270. ജനു. 8,9; 2019.തീയതികളിൽ നടത്തിയ 48 മണിക്കൂർ അഖിലേന്ത്യാ പണിമുടക്കിൽ പങ്കെടുത്ത മുഴുവൻ തൊഴിലാളി സഖാക്കളേയൂം അതിനായി കഠിനാധ്വാനം നടത്തിയ മുഴുവൻ പ്രവർത്തകരേയും അഭിവാദ്യം ചെയ്യുന്നു.
എല്ലാ വർഷവും നടത്തിവരുന്ന അഖിലേന്ത്യ സമരം പോലെ ഈ സമരവും തൊഴിലാളി വർഗത്തിന്റെ സ്ഥായിയായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനൊ ഇൻഡ്യൻ തൊഴിലാളി വർഗത്തിന്റെ സംഘടനാ പരമായ ശക്തി വർദ്ധിപ്പിക്കുന്നതിനൊ ഈ സമരം പ്രയോചന പ്പെടുകയില്ല എന്നതും സൂചിപ്പിക്കട്ടെ. "എന്തു ചെയ്യണം?" എന്ന കൃതിയിൽ ലെനിൻ രൂക്ഷമായിവിമർശിക്കുന്ന സാമ്പത്തിക നേട്ടങ്ങൾക്ക് മാത്രമായി.നടത്തുന്ന സമരങ്ങളുടെ പട്ടികയിൽ മാത്രമാണ് ഈ സമരത്തിന്റേയും സ്ഥാനം. ചൂഷക വർഗ വാഴ്ച എക്കാലത്തേക്കും ഇല്ലാതാക്കുന്നതിനും ചൂഷണ വിമുക്തമായ സാമൂഹ്യ വ്യവസ്ഥ സ്ഥാപിക്കുന്നതിനുമായി; സോഷ്യലിസ്റ്റ് വ്യവസ്ഥ സ്ഥാപിക്കുന്നതിനായി നടത്തുന്ന സമരങ്ങളുടെ ഭാഗമല്ല ഈ സമരം. മുതലാളിത്തം പ്രോത്സാഹിപ്പിക്കുക എന്ന നിലപാടിൽ "പരിപാടി" തുടരുന്നിടത്തോളം ഒരു സമരവും വർഗസമരത്തിന്റെ പാതയിലാവില്ല.

വർഗ സമരം എന്നത് രണ്ടു വർഗ്ഗങ്ങൾ തമ്മിലുള്ള പോരാട്ടമാണ്. സ്വകാര്യ സ്വത്തിന്റെയും അടിമ വ്യവസ്ഥയുടെയും കാലം മുതൽ തുടരുന്ന വർഗ സമരം അവസാനിക്കുന്നത് വർഗ വ്യത്യാസങ്ങളും വർഗ വൈരുധ്യങ്ങളും ഇല്ലാതാകുമ്പോൾ മാത്റമാണ്. അടിമയും ഉടമയും; കുലീനനും ഹീനനും; ചൂഷകനും ചൂഷിതനും ആയി തുടരുന്നത് മുതലാളിത്ത വ്യവസ്ഥയിൽ മുതലാളിയും തൊഴിലാളിയും എന്ന നിലയിലാണ്. "മുതലാളിത്തം പ്രോത്സാഹിപ്പിക്കുക" എന്ന കാഴ്ചപ്പാട് സ്വീകരിച്ചപ്പോൾ മാർക്സിസത്തിന്റെ അവിഭാജ്യ ഭാഗമായ വർഗസമരം ഉൾപ്പെടെ മാർക്സിസം പൂർണമായും പ്രവർത്തിപഥത്തിൽ നിന്നും മാറി. ഇതൊന്നും പരിഗണിക്കാതെ; തങ്ങൾ മാർക്സിസത്തിലും വർഗ സമരത്തിലും വിശ്വസിക്കുന്നു എന്ന് തുടരെ ഉരുവിട്ടുകൊണ്ടിരുന്നാൽ ഒന്നും സാഹചര്യങ്ങളിൽ മാറ്റം ഉണ്ടാവില്ല. കഴിഞ്ഞ 22 - ആം പാർട്ടി കോൺഗ്രസിലും സ. സീതാറാം യെച്ചൂരി കോൺഗ്രസിനോടൊപ്പം സഖ്യം ആകാം എന്ന നിലപാട് സ്വീകരിച്ചത് വർഗ സമരം എന്താണ് എന്നതിനെക്കുറിച്ചുള്ള അടിസ്ഥാനപരമായ ധാരണ പിശക് മാത്റമാണ്. 1950 കാലം മുതൽ തുടരുന്ന "നിലനിൽക്കുന്ന ചൂഷക വർഗ വാഴ്ച്ച പ്രോത്സാഹിപ്പിക്കുക" എന്ന നിലപാടിന്റെ അപകടം ബോധ്യപ്പെടുകയില്ല എന്നത് തികച്ചും നിർഭാഗ്യകരമാണ്. സാമ്പത്തിക നേട്ടം ഉണ്ടായാൽ തൊഴിലാളി സംതൃപ്തനാകും. അതുകൊടുത്തവരോട് നന്ദിയും കാണിക്കും. ഇന്ത്യൻ ബൂർഷ്വാസി ഐ.എൻ.ടി.യു.സി എന്ന തൊഴിലാളി സംഘടന രൂപീകരിച്ചിട്ടുള്ളത് തൊഴിലാളി വർഗത്തിന്റെ ശാശ്വത മോചനത്തിനായിട്ടല്ല എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. തൊഴിലാളി വർഗത്തിന്റെ സംഘടിത ശക്തി മാർക്സിസത്തിന്റെ കൊടിക്കീഴിൽ ആകാതിരിക്കുന്നതിനും ചൂഷക വർഗ വാഴ്ച്ച എക്കാലത്തേക്കും തുടരുന്നതിനുമാണ് ബൂർഷ്വാസി തൊഴിലാളി വർഗ്ഗത്തെ സംഘടിപ്പിക്കുന്നന്നത്. ബി.എം.എസും ഐ.എൻ.ടി.യു.സിയും മറ്റും ആ വിഭാഗത്തിൽ വരുന്ന സംഘടനകളാണ്. ബിജെപി യും കോൺഗ്രസും ഭരണത്തിലുണ്ടെങ്കിൽ ഈ സംഘടനകളുടെ പ്രവർത്തനം തങ്ങളുടെ യജമാനന്മാരെ സംരക്ഷിക്കുന്ന തരത്തിലായിരിക്കും. മാർക്സിസം തൊഴിലാളി വർഗത്തിൽ അർപ്പിക്കുന്ന "ചൂഷണ വിമുക്തമായ സാമൂഹ്യ വ്യവസ്ഥ" എന്ന ലക്ഷ്യം അംഗീകരിക്കുകയും "മിച്ച മൂല്യ സിദ്ധാന്ത" ത്തിലൂടെ മാർക്സ് ചൂണ്ടിക്കാണിച്ച തൊഴിലാളി വർഗം അനുഭവിക്യുന്ന യഥാർഥ സാമ്പത്തിക ചൂഷണത്തക്കുറിച്ച് തൊഴിലാളി വർഗത്തേയും സാധാരണ ജനങ്ങളേയും ബോദ്ധ്യപ്പെടുത്തുകയും ചെയ്തു കൊണ്ടല്ലാതെ ഇൻഡ്യൻ തൊഴിലാളി വർഗപ്രസ്ഥാനങ്ങൾക്ക് ഇന്നത്ത അവസ്ഥയ്ക്ക് പരിഹാരം നേടാനാവില്ല.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ