356. ശ്രീ.നാരായണഗുരുവിനെപ്പറ്റി.
. .പൊതുവെ ജനങ്ങളിൽ ബഹുഹുരിപക്ഷവും ഒരു വിഷയത്തിന്റെയും ആഴങ്ങളിലേക്ക് കടന്നു ചിന്തിക്കുന്നവരല്ല എന്നത് പലപ്പോഴും കാര്യങ്ങൾ അപകടങ്ങളിലേക്ക് നീങ്ങുന്നതിലേക്കാണ് എത്തിചേരുക. ശ്രീ. നാരായണ ഗുരുവിന്റെയും കാര്യങ്ങൾ അങ്ങനെ തന്നെ. ശ്രീ. നാരായണ ഗുരു "ഒരു ജാതി; ഒരു മതം; ഒരു ദൈവം മനുഷ്യന് " എന്ന തത്വം അംഗീകരിച്ചപ്പോൾ ഫലത്തിൽ അദ്ദേഹം ചാതുർവർണ്യ വ്യവസ്ഥയും അതുമായി ബന്ധപ്പെട്ട ബ്രാഹ്മണാധിപത്യവും അപ്പാടെ തള്ളി കളയുക ആയിരുന്നു. എല്ലാവരും "മനുഷ്യർ" ആണെന്ന് ഒരു മതവും അംഗീകരിക്കുന്നില്ല എന്നതാണ് വാസ്തവം. "മനുസ്മൃതി" യിൽ തുടങ്ങുന്ന ബ്രാഹ്മണാധിപത്യത്തെ നാരായണ ഗുരു തള്ളിക്കളഞ്ഞുകൊണ്ടാണ് "ഒരു ജാതി; ഒരു മതം; ഒരു ദൈവം" എന്ന നിലപാടിലേക്ക് എത്തുന്നത്. അപ്രകാരം ഒരു ദൈവവും "ഹിന്ദു" മതത്തിൽ ഇല്ല എന്നതാണ് വസ്തുത. നാരായണ ഗുരു ആദ്യകാലങ്ങളിൽ ഹിന്ദു ദൈവങ്ങളിൽ വിശ്വസിച്ചിരുന്നു എങ്കിലും ബ്രാഹ്മണ ആധിപത്യത്തിന്റെയും ചാതുർവർണ്യ വ്യവസ്ഥയുടെയും ഭീകരത ബോധ്യപെട്ടപ്പോൾ അദ്ദേഹം നിരീശ്വരവാദത്തിലേക്ക് എത്തിച്ചേർന്നിരുന്നു എന്ന് തന്നെ പറയാം.
അതാണ് പിന്നീട് അദ്ദേഹം ബുദ്ധമത ചിന്തകളിലേക്ക് തിരിഞ്ഞത്.
ഭൗതിക വാദത്തിന്റെ പിതാവ് എന്ന് പറയാവുന്ന ഒരാളാണ് "സിദ്ധാർഥ രാജകുമാരൻ" എന്ന ശ്രീ. ബുദ്ധൻ. ഒരോ വസ്തുവിലും ഒരോ സെക്കന്റിലും സംഭവിച്ചുകൊണ്ടിരുന്ന മാറ്റങ്ങളെക്കുറിച്ച് അദ്ദേഹം മനസിലാക്കിയിരുന്നു. ഒരു വിത്ത് മുളക്കുന്നത് അനുകൂല സാഹചര്യങ്ങളിൽ അതിൽ വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങളുടെ ഫലമാണ്. സാഹചര്യങ്ങൾ അനുകൂലമല്ലെങ്കിൽ വിത്ത് മുളക്കില്ല. അതിനർത്ഥം ഒരോ സെക്കന്റിലും വിത്തിലെ ജീവൻ ചലനാത്മകമാണ് എന്നാണ്. മുളച്ചു കഴിഞ്ഞാലും അത് വളർന്നുകൊണ്ടേയിരിക്കുന്നു. അത് മനസിലാക്കിയത് കൊണ്ടാണ് ശ്രീ.ബുദ്ധൻ അത് ആ വിത്ത് തന്നെയാണ്; എന്നാൽ അല്ല താനും എന്ന് പറഞ്ഞത്. ഇത് ജീവനുള്ളവയ്ക്കും ഇല്ലാത്തവയ്ക്കും ബാധകമാണ്. അതാണ് ശ്രീ.ബുദ്ധൻ പറഞ്ഞത് "ഏതൊന്നും അതാണ്; എന്നാൽ അതല്ല താനും" എന്ന്.
//
പിന്നോക്ക വിഭാഗങ്ങൾക്ക് സാധാരണ ഹിന്ദു ക്ഷേത്രങ്ങളിൽ പ്രവേശിക്കാൻ അനുവദിക്കില്ല, വിദ്യാഭ്യാസം നേടാൻ അനുവദിക്കില്ല, വഴി നടക്കാൻ അനുവദിക്കില്ല എന്നതെല്ലാം മനസിലായപ്പോൾ "ഹിന്ദു ദൈവങ്ങളുടയും ബ്രാഹ്മണ ആധിപത്യത്തിന്റെയും അപകടം അദ്ദേഹത്തിന് ബോധ്യപ്പെട്ടു. തുടർന്നാണ് അദ്ദേഹം ചില "വിഗ്രഹ" പ്രതിഷ്ഠ നടത്തിയതും പിന്നോക്ക വിഭാഗങ്ങൾക്കായി വിദ്യാഭ്യാസം കൊടുക്കാൻ തായാറായതും. ദൈവങ്ങളുടെ പൊള്ളത്തരം ബോധ്യപ്പെട്ടപ്പോഴാണ് "കണ്ണാടി" പ്രതിഷ്ഠ നടത്തിയത്. ബ്രാഹ്മണാധിപത്യം ഉറപ്പിക്കുന്നതിനുള്ളതാണ് "ഹിന്ദു മതം" എന്നറിയപ്പെടുന്ന യാഥാർഥ "ബ്രാഹ്മണ" മതം. "മനുസ്മൃതി" ഉൾപ്പെടെ ഒരു പുരാണങ്ങളിലും "ഹിന്ദു" എന്ന വാക്ക് ഇല്ല എന്നു മാത്രമല്ല; അവയാകെ മാനവികതക്ക് എതിരാണ് താനും. അതാണ് അദ്ദേഹം തനിക്ക് "ജാതിയില്ല വിളംബരം" പുറപ്പെടുവിക്കാൻ ഇടയായത്. രാമായണം ഉൾപ്പെടെ എല്ലാ "ഹിന്ദു" പുരാണങ്ങളുടെയും ലക്‌ഷ്യം ബ്രാഹ്മണാധിപത്യം ഉറപ്പിക്കലും പിന്നോക്ക വിഭാഗങ്ങളെ ചൂഷണം ചെയ്യുന്നതുമാണ്.
//
"മതം ഏതായാലും മനുഷ്യൻ നന്നായാൽ മതി" എന്ന ശ്രീ.നാരായണ ഗുരുവിന്റെ സന്ദേശം ഉൾകൊള്ളുന്നവർ നാരായണ ഗുരു ഏത് ദുഷ്ട ശക്തികൾക്ക് എതിരായാണ് പോരാടിയത് എന്ന് ഓർക്കാതെ ഗുരുവിന്റെ ചിത്റം വീട്ടിൽ സൂക്ഷിക്കുകയും വർഷത്തിൽ രണ്ടു ദിവസം (ഗുരുവിന്റെ ജന്മ ദിവസവും സമാധി ദിവസവും) ഗുരുവിനെ ഓർക്കുകയും ചെയ്യുന്നു. "മനുഷ്യൻ" ഭൂമുഖത്ത് ഉണ്ടാക്കാൻ പാടില്ല എന്ന കാഴ്ചപ്പാടിൽ വർഗീയവാദികൾ രാഷ്ട്രീയമേഖലയാകെ മലിനമാക്കുമ്പോൾ ഗുരുവിനെ ആദരിക്കുന്നവർ ഗുരു പോരാടിയ ദുഷ്ടതക്കെതിരെയും അണി നിരക്കേണ്ടതുണ്ട്.
//
. ."മനുസ്മൃതി" ഏഴാം അദ്ധ്യായം അനുസരിച്ച് ശൂദ്രന്റെ ജോലി ബ്രാഹ്മണൻ, ക്ഷത്രിയൻ, വൈശ്യൻ എന്നീ മൂന്നു വർണങ്ങളുടേയും ദാസ്യ ജോലിയാണ്. അതുകൊണ്ടു അവൻ "ധനം" സമ്പാദിക്കാൻ പാടില്ല. അങ്ങനെ അവൻ ധനം സമ്പാദിച്ചാലും ബ്രാഹ്മണന് അത് എടുക്കാം. "ദ്ര" എന്ന വാക്കിന്റെ സംസ്കൃത അർഥം മൃഗം എന്നാണ്. ശൂദ്രന് മൃഗത്തേക്കാൾ വലിയ പദവി ഒന്നും മനുമൃതിക്കാരൻ കൊടുത്തിട്ടില്ല. സഹോദരൻ അയ്യപ്പനിലേക്ക് എത്തിയപ്പോൾ "ജാതി വേണ്ട; മതം വേണ്ട; ദൈവം വേണ്ട മനുഷ്യന് " എന്ന യഥാർഥ മാനവികതയിലേക്ക് എത്തിചേരാനും ആയി. നാരായണഗുരുവിന്റെ കാലം കാറൽ മാർക്സിന്റെ ഭൗതികവാദത്തിലേക്ക് നമ്മുടെ നാട് എത്തിച്ചേർന്നിരുന്നില്ല എന്ന് മാത്റം. യഥാർഥ മാനവിക സംസ്കാരത്തിലേക്ക് എത്തിച്ചേരാൻ ശ്രീ. നാരായണ ഗുരുവിന്റെ പാത പിന്തുടരുന്നവർക്ക് കഴിയട്ടെ എന്ന് നമുക്ക് ആശിക്കാം.
//
ശ്രീ. വെള്ളാപ്പള്ളി നടേശനിൽ നേരിയ മാറ്റം കാണുന്നുണ്ട് എങ്കിലും മകൻ ഹിന്ദു വർഗീയ വാദികളുടെ ചെണ്ട ആകുന്നത് ഏതൊരു ലക്ഷ്യത്തിനാണോ ശ്രീ. നാരായണ ഗുരു നിലകൊണ്ടത്, അതിന് നേരെ വിപരീതമായി ബ്രാഹ്മണാധിപത്യം പാവപെട്ട ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കാനാണ് എന്ന വസ്തുത മകൻ തുഷാർ വെള്ളാപ്പള്ളി തിരിച്ചറിയണം.
ശ്രി.നാരായണ ഗുരു പറഞ്ഞത്
"മതം ഏതായാലും മനുഷ്യൻ നന്നായാൽ മതി" എന്നാണെങ്കിൽ സംഖികൾ നിർബന്ധപൂർവം നടപ്പിലാക്കാൻ ശ്രമിക്കുന്നത് ആരും "മനുഷ്യർ" ആകരുത് മനുഷ്യത്വം പാടില്ല എന്നതാണ്. പണ്ട് കേരളത്തിലും ഭീകര രൂപത്തിൽ ഉണ്ടായിരുന്ന "തൊട്ട് കൂടാത്തവർ; തീണ്ടി കൂടാത്തവർ; ദൃഷ്ടിയിൽ പെട്ടാലും ദോഷമുള്ളവർ; "കെട്ടില്ലാത്തോർ; തമ്മിലുണ്ണാത്തോർ; എന്നിങ്ങനെ ഒട്ടല്ലഹോ ജാതി കോമരങ്ങൾ" എന്ന അവസ്ഥ തിരികെ കൊണ്ട് വരുന്നതിന്റെ ഭാഗമാണ് എല്ലാവരേയും പൊട്ടന്മാർ ആക്കാൻ ശ്രമിക്കുന്നത്. ഒരു കാലത്ത് എല്ലാവരുടെയും പേരിനോടൊപ്പം അവരുടെ ജനിച്ച സമുദായവും വ്യക്തമാക്കുന്ന "ജാതിവാൽ" ഉണ്ടായിരുന്നത് ഒഴിവാക്കാൻ ശ്രമിച്ചിരുന്നത് എല്ലാവരും മനുഷ്യർ ആകുന്നതിന്റെ ഭാഗമായിരുന്നു. സ്വന്തം പേരിൽ നിന്നും "വാൽ" മാറ്റുകയും അത് ഭദ്രമായി മനസ്സിൽ സൂക്ഷിക്കുന്നവർ അന്നും ഇന്നും നിലനിൽക്കുന്നു. പേരിൽ അല്ല കാര്യം; പ്രവർത്തിയിൽ ആണ് എന്ന് മന്ദബുദ്ധികൾക്ക് മനസിലാവില്ല. കമ്മ്യൂണിസ്റ്റ് നേതാവ് ആയിരുന്ന ഇഎംഎസിന്റെ പേരിൽ നമ്പൂതിരി എന്നും ഉണ്ടായിരുന്നു എങ്കിലും അദ്ദേഹത്തിന്റെ മനസ്സിൽ അത് ഉണ്ടായിരുന്നില്ല. എന്നാൽ ഇപ്പോൾ പണ്ട് ഇല്ലാതാക്കിയ പേരിലെ "വാൽ" തിരികെ സ്ഥാപിക്കുന്നതിന്റെ ഭാഗമാണ് "പൊട്ട്" തൊടുന്നതിലൂടെ സംഘപരിവാർ പുനഃസ്ഥാപിക്കുന്നത്. അവർ അതിലൂടെ മറ്റുള്ളവരെ പൊട്ടന്മാർ ആക്കുക മാത്രമാണ്; കാരണം അവരുടെ ഉദ്ദേശം പഴയ ബ്രാഹ്മണാധിപത്യവും ചാതുർവർണ്യ വ്യവസ്ഥയും പുനഃസ്ഥാപിക്കുകയാണ്. പാവപെട്ട ജനങ്ങൾക്ക് വിദ്യാഭ്യാസം നിഷേധിച്ചിരുന്നത് അവർ ഒരു കാരണ വശാലും അറിവുള്ളവർ ആകരുത് എന്ന ഉദ്ദേശത്തിലാണ്. അതൊക്കെ അവർ ഇന്ത്യ ഒട്ടാകെ ഇപ്പോഴും നടപ്പിലാക്കി കൊണ്ടിരിക്കുന്നു. സ്വയം പൊട്ടന്മാർ ആകുന്നവർ അതിനൊക്കെ തങ്ങളുടെ പരിപൂർണ പിന്തുണയും നൽകിക്കൊണ്ടിരിക്കുന്നു.
//
ഭഗവത് ഗീത, അദ്ധ്യായം 9, ശ്ലോകം 31 പ്രകാരം സ്ത്രീകൾ; വൈശ്യർ; ശൂദ്രർ എന്നിവർ "പാപയോനിയിൽ" (ജന്മ പാപികൾ) പിറന്നവർ ആയത് കൊണ്ട് മോക്ഷത്തിന് അർഹത ഇല്ലാത്തവർ ആണെങ്കിലും എന്നെ പ്രാർത്ഥിച്ചാൽ മോക്ഷത്തിന് അർഹത ഉണ്ടാകും എന്നാണ് കൃഷ്ണൻ അർജുനനോട് പറയുന്നത്. ഇതിൽ ആദ്യത്തെ അർത്ഥം മോക്ഷത്തിന് അർഹത ഇല്ലാത്തവർ ആണെന്നാണ്. രണ്ടാമത്തെ അർഥം ആണ് "എന്നെ പ്രാർത്ഥിച്ചാൽ മോക്ഷത്തിന് അർഹതയ ഉണ്ടാകും" എന്നത്. എന്നാൽ മനുസ്മൃതിയിൽ ഇല്ലാത്ത ഒരു വിട്ടുവീഴ്ച ബ്രാഹ്മണൻ അല്ലാത്ത വേദവ്യാസൻ ശ്രി.കൃഷ്ണന്റെ വാക്കുകളായി ഭഗവത് ഗീത, അദ്ധ്യായം 9, ശ്ലോകം 31 പ്രകാരം സ്ത്രീകൾ; വൈശ്യർ; ശൂദ്രർ എന്നിവർക്ക് അനുവദിക്കുന്നുണ്ട് എങ്കിലും അത് അനുവദിച്ചുകൊടുക്കാൻ ബ്രാഹ്മണർ (സംഗപരിവാർ) ഒരുക്കമല്ല. മഹാവിഷ്ണുവിന്റെ അവതാരങ്ങൾ ആണ് ശ്രീ.രാമൻ, കൃഷ്ണൻ എന്നൊക്കെ പറയുന്നുണ്ട് എങ്കിലും ബ്രാഹ്മണർ സ്വീകരിക്കുന്നത് രാമായണത്തിലെ ശ്രീ രാമനെ മാത്രമാണ്, ഭഗവത് ഗീതയിലെ ശ്രീ. കൃഷ്ണനെയല്ല. കാരണം ശ്രീ. രാമൻ രാമായണത്തിന്റെ അവസാനം മോക്ഷത്തിനായി തപസ്സ് ചെയ്യുന്ന "ശംബൂകൻ" എന്ന ശൂദ്രന്റെ ശിരസ്സ് ഛേദിക്കുകയാണ്. ഒരു വിട്ടുവീഴ്ചക്കും ശ്രീ.രാമൻ ഒരുക്കമല്ല. അതാണ് എവിടെയും സംഗപരിവാർ (ആർ എസ് എസ്) പറയുന്നത് "രാമരാജ്യവും" "ജയ്. ശ്രീ.റാം" എന്ന് ഉരുവിടണമെന്നും ശഠിക്കുന്നത്. ബ്രാഹ്മണാധിപത്യം സ്ഥാപിച്ചെടുക്കാൻ എല്ലാവരുടേയും പിന്തുണ (വോട്ട്) ലഭിക്കാൻ "ഹിന്ദു രാഷ്ട്രം" എന്ന് പറയുമെങ്കിലും അവിടെ ബ്രാഹ്മണന്റെ ആധിപത്യം എല്ലാവരും അംഗീകരിച്ചിരിക്കണം. അതിന്റെ യഥാർത്ഥ അർത്ഥം സംഘപരിവാർ ജനാധിപത്യം അംഗീകരിക്കുന്നില്ല എന്നത് മാത്രം. എല്ലാവരെയും ജനങ്ങൾ ആയി കാണാൻ സംഘപരിവാർ ഒരുക്കമല്ല.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ