കുകയുമില്ല.
............22 10 2020.........
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ