2017 ഓഗസ്റ്റ് 22, ചൊവ്വാഴ്ച

182. മാർക്സിസം എന്താണെന്ന് മനസിലാക്കിയാൽ മാത്രമേ അതിന്റെ പ്രസക്തി എന്താണ്;

 182 .  മാർക്സിസം എന്താണെന്ന്  മനസിലാക്കിയാൽ മാത്രമേ അതിന്റെ പ്രസക്തി എന്താണ്; തൊഴിലാളി വർഗ്ഗത്തിലും സാധാരണ കാരിലും അത് എങ്ങനെ പ്രവർത്തിയ്ക്കും എന്ന് മനസിലാവുകയുള്ളു.  "മുതലാളിത്തം പ്രോത്സാഹിപ്പിക്കുക" എന്ന കാഴ്ചപ്പാട് സ്വീകരിച്ചപ്പോൾ മാർക്സിസത്തിന്റെ അടിസ്ഥാന തത്വങ്ങൾ ആരോടും പറയാനാവാത്ത സ്ഥിതി ആയി.  കാറൽ  മാർക്‌സ്  കൊടും പട്ടിണി സഹിച്ചും  "മൂലധനം" എന്ന കൃതി രചിച്ചത്  മുതലാളിത്തം ഭൂമുഖത്തു നിന്നും തുടച്ചു മാറ്റുന്നതിനാണ്. അതിനു ആവശ്യമുള്ളതെല്ലാം  "മാർക്സിസം" എന്ന തത്വ ശാസ്ത്രത്തിലൂടെ  അദ്ദേഹം നമുക്ക് നൽകിയിട്ടുണ്ട്.  എന്നാൽ അവയെല്ലാം വിസ്മരിച്ചുകൊണ്ടാണ്  മുതലാളിത്തം പ്രോത്സാഹിപ്പിക്കുക എന്ന നിലപാട് സ്വീകരിച്ചതും അതിനു ജനകീയ ജനാധിപത്യം എന്ന പേര് നൽകിയതും. ജനകീയ ജനാധിപത്യം എന്ന നിലപാടിൽ തന്നെ നാം ഉറച്ചു നിൽക്കണം. എന്നാൽ അത് മുതലാളിത്തം പ്രോത്സാഹിപ്പിച്ചു കൊണ്ട്  നേടാനാവുകയില്ല.
............ജനകീയ ജനാധിപത്യം നേടിയെടുക്കുന്നതിന് അഴിമതിക്കാരുടെയും കൊള്ളക്കാരുടെയും പിടിയിൽ നിന്നും ഇന്ത്യൻ ജനതയെ മോചിപ്പിയ്ക്കണം. അതിനു കഴിയുക ഇൻഡ്യയിലെ കമ്മ്യൂണിസ്റ്റു പ്രസ്ഥാനത്തിന് മാത്രമാണ്. ഇപ്പോഴത്തെ "കാഴ്ചപ്പാടിൽ" നിന്ന് മോചിതമായ ഒരു കമ്മ്യൂണിസ്റ്റു പ്രസ്ഥാനം ഇനിയും ഉണ്ടായി വരണം. തമിഴ് നാട്ടിലെ ജയലളിത എന്ന മുൻ മുഖ്യ മന്ത്രി അഴിമതിയിലൂടെ കോടിക്കണക്കിനു സമ്പത്തു ഉണ്ടാക്കിയെങ്കിലും അതൊന്നും അനുഭവിക്കാൻ കഴിയാതെ അവർ മരിച്ചു. ആർക്കും ഒരിക്കലും അനുഭവിക്കാൻ കഴിയില്ലെങ്കിലും പണത്തോടുള്ള ആർത്തി ആർക്കും അവസാനിക്കുകയില്ല.
.............റഷ്യയിൽ ലെനിനും ചൈനയിൽ മാവോസേതുങ്ങിനും യഥാർഥത്തിൽ "മാർക്സിസം" എന്താണെന്ന് മനസിലായി. നിർഭാഗ്യ വശാൽ ഇൻഡ്യയിൽ 1950 കളിലെ നേതൃത്വത്തിൽ അത് മനസ്സിലാക്കിയവർ ആരും ഇല്ലായിരുന്നു. ഇപ്പോഴും അത് എന്താണെന്ന് മനസിലാക്കിയാൽ മാത്രമേ പരിപാടി മാറിയാൽ ഇന്ത്യയിലെ കമ്മ്യൂണിസ്ററ് പ്രസ്ഥാനം ചുരുങ്ങിയത് പത്തു് വർഷം കൊണ്ട് ഇന്ത്യ ഭരിക്കുന്ന പാർട്ടി ആകുമെന്ന് പറഞ്ഞാൽ മനസിലാവുകയുള്ളു. സോഷ്യലിസത്തിൽ എല്ലാവർക്കും മുകേഷ് അംബാനിയുടെ ജീവിത നിലവാരം ഉണ്ടാവുകയില്ല. ഏറ്റവും താഴെ തട്ടിലുള്ള; എത്രയൊക്കെ പണിയെടുത്തായാലും കഷ്ടപ്പാടുകൾ മാത്രമുള്ള ജന വിഭാഗങ്ങളുടെ ജീവിതം കഴിയുന്നത്ര മെച്ചപ്പെടുത്തുക എന്നതായിരിക്കണം നമ്മുടെ പ്രാഥമികമായ ധർമം. ഇന്ത്യയിൽ വീട് ഇല്ലാത്ത ഒരു കുഞ്ഞു പോലും ഉണ്ടാവില്ല; ഒരാൾ പോലും പട്ടിണി കിടക്കേണ്ടി വരില്ല; മരിച്ചവരുടെ മൃതദേഹം എങ്ങനെ സംസ്ക്കരിക്കണം എന്ന് ആരും വ്യാകുലപ്പെടേണ്ടി വരില്ല എന്നും ചികിത്സക്കായി ആരുടേയും മുന്നിൽ കൈ നീട്ടേണ്ട ആവശ്യം ഉണ്ടാവില്ല; വിദ്യാഭ്യാസ ലോൺ തിരിച്ചടക്കാനായി ആരും കഷ്ടപ്പെടേണ്ടി വരില്ല എന്ന് ഇന്ത്യൻ ജനതയ്ക്ക് ഉറപ്പുകൊടുക്കാൻ കഴിഞ്ഞാൽ ഇൻഡ്യൻ രാഷ്ട്രീയം എങ്ങനെയാവുമെന്ന് നമുക്ക് കാണാം. അംബാനി; അദാനിമാർ കൈയടക്കി വച്ചിരിക്കുന്നത് മാത്രം മതി അതിന്. അവർ വളരണം എന്ന ഇപ്പോഴത്തെ "കാഴ്ചപ്പാട്" മാറണം എന്ന് മാത്രം.
..............അംബാനി; അദാനിമാർ എത്ര വളർന്നാലും അവർ അവരല്ലാതെയാകില്ല. സോഷ്യലിസം അംഗീകരിച്ചാൽ ചൈനയേക്കാൾ എത്രയോ ഇൻഡ്യ മുന്നോട്ടു പോകുമെന്ന് നമുക്ക് കാണാം. അതിനാവശ്യമായ പ്രകൃതി സമ്പത്തു് നമുക്കുണ്ട്. 1985 ൽ ഇന്ത്യയ്ക്ക് ആവശ്യമായ ക്രൂഡ് ഓയിലിന്റെ 75 ശതമാനവും ഇന്ത്യയിൽ തന്നെ നിക്ഷേപം ഉള്ളതായി കണ്ടെത്തിയതാണ്. എന്നാൽ എണ്ണ - പ്രകൃതി വാതക മേഖല അംബാനിമാർക്ക് ജനങ്ങളെ കൊള്ളയടിക്കുന്നതിനുള്ള മേഖല ആയിരിക്കുകയാണ്. 2011 ൽ ക്രൂഡ് ഓയിൽ വില ബാരലിന് 125 ഡോളർ ആയിരുന്നപ്പോൾ പെട്രോൾ വില ലിറ്ററിന് 64 രൂപയും ഡീസലിന് 41 രൂപയും ആയിരുന്നു. 2016 ൽ ക്രൂഡ് ഓയിൽ വില ബാരലിന് 54 ഡോളർ ആകുമ്പോൾ പെട്രോൾ വില 73.44; ഡീസൽ വില 61.76. ഇൻഡ്യൻ ജനതയുടെ രക്തം ഊറ്റി കുടിക്കുന്ന അംബാനിമാരിൽ നിന്നും; അവരുടെ എച്ചിൽ തീനികളായ ബൂർഷ്വാ രാഷ്ട്രീയക്കാരിൽ നിന്നുംഇന്ത്യൻ ജനതയെ മോചിപ്പിക്കുന്ന ലക്ഷ്യം ഇൻഡ്യയിലെ കമ്മ്യൂണിസ്റ്റു പ്രസ്ഥാനംഏറ്റെടുക്കണം. തൊഴിലാളി വർഗം വോട്ടു മാത്രമല്ല അവരുടെ ജീവൻ കൂടി നൽകും. അതിനാണ് "പരിപാടി" മാറണം എന്ന് പറയുന്നത്. പശ്ചിമ ബംഗാളിൽ ചെയ്തതുപോലെ കൃഷിക്കാരിൽ നിന്നും ഭൂമി പിടിച്ചെടുത്തു ബൂർഷ്വാസിയ്ക്കു നൽകുന്ന ഒരു പ്രസ്ഥാനത്തെ തൊഴിലാളി വർഗം അവരുടെ പ്രസ്ഥാനമായി കരുതുകയില്ല.
................22 08 2017......................

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ