2015 ജൂൺ 26, വെള്ളിയാഴ്‌ച

110. വർഗീയ വാദികളുടെത് വികലമായ സാമൂഹ്യ ബോധം

           110.വർഗീയ വാദികളുടെത്  വികലമായ സാമൂഹ്യ                                                               ബോധം. 

. . . .  രാഷ്ട്ര പിതാവായ മഹാത്മാ ഗാന്ധിയെ വധിച്ച  ഗോട്സേക്ക്  ക്ഷേത്രം  നിർമ്മിക്കാൻ  പോലും തയ്യാറായി നടക്കുന്ന വർഗീയ വാദികൾ ഇന്ത്യ ഭരിക്കാൻ ഇടയായിരിക്കുന്നത്  സാമാന്യ ബുദ്ധിയുള്ള ഏത്  മനുഷ്യ സ്നേഹിയേയും വേദനിപ്പിക്കുന്ന കാര്യം ആണ്. അവർ എങ്ങിനെയാണ് ഭരണത്തിൽ എത്തിയത് എന്നത്  അതിലേറെ ദുഃഖ:കരമായ കാര്യവും.  പൊതുവേയുള്ള ഇന്ത്യൻ ജനതയുടെ മാനസികമായ പിന്നോക്കാവസ്ഥയാണ്  നരേന്ദ്ര മോഡി യുടെ ഭരണം ഉണ്ടാകുന്നതിന്  ഇടയായത്.  ഗുജറാത്തിലും ഉത്തര പ്രദേശിലും നടത്തിയ ഭ്രാന്തമായ വര്ഗീയ കൊലപാതകങ്ങളിലൂടെ ഒരു വലിയ വിഭാഗം ജനങ്ങളുടെ മനസുകളിൽ ഭീതി പടർതിയും മറ്റ്  വിഭാഗങ്ങളിൽ വർഗ്ഗീയ വിദ്വേഷം ആളി കത്തിച്ചും മറ്റുമാണ്   ബി.ജെ.പി. ഇൻഡ്യയിൽ അധികാരത്തിൽ എത്തിയത്. അതിനിട വരുതിയതാകട്ടെ ദീര്ഘ കാലം ഇന്ത്യ  ഭരിക്കാനിടയാക്കിയ കോണ്ഗ്രസ്സിന്റെ അഴിമതിയിലും കുംഭ കോണങ്ങളിലും ജനവിരുധതയിലും മുങ്ങിയ ദുർഭരണമാണ് താനും. 

..........ആധുനിക കാലഘട്ടത്തിൽ ഒരു വ്യക്തിക്കോ ഒരു കുടുംബത്തിനോ ഒരു രാജ്യത്തിനോ പോലും തനിയെ നില്ക്കാൻ ആവില്ലാത്തപ്പോൾ ഇന്ത്യയിൽ ഒരു മതവിഭാഗം ഭരണത്തിൽ എത്തി അവരുടെ സർവ്വാധിപത്യം മറ്റുള്ളവരുടെ മേൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നത് വികലമായ സാമൂഹ്യബോധ നിലവാരം കൊണ്ടാണ്..... കലാകാരന്മാർ  ജാതി-മത വ്യത്യാസം ഇല്ലാതെ എല്ലാ വിഭാഗങ്ങളും അന്ഗീകരിക്കുന്നവരും ആദരിക്കുന്നവരും ആണ്.  നിർഭാഗ്യ വശാൽ നമ്മുടെ സിനിമ നടൻ ....സുരേഷ് ഗോപി........ ഒരു കലാകാരനും പ്രകടിപ്പിക്കാൻ പാടില്ലാത്ത വികലമായ ചിന്താഗതിയാണ്  ശ്രി.സുരേഷ്  ഗോപിയെ നയിക്കുന്നത്. 
മനുഷ്യർ എല്ലാവരും പരസ്പരം സ്നേഹിച്ചും സഹകരിച്ചും ജീവിക്കേണ്ടതാണ്  എന്ന് കരുതുന്നവരും രാഷ്ട്രീയം പണം ഉണ്ടാക്കുന്നതിനുള്ള ഏറ്റവും നല്ല വ്യവസായം ആയി കാണാത്തവരും  ജനങ്ങളുടെ നാനാവിധമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന്  ഉള്ളതാകണം രാഷ്ട്രീയം  എന്ന് കരുതുന്നവരും  എല്ലായ്പ്പോഴും പുരോഗമന പ്രസ്ഥാനങ്ങളോടൊപ്പം ആണ് അണിനിരക്കേണ്ടത്.

1 അഭിപ്രായം: