211. മാർക്സിസം നിഷ്പക്ഷമായ ഒരു തത്വ ശാസ്ത്രം അല്ല.
..........അത് തൊഴിലാളി വർഗ്ഗത്തിന്റെ ചേരിയിൽ ഉറച്ചു നിൽക്കുന്നു; കാരണം തൊഴിലാളി വർഗ്ഗത്തിന്റെ വിയർപ്പു തുള്ളികളിലാണ് ലോകം കെട്ടിപ്പടുത്തിരിക്കുന്നത്..എല്ലാ കഠിനാദ്ധ്വാനങ്ങളും ചെയ്യേണ്ടത് അവനാണ്; എല്ലാ അപകട സാധ്യതകളും നേരിടേണ്ടത് അവനാണ്; എപ്പോഴും മരണത്തെ അഭിമുഖികരിക്കേണ്ടി വരുന്നതും അവനാണ്; മരണപ്പെടുന്നതും അവനാണ്; എല്ലാ കഷ്ടപ്പാടുകളും ദാരിദ്ര്യവും അനുഭവിക്കേണ്ടി വരുന്നതും അവനാണ്. മാർക്സിന്റെ ഒരു പ്രസിദ്ധമായ വാചകമാണ് "പണിയെടുക്കുന്നവൻ ഒന്നും നേടുന്നില്ല; നേടുന്നവൻ പണിയെടുക്കുന്നുമില്ല." ഏറ്റവും കരുത്തുറ്റ വർഗ്ഗവും തൊഴിലാളി വർഗമാണ്; അതുകൊണ്ടാണ് ഈ ലോകത്തെ തന്നെ മാറ്റി തീർക്കേണ്ട ചുമതല കാറൽ മാർക്സ് ഏൽപ്പിച്ചത് തൊഴിലാളി വർഗത്തിലാണ്. കമ്മ്യൂണിസ്റ്റു മാനിഫെസ്റ്റോയിൽ തന്നെ മാർക്സ് പറയുന്നത് കാണുക: "തങ്ങളോടൊപ്പം സമുദായത്തെയാകെ സർവവിധ ചൂഷണത്തിൽ നിന്നും മർദനത്തിൽ നിന്നും വർഗ വ്യത്യാസങ്ങളിൽ നിന്നും വർഗ സമരങ്ങളിൽ നിന്നും എന്നന്നേക്കുമായി മോചിപ്പിക്കാതെ, ചൂഷണവും മർദനവും നടത്തുന്ന വർഗ്ഗത്തിന്റെ - ബൂർഷ്വാസിയുടെ - പിടിയിൽ നിന്നും ചൂഷണവും മർദനവും അനുഭവിക്കുന്ന വര്ഗത്തിന്; തൊഴിലാളി വർഗത്തിന് - രക്ഷ നേടാനാവില്ല." 1848 ൽ ആണ് കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റൊ പ്രസിദ്ധീകരിക്കുന്നത്.
.
. .അടിമയും ഉടമയും തമ്മിലുള്ള വൈരുധ്യമാണ്; തൊഴിലാളിയും മുതലാളിയും തമ്മിലുള്ള വൈരുധ്യമാണ്; വൈരുധ്യങ്ങളുടെ ഏറ്റുമുട്ടലാണ് വർഗ സമരങ്ങളുടെ കാരണം. ചൂഷണത്തിൽ നിന്നും രക്ഷപ്പെടാനുള്ള അടിമയുടെ; അവന്റെ പിൻഗാമിയായ തൊഴിലാളിയുടെ പരിശ്രമം. അവനെ പരമാവധി ചൂഷണം ചെയ്ത് സ്വന്തം സ്വത്ത് വർധിപ്പിക്കാനുള്ള മുതലാളിയുടെ ശ്രമവും. നിർഭാഗ്യവശാൽ മുതലാളിത്തം പ്രോത്സാഹിപ്പിക്കുക എന്നാൽ അടിമ ഉടമയെ; മുതലാളിയെ ആണ് പ്രോത്സാഹിപ്പിക്കുക എന്നതും അവിടെ വർഗ വൈരുധ്യങ്ങൾ വർഗ സമരങ്ങളായി പരിണമിക്കുകയില്ല എന്നതും 1950 കാലങ്ങളിൽ കമ്മ്യൂണിസ്റ്റു നേതൃത്ങ്ങളിൽ ഉള്ളവർക്ക് മനസിലായില്ല. കാര്യങ്ങൾ അനുഭവത്തിൽ നിന്നും ബോധ്യപ്പെട്ട തൊഴിലാളി ക്രമേണ പ്രസ്ഥാനത്തിൽ നിന്നും അകലുകയും വർഗ ശത്രുക്കളുടെ തൊഴിലാളി സംഘടനകളിൽ അണി നിരക്കുകയും ചെയ്തു. നീണ്ട എഴുപത്തിനാലിലധികം വർഷങ്ങൾ ഈ നിലപാട് തുടർന്നത് കാര്യങ്ങൾ വളരെ സങ്കീർണമാക്കി. "വർഗ വൈരുധ്യങ്ങളാൽ കീറിമുറിഞ്ഞ ഒരു സമൂഹത്തിൽ വർഗാധിഷ്ഠിതമല്ലാത്തതോ വർഗങ്ങൾക്കുപരി ആയതോ ആയ ഒരു ഭരണകൂടം അസാധ്യമാണ്" എന്ന ലെനിന്റെ "എന്ത് ചെയ്യണം?" എന്ന കൃതിയിലെ വാക്കുകളും ആരും പരിഗണിച്ചില്ല.
..................നിർഭാഗ്യവശാൽ ഇൻഡ്യയിൽ 1950 കളിൽ "മുതലാളിത്തം പ്രോത്സാഹിപ്പിക്കുക" എന്ന നിലപാട് "കാഴ്ചപ്പാട്" എന്ന പേരിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം സ്വീകരിച്ചത് മാർക്സിസവും തൊഴിലാളി വർഗ്ഗവും ആയി എന്തെങ്കിലും ബന്ധം ഉണ്ടെന്ന് കരുതുന്നവർ ആയിരുന്നില്ല. കാറൽ മാർക്സ് ഭൂമുഖത്ത് നിന്ന് തന്നെ തുടച്ച് നീക്കാൻ ആഹ്വാനം ചെയ്ത "മുതലാളിത്തം" പ്രോത്സാഹിപ്പിക്കാൻ തീരുമാനിച്ച ഇന്ത്യയിലെ "കമ്മ്യൂണിസ്റ്റ്" പാർട്ടികൾക്ക് 1950 കാലം മുതൽ 74 വർഷങ്ങൾക്ക് ശേഷവും ഇന്ത്യയും പാർട്ടിയും എത്ര ദയനീയമായി തകരുമ്പോഴും നിലപാടിൽ ഒരു മാറ്റവും വരുത്താൻ ഒരുക്കമല്ല. "ജനാധിപത്യം" എന്നാൽ ജനങ്ങളുടെ ആധിപത്യം എന്നാണ് അർഥം എന്ന് മനസിലാക്കുക മാത്റം മതി. മാർക്സിസത്തിന്റെ സന്ദേശം ജനങ്ങളിൽ എത്തിക്കുവാൻ ജനാധിപത്യത്തിൽ യാതൊരു തടസങ്ങളും ഇല്ല. അവരെ എന്താണ് മുതലാളിത്ത ചൂഷണം എന്നും എന്തുകൊണ്ടാണ് സോഷ്യലിസം സാമൂഹ്യ നീതി ആകുന്നതെന്ന് പഠിപ്പിക്കുക മാത്രമേ ആവശ്യമുള്ളു. ബാക്കി കാര്യങ്ങൾ അവർ നിർവഹിച്ചുകൊള്ളും. ചൂഷക വർഗങ്ങളുടെ സംരക്ഷകരായി കമ്മ്യൂണിസ്റ്റ് പാർട്ടികൾ തന്നെ നിലകൊള്ളുമ്പോൾ തൊഴിലാളിവർഗം നിസ്സഹായരാണ്.
//
പണിയെടുക്കുന്ന ജനവിഭാഗങ്ങൾ എക്കാലവും നിത്യ ദാരിദ്ര്യത്തിലും കൊടും പട്ടിണിയിലും തന്നെ കഴിയണം എന്നത് രാഷ്ട്രീയലക്ഷ്യമായി കാണുന്ന ഇന്ത്യയിലെ പ്രധാനപ്പെട്ട രണ്ട് ബൂർഷ്വാ രാഷ്ട്രീയ പാർട്ടികളാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസും ഹിന്ദു വർഗീയ വാദികളുടെ ഭാരതീയ ജനത പാർട്ടി എന്ന ബിജെപിയും. ഒരുണകാരണ വശാലും ഇന്ത്യയിൽ സോഷ്യലിസ്റ്റ് ആശയഗതിയും ചെങ്കൊടിയുടെ രാഷ്ട്രീയവും നിലനിൽക്കാൻ പാടില്ല എന്നതിൽ മേൽപ്പറഞ്ഞ രണ്ട് പാർട്ടികളും ഒരേ മനസാണ്. എന്നാൽ കമ്മ്യൂണിസ്റ്റ് പാർട്ടി നേതൃത്വം ഇത് മനസിലാക്കുന്നില്ല എന്നതാണ് വാസ്ഥവം. ഹിന്ദു വർഗീയതയുടെ ഭരണം ഇന്ത്യയിൽ ഇല്ലാതായാൽ മതി എന്ന് കരുതുന്നവർക്ക് അറിയില്ല ഇന്ത്യൻ നാഷണൽ കോൺഗ്രസ് ലക്ഷ്യമിടുന്നതും രാമ രാജ്യം തന്നെ ആണെന്നതും അവരുടെ ലക്ഷ്യവും തൊഴിലാളി വർഗം ഉൾപ്പെടെയുള്ള ജനതയുടെ രക്തം ഊറ്റിക്കുടിക്കുക മാത്രമാണെന്നതും. ഇപ്പോൾ ഇന്ത്യയിൽ ഇടതുപക്ഷ ഭരണം നിലനിൽക്കുന്ന കേരളത്തിലെ ഭരണം കൂടി ഇല്ലാതാക്കാൻ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ കഠിനാദ്ധ്വാനവും കേരളത്തിലെ ജനങ്ങൾ മനസിലാക്കുക തന്നെ വേണം. 1957 ലെ കേരളത്തിലെ ഇ എം എസ് സർക്കാർ പാവപെട്ട കാർഷിക തൊഴിലാളികൾക്ക് "കുടി കിടപ്പ് അവകാശം" സംരക്ഷിച്ചപ്പോൾ അതിനെതിരെ വിമോചന സമരം നടത്തി ആ സർക്കാരിനെ കേന്ദ്ര ഗവണ്മെന്റിനെ ഉപയോഗിച്ച് പിരിച്ചു വിട്ടുകൊണ്ടാണ് കോൺഗ്രസിന്റെ ചൂഷകവർഗ സ്വഭാവം പ്രടിപ്പിച്ചത്. എ കെ ആന്റണി എന്ന കോൺഗ്രസ് നേതാവ് എത്രമാത്രം പണിയെടുക്കുന്ന പാവങ്ങളുടെ ശത്രു ആണ് എന്ന തെളിയിക്കുന്നതായിരുന്നു കുപ്രസിദ്ധമായ വിമോചന സമരത്തിൽ അദ്ദേഹം വഹിച്ച പങ്ക്. ചുവന്ന കൊടിയോടും സോഷ്യലിസ്റ്റ് ആശയങ്ങളോടും എത്രമാത്രം ശത്രുത അദ്ദേഹത്തിന് ഉണ്ടെന്ന് ബോധ്യപ്പെടുത്തുന്നതാണ് വിമോചന സമരത്തിൽ വഹിച്ച പങ്ക്. അത് മാത്രമല്ല ഇന്ത്യ ഒട്ടാകെ കോൺഗ്രസ് ദീർഘ കാലം ഭരിച്ചിട്ടും ഉത്തരപ്രദേശ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ദളിത്--പിന്നോക്ക വിഭാഗങ്ങൾ എത്രമാത്രം കഷ്ടപ്പാടുകൾ അനുഭവിക്കുന്നുണ്ടെന്ന് അറിയാത്ത ആളല്ല ആന്റണി. അതെല്ലാം അവർ അനുഭവിക്കേണ്ടവരാണ് എന്ന നിലപാട് ഉള്ളതു കൊണ്ടാണ് ബിജെപി തന്നെ ഇന്ത്യ ഭരിക്കണം എന്ന് മനസുകൊണ്ട് ആഗ്രഹിക്കുന്നതും സ്വന്തം പുത്രനെത്തന്നെ (അനിൽ ആന്റണി) ഹിന്ദു വർഗീയ വാദികളുടെ പാളയ ത്തിലേക്ക് അയച്ചതും.
//
ഇൻഡ്യയിൽ ഇടതുപക്ഷ ഭരണം നിലനിൽക്കുന്ന കേരളത്തിൽ കൂടി അത് ഇല്ലാതാക്കണം എന്നല്ലാതെ ഇന്ത്യ ഒട്ടാകെ ദീർഘ കാലം ഭരിച്ച ഇന്ത്യൻ നാഷണൽ കോൺഗ്രസിന് ഇന്ത്യയിൽ കോൺഗ്രസു ഭരണം തിരികെ വരണം എന്ന ഉദ്ദേശം ഇല്ലെന്ന് സാമാന്യ ബുദ്ധിയുള്ള ആർക്കും മനസിലാകും. അത് നടക്കില്ല എന്ന് കോൺഗ്രസുകാർക്കും അറിയാം. ഇന്ദിരാ ഗാന്ധിയും രാജീവ് ഗാന്ധിയും തെരെഞ്ഞെടുപ്പിൽ മത്സരിച്ചിരുന്ന ഉത്തരപ്രദേശിലേക്ക് രാഹുൽ ഗാന്ധിക്കും മറ്റും മത്സരിക്കാൻ ആവില്ല. 65 കൊല്ലത്തിലധികം ഇന്ത്യ അടക്കി ഭരിച്ച കോൺഗ്രസിന്റെ ഗുണം മൂലം ജനങ്ങൾ അതിന് അനുവദിക്കില്ല. കേരളത്തിൽ ഇടതുപക്ഷം കേദ്ര ഗവണ്മെന്റിന്റെ എല്ലാ ദ്രോഹങ്ങളേയും നേരിട്ട്തന്നെ വളരെ പരിമിതമായ അധികാരങ്ങൾ ഉപയോഗിച്ച് പരമാവധി വീട് ഇല്ലാത്തവർക്ക് അത് നൽകാനും ഒരു ജീവിത കാലം മുഴുവനും സമൂഹത്തിനുവേണ്ടി കഠിനാദ്ധ്വാനം ചെയ്തവരുടെ വാർധക്യത്തിൽ കേവലം നിസ്സാരമായ പെൻഷൻ നൽകുന്നതും വില കയറ്റം പരമാവധി ഒഴിവാക്കാൻ ശ്രമിക്കുന്നതും അഴിമതി പരമാവധി ഇല്ലാതാക്കാൻ ശ്രമിക്കുന്നതും വളരെ വലിയ പ്രളയത്തെ വലിയ പരിക്ക് ഇല്ലാതെ അതിജീവിച്ചതും കുട്ടനാട്ടിൽ പ്രളയം താണ്ഡവ നൃത്തം ആടിയപ്പോൾ അവർക്കു പൂർണ സംരക്ക്ഷണം നൽകിയതും കോവിഡ്-19 രോഗം ലോകമൊട്ടാകെ നരക യാതന വിതച്ചപ്പോഴും ഒരാൾക്ക് പോലും പ്രാണ വായു ഇല്ലാതെ മരിക്കാൻ ഇട നല്കാതിരുന്നതും കേരളത്തിലെ ജനങ്ങൾക്ക് ഇടതുപക്ഷ ഭരണം പ്രതീക്ഷ നൽകുന്നു. അവരുടെ അനുഭവം 2011-15 കാലത്തേ കേരളത്തിലെ ഉമ്മൻ ചാണ്ടി ഭരണവും ദീർഘ കാലത്തെ ഇന്ത്യയിലെ കോൺഗ്രസ് ഭരണവുമാണ്. കോൺഗ്രസ് ഭരണം ഇല്ലെങ്കിൽ ഇന്ത്യ ഹിന്ദുത്വ വാദികൾ ഭരിക്കണം എന്നതാണ് കോൺഗ്രസ് നിലപാട്. മതേതര--ജനാധിപത്യ ഇൻഡ്യ ഇല്ലാതാക്കുകയും ഗാന്ധിജിയെ പോലും വധിക്കുകയും ഇന്ത്യയെ സർവ നാശത്തിലേക്ക് നയിക്കുകയും ചെയ്യുന്ന ഹിന്ദുത്വ വാദികളുടെ ഭരണത്തിന് കോൺഗ്രസിന് പൂർണ സംതൃപ്തിയാണ്. കെ.കരുണാകരന്റെയും എ കെ ആന്റണിയുടെയും മക്കളുടെ അഭയകേന്ദ്രം ആയ "ഗാന്ധി ഘാതകരുടെ" പാളയത്തിലേക്ക് അഭയം തേടാൻ ഓരോ കോൺഗ്രസുകാരനും അവസരം കാത്തിരിക്കുകയാണ്. എന്നാൽ ജനാധിപത്യത്തിൽ രാഷ്ട്രീയ സ്വാതന്ത്രിയം ഉള്ള ഓരോ പൗരനും അത് ഇല്ലാതാക്കുന്ന ഹിന്ദുവർഗീയതയെ രാജ്യത്തു നിന്നും തന്നെ ഒഴിവാക്കാനാണ് ശ്രമിക്കുക.
//
. .ഭൂമുഖത്തു് നിന്ന് തന്നെ മുതലാളിത്തം തുടച്ചു നീക്കുന്നതിനായി കാറൽ മാർക്സ് അദ്ദേഹത്തിന്റെ ജീവിതം തന്നെ മാറ്റി വച്ച് രൂപം കൊടുത്ത ആശയങ്ങൾ മുതലാളിത്ത ചൂഷണ വ്യവസ്ഥ പ്രോത്സാഹിപ്പിക്കാനായി തീരുമാനിക്കുമായിരുന്നില്ല. അങ്ങനെ ഒരു നിലപാട് സ്വീകരിച്ചപ്പോൾ ഇൻഡ്യൻ തൊഴിലാളി വർഗം നിസ്സഹായരായി. അത് അംഗീകരിച്ചില്ലെങ്കിൽ പാർട്ടി മെമ്പർഷിപ് പോലും ലഭിക്കില്ല എന്നതായി സ്ഥിതി. സംഘടിത രൂപത്തിലല്ലെങ്കിൽ തൊഴിലാളി നിസ്സഹായനാണ്. ഏറ്റവും കരുത്തനായ ഒരു കൊമ്പനാനയെ അനങ്ങാനാകാത്ത രൂപത്തിൽ ബന്ധനസ്ഥനാക്കിയാൽ അതിനെ എന്ത് വേണമെങ്കിലും ചെയ്യാം. ഇൻഡ്യൻ തൊഴിലാളി വർഗത്തിന് സംഭവിച്ചത് അതാണ്. "മാർക്സിസം അജയ്യമാണ്; കാരണം അത് സത്യമാണ്" എന്ന് ലെനിൻ പറഞ്ഞത് ആ തത്വ ശാസ്ത്രത്തിന്റെ ശക്തിയും അത് തൊഴിലാളി വർഗ്ഗത്തിൽ എപ്രകാരം പ്രവർത്തിക്കും എന്നും മനസിലാക്കിയത് കൊണ്ടാണ്. അതൊന്നും മനസ്സിലാക്കിയവർ ആയിരുന്നില്ല 1950 കളിൽ ഇന്ത്യൻ തൊഴിലാളി വർഗ്ഗത്തിന്റെ നേതൃത്വം ഏറ്റെടുത്തവർ. ഇന്ത്യൻ ബൂർഷ്വാസിയുടെ രാഷ്ട്രീയ നേതൃത്വവുമായി എങ്ങനെയെങ്കിലും സഖ്യം ഉണ്ടാക്കുക എന്നതല്ലാതെ അവർക്ക് മറ്റൊരു താൽപ്പര്യവും ഉണ്ടായിരുന്നില്ല.
.
................മുതലാളിത്തം പ്രോത്സാഹിപ്പിക്കുക എന്നതാണ് നമ്മുടെ നിലപാട് എന്ന് തുറന്നു പറഞ്ഞാൽ "പരിപാടി" പാസാക്കാൻ ആവില്ല എന്ന് അറിയാവുന്ന നേതൃത്വം അത് വളരെ രഹസ്യമായി സൂക്ഷിച്ചു. ഭരിക്കാൻ അവസരം ലഭിച്ചാൽ പരമാവധി അതിനായി ശ്രമിക്കും. ഇപ്രകാരം ഒരു നിലപാട് സ്വീകരിച്ചപ്പോൾ അതുൾക്കൊള്ളാൻ ആവാത്തവർ പ്രസ്ഥാനം വിട്ടുപോയി. ഒരു തത്വ ശാസ്ത്രത്തിന്റെ വിശ്വാസ്യതയാണ് അവർ നഷ്ടപ്പെടുത്തിയത്. അങ്ങനെ ചെയ്തതുകൊണ്ടാണ് ബംഗാളിൽ ഭരണം നഷ്ടപ്പെട്ടത്. ആദ്യമായി കേരളത്തിൽ ഭരിക്കാൻ അവസരം ലഭിച്ചപ്പോൾ അന്നത്തെ ഇൻഡ്യയിലെ ഏറ്റവും ശക്തനായിരുന്ന ബിർളയെ ക്ഷണിച്ചു വരുത്തി "മാവൂർ റയോൺസ്" ആരംഭിച്ചപ്പോൾ വർഗ സമരം; മിച്ച മൂല്യ സിദ്ധാന്തം ഉൾപ്പെടെയുള്ള മാർക്സിയൻ സാമ്പത്തിക ശാസ്ത്രം; ഭൗതിക വാദം തുടങ്ങിയവയെ കുറിച്ചൊന്നും ആരോടും പറയാൻ ആവാത്ത സ്ഥിതിയായി. അര നൂറ്റാണ്ടിലധികമായി തുടരുന്ന ഈ നിലപാട് തൊഴിലാളി വർഗത്തെ ആശയപരമായി നിസ്സഹായരാക്കി. കഴിഞ്ഞ പാർട്ടി കോൺഗ്രസിലെങ്കിലും ഈ കാര്യങ്ങളിൽ എന്തെങ്കിലും മാറ്റം സംഭവിക്കും എന്നായിരുന്നു പ്റതീക്ഷ.. സോഷ്യലിസം എന്ന ലക്‌ഷ്യം അംഗീകരിക്കുമ്പോൾ മാത്റം പ്രസക്തമാകുന്നതാണ് മാർക്സിസം എന്ന തത്വ ശാസ്ത്രം. അപ്രകാരം ഒരു ലക്ഷ്യം അംഗീകരിക്കുന്നില്ലെങ്കിൽ വർഗീയ വാദികളായ ആറു പിന്തിരിപ്പന്മാരെ നേരിടുന്നതിനും തൊഴിലാളി വർഗം ഉൾപ്പെടെയുള്ള പണിയെടുക്കുന്ന ജനതയുടെ മോചനം എന്ന ലക്ഷ്യത്തിലേക്ക് നീങ്ങുന്നതിനും ആവശ്യമായ ആശയ പരമായ അടിത്തറയാണ് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നത് എന്ന് ബന്ധപ്പെട്ടവർ മനസിലാക്കുമെന്ന് പ്രതീക്ഷിക്കാം.
// 10 11 2017 //
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ