158. "ഭാരതത്തിൽ എന്തുകൊണ്ട് സോഷ്യലിസം സ്ഥാപിത മാകുന്നില്ല?." എന്ന പുസ്തകം 2005 ൽ പ്രസിധീകരിച്ചതുകൊണ്ട് ഇല്ലാതാക്കിയ എന്റെ മെംബെർഷിപ് പുനസ്താപിക്കണമെന്ന എന്റെ അഭ്യർധന ഇതുവരെയും പാർടി അങ്ങീകരിചിട്ടില്ല. പാർടിക്ക് അംഗീകരിക്കാൻ ബുദ്ധിമുട്ടുള്ള ഒരു കാര്യവും ഞാൻ പറയുന്നില്ല. ഇൻഡ്യയിൽ നേരിട്ടുകൊണ്ടിരിക്കുന്ന തകർച്ച പരിഹരിച്ച് മുന്നോട്ട് പോകണമെങ്കിൽ "പരിപാടി" മാറണം. അത് ബന്ധപെട്ടവരെ ബോധ്യപെടുതുവാൻ ആണ് ഞാൻ ശ്രമിക്കുന്നത്. മുതലാളിത്തം വളർന്നാൽ എത്തിച്ചേരുക സാംബ്രാജ്യം ആയിട്ടാണ്; സോഷ്യലിസം ആയിട്ടല്ല. (സാംബ്രാജ്യത്വം മുതലാളിത്തത്തിന്റെ പരമോന്നത ഘട്ടം; ലെനിൻ). ഇന്ന് റിലയൻസ് എത്തിച്ചേർന്നിരിക്കുന്ന അവസ്ഥ അതാണ്.) മുതലാളിത്തം പ്രോത്സാഹിപ്പിക്കുക എന്ന നിലപാട് നമ്മെ തകർക്കുകയെ ഉള്ളു എന്ന് എങ്ങനെയാണ് വേണ്ടപെട്ടവരെ മനസിലാക്കുക? സിന്ഗൂർ; നന്ദീഗ്രാം (പ. ബെന്ഗാൾ) സ്വീകരിച്ച കടുംപിടുത്തം ബെന്ഗാളിലെ ഭരണം തന്നെ ഇല്ലാതാക്കി. എന്നാൽ പ. ബെന്ഗാളിലെ സഘാക്കൾക്ക് ഇപ്പോഴും കാര്യങ്ങളുടെ കിടപ്പ് പിടികിട്ടിയിട്ടില്ല. സോഷ്യലിസ്റ്റ് ഭാരതം എന്ന പരിപാടി അന്ഗീകരിച്ചാലും പാർലമെന്റിൽ ഭൂരിപക്ഷം ലഭിക്കാതെ സോഷ്യലിസത്തെ കുറിച്ച് ആലോചികേണ്ടതില്ല. എന്നാൽ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും എന്താണ് സോഷ്യലിസം എന്ന് പറയാം; ജനങ്ങളെ പഠിപ്പിക്കാം. അപ്പോൾ മാത്രമേ എല്ലാം ദൈവ വിധിയാണ് എന്ന ആത്മീയ വാദ പ്രചരണത്തെയും നേരിടാം. പഴയ റഷ്യയിലും ചൈനയിലും "സോഷ്യലിസ്റ്റ് രാഷ്ട്രം" എന്ന "പരിപാടി" അന്ഗീകരിച്ചപ്പോൾ അവിടെ സോഷ്യലിസ്റ്റ് രാഷ്ട്രവും പാർടിയും ഉണ്ടായി. എന്നാൽ ഇൻഡ്യയിൽ മുതലാളിത്തം പ്രോത്സാഹിപ്പിക്കാൻ തീരുമാനിച്ചപ്പോൾ 1950 കളിൽ ഉണ്ടായിരുന്ന പാർടി പോലും ഇല്ലാതായി. ഇപ്പോഴത്തെ "പരിപാടി" അല്ലെങ്കിൽ സായുധ വിപ്ലവം എന്നാണ് പലരുടെയും ധാരണ. സായുധ വിപ്ലവം ഫ്യൂടലിസത്തിൽ (രാജ വാഴ്ചയിൽ) മാത്രമാണ് പ്രസക്തമാവുക. നമുക്ക് ചരിത്രത്തിലേക്ക് തിരിച്ച് പോകാൻ ആവില്ല. മുതലാളിത്തത്തിൽ ആ വാചകത്തിൽ അടങ്ങിയിരിക്കുന്ന അർഥം പോലെ മുതലാളിമാരുടെ ആധിപത്യം മാത്രമേ സാധ്യമാവുകയുള്ളു. "ജനകീയ ജനാധിപത്യം" സാധ്യമാകണമെങ്കിൽ സോഷ്യലിസ്റ്റ് ഭാരതം നടപ്പിലാകണം. "സോഷ്യലിസ്റ്റ് ഭാരതം" എന്ന് പറഞ്ഞാൽ ആരും പഴയ കാല സോവിയറ്റ് യൂണിയനെയോ പഴയ ചൈനയെയോ ഓർക്കേണ്ടതില്ല. സമൂഹത്തിലെ ഒരോരുത്തർക്കും "തനിക്കും വളരണം" എന്ന ചിന്ത ഉണ്ടാവുക സ്വാഭാവികമാണ്. അത് സമൂഹത്തിനു ഗുണകരമായ രീതിയിൽ മാറ്റിയെടുക്കണം. ചരിത്രത്തിൽ ഒരു മഹാ സംഭവം ആയിരുന്ന പഴയ സോവിയറ്റ് യൂണിയൻ ഇല്ലാതായതിൽ ഇപ്രകാരം ഒരു വീക്ഷണം ഇല്ലാതിരുന്നതിന്റെ സാഹചര്യവും ഒരു വിഷയം ആണ്. അവിടെ ഇപ്പോഴും കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ജനങ്ങൾ വോട്ട് ചെയ്യുന്നില്ല എന്നതും നാം കാണണം. സ്വാർത്ഥതയുടെ ഏറ്റവും ഉയർന്ന രൂപമാണ് സമൂഹത്തിനു അപകടകരമായ രീതിയിൽ മാറുന്ന മുതലാളിത്തം. രാജ്യത്തെ ജനങ്ങളുടെ താല്പര്യം കണക്കിലെടുക്കാതെ ജനങ്ങൾക്കാകെ അവകാശപെട്ട എല്ലാ മേഘലകളിലും പെടുന്ന പ്കൃറതിസമ്പത്ത് തട്ടിയെടുത്ത് മൂലധന ശക്തികൾ തടിച്ച് കൊഴുക്കുന്ന രീതിയാണ് മുതലാളിത്തത്തിൽ സംഭവിക്കുക. പ്റകൃതി സഹജമായ സ്വാർത്ഥത; നിലനില്ക്കാനും വളരാനുമുള്ള ഒരോരുത്തരുടെയും താല്പ്പര്യം സോഷ്യലിസത്തിലും അനുവദിച്ചു കൊടുക്കുമ്പോൾ അത് അവരുടെ ആഗ്രഹമനുസരിച്ച് മുന്നേറുന്നതിനും അത് സമൂഹത്തിന്റെ ആകെയുള്ള വളർച്ചയ്ക്ക് ഇടയാക്കുകയും ചെയ്യും. ഒരോരുതരിലും ഉള്ള നൈസർഗികമായ കഴിവുകൾ കണ്ടെത്താൻ ഇത് സഹായിക്കുമെന്നതാണ് ഇതുകൊണ്ടുള്ള ഒരു വലിയ മെച്ചം. പക്ഷെ പ്രകൃതി ഒന്നിനെയും ഒരു പരിധിയിൽ കൂടുതൽ വളരാൻ അനുവദിക്കുന്നില്ല എന്ന വസ്തുതയും നാം കണക്കിലെടുക്കണം. എന്നാൽ ഇപ്രകാരം അനുവദിച്ചാലും രാജ്യത്തിന് ആകെയുള്ള വളർച്ചയ്ക്ക് സോഷ്യലിസ്റ്റ് പ്ലാനിങ്ങിൽ രാഷ്ട്രം ആകെ കണക്കിലെടുത്തുള്ള പദ്ധതികൾ കൂടിയേ കഴിയു. സമൂഹത്തിലെ ഒരോരുത്തരും ഓർക്കേണ്ടത് ആർക്കും ഒരു കാര്യവും മറ്റുള്ളവയുടെ സഹായം ഇല്ലാതെ അവരവർക്ക് തന്നെ നിർവഹിക്കാൻ ആവില്ല എന്ന വസ്തുതയാണ്. ഇത് അടിസ്ഥാനപരമായ ഒരു സോഷ്യലിസ്റ്റ് വീക്ഷണമാണ്. മാർക്സ് ചൂണ്ടി കാണിക്കുന്നത് "ചരക്ക് " രൂപം കൊള്ളുന്നത് പ്രത്യക്ഷമായും പരോക്ഷമായും ഉള്ള അദ്ധ്വാന ശക്തികളുടെ കൂടി ചേരലിലൂടെയാണ് എന്നാണ്. ഇത് അല്പം വിശദമാക്കിയാൽ ഒരു ഘട്ടത്തിലെ ഉത്പന്നം അടുത്ത ഘട്ടത്തിലെ അസംസ്കൃത വസ്തു ആണെന്ന് കാണാം. സോഷ്യലിസം അന്ഗീകരിക്കുംപോൾ മാത്രമേ നമുക്ക് ശാസ്ത്രീയമായ പ്രപഞ്ച വീക്ഷണം ഉണ്ടാവുകയുള്ളൂ. വർഗീയ വിപത്തിനെ നേരിടാൻ മാർക്സിസത്തിന്റെ അടിസ്ഥാന തത്വങ്ങൾ പ്രയോച്ചനപ്പെടുകയുള്ളൂ.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ