204. "സ്വർഗ്ഗത്തിലെ പോലെ നിന്റെ ഇഷ്ടം ഭൂമിയിലും ആകേണമേ"
..
. .മാനവ രാശിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വിപ്ലവ കാരി ആയിരുന്ന യേശു കൃസ്തുവിന്റെ ദൈവത്തോടുള്ള ഒരു പ്രാർഥനയാണ് ഇവിടെ ചേർത്തിട്ടുള്ളത്. സ്വർഗ്ഗത്തിലെ സുഖ സൗകര്യങ്ങൾ ഭൂമിയിലും ഉണ്ടാകണമെന്ന് പ്രാർത്ഥിക്കുകയാണ് യേശു അന്ന് ചെയ്തത്. അത് തന്നെയാണ് മാർക്സിസം വിഭാവന ചെയ്യുന്ന സോഷ്യലിസം എന്ന് സാമാന്യ ബുദ്ധിയുള്ളവർക്കെല്ലാം അറിയാം. ധനികന് സ്വർഗ്ഗ രാജ്യത്തിൽ പ്രവേശനം ഇല്ല എന്നതും യേശുവിന്റെ നിലപാട് തന്നെ ആയിരുന്നു. അന്ന് യേശുവിന് എതിരായിരുന്നവർ ഇന്നും യഥാർത്ഥത്തിൽ യേശുവിന്റെ നിലപാടുകൾക്ക്; സോഷ്യലിസ്റ്റ് വ്യവസ്ഥക്ക് എതിരാണ്. യഥാർത്ഥത്തിൽ യേശുവിനോട് യോചിക്കുന്നവർ സോഷ്യലിസ്റ്റ് വ്യവസ്ഥക്ക് അനുകൂല നിലപാട് മാത്രമേ സ്വീകരിക്കുകയുള്ളൂ. രണ്ടായിരം വർഷം മുമ്പാണ് യേശു ക്രിസ്തു ജീവിച്ചിരുന്നത്. പൊതുവെ ദൈവങ്ങളുടെ നിലപാട്; നിങ്ങൾ ഏതു തരത്തിൽ പെടുന്ന ആളും ആയിക്കൊള്ളട്ടെ; നിങ്ങൾ എന്നെ സ്തുതിക്കുകയും പ്രാർത്ഥിക്കുകയും ചെയ്‌താൽ ഞാൻ നിങ്ങളിൽ സംപ്രീതനായി നിങ്ങളിൽ അനുഗ്രഹം ചൊരിയും എന്നാണ്. എന്നാൽ യേശുവിന്റെ നിലപാട് അങ്ങനെയല്ല. നന്മയും തിന്മയും വേർതിരിച്ചറിയുകയും നന്മയോടൊപ്പം നിലകൊള്ളുകയും ചെയ്യുന്നു. പഴയ നിയമത്തിലെ എല്ലാ കാര്യങ്ങളിലും യേശുവിന്റെ നിലപാട് വ്യത്യസ്തമാണ്. "വേശ്യയെ കല്ലെറിഞ്ഞു കൊല്ലണം" എന്നാണ് പഴയ നിയമത്തിലെ നിലപാട് എങ്കിൽ യേശു പറയുന്നത് "നിങ്ങളിൽ പാപം ചെയ്യാത്തവൻ കല്ലെറിയട്ടെ" എന്നാണ്. അതായത് പുരുഷൻ ഇല്ലാതെ ഒരു സ്ത്റീയ്ക്ക് മാത്രമായി വേശ്യാ വൃത്തി ചെയ്യാനാവില്ല എന്ന വസ്തുതയാണ് യേശു മനസിലാക്കുന്നത്. ഇവിടെ നാം ഓർക്കേണ്ട ഒരു വസ്തുത "പഴയ നിയമ" ത്തിലെ കാലഘട്ടം അത്രയൊന്നും അകലെയല്ല എന്ന വസ്തുതയാണ്. "വേശ്യ" എന്ന ആശയം നിലവിൽ വരുന്നത് കുടുംബ ജീവിതം ഭദ്രമായി നിലവിൽ വന്നിട്ടുള്ള കാലമാണ്. കുടുംബ ജീവിതം ഭദ്രമായി നിലവിൽ വരുന്നതിന് സാമാന്യം ഭേദപ്പെട്ട സാംസ്കാരിക വളർച്ചയും ആവശ്യമാണ്. .
.
.............രണ്ടായിരം വർഷം മുമ്പ് ജീവിച്ചിരുന്ന യേശു ഇന്നുപോലും നല്ല ശതമാനത്തിനും എത്തിച്ചേരാൻ ആവാത്ത സാമൂഹ്യ പ്രതിബദ്ധത കാണിക്കുന്നു എന്നതാണ് വസ്തുത. യേശുവിനെ ആരാധിക്കുന്നു എന്ന് അവകാശപ്പെടുന്നവരിൽ എത്രപേർ യഥാർത്ഥത്തിൽ മഹാനായ ആ നല്ല മനുഷ്യനെ ഉൾക്കൊള്ളുന്നു എന്നതാണ് പ്രശ്നം. ശാസ്ത്രീയമായി പ്രപഞ്ചത്തിൽ എവിടെയെങ്കിലും യേശു പ്രാർഥിച്ചതുപോലെയുള്ള "സ്വർഗം" ഉണ്ടോ എന്നതല്ല വിഷയം. രണ്ടായിരം വര്ഷങ്ങൾക്കു മുൻപ് സ്വർഗത്തിൽ ഉണ്ടെന്ന് കരുതുന്ന എല്ലാ സുഖ സൗകര്യങ്ങളും ഭൂമിയിലും ഉണ്ടാകണമേ എന്ന് ആത്മാർഥമായി പ്രാർഥിക്കുന്നു എന്നതാണ്. പതിനഞ്ചാം നൂറ്റാണ്ടിൽ മാത്രമാണ് ഭൂമിക്ക് ഗോളാകൃതി ആണെന്നും അത് സൂര്യനെ പ്രദിക്ഷണം ചെയ്യുന്നു എന്നും മനസിലാക്കുന്നത്. ഇപ്പോൾ നമുക്ക് പ്രപഞ്ചം എന്താണെന്ന് കൃത്യമായി അറിയാം. യേശു പ്രാർത്ഥിക്കുന്നത് പോലെയുള്ള സ്വർഗം ഒരിടത്തും ഇല്ല എന്നും അറിയാം. എന്നാൽ അത് യേശുവിന്റെ അന്നത്തെ പ്രാർത്ഥനയെ തെല്ലും ബാധിക്കുന്നില്ല. യേശുവിന്റെ പ്രാർത്ഥന സ്വർഗം ഉണ്ടെന്ന ഉറച്ച ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ്. അവിടെ യേശുവിന്റെ പ്രാർഥന സാധാരണ എല്ലാവരും സ്വാർഥതയിൽ മാത്രം ഊന്നി കൊണ്ടുള്ള പ്രാർഥന പോലെയല്ല. നിത്യ ജീവിതത്തിൽ എല്ലാ ദിവസവും സാമൂഹ്യ ദ്രോഹ നടപടികൾ സ്വീകരിക്കുകയും അങ്ങനെ ഉണ്ടാക്കുന്ന ധനത്തിൽ ഒരു ഭാഗം ദൈവങ്ങൾക്ക് നൽകി തന്റെ എല്ലാ കൊള്ളരുതായ്മകൾക്കും കൂട്ട് നിൽക്കണം എന്നും താന്റെ പാപങ്ങൾ പൊറുത്ത് തന്നെ സ്വർഗത്തിൽ കൂടി എടുക്കണമെന്നുമാണ് ബഹുഭൂരിപക്ഷം "വിശ്വാസികളും" പ്രാർത്ഥിക്കുക. ധനികന്റെ കൊള്ളരുതായ്മകൾക്ക് സംരക്ഷണം ആകുമെന്ന് കരുതുന്ന "യേശു"വിനെ "അദ്ധ്വാനിക്കുന്നവന്റെയും ഭാരം ചുമക്കുന്നവന്റെയും രക്ഷകൻ ആയിരുന്ന "യേശു" ആയി മാറ്റണം എന്ന് ആഗ്രഹിച്ചിരുന്ന ഒരു വിഭാഗം "വിശ്വാസികളുൾടെ" കൂടി ചേരൽ ആയിരുന്നു "വിമോചന ദൈവ ശാസ്ത്റം". യേശുവിന്റെ കാലത്ത് തന്നെ പുരോഹിതന്മാരിൽ "ഫ്രാങ്കോ മുളക്കന്മാരും" ഉണ്ടായിരുന്നു വെന്നും അവരെയാണ് "യേശു" വെള്ള തേച്ച ശവക്കല്ലറകൾ എന്ന് വിളിച്ചിരുന്നത് എന്നും കാര്യങ്ങൾ മനസിലാക്കുന്നവർക്ക് അറിയാം. അവരാണ് യേശുവിന് കുരിശ് മരണം വിധിച്ചതും.
.
. . .ഏതായാലും അന്തരിച്ച ഫ്രാൻസിസ് മാർ പാപ്പാ; നന്മയ്ക്കായി ആദ്യമായി രക്തസാക്ഷിയായ ആ നല്ല മനുഷ്യനെ ഉൾകൊള്ളുന്നു എന്നത് സന്തോഷകരമാണ്. അദ്ദേഹത്തിന്റേതായി ഒരിക്കൽ കാണാൻ കഴിഞ്ഞ വാചകം "ഒരു യഥാർത്ഥ മനുഷ്യ സ്‌നേഹി ദൈവ വിശ്വാസിയായിക്കൊള്ളണം എന്നില്ല." എന്നാണ്. ശ്രീ. നാരായഗുരു ഏറ്റവും ഒടുവിൽ പ്രതിഷ്ഠ നടത്തിയത് "കണ്ണാടി" ആണെന്നത് കൂടി ഓർക്കണം. സ്വാര്ഥതയിൽ അധിഷ്ഠിതമായി എന്നെന്നും സാമൂഹ്യ ദ്രോഹം മാത്റം ചെയ്തുകൊണ്ട് ദൈവത്തെ പ്രാര്ഥിക്കുന്നവരോടാണ് "കണ്ണാടി" യിൽ നോക്കാൻ ശ്രീ. നാരായണഗുരു ഉപദേശിക്കുന്നത്.
.
. .സമൂഹത്തിനാകെ വേണ്ടിയാണ് യേശു നിലകൊണ്ടത്. അത് മാത്രമല്ല അദ്ദേഹം ചെയ്തത്; ധനികൻ എങ്ങനെ ധനികനാകുന്നു എന്ന വസ്തുതയും അദ്ദേഹം മനസ്സിലാക്കുന്നുണ്ട്. ധനികൻ സ്വർഗത്തിൽ പ്രവേശിക്കുന്നത് ഒട്ടകം സൂചിക്കുഴയിൽ കയറുന്നതുപോലെ അസാധ്യമാണെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. എല്ലാവർക്കും ശിശുക്കളെപോലെ ഹൃദയ ശുദ്ധി ഉണ്ടാകണം എന്ന അദ്ദേഹത്തിന്റെ നിലപാടും അംഗീകരിക്കുന്നവർ എത്രയുണ്ട് എന്നതും വസ്തുതയാണ്. "വയലിൽ നിന്ന് വേല ചെയ്തു വരുന്നയാൾക്ക് ഭക്ഷണം കൊടുക്കാതെ വീട്ടിലെ ജോലി കൂടി ചെയ്യിക്കുന്നതും" അദ്ദേഹത്തിന്റെ ശ്രദ്ധയിൽ വരുന്നുണ്ട്. . .
.
. .അദ്ധ്വാനിക്കുന്നവന്റെയും ഭാരം ചുമക്കുന്നവന്റെയും പക്ഷം ചേർന്ന അദ്ദേഹം പണിയെടുക്കുന്നവനോടൊപ്പം നിലകൊണ്ടയാളാണെന്ന് പ്രത്യേകം പറയേണ്ടതില്ല. "മറ്റുള്ളവർ നിങ്ങളോട് എങ്ങനെ പെരുമാറണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നു വോ; നിങ്ങൾ അവരോടും അങ്ങനെ പെരുമാറണം" എന്നത് ഈ കാലത്തിലും മനസിലാക്കുന്നവർ ചുരുക്കമാണ്. എല്ലാത്തരം വർഗീയ കലാപങ്ങളുടേയും കാരണം ഈ ബോധത്തിന്റെ അഭാവമാണ്. യേശുവിന്റെയും അവസാനത്തെ പ്രാർത്ഥന "കഴിയുമെങ്കിൽ മുൾക്കിരീടവും കുരിശ് മരണവും നീക്കിത്തരേണമേ" എന്നായിരുന്നു. നിർഭാഗ്യവശാൽ ആ വിളി കേൾക്കാൻപോലും ഒരു ദൈവവും ഉണ്ടായിരുന്നില്ല. സമ്പന്നനും തിന്മക്കും അനീതികൾക്കും എതിരെ പോരാടിയത് കൊണ്ട് മാത്റം യേശുവിന് അന്നത്തെ ദുഷ്ടത മരണ ശിക്ഷ കൊടുത്തു. സാമൂഹ്യ വൃത്തികേടുകൾ ക്കെതിരെ; അനീതിക്കെതിരെ അതിന്റെ പ്രത്യാഘാതം എന്ത് തന്നെ ആയാലും നേരിടാനുള്ള യേശുവിന്റെ ഉറച്ച മനസ്ഥിതിയാണ് വാഴ്ത്തപ്പെടേണ്ടത്. ഒരു കാരണ വശാലും ഭൂമിയിൽ ഒരു സോഷ്യലിസ്റ്റ് ലോകം അനുവദിക്കില്ല എന്ന നിലപാട് സ്വീകരിക്കുന്ന അമേരിക്ക ഉൾപ്പെടെയുള്ള പാശ്ചാത്യലോകം യഥാർത്ഥ യേശുവിനെ ഒരു കാരണ വശാലും ഉൾകൊള്ളുന്നവരല്ല എന്നതാണ് സത്യം.
.
എഴുതപെട്ട ചരിത്രമാകെ വർഗ സമരങ്ങളുടെ ചരിത്രമാണ് എന്നത് യേശുവിന്റെ കാര്യത്തിലും പ്രസക്തമാണ്. യേശുവിന് അന്ത്യമവിധി പ്ര്യാപിക്കുന്ന അവസരത്തിൽ ഒരു കുറ്റവാളിയെ വെറുതെ വിടുന്ന സാഹചര്യം ഉണ്ടായപ്പോൾപോലും കൊടും കുറ്റവാളിയായ "ബറാബസിനെ വിട്ടുതരിക, യേശുവിനെ ക്രൂശിക്കുക" എന്ന ആവശ്യം ഉന്നയിക്കുന്നത് ഒരു പുരോഹിതന്റെ നിർദ്ദേശാനുസരണം ആയിരുന്നു. അടിമകാലത്തെ കൊടും ക്രൂരതകളുടെ കാലം കൂടിയാണ് യേശുവിന്റെ കാലം എന്നും ന്യായമായി ഊഹിക്കാം. ഫറവോൻ രാജാവിന്റെ അടിമകൾ ആയിരുന്ന "ഇസ്രായേൽ" മക്കളെ മോസ്സസ്സിന്റെ നേതൃത്വത്തിൽ മോചിപ്പിക്കുന്ന കഥയാണ് (ചരിത്രമാണ്) ബൈബിൾ പഴയ നിയമത്തിലെ "കഥകൾ". എന്നാൽ മോസസും മറ്റുള്ളവരെ അടിമകൾ ആക്കുന്നതിൽ ശ്രദ്ധിച്ചിരുന്നു. എന്നാൽ പഴയ നിയമം അപ്പാടെ തള്ളിക്കളയുകയാണ് പുതിയ നിയമത്തിലെ യേശുവിന്റെ നിലപാടുകൾ. യഥാർത്ഥ മനുഷ്യ സ്‌നേഹി ആയിരുന്ന അന്തരിച്ച ഫ്രാൻസിസ് മാർപ്പാപ്പ നൽകുന്ന സന്ദേശവും അതാണ്. എല്ലാവരും മനുഷ്യർ ആണ് എന്ന് കരുതുന്നവരുടെ ഒരു നല്ല വ്യവസ്ഥിതിയാണ് യേശുവിന്റെ മഹത്വം അംഗീകരിക്കുന്നവർ ഏറ്റെടുക്കേണ്ടത്.
.//
യേശുവിനും മുൻപ് ജീവിച്ചിരുന്ന ശ്രീ.ബുദ്ധനും "രാജാവ് " ആയിരുന്നിട്ടും അതെല്ലാം ഉപേക്ഷിച്ചും സമൂഹത്തിന്റെ അഭിവൃദ്ധിക്കായി നിലകൊണ്ടയാളാണ്. ബ്രാഹ്മണാധിപത്യത്തിനും ഹിംസക്കും അന്ധ വിശ്വാസങ്ങൾക്കും എതിരെ പോരാടിയതുകൊണ്ടു മാത്റം ബ്രാഹ്മണാധിപത്യം ശ്രീ.ബുദ്ധനെ ഇന്ത്യയിൽ നിന്നും നാടുകടത്തി. ഒരു ദൈവത്തെയും അംഗീകരിക്കാത്ത ബുദ്ധമതം ആണ് ഡോ.ബി ആർ അംബേദ്ക്കറും അഞ്ച് ലക്ഷത്തോളം അനുയായികളും സ്വീകരിച്ചത്. ശ്രീ. ബുദ്ധന്റെ ഒരു ഉപദേശം "നിങ്ങൾ ഗുരുക്കന്മാരെയും പ്രമാണങ്ങളേയും ആധാരമാകേണ്ടതില്ല" എന്നായിരുന്നു. എന്നാൽ ജനങ്ങളുടെ ആകെ ദാരിദ്ര്യവും യാതനകളും ഇല്ലാതാക്കാൻ കാറൽ മാർക്സ് മാനവ രാശിയുടെ മുമ്പാകെ അവതരിപ്പിച്ച സമൂഹത്തിന്റെ ആകെയുള്ള നന്മ എന്ന കാഴ്ചപ്പാട് (സോഷ്യലിസ്റ്റ് സാമൂഹ്യ വ്യവസ്ഥ) നടപ്പിലാക്കണമേ എന്ന് രണ്ടായിരം വർഷങ്ങൾക്ക് മുമ്പ് തന്നെ യേശു ദൈവത്തോട് പ്രാർത്ഥിക്കുകയാണ്. ആ പ്രാർത്ഥന നടപ്പിലാക്കാൻ ഹൃദയ ശുദ്ധിയുള്ളവർ മുന്നോട്ട് വരിക തന്നെ ചെയ്യും. സമൂഹത്തിന്റെ ആകെ അഭിവൃദ്ധിക്കെതിരായി മുതലാളിത്ത വ്യവസ്ഥയും ജാതി-മത ശക്തികളുടെ ആധിപത്യവും നിലനിൽക്കണം എന്ന് ആഗ്രഹിക്കുന്നവർ സോഷ്യലിസ്റ്റ് വ്യവസ്ഥയുടെ ശത്രുക്കളും അതുകൊണ്ടു തന്നെ യേശുവിന്റെ ലക്ഷ്യങ്ങളെ തകർക്കുന്നവരുമാണ്.
.
//29 08 2017//
//
204. "Thy will be done on earth as it is in heaven"
..
Here is a prayer to God from Jesus Christ, the greatest revolutionary in the history of mankind. Jesus prayed that the comforts of heaven would be on earth. Anyone with common sense knows that this is the socialism envisioned by Marx. Jesus' position was that the rich have no entry into the kingdom of heaven. Those who were against Jesus then are still against Jesus' position today; the socialist system. Those who actually agree with Jesus only take a position in favor of the socialist system. Jesus Christ lived two thousand years ago. The general stance of the gods is that no matter what category you belong to, if you praise and pray to me, I will be pleased with you and shower blessings upon you. But that is not the position of Jesus. He distinguishes between good and evil and stands with good. Jesus' position is different in all matters of the Old Testament. If the Old Testament says, "A prostitute should be stoned to death," Jesus says, "Let him who is without sin among you cast the first stone." That is, Jesus understands that a woman cannot commit adultery without a man. One thing we need to remember here is that the "Old Testament" period is not that far away. The concept of "prostitute" comes into being at a time when family life has become firmly established. A fairly advanced cultural development is also required for family life to become firmly established. .
//
The fact is that Jesus, who lived two thousand years ago, stressing a social commitment that even a good percentage of people today cannot match. The question is how many of those who claim to worship Jesus actually embody that great and good man. The issue is not whether there is a scientifically possible "heaven" somewhere in the universe like the one Jesus prayed for. It is a sincere prayer that all the comforts and conveniences that were believed to exist in heaven two thousand years ago may exist on earth as well. It was only in the 15th century that we understood that the Earth is spherical and revolves around the Sun. Now we know exactly what the universe is. We also know that there is no heaven like the one Jesus prayed for. But that doesn't affect Jesus' prayer that day. Jesus' prayer is based on the firm conviction that heaven exists. Jesus' prayer there is not like the usual prayer that focuses solely on selfishness. They should take anti-social actions every day in their daily life and donate a portion of the money to gods to support all their misdeeds. The "Liberation Theology" was a group of "believers" who wanted to change "Jesus," who was thought to be a protector against the vices of the rich, into "Jesus," who was the savior of the working man and the burdened one. Those who understand things know that there were "Franco Mulakkans" among the priests during Jesus' time, and that they were the ones whom "Jesus" called whitewashed tombs. They were the ones who sentenced Jesus to death on the cross.
//
In any case, it is gratifying that the demised Rev. Pope Francis includes that good man who was the first martyr for goodness. A quote I once heard attributed to him was, "A true lover of humanity does not have to be a believer in God." Jesus stood for the whole community. Not only that, he also understood how the rich become rich. His position is that it is as impossible for a rich person to enter heaven as it is for a camel to enter the eye of a needle. It is a fact that there are many who agree with his stance that everyone should have the purity of heart like a child. He also noticed that "people who come back from the farm work to work are not given food but are also made to do housework."
//
The fact that "all recorded history is a history of class struggles" is also relevant to Jesus. It can be reasonably assumed that Jesus' time was also a time of great atrocities, such as slavery. The "stories" in the Old Testament of the Bible are the story (history) of the liberation of the folks of "Israel" from the slavery of King Pharaoh under the leadership of Moses. But Moses was also concerned about enslaving others. But Jesus' stance in the New Testament completely rejects the Old Testament. Those who accept the greatness of Jesus must adopt a good system of those who believe that everyone is human. That is also the message conveyed by the late Pope Francis, who was a true lover of humanity.
//
It is absolutely to say, Jesus sided with the toiler and the burden-bearer, standing with the worker. Even in this day and age, few people understand the saying, "Treat others the way you want them to treat you. Absence of this "sense" behind all kinds of communal classes. Jesus' last prayer was, "If it is possible, take away the crown of thorns and the death on the cross." Unfortunately, there was no God to even hear that call. The wickedness of that day sentenced Jesus to death simply because he was rich and fought against evil and injustice. Jesus' steadfast determination to confront social evils and injustice, no matter what the consequences, is to be commended. The truth is that the Western world, including America, which takes the position that it will not allow a socialist world on earth for any reason, does not embrace the real Jesus for any reason.
//
Even though Buddha, who lived before Jesus, was a "king", he gave up everything and stood for the prosperity of society. The Brahminical regime exiled the Buddha from India simply because he fought against Brahminical rule, violence, and superstitions. Dr. B. R. Ambedkar and his five lakh followers adopted Buddhism, which does not recognize any god. One of the teachings of Sri Buddha was, "You do not need to depend on "guru" and scriptures." The vision of the overall good of society that Karl Marx presented to humanity to eliminate the total poverty and suffering of the people, two thousand years ago, Jesus prayed to God to implement (a socialist social system). Those with pure hearts will surely come forward to fulfill that prayer. Those who want the capitalist system and the dominance of caste and religious forces to prevail are against the wishes of Jesus and the overall prosperity of society, the socialist system will become a fact. .

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ