99.എന്താണ് ഭൗതിക വാദം?..
........04 05 2015.........
///////////////////////////////////////////////////////////////////////////////////////////
..........മാർക്സിസതിന്റെ ഭാഗമായ; ശാസ്ത്രീയമായ സാമൂഹ്യ വീക്ഷണമാണ്; സാമൂഹ്യ പ്രശ്നങ്ങളെ ശാസ്ത്രീയമായ രീതിയിൽ പരിശോധിക്കുന്ന രീതിയാണ് ഭൗതിക വാദം. ഏതെങ്കിലും രൂപത്തിലുള്ള ഭൗതിക പദാർഥത്തിന്റെ അടിസ്ഥാനത്തിലല്ലാതെ; ആവർത്തിച്ച് തെളിയിക്കാൻ കഴിയാത്തതൊന്നും ഭൗതിക വാദം (ശാസ്ത്രം) അന്ഗീകരിക്കുന്നില്ല. ഏത് ആശയത്തിന്റെയും അടിസ്ഥാനം തലച്ചോറ് എന്ന ചിന്തിക്കുന്ന പദാർത്ഥം ആണ്. ആത്മാവ് ആയി കണക്കാക്കുന്നത് "മനസ്" (MIND) ആണ്. അതും തലച്ചോറിന്റെ ഭാഗമാണ്. ഒരാൾ മരിക്കുമ്പോൾ തലച്ചോറും മരിക്കുകയാണ്. മൃത ശരീരത്തിൽ ആത്മാവ് രക്ഷ പെട്ടുപോകുമെന്നതും വിഡ്ഢിത്തം മാത്രമാണ്. കാറൽ മാർക്സിനു മുൻപ് ഏതിനും അടിസ്ഥാനം ആശയം (യുക്തി) ആണ് എന്നായിരുന്നു. ലോകം ആശയത്തിൽ തല കുത്തി നിൽക്കുകയാണ് എന്നായിരുന്നു ധാരണ. എന്നാൽ മാർക്സ് ചിന്തയെ ചിന്തിക്കുന്ന പദാർത്ഥമായ തലച്ചോറിൽ നിന്നും വേർപെടുത്താനാവില്ല എന്നും ഏത് ആശയത്തിനും അടിസ്ഥാനം ഭൗതിക പദാർത്ഥം ആയ (തലച്ചോറ്) ആണെന്നും സ്ഥാപിച്ചു. അങ്ങനെ ആശത്തിൽ തല കുത്തി നിന്ന ഭൗതിക വാദത്തെ മാർക്സ് തലച്ചോറ് എന്ന ഭൗതിക വസ്തുവിൽ നേരെ നിർത്തി. രണ്ട് കാലിൽ ഉറപ്പിച്ചു നിർത്തി. ആദിയിൽ ദൈവത്തിന്റെ വചനം ഉണ്ടായി എന്ന വാദത്തെ മാർക്സ് പൊളിച്ചു. ദൈവം ആരുടെയോ ഒക്കെ ചിന്തയുടെ ഫലമായ ആശയം മാത്രം ആണെന്ന് മാർക്സ് സ്ഥാപിച്ചു.
..........എല്ലാ അവസ്ഥയിലുമുള്ള ഭൗതിക പദാർഥങ്ങളേയും അവയുടെ വിവിധങ്ങളായ ഗുണങ്ങളേയും ഭൗതികവാദം അന്ഗീകരിക്കുന്നു. ഗണിത ശാസ്ത്രം പൂർണമായും ആശയങ്ങളുടെ ലോകമാണ്. എന്നാൽ അവയത്രയും അറിയപെടുന്നവരുടെയും അറിയപെടാത്തവരുടെയും ചിന്തകളുടെ ഫലമായിട്ടുണ്ടായിട്ടുള്ള ആശയങ്ങളുടെ സംഭാവനകളാണ്. അതിന് മാനവ രാശിയുടെ വളർച്ചയുടെ പ്രാരംഭ ഘട്ടം മുതലുള്ള ചരിത്രവും ഉണ്ട്. മനുഷ്യ രാശിയുടെ സാംസ്കാരിക വളർച്ചയും ഒന്നിന് പിറകെ ഒന്ന് എന്ന രൂപത്തിലാണ് ഉണ്ടായിട്ടുള്ളത്. ഇതിനെ നമുക്ക് ഗണിത ശാസ്ത്രവുമായി താരതമ്മ്യം ചെയ്യാം. എത്ര വലിയ സംഖ്യ ആണെങ്കിലും അതിൽ നിന്ന് ഒന്ന് നീക്കം ചെയ്‌താൽ പിന്നെ ആ സംഖ്യ ഇല്ല.
.........ഭൗതിക വാദത്തിന് നേരെ വിപരീതമാണ് ആത്മീയ വാദം. ആത്മീയ വാദം അനുസരിച്ച് നാം ഈ പ്രപഞ്ചത്തിൽ കാണുന്നതും അനുഭവിക്കുന്നതും ഒന്നും അല്ല സത്യം. ഇതെല്ലാം തികച്ചും "മായ" യാണ്. ദൈവത്തിന്റെ ലീലാവിലാസങ്ങൾ ആണ്. യഥാർത്ഥ ജീവിതം ആരംഭിക്കുന്നത് മരണാനന്തരം ആണ്. മരിച്ചുചെല്ലുമ്പോൾ സ്വർഗത്തിൽ ചെല്ലണമെങ്കിൽ ഈ ഭൂമിയിലെ കഷ്ടപ്പാടും ദുരിതവുമെല്ലാം സഹിച്ച്-സഹിച്ച് ദൈവത്തോട് പ്രാർഥിച്ചുകൊണ്ടിരിക്കണം. അത് ദൈവ നിശ്ചയം ആണെന്ന് അന്ഗീകരിക്കണം. ധനികർക്ക് സമ്പത്ത് ദൈവം കൊടുക്കുന്നതാണെന്ന് സമ്മതിച്ച് കൊടുക്കണം. ഈ വാദഗതിയൊന്നും മാർക്സിസം അന്ഗീകരിക്കുന്നില്ല. ഈ ഭൂമിയിലെ എല്ലാ സമ്പത്തും ഭൂമിയിലെ എല്ലാ ജീവ ജാലങ്ങൾക്കും അവകാശപെട്ടതാണ് എന്നതാണ് മാർക്സിസം അന്ഗീകരിക്കുന്നത്. അത് അങ്ങനെ തന്നെ ആയി മാറ്റുന്നതിനായി മാർക്സിസം നിലകൊള്ളുന്നു.
.........2. എന്താണ് വൈരുധ്യാധിഷ്ഠിത ഭൗതിക വാദം?
ഇന്ത്യൻ രാഷ്ട്രീയത്തിൽ സാംഭവിച്ചത്...
വർഗ വൈരുധ്യങ്ങൾ എന്തുകൊണ്ട് വർഗ സമരങ്ങൾ ആകുന്നില്ല?
. .വൈരുധ്യാധിഷ്ഠിത ഭൗതികവാദം മനസിലാക്കാതെ "മാർക്സിസം" മനസിലാക്കാനാവില്ല. ഇന്ത്യൻ രാഷ്ട്രീയത്തിൽ തൊഴിലാളി വർഗ രാഷ്ട്രീയത്തിനുണ്ടായ തിരിച്ചടികളുടെ യഥാർഥ കാരണവും അതുതന്നെയാണ്. അടിമയും ഉടമയും തമ്മിലെ വൈരുധ്യവും തൊഴിലാളിയും മുതലാളിയും തമ്മിലെ വൈരുധ്യവും മനസിലാക്കിയില്ല. സ്വാർത്ഥതയും സാമൂഹ്യ ബോധവും തമ്മിലെ വൈരുധ്യവും മനസിലാക്കിയില്ല. തൊഴിലാളി വർഗ രാഷ്ട്രീയവും ചൂഷക വർഗ രാഷ്ട്രീയവും തമ്മിലുള്ള വൈരുധ്യം മനസിലാക്കിയില്ല. വർഗ വൈരുധ്യങ്ങളാണ് വർഗ സമരങ്ങളുടെ കാരണം എന്നും മനസിലാക്കിയില്ല. മുതലാളിത്തം പ്രോത്സാഹിപ്പിക്കുമ്പോൾ ചൂഷക വർഗങ്ങളെയാണ് പ്രോത്സാഹിപ്പിക്കുന്നത് എന്നും അപ്പോൾ വർഗ വൈരുധ്യങ്ങൾ വർഗ സമരങ്ങളിലേക്ക് നീങ്ങുന്നില്ല എന്നതും മനസിലാക്കിയില്ല. സ്വാർത്ഥതയുടെ ഏറ്റവും ഉയർന്ന ഘട്ടമാണ് മുതലാളിത്തം അല്ലെങ്കിൽ ചൂഷക വർഗ രാഷ്ട്രീയം.
..........നമുക്ക് ചുറ്റും നാം കാണുന്നതെല്ലാം വൈരുധ്യങ്ങളിലൂടെ യാണ് പ്റവർത്തിക്കുന്നതെന്ന് കാര്യങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുന്ന ആർക്കും ബോധ്യമാകും. വൈരുധ്യാധിഷ്ഠിത ഭൗതിക വാദം മാർക്സിസത്തിന്റെ ശാസ്ത്രീയമായ പരിശോധനാ രീതിയാണ്; അത് ഒരോ മനുഷ്യനുപോലും ബാധകമാണ്. അതിൽ ഏറ്റവും പ്റധാനപ്പെട്ടത് "ഏതൊന്നിലും വൈരുദ്ധ്യം (വിപരീതം) അടങ്ങിയിരിക്കുന്നു; എല്ലാം പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. സ്വാധീനിക്കുകയും സ്വാധീനിക്കപ്പെടുകയും ചെയ്യുന്നു" എന്നതാണ്. എല്ലാവരുടെയും ശ്വാസ -- ഉഛ്വാസം പോലും ഇതിനുദാഹരണമാണ്. "ശ്വാസം" അകത്തേക്കും "ഉഛ്വാസം" പുറത്തേക്കും നിരന്തരം നടന്നുകൊണ്ടിരിക്കുന്നു. അകത്തേക്കും പുറത്തേക്കും എന്നത് വിപരീതങ്ങളാണ്; എന്നാൽ അവ തമ്മിൽ ഐക്യവും ഉണ്ട്; സമരവും ഉണ്ട്. അത് ഇല്ലാതായാൽ ജീവനും ഇല്ലാതാകും. ഇവ ആർക്കാണ് ബാധകമല്ലാത്തത്; നിഷേധിക്കാവുന്നതു്? ജീവനുള്ളതിന്റെ എല്ലാം അടിസ്ഥാനവും ഇതുതന്നെയല്ലേ?
.
"ഏതൊന്നും അതാണ്; എന്നാൽ അതല്ല താനും"
കാറൽ മാർക്സിനു മുൻപ് തന്നെ ഉണ്ടായിരുന്ന ഭൗതിക വാദത്തിലെ ഒരു പ്രധാന കണ്ടെത്തലാണ് --
"ഏതൊന്നും അതാണ്; എന്നാൽ അതല്ല താനും." എന്നത്. എല്ലാത്തിലും എപ്പോഴും മാറ്റം വന്നുകൊണ്ടിരിക്കുന്നു. ഒരു ശിശു എപ്പോഴും വളർന്നുകൊണ്ടിരിക്കുന്നു. എന്നാൽ അത് നമ്മുടെ ശ്രധയിൽ വരുന്നത് പിന്നീട് മാത്റമാണ്. അപ്പപ്പോൾ ഉണ്ടാകുന്ന മാറ്റം നമ്മുടെ ശ്രധയിൽ വരുന്നില്ല എന്ന് മാത്റം. ഇത് എല്ലാവർക്കും; എല്ലാ കാര്യങ്ങൾക്കും ബാധകമാണ്.
നാം വാങ്ങുന്ന വസ്തുക്കൾക്ക് ഒരു വർഷത്തെ ഗാരന്റി; അല്ലെങ്കിൽ രണ്ടു വർഷത്തെ ഗാരന്റി എന്നൊക്കെ പറയും. നിശ്ചിത കാലാവധി കഴിയുമ്പോൾ അവ പഴയതായി, ചിലപ്പോൾ ഉപയോഗ ശൂന്യമാകും. എപ്പോഴാണ് അത് പഴയതായത്? ഓരോ സെക്കന്റിലും സംഭവിച്ച മാറ്റം മൂലം ആ വസ്തുക്കൾ പഴയതായി.
അപ്പോൾ "ഏതൊന്നും അതാണ്; എന്നാൽ അതല്ല താനും" എന്നത് ആർക്കും ബോധ്യമാകുന്ന വസ്തുതയാണ്.
ഇത് മാർക്സിന് മുൻപ് തന്നെ പലരും ചൂണ്ടി കാണിച്ചിട്ടുള്ളതാണ്. .
ഭൂമിയുടെ രണ്ടു ദ്രുവങ്ങളാണ് ഉത്തരാർദ്ധ ഗോളവും ദക്ഷിണാർദ്ധ ഗോളവും. ഭൂമിയുടെ അതി വേഗത്തിലുള്ള (ഒരു സെക്കന്റിൽ മുപ്പത് KM ആണെന്നാണ് കണ്ടെത്തിയിട്ടുള്ളത് ) ഭ്രമണത്തിനു പോലും കാരണം ഈ രണ്ടു ദ്രുവങ്ങൾ തമ്മിലുള്ള വൈരുധ്യങ്ങൾ ആകാനാണ് സാധ്യത. ഏതായാലും പോസിറ്റീവും നെഗറ്റീവും ഇല്ലെങ്കിൽ വൈദ്യുതി ഇല്ല. ഇവ തമ്മിൽ ചേരുമ്പോൾ മാത്റമാണ് ഊർജം ഉണ്ടാവുക. പോസിറ്റീവും പോസിറ്റീവും തമ്മിലും നെഗറ്റീവും നെഗറ്റീവും പ്റവർത്താനം ഇല്ല. ഈ വൈരുധ്യം നമുക്ക് ചുറ്റിലുള്ള എല്ലാ പ്റതിഭാസങ്ങളിലും നാം കാണുന്നു. ജനനം ഉണ്ടെങ്കിൽ മരണവും ഉണ്ട്. ശരിയും തെറ്റും. നന്മയും തിന്മയും. ദൈവവും ചെകുത്താനും. (രണ്ടു ആശയങ്ങൾ മാത്റം). സ്ത്റീയും പുരുഷനും പൂർണതയുള്ള രണ്ടു ജൈവ വൈരുധ്യങ്ങൾ ആണെങ്കിൽ മാത്റമേ പുതിയ ശിശു ഉണ്ടാവുകയുള്ളു. അല്ലെങ്കിൽ നപുംസകം ആകും; പുനഃസൃഷ്ടി ഉണ്ടാവുകയില്ല.
..........3..എല്ലാം നിയന്ത്രിക്കുന്ന ഒരു ശക്തി.
എല്ലാവരും പറയുന്ന ഒരു കാര്യമാണ് എല്ലാത്തിനെയും നിയന്ത്രിക്കുന്ന ഒരു ശക്തിയെ കുറിച്ച്. ശാസ്ത്രീയ വീക്ഷണം അനുസരിച്ച് പ്രപഞ്ചം അനുഭവപെടുന്നത് പദാർധത്തിന്റെയും ഊർജത്തിന്റെയും രൂപതിലാണ്. സൗരയൂഥത്തിലെ സൂര്യന്റെയും സൂര്യനെ പ്രദക്ഷിണം ചെയ്തുകൊണ്ടിരിക്കുന്ന ഗ്രഹങ്ങളുടെയും പരസ്പരമുള്ള അധിശക്തമായ പരസ്പര ആകർഷണം മൂലമാണ് സൗരയൂഥം ഇങ്ങനെ മുന്നോട്ട് പോയികൊണ്ടിരിക്കുന്നത്. എല്ലാം നിയന്ത്രിക്കുന്ന ഏറ്റവും പ്രധാനപെട്ട ശക്തി സൂര്യന്റെ ചൂടും വെളിച്ചവും ആകർഷണ ശക്തിയും ആണ്. എന്നാൽ ഭൂമി എല്ലാ വസ്തുക്കളിലും ചെലുത്തുന്ന അതി ശക്തമായ ആകർഷണ ശക്തിയും ഒരു വലിയ ശക്തി തന്നെയാണ്. ഭൂമിയിൽ നിന്ന് മുപ്പത് ലക്ഷം കി.മീ. വരെ ഭൂമിയുടെ അതി ശക്തമായ ആകർഷണ വലയത്തിലാണ് നില കൊള്ളുന്നത്. എങ്കിൽ പോലും നമ്മുടെ ഭൂമിയും ഭൂമിയിലെ ജീവജാലങ്ങളും ഇന്നത്തെ പോലെ നിലനില്ക്കുന്നത് സൂര്യന്റെ ശക്തി മൂലം മാത്രം ആണ്. സൂര്യ പ്രകാശം ഇല്ലെങ്കിൽ ഭൂമി എല്ലായ്പ്പോഴും കർക്കിടക മാസത്തിലെ കറുത്ത വാവ് പോലെയായിരിക്കും. അവിടെ ജീവൻ ഉണ്ടായിരിക്കുകയില്ല എന്ന് പറയേണ്ടതില്ലല്ലോ? സൂര്യന്റെ ചൂട് ഇല്ലെങ്കിൽ കടലിലെ ജലം ബാഷ്പ്പീകരിച്ച് മേലോട്ട് ഉയർന്ന് --ചൂട് ഇല്ലെങ്കിൽ വായുവിൽ ചലനം ഇല്ലാതെ; കാറ്റ് ഇല്ലാതെ മഴ ഉണ്ടാവുകയില്ല എന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ? അപ്പോൾ എല്ലാം നിയന്ത്രിക്കുന്ന ഒരു ശക്തി എന്താണ്? അത് സത്യത്തിൽ നമ്മുടെ സൂര്യൻ തന്നെയാണ്. സൂര്യൻ ഇല്ലെങ്കിൽ ചൂട് ഇല്ല; കാറ്റ് ഇല്ല; മഴയില്ല; വെളിച്ചം ഇല്ല; ജീവ ജാലങ്ങൾ ഒന്നും തന്നെ ഉണ്ടായിരിക്കുന്നതല്ല. എല്ലാം തരുന്ന സൂര്യനോട് ഇവയൊക്കെ തരണമേ എന്ന് പ്രാര്തിക്കണോ? ഇതിനെ ഏതെങ്കിലും പ്രാർഥിച്ച് എന്തെകിലും മാറ്റം വരുതാനാവുമൊ? ഇല്ല. ......
.........ഇതിനർഥം പ്രാർത്തിച്ച് മനസമാധാനം നേടുന്നവരെ ഏതെങ്കിലും തരത്തിൽ ചെറുതാക്കി കാണിക്കാനല്ല. വസ്തുതകൾ ചൂണ്ടി കാണിക്കുന്നു എന്ന് മാത്റം.
(ഇന്ത്യൻ ഭരണ ഘടനയുടെ 51 (എ) വകുപ്പിൽ "മൗലിക കർത്തവ്യങ്ങളിൽ" 51(h) വകുപ്പ് അനുസരിച്ച് "ശാസ്ത്രീയ മനസ്ഥിതിയും മാനുഷ്യകത്വവും അനേവ്ഷണ പരിഷ്കരണ മനോഭാവവും വികസിപ്പിക്കുക" എന്നതും ഉൾപ്പെടുന്നു.
///////////////////////////////////////////////////////////////////////////////////////////
കേരളത്തിന്റെ വിപ്ലവ കവി അനശ്വരനായ വയലാർ രാമ വർമ്മ
കാറൽ മാർക്സിന്റെ പ്രസിദ്ധമായ "ചലന നിയമത്തെ" ഭൗതികവാദവുമായി
ബന്ധ പ്പെടുത്തി "വാഴ് വേ മായം " എന്ന ചലച്ചിത്രത്തിനായി എഴുതിയ ഒരു
ഗാനം പഴയ സഘാക്കൾ ഓർമ്മിക്കുമെന്നു കരുതുന്നു.......
ചലനം.........................ചലനം..........ചലനം...........
ചലനം.........................ചലനം..........ചലനം...........
"മാനവ ജീവിത പരിണാമത്തിൻ മയൂര സന്ദേശം;
ചലനം.........................ചലനം..........ചലനം...........
വേദങ്ങളെഴുതിയ മുനിമാർ പാടി ....................
.............വാഴ് വേ മായം; ........വാഴ് വേ മായം
ഈയുഗം നിർമ്മിച്ച മനുഷ്യൻ തിരുത്തി....വാഴ് വേ സത്യം
................................വാഴ് വേ സത്യം.........വാഴ് വേ സത്യം...
ചലനം.........................ചലനം..........ചലനം...........
സ്വപ്നമായൊരു വഴിയേ;....സത്യമൊരു വഴിയേ......
അവയെ കണ്ണും കെട്ടി നടത്തും; കാലം മറ്റൊരു വഴിയേ....
വാത്മീകി പാടി; വള്ളുവർ പാടി; "വാഴ് വേ മായം";
.............വാഴ് വേ മായം; ........വാഴ് വേ മായം;
ഈയുഗം സ്നേഹിച്ച കവികൾ തിരുത്തി;
.............വാഴ്വേ സത്യം.........വാഴ്വേ സത്യം...
ചലനം ......ചലനം..........ചലനം.....
(നാം ചുറ്റും കാണുന്നത് ഒന്നും അല്ല സത്യം, ഇതൊക്കെ മായയാണ് എന്നാണ് മതങ്ങളുടെ നിലപാട്. യഥാർഥ ജീവിതം മരണാനന്തരം ആണെന്നാണ് മതങ്ങൾ പഠിപ്പിക്കുക. എന്നാൽ നാം മുന്നിൽ കാണുന്നതൊക്കെയാണ് സത്യം എന്ന ഭൗതിക സത്യം വിളിച്ചു പറയുകയാണ് വയലാർ രാമ വർമ്മ ഈ കവിതയിലൂടെ ചെയ്യുന്നത്).
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ