2018 ഏപ്രിൽ 25, ബുധനാഴ്‌ച

236. ഡാങ്കേയിസത്തിനെതിരായ പോരാട്ടം അത്യന്താപേക്ഷിതം.

            236. ഡാങ്കേയിസത്തിനെതിരായ പോരാട്ടം അത്യന്താപേക്ഷിതം.
        കാറൽ മാർക്സിന്റെ സമകാലികനായിരുന്ന കാറൽ കൗട്സ്കി എന്നയാൾ "മാർക്സിസം" അംഗീകരിക്കുന്നതായി ഭാവിക്കുകയും പ്റവർത്തിയിൽ അതിനെതിരായി മാത്റം നിലകൊണ്ടയാളുമാണ്. ഒന്നാം കമ്മ്യൂണിസ്‌റ്റ് ഇന്റർ നാഷണൽ മാർക്സ് തന്നെ പിരിച്ചു വിട്ടുവെങ്കിലും കാറൽ കൗട്സ്കി രണ്ടാം കമ്മ്യൂണിസ്റ്റ് ഇന്റൽ നാഷണൽ സ്ഥാപിച്ചയാളാണ്. എന്നാൽ "തൊഴിലാളി വർഗ സർവാധിപത്യത്തെ" ശക്തമായി എതിർത്തയാളാണ് കൗട്സ്കി.  ലെനിൻ അദ്ദേഹത്തിന്റെ "തൊഴിലാളി വർഗ സർവാധിപത്യവും വഞ്ചകനായ കൗട്സ്കിയും" എന്ന കൃതിയിൽ കൗട്സ്കിയെ അതി രൂക്ഷമായ ഭാഷയിലാണ് വിമർശിക്കുന്നത്.   "മാർക്സ് എഴുതിയതത്റയും സ്വന്തം തലയിലോ മേശവലിപ്പിലോ സൂക്ഷിച്ചിട്ടുള്ള കൗട്സ്കി അതിൽ ഒരക്ഷരം പോലും ഉൾക്കൊണ്ടിട്ടില്ല" എന്നാണ് ലെനിൻ വ്യക്തമാക്കുന്നത്.   കൗട്സ്കി സ്ഥാപിച്ച രണ്ടാം ഇന്റർ നാഷണലിനെ ലെനിൻ വിശേഷിപ്പിച്ചത്   "മഞ്ഞ ഇന്റർ നാഷണൽ" എന്നാണ്.   ലെനിൻ അത് പിരിച്ചു വിടുകയും ചെയ്തു.
           ഇൻഡ്യയിൽ 1950 കളിൽ ഇൻഡ്യൻ കമ്മ്യൂണിസ്റ്റു പ്റസ്ഥാനത്തിന്റെ നേതൃത്വം ഏറ്റെടുത്ത ഡാങ്കെയും മറ്റും പൂർണമായും കൗട്സ്കിയുടെ പാത സ്വീകരിച്ചവരാണ്.   ഇൻഡ്യൻ മുതലാളിത്തം   "പ്രോത്സാഹിപ്പിക്കണം"   എന്നും ഇൻഡ്യൻ ബൂർഷ്വാസിയുമായി സഖ്യം ഉണ്ടാക്കണമെന്നും വാദിച്ചവർ   "ബൂർഷ്വാ ഭരണ കൂടങ്ങളെ അട്ടിമറിക്കുകയും ഭരണ കൂടം തൊഴിലാളി വർഗത്തിന്റേതാക്കി മാറ്റുകയും ചെയ്യുകയാണ് തൊഴിലാളി വർഗ്ഗവും പണിയെടുക്കുന്ന ജന വിഭാഗങ്ങളാകെയും അനുഭവിക്കുന്ന ചൂഷണത്തിൽ നിന്നും രക്ഷ നേടുന്നതിനുള്ള മാർഗം"   എന്ന കമ്മ്യൂണിസ്റ്റു മാനിഫെസ്റ്റോയിൽ തന്നെ കാറൽ മാർക്സ് പറയുന്നത് പൂർണമായും ഉപേക്ഷിച്ചു. "ഭരണ കൂടം" എല്ലാ കാലങ്ങളിലും സമ്പത്തുള്ളവന്റേത്   ആയിരുന്നു എന്ന വർഗസമരത്തിന്റെ അടിസ്ഥാന തത്വം ഉൾപ്പെടെ മാർക്സിസം പൂർണമായും ഉപേക്ഷിച്ചുകൊണ്ടല്ലാതെ   "മുതലാളിത്തം പ്റോത്സാഹിപ്പിക്കുക"  എന്ന നിലപാട് സ്വീകരിക്കുവാനാവില്ല.  സമ്പത്തുള്ളവന്റെ സമ്പത് കൂടുതൽ കൂടുതൽ വർധിച്ചാൽ എന്താണ് സംഭവിക്കുക എന്ന ലളിതമായ വസ്തുത പോലും ഡാങ്കേയ്ക്കും കൂട്ടർക്കും മനസിലായില്ല എന്നതും കൗതുകകരമാണ്.   അമ്പാനിമാരുടെ വളർച്ചയും അവർ ഇൻഡ്യൻ രാഷ്ട്രീയത്തിൽ ചെലുത്തുന്ന സ്വാധീനവും ഡാങ്കേയിസ്റ്റുകളെ തീർച്ചയായും സന്തോഷിപ്പിക്കും.   പെട്രോളിയം ഉത്പനങ്ങളുടെ വിലവർദ്ധനവ് അവരിൽ ആവേശം ജനിപ്പിക്കുക തന്നെ ചെയ്യും.
            തുടർന്ന് ഇൻഡ്യൻ തൊഴിലാളി വർഗ രാഷ്ട്റീയം ചർച്ച ചെയ്തത് ആകെയും ഇൻഡ്യൻ ബൂർഷ്വാസിയെ എങ്ങനെ പ്റോത്സാഹിപ്പിക്കണം എന്നും അവരുടെ രാഷ്ട്റീയ പാർട്ടിയായ ഇൻഡ്യൻ നാഷണൽ കോൺഗ്രസുമായി സഖ്യം ഉണ്ടാക്കുന്നതിനെ കുറിച്ചും ആയിരുന്നു. അത് ഇപ്പോഴും തുടർന്നുകൊണ്ടേയിരിക്കുന്നു.   "തൊഴിലാളി വർഗ്ഗത്തിന്റെ മോചനം"    എന്ന ലക്‌ഷ്യം ഉപേക്ഷിച്ചതുകൊണ്ട് അവർ അകന്നു പോയത് ആരും കണക്കിലെടുത്തതേയില്ല.
             അപ്റകാരം ഒരു ലക്‌ഷ്യം എന്നെങ്കിലും ഏറ്റെടുക്കാൻ തയ്യാറാകാത്തിടത്തോളം യഥാർഥ "മാർക്സിസം"   ഇൻഡ്യയിൽ പ്റവർത്തിപഥത്തിൽ ഉണ്ടാവില്ല.  "സായുധ വിപ്ളവ" ത്തിന്റെ അപ്റായോഗികത കണക്കിലെടുത്   ഈ പാത സ.  ഇ.എം.എസും. അംഗീകരിച്ചിരുന്നു എങ്കിലും  കോൺഗ്രസുമായുള്ള ബന്ധം അദ്ദേഹം ഒരിക്കലും അംഗീകരിച്ചിരുന്നില്ല എന്നതും വസ്തുതയാണ്. സോഷ്യലിസം  എന്നത് സമസ്ത മേഖലകളിലും ഉണ്ടാകേണ്ട സാമൂഹിക-സാമ്പത്തിക വളർച്ചയാണ്  എന്നതും  അത് ഒരിക്കലും "സായുധ വിപ്ളവത്തിലൂടെ" നേടിയെടുക്കാൻ ആവില്ല എന്നതും  ഇന്ന് എല്ലാവർക്കും  അറിയാവുന്ന വസ്തുതയാണ്.  ഒരോ അഞ്ചു വർഷത്തിലും ഭരണ കൂടത്തെ തെരഞ്ഞെടുക്കാനുള്ള  അവസരം ജനങ്ങൾക്കുണ്ടായിരിക്കെ പാർലമെന്ററി ജനാധിപത്യത്തിൽ സായുധ വിപ്ളവത്തിന്റെ  പ്റശ്നം ഉദിക്കുന്നതേയില്ല എന്നതും  ഇന്ന്  എല്ലാവർക്കും  അറിയാവുന്ന  വസ്തുതയാണ്.
               ഈ സാഹചര്യത്തിൽ  എസ്. ഏ. ഡാങ്കെയും മറ്റും   സ്വീകരിച്ച  "മുതലാളിത്തം പ്രോത്സാഹിപ്പിക്കുക" എന്ന പാതയിൽ നിന്ന്  വ്യതിചലിച്  ഡാങ്കേയിസത്തിന്റെ പാത പൂർണമായും ഉപേക്ഷിക്കുകയും  സോഷ്യലിസ്റ്റു  ഭാരതം എന്ന ലക്‌ഷ്യം അംഗീകരിക്കുകയും  ചെയ്യാതെ ഇൻഡ്യൻ  തൊഴിലാളി വർഗ്ഗത്തിന്റെ  വിശ്വാസം ആർജിക്കുവാനും  മാർക്സിസം തൊഴിലാളി വർഗ്ഗത്തിൽ  അർപ്പിക്കുന്ന    കടമ  നിർവഹിക്കാനും നമുക്കാവില്ല. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ