2015 ഏപ്രിൽ 10, വെള്ളിയാഴ്‌ച

96.എല്ലാം നിയന്ത്രിക്കുന്ന ഒരു ശക്തി

                 96.എല്ലാം നിയന്ത്രിക്കുന്ന ഒരു ശക്തി.  
...........മാർക്സിസത്തിന്റെ ഭാഗമായ "ഭൗതിക വാദം" അംഗീകരിക്കുന്നതിന്  ആരും കമ്മ്യൂണിസ്റ്റ്  ആശയങ്ങളിൽ വിശ്വസിക്കണം എന്നില്ല.  ഏതു രാഷ്ട്രീയത്തിൽ വിശ്വസിക്കുന്നവർക്കും ഭൗതിക വാദ രീതി സ്വീകരിക്കാം.  ഏത് കാര്യവും വിശകലനം  ചെയ്‌ത്‌  പരിശോധിക്കുന്ന  രീതിയാണ് ഭൗതിക വാദത്തിന്റേത്. പക്ഷെ കാര്യങ്ങൾ തികച്ചും ശാസ്ത്റീയമായി കാണാൻ കഴിയുന്നവർ ആയിരിക്കണം എന്ന് മാത്റം.  ഉദാഹരണം ആയി  ദൈവം  സൂര്യനെ ഉണ്ടാക്കി എന്ന വാദഗതി എടുക്കുക.  അപ്പോൾ  ദൈവം ആരാണ്; അച്ഛനും അമ്മയും ഇല്ലാതെ ഉണ്ടായ ആളാണോ  എന്ന് തുടങ്ങിയ പരിശോധന ഉൾപ്പെടെ ആവശ്യമാണ്.  അത് കഴിഞ്ഞു വേണം സൂര്യനെ ഉണ്ടാക്കിയ കാര്യം പരിശോധിക്കാൻ.  എത്റ ദൂരെ നിന്ന് ഉണ്ടാക്കി; ആവശ്യമായ അസംസ്കൃത വസ്തുക്കൾ എവിടെനിന്ന്  ലഭിച്ചു; തുടങ്ങിയ  വിവരങ്ങൾ എല്ലാം ആവശ്യമാണ്. അല്ലാതെ വെറുതെ "ദൈവം ഉണ്ടാക്കി" എന്ന് പറഞ്ഞാൽ  ഭൗതിക വാദത്തിന്  (ശാസ്ത്റത്തിന്) അംഗീകരിക്കാൻ ആവില്ല. 
...........എല്ലാവരും പറയുന്ന ഒരു കാര്യമാണ് എല്ലാത്തിനെയും നിയന്ത്രിക്കുന്ന ഒരു ശക്തിയെ കുറിച്ച്. യഥാർഥത്തിൽ ഒരു ശക്തിയല്ല ഉള്ളത്.  നിരവധി ശക്തികൾ ഉണ്ട്.  ശാസ്ത്രീയ വീക്ഷണം അനുസരിച്ച് പ്രപഞ്ചം അനുഭവപെടുന്നത് പഥാർധത്തിന്റെയും ഊർജത്തിന്റെയും രൂപത്തിലാണ്.   സൗരയൂഥത്തിലെ സൂര്യന്റെയും സൂര്യനെ പ്രദക്ഷിണം ചെയ്തുകൊണ്ടിരിക്കുന്ന ഗ്രഹങ്ങളുടെയും പരസ്പരമുള്ള അധിശക്തമായ പരസ്പര ആകർഷണം മൂലമാണ്  സൗരയൂഥം ഇങ്ങനെ മുന്നോട്ട്  പോയികൊണ്ടിരിക്കുന്നത്. എല്ലാം നിയന്ത്രിക്കുന്ന ഏറ്റവും പ്രധാനപെട്ട ശക്തി സൂര്യന്റെ ചൂടും വെളിച്ചവും ആകർഷണ ശക്തിയും ആണ്. എന്നാൽ ഭൂമി എല്ലാ വസ്തുക്കളിലും ചെലുത്തുന്ന അതി ശക്തമായ ആകർഷണ ശക്തിയും ഒരു വലിയ ശക്തി തന്നെയാണ്. ഭൂമിയിൽ നിന്ന് മുപ്പത് ലക്ഷം കി.മീ. വരെ ഭൂമിയുടെ അതി ശക്തമായ ആകർഷണ വലയത്തിലാണ് നില കൊള്ളുന്നത്‌.  എങ്കിൽ പോലും നമ്മുടെ ഭൂമിയും ഭൂമിയിലെ ജീവജാലങ്ങളും ഇന്നത്തെ പോലെ നിലനില്ക്കുന്നത് സൂര്യന്റെ ശക്തി മൂലം മാത്രം ആണ്.
...........സൂര്യ പ്രകാശം ഇല്ലെങ്കിൽ ഭൂമി എല്ലായ്പ്പോഴും കർക്കിടക മാസത്തിലെ കറുത്ത വാവ് പോലെ ഇരുണ്ടാതായിരിക്കും എന്ന് പ്റത്യേകം പറയേണ്ടതില്ലല്ലോ? അവിടെ ജീവൻ ഉണ്ടായിരിക്കുകയില്ല എന്ന് പറയേണ്ടതില്ലല്ലോ? സൂര്യന്റെ ചൂട് ഇല്ലെങ്കിൽ കടലിലെ ജലം ബാഷ്പ്പീകരിച്ച് മേലോട്ട് ഉയർന്ന് --ചൂട് ഇല്ലെങ്കിൽ വായുവിൽ ചലനം ഇല്ലാതെ; കാറ്റ് ഇല്ലാതെ മഴ ഉണ്ടാവുകയില്ല എന്ന്  പ്രത്യേകിച്ച്  പറയേണ്ടതില്ലല്ലോ? അപ്പോൾ എല്ലാം നിയന്ത്രിക്കുന്ന ഒരു ശക്തി എന്താണ്? അത് സത്യത്തിൽ നമ്മുടെ സൂര്യൻ തന്നെയാണ്.  സൂര്യൻ ഇല്ലെങ്കിൽ ചൂട്  ഇല്ല;  കാറ്റ് ഇല്ല;  മഴയില്ല; വെളിച്ചം ഇല്ല; സസ്യങ്ങൾ ഉൾപ്പെടെ ജീവ ജാലങ്ങൾ ഒന്നും തന്നെ ഉണ്ടായിരിക്കുന്നതല്ല.
..........എല്ലാം തരുന്ന സൂര്യനോട് ഇവയൊക്കെ തരണമേ എന്ന് പ്രാർത്ഥിക്കണോ? ഭൂമിയുടെ ആകർഷണ ശക്തിയില്ലെങ്കിൽ നമുക്കാർക്കും ഇവിടെയൊന്നും നിൽക്കാനാവില്ല.  നമുക്ക് ഏതിനെ എങ്കിലും പ്റാർഥിച്ച്  എന്തെകിലും മാറ്റം വരുത്താനാവുമൊ? ഇല്ല. ...... ഇതിനർഥം പ്രാർഥിച്ചു്  മനസമാധാനം നേടുന്നവരെ ഏതെങ്കിലും തരത്തിൽ ചെറുതാക്കി കാണിക്കാനല്ല. പ്റാർഥിച്ചാലും ഇല്ലെങ്കിലും കാര്യങ്ങൾ ഇങ്ങനെയൊക്കെ അങ്ങ് പോകും എന്ന്  ചൂണ്ടികാണിക്കാൻ മാത്രം ആണ്.  പ്രാർഥിക്കുന്നവർ ഹിന്ദു പുരാണങ്ങളിലെ പത്മാസുരനെ പോലെ മറ്റുള്ളവർ നശിക്കണമെന്നാവരുത്  എന്ന് മാത്രം.. .  . . . . 
(ഇന്ത്യൻ ഭരണ ഘടനയുടെ 51 (എ) വകുപ്പിൽ "മൗലിക കർത്തവ്യങ്ങളിൽ" 51(h) വകുപ്പ് അനുസരിച്ച്  "ശാസ്ത്രീയ മനസ്ഥിതിയും മാനുഷ്യകത്വവും അനേവ്ഷണ പരിഷ്കരണ മനോഭാവവും വികസിപ്പിക്കുക" എന്നതും ഉൾപ്പെടുന്നു...(ഇത് സംഘപരിവാർ രാഷ്ട്രീയക്കാർക്ക് ഇഷ്ടപ്പെടുകയില്ല; അവർക്കെതിരാണ് എന്ന് പ്രത്യേകിച്ച്  പറയേണ്ടതില്ലല്ലോ)
.................10 04 2015.................

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ