2015 ജൂൺ 16, ചൊവ്വാഴ്ച

106. പൊതുമേഖലകളെ പൂർണമായും ഇല്ലാതാക്കി .

                 

                 106. പൊതുമേഖലകളെ പൂർണമായും ഇല്ലാതാക്കി സ്ഥിരം തൊഴിലവസരങ്ങൾ പൂർണമായും ഇല്ലാതാക്കുന്ന സാമൂഹ്യ വിരുദ്ധ രാഷ്ട്രീയക്കാരായ ബിജെപി - കോൺഗ്രസ് കൂട്ടുകെട്ടുകളെ എല്ലാ തെരഞ്ഞെടുപ്പുകളിലും പരാജയപ്പെടുത്തുക.

. . രാജ്യത്തിന്റെ ശ്രീ.കോവിലുകൾ എന്ന് ജവഹർലാൽ നെഹ്‌റു വരെ വിശേഷിപ്പിച്ച നമ്മുടെ പൊതുമേഖലാ സ്ഥാപനങ്ങളെ പൂർണമായും ഇല്ലാതാക്കികൊണ്ട് രാജ്യത്തിന്റെ സമ്പദ്ഘടനയെ തകർക്കുകയും തൊഴിൽ അവസരങ്ങൾ പൂർണമായും ഇല്ലാതാക്കുകയും ചെയ്യുന്ന കോൺഗ്രസ് - ബിജെപി സ്ഥാനാർത്ഥികളെ ഈ വരുന്ന തെരഞ്ഞെടുപ്പുകളിൽ പൂർണമായും പരാജയ പ്പെടുത്തണമെന്ന്‌ രാജ്യത്തെ സ്നേഹിക്കുന്ന; നമ്മുടെ കുട്ടികളെ സ്നേഹിക്കുന്ന; വരുന്ന തലമുറകളെ സ്നേഹിക്കുന്ന മുഴുവൻ ജനങ്ങളോടും അപേക്ഷിക്കുന്നു. ഭാവിയിൽ ഒരാൾക്ക്‌ പോലും യാതൊരു നിശ്ചിത ജോലിയും ഉണ്ടാവില്ല എന്നതിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്.
. ഒടുങ്ങാത്ത ശത്റുതയോടെയാണ് ബിജെപിയും കോൺഗ്രസും പൊതുമേഖലാ സ്ഥാപനങ്ങളെ കാണുന്നത്. അവ രാജ്യത്തെ സമ്പദ്ഘടനയുടെ അടിത്തറയും നെടുംതൂണുകളും ആണെന്നത് സോഷ്യലിസത്തോടുള്ള ഒടുങ്ങാത്ത ശത്റുതമൂലം അവർ വിസ്മരിക്കുന്നു. പൊതുമേഖലകൾ ജനങ്ങളുടെ സ്വത്ത് ആണ്. അവയിലെ ലാഭം ഭരണ കൂടത്തിനും അങ്ങനെ ജനങ്ങൾക്കും ഉള്ളതാണ്. അവയുടെ പ്രവർത്തനത്തിലൂടെ ഗുണ മേന്മയുള്ള ഉത്പ്പന്നങ്ങൾ ജനങ്ങൾക്ക് ലഭിയ്ക്കും. അവിടെ നികുതി വെട്ടിപ്പ് ഉണ്ടാകില്ല. അങ്ങനെ കള്ളപ്പണം തടയാൻ പറ്റും. അവയുടെ ലക്‌ഷ്യം ലാഭം മാത്രമല്ല; ജനങ്ങൾക്ക് ആവശ്യമുള്ളത്റ അളവിൽ ഉത്പാദനം നടത്തുക; തൊഴിലും വരുമാനവും ഉള്ള ജനങ്ങൾ ഉണ്ടെങ്കിൽ മാത്റമെ രാജ്യത്ത് വ്യവസായ വളർച്ച ഉണ്ടാവുകയുള്ളു എന്നതുകൊണ്ട് പരമാവധി തൊഴിൽ അവസരങ്ങൾ ഉണ്ടാകണം; ന്യായമായ വേതനം ഉണ്ടാകണം; അത്കൊണ്ട് പൊതു മേഖലകളുടെ ലക്ഷ്യങ്ങളിൽ സംവരണം അടക്കമുള്ള തൊഴിൽ അവസരങ്ങൾ ഉണ്ടാകണം തുടങ്ങിയ ലക്ഷ്യങ്ങൾ എല്ലാം ഉൾപ്പെടുന്നു. എന്നാൽ രാഷ്ട്രീയം എന്നാൽ ഏത് മാർഗത്തിലും തെരെഞ്ഞെടുപ്പിൽ വിജയിക്കുക; വിജയിച്ചാൽ എങ്ങനെയും ഭരണം നേടുകയും മന്ത്റി ആവുകയും ചെയ്യുക; പരമാവധി അഴിമതി നടത്തുക; പരമാവധി ധനം സമ്പാദിക്കുക തുടങ്ങിയവ മാത്റം ആണെന്ന് കരുതുന്ന മുതലാളിത്തത്തിന്റെ എല്ലാ ദുർഭൂതങ്ങളും കുടികൊളളുന്ന കോൺഗ്രസ് --ബിജെപി രാഷ്ട്രീയ പാർട്ടികളും അവരുടെ പാത പിന്തുടരുന്ന വരും പൊതു മേഖലകളെ തുച്ഛമായ വില നിശ്ചയിച്ച് സ്വകാര്യ കുത്തക മുതലാളിമാരെ ഏൽപ്പിക്കുകയും അവരോട് പരമാവധി കോഴ വാങ്ങി "രാഷ്ട്രീയ" മാകെ അങ്ങനെയാണെന്ന് സ്ഥാപിക്കുകയും ആണ് ചെയ്യുന്നത്.
. . ഇൻഡ്യയിൽ സ്റ്റേറ്റ് ബാങ്ക് ഉൾപ്പെടെയുള്ള ബാങ്കുകൾ; ബി എസ് എൻ എൽ, റെയിൽവെ, ഭാരത്‌ പെട്രോളിയം, വിമാന താവളങ്ങൾ ഉൾപ്പെടെ ഒരു മേഖലയും പൊതു മേഖലയിൽ പാടില്ല എന്ന തീരുമാനം എടുത്തിട്ടുള്ളവർ ഒരു കാരണ വശാലും ഭാവിയിൽ ആർക്കും തൊഴിൽ ലഭിക്കാൻ പാടില്ല എന്ന തീരുമാനത്തിൽ ആണ് പ്റവർത്തിക്കുന്നത്. ബാങ്കുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും തൊഴിൽ അവസരങ്ങൾ ഉണ്ടാകുമ്പോൾ അവ സംവരണം പാലിച്ച് നിയമനം നടത്തുകയും അവയിൽ അമ്പത് ശതമാനം സംവരണത്തിന് അവകാശമുള്ള എല്ലാ മേഖലകൾക്കുമായി ലഭിച്ചിരുന്നു. തൊഴിൽ അവസരങ്ങൾ പൂർണമായും ഇല്ലാതാകുമ്പോൾ താരതമ്മ്യേന സാമ്പത്തികമായി മെച്ചപ്പെട്ട മുന്നോക്ക വിഭാഗങ്ങൾ ഒരു പരിധി വരെ പിടിച്ചു നിന്നാലും സംവരണം കൊണ്ട് മാത്റം രക്ഷപെട്ടിരുന്ന പിന്നോക്ക വിഭാഗങ്ങൾ പൂർണമായും പിന്തള്ളപ്പെടുക മാത്രമായിരിക്കും അനുഭവിക്കേണ്ടി വരിക.
. .അങ്ങനെയുള്ള തീരുമാനം എടുക്കുമ്പോൾ അവർ കാണുന്നത് തൊഴിൽ ഇല്ലാത്ത ഒരു വലിയ വിഭാഗം ഉണ്ടായാൽ മാത്റമേ ഭാവിയിൽ കൂലി ഇല്ലെങ്കിലും ഭക്ഷണത്തിന് വേണ്ടി മാത്റം ആയിട്ടാണെങ്കിലും തൊഴിൽ ചെയ്യാൻ ഇടയാകും എന്നതാണ്. പരമാവധി തൊഴിലാളികളെ ചൂഷണം ചെയ്യാനും ഭാവിയിൽ കാലഹരണപ്പെട്ട അടിമ വ്യവസ്ഥ തിരിച്ചുകൊണ്ടുവരാനും ആണവർ താത്പ്പര്യപ്പെടുന്നത്. അങ്ങനെയുള്ളവരെ ഒരു കാരണ വശാലും വിജയിച്ചു വരാൻ ഇടയാകാതെ പരാജയപ്പെടുത്തണം എന്ന് വിനീതമായി അപേക്ഷിക്കുന്നു. ജാതി -- മത അടിസ്ഥാനത്തിൽ സംഘടനകൾ ഉണ്ടാക്കുകയും തെരഞ്ഞെടുപ്പുകളിൽ വൻതോതിൽ പണം വാങ്ങി ആ മേഖലകളിൽ പെടുന്ന ജന വിഭാഗങ്ങളെ ആകെ വഞ്ചിക്കുന്ന "സമുദായ സംഘടനാ" നേതൃത്വത്തെയും ഒറ്റപ്പെടുത്തുന്ന സമീപനം ആ വിഭാഗങ്ങളിൽ പെടുന്നവർ തെരഞ്ഞെടുപ്പുകളിൽ സ്വീകരിക്കണം. "മതം ഏതായാലും മനുഷ്യൻ നന്നായാൽ മതി" എന്ന നിലപാട് സ്വീകരിച്ച ശ്രീ. നാരായണ ഗുരുവിനെപോലും വില്പന നടത്തുകയാണ് ആ മേഖലകളിൽ പെടുന്നവർ. "ഒരു ജാതി; ഒരു മതം; ഒരു ദൈവം മനുഷ്യന് " എന്ന തത്വം അദ്ദേഹം അംഗീകരിച്ചപ്പോൾ ഫലത്തിൽ അദ്ദേഹം ചാതുർവർണ്യ വ്യവസ്ഥയും അതുമായി ബന്ധപ്പെട്ട ബ്രാഹ്മണാധിപത്യവും അപ്പാടെ തള്ളി കളയുക ആയിരുന്നു. "മനുസ്മൃതി" യിൽ തുടങ്ങുന്ന ബ്രാഹ്മണാധിപത്യത്തെ നാരായണ ഗുരു തള്ളിക്കളഞ്ഞുകൊണ്ടാണ് "ഒരു ജാതി; ഒരു മതം; ഒരു ദൈവം" എന്ന നിലപാടിലേക്ക് എത്തുന്നത്.
. . ചരിത്റ പരമായി നിലനിന്നിരുന്ന പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനാണ് ആ മേഖലകളിൽ ഉൾപ്പെടുന്ന ജനവിഭാഗങ്ങൾക്കാകെ തൊഴിൽ നൽകുന്നതിന് ഭരണഘടനാ പരമായി തന്നെ ആകെയുള്ള തൊഴിൽ അവസരങ്ങളിൽ അമ്പത് ശതമാനം നീക്കി വയ്ക്കണം എന്ന് നിഷ്ക്കർച്ചിരുന്നത്. സർക്കാർ -- പൊതുമേഖലകളിൽ തൊഴിൽ അവസരങ്ങൾ പൂർണമായും ഇല്ലാതാകുന്നത് ഏറ്റവും പ്രതികൂലമായി ബാധിക്കുന്നത് പിന്നോക്ക വിഭാഗങ്ങൾക്കാണ്. മറ്റു വിഭാഗങ്ങൾ ഒരു പരിധി വരെ നിലനിൽക്കാൻ കഴിയുമെന്നതാണ് കാരണം. ചാതുർവർണ്ണ്യ വ്യവസ്ഥ പൂർവാധികം ശക്തമായി തിരികെ കൊണ്ടുവരണം എന്ന നിലപാടുള്ള ഹിന്ദു വർഗീയ വാദികൾക്ക് ഒരു തരത്തിലും അംഗീകരിക്കാൻ കഴിയുന്നതല്ല തൊഴിൽ നൽകുന്നതിൽ പിന്നോക്ക വിഭാഗങ്ങൾക്ക് അനുവദിക്കുന്ന സംവരണം. ഐ എ എസ് --ഐ പി എസ് തുടങ്ങിയ ഉയർന്ന ഭരണ നിർവഹണ മേഖഖലകളിൽ നിലനിൽക്കുന്ന സംവരണ ആനുകൂല്യങ്ങളാണ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പിന്നോക്ക വിഭാഗത്തിൽ പെടുന്ന പെൺകുട്ടികളെ തുടർച്ചയായി കൊന്നൊടുക്കി കൊണ്ടിരിക്കാൻ കാരണം. ബ്രാഹ്മണ-ക്ഷത്റിയ പ്റേതബാധ ഉള്ളവർക്ക് ഇൻഡ്യൻ ഭരണ ഘടന ഉറപ്പുനൽകുന്ന എല്ലാ പൗരന്മാരുടേയും "തുല്യത" ബോധ്യപ്പെടുക ബുദ്ധിമുട്ടുള്ള കാര്യമാണ്. ഭാവിയിൽ ദളിത് വിഭാഗങ്ങളിൽ നിന്നും പുതിയ തലമുറ ഉണ്ടാകാതിരിക്കാൻ ദളിത് പെൺകുട്ടികളെ കൊന്നൊടുക്കുന്നതിലൂടെ കഴിയുമെന്ന് അവർ വ്യാമോഹിക്കുന്നു. ഹിന്ദു വർഗീയതയുടെ ഭീകര മുഖമാണ് നാമിവിടെ കാണുന്നത്.
. .മുതലാളിമാരുടെ ലാഭത്തിലേയ്ക്ക് മാത്റമായി പൊതുമേഖലകൾ വിറ്റുതുലയ്ക്ക്ന്നതിലൂടെ രാജ്യത്ത് സംഭവിക്കുന്ന തിരിച്ചടികളെ മനസിലാക്കുന്നതിനുള്ള വിവേകബുദ്ധി ഉള്ളവരല്ല ബൂർഷ്വാ ഭരണക്കാർ. അപ്പപ്പോൾ ലഭിക്കുന്ന വൻ സാമ്പത്തിക നേട്ടം മാത്റമാണവരെ നയിക്കുന്നത്. എന്നാൽ പൊതുമേഖലകൾ പൂർണമായും ഇല്ലാതാക്കുന്നതിനായി ജനവിധി നേടാതെ അവ സ്വകാര്യ വത്ക്കരിക്കാൻ പാടില്ല എന്ന നിലപാട് കമ്മ്യൂണിസ്റ്റ് പാർട്ടി നേതൃത്വവും സ്വീകരിക്കുന്നില്ല. പൊതുമേഖലകളെ പൂർണമായും ഇല്ലാതാക്കി തൊഴിലവസരങ്ങൾ പൂർണമായും ഇല്ലാതാക്കുന്ന സാമൂഹ്യ വിരുദ്ധ രാഷ്ട്രീയക്കാരായ ബിജെപി - കോൺഗ്രസ് കൂട്ടുകെട്ടുകളെ എല്ലാ തെരഞ്ഞെടുപ്പുകളിലും പരാജയപ്പെടുത്തുന്നതിലൂടെയും പുരോഗമന പ്രസ്ഥാനങ്ങളെ വിജയിപ്പിക്കുന്നതിലൂടെയും മാത്റമേ നമ്മുടെ രാജ്യം നേരിടുന്ന ഭീകരമായ വിപത്തിനെ അതിജീവിക്കാൻ നമുക്കാവുകയുള്ളു.

. . // .

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ