571. എന്താണ് കാറൽ മാർക്സിന്റെ ചലന നിയമം?.
കാറൽ മാർക്സിന്റെ കാലത്ത് അതിശക്തമായി നിലനിന്നിരുന്ന രാജവാഴ്ചകളെ കണക്കിലെടുത്ത് മാർക്സ് പറഞ്ഞ "തൊഴിലാളിവർഗ സർവാധിപത്യ" ത്തിലാണ് ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ ഇപ്പോഴും നിലകൊള്ളുന്നത്. റഷ്യൻ വിപ്ലവം നടക്കുമ്പോൾ "ട്സാർ ചക്രവർത്തിയുടെ" സർവാധിപത്യം ആയിരുന്നു. തൊഴിലാളിവർഗ ഭരണ കൂടത്തെ നിലനിർത്താൻ അവിടെ "തൊഴിലാളിവർഗ സർവാധിപത്യം" തന്നെ ആവശ്യം ആയിരുന്നു. എന്നാൽ പഴയ സോവിയറ്റ് യൂണിയൻ തന്നെ ഇല്ലാതായത് ലോക സാഹചര്യങ്ങളിൽ ഉണ്ടായ മാറ്റത്തിന്റെ കൂടെ ഭാഗമാണ്. ജനാധിപത്യത്തിൽ ഓരോ പൗരനും രാഷ്ട്രീയ അധികാരവും ഉള്ളവരാണ്. അതും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ കണക്കിലെടുക്കണം.
//
ഭൗതികവസ്തുക്കളാണ് അല്ലെങ്കിൽ ഭൗതിക പദാർഥങ്ങളാണ് എല്ലാത്തിന്റെയും അടിസ്ഥാനം എന്നതാണ് ഭൗതികവാദത്തിന്റെ അടിസ്ഥാനം. ഭൗതികവസ്തുക്കളിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങൾ ചൂണ്ടിക്കാണിച്ചുകൊണ്ട് മാർക്സ് ചൂണ്ടി കാണിച്ചത് ഒരോ ഭൗതിക വസ്തുവിലും സംഭവിക്കുന്ന മാറ്റങ്ങൾ പ്രപഞ്ചത്തിലും സമൂഹത്തിൽ ആകെയും മാറ്റങ്ങൾ സൃഷിടിച്ചുകൊണ്ടിരിക്കുകയാണ് എന്ന വസ്തുതയാണ്.
//
എല്ലാവരും
മനുഷ്യാരാകണം എന്നതാണ് മാർക്സിസത്തിന്റെ നിലപാട്. കാരണം അടിസ്ഥാനപരമായി
എല്ലാവരും മനുഷ്യരാണ്. രക്തഗ്രൂപ്പ് നോക്കി ആരുടേയും മതം തീരുമാനിയ്ക്കാൻ
ആവില്ല. രോഗം വരുന്നത് എല്ലാവർക്കും ഒരു പോലെയാണ്. ചികിത്സയും ഒരു
പോലെയാണ്. എന്നാൽ ആരും മനുഷ്യരാകരുത് എന്നതാണ് എല്ലാ വർഗീയ വാദികളുടെയും
നിലപാട്. മനുഷ്യരിൽ മാത്രമേ മനുഷ്യത്വം ഉണ്ടാവുകയുള്ളു. എന്നാൽ എല്ലാ
മതങ്ങളുടെയും നിലപാട് തങ്ങളുടെ ദൈവം മാത്രമാണ് ദൈവം; മറ്റെല്ലാം ശുദ്ധ
തട്ടിപ്പ് മാത്രമാണ് എന്നാണ്. ഇത് എല്ലാ മതങ്ങളുടേയും നിലപാട് ആണ്. അവസരം
കിട്ടിയാൽ പരസ്പരം വധിക്കാൻ ഒരോരുത്തരും കാത്തിരിക്കുകയാണ്. ജനാധിപത്യം
നടപ്പിലായപ്പോൾ അവർക്ക് അതിന് സാധ്യമല്ലാതായി. കാരണം ആര് കുറ്റം ചെയ്താലും
അവർ ശിക്ഷിക്കപ്പെടണം എന്നതാണ് ജനാധിപത്യത്തിലെ നിയമം.. അതിനും മതങ്ങൾ
ഒരുക്കമല്ല. ആരെയും വധിക്കാനുള്ള അവകാശം തങ്ങൾക്ക് മാത്രമായിരിക്കണം. അത്
കൊണ്ട് വർഗീയവാദികൾ ജനാധിപത്യത്തിനും എതിരാണ്. എല്ലാം എല്ലായ്പ്പോഴും
മാറ്റത്തിന് വിധേയമാണ് എന്നത് ശാസ്ത്രത്തിന്റെ നിലപാടാണ്. ശാസ്ത്രം
എപ്പോഴും പരീക്ഷണങ്ങൾ നടത്തിക്കൊണ്ടിരിക്കും. കൂടുതൽ മെച്ചപ്പെട്ടതിനെ
സ്വീകരിക്കും. എന്നാൽ വർഗീയവാദികൾ ശാസ്ത്രത്തിനും എതിരാണ്. കാരണം മത
ഗ്രന്ഥങ്ങളിൽ ആര് എന്ന് എന്തെല്ലാം പറഞ്ഞിട്ടുണ്ടോ അതിൽ യാതൊരു മാറ്റവും
പാടില്ല എന്നതാണ് മതങ്ങളുടെ നിലപാട്.
//
പദാർത്ഥങ്ങളിൽ എപ്പോഴും മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുന്നു.
"ഏതൊന്നും
അതാണ്; എന്നാൽ അതല്ല താനും." എന്നത് ശ്രീ.ബുദ്ധൻ തന്നെ
ചൂണ്ടിക്കാണിച്ചാണ്. കാറൽ മാർക്സിന് മുൻപ് തന്നെ നിലവിലുണ്ടായിരുന്ന
ഭൗതികവാദത്തിനത്തിന് പ്രാചീന ഗ്രീക്ക് തത്വചിന്തകരും എത്തിച്ചേർന്നിരുന്ന
നിഗമനങ്ങളാണ് എല്ലാം എപ്പോഴും മാറ്റത്തിന് വിധേയമാണ് എന്നത്. ഒരു ശിശു
എപ്പോഴും വളർന്നുകൊണ്ടിരിക്കുന്നു. എന്നാൽ അത് നമ്മുടെ ശ്രധയിൽ വരുന്നത്
പിന്നീട് മാത്റമാണ്. അപ്പപ്പോൾ ഉണ്ടാകുന്ന മാറ്റം നമ്മുടെ ശ്രധയിൽ
വരുന്നില്ല എന്ന് മാത്റം. ഇത് എല്ലാവർക്കും; എല്ലാ കാര്യങ്ങൾക്കും
ബാധകമാണ്. അനുകൂല സാഹചര്യങ്ങളിൽ ഒരു വിത്ത് എപ്പോഴാണ് മുളച്ചത് എന്ന്
പറയാനാവില്ല. രണ്ടോ മൂന്നോ ദിവസങ്ങൾ കൊണ്ടാകും ഒരു വിത്ത് മുളക്കുക. പക്ഷെ ആ
വിത്തിനകത്ത് ഓരോ സെക്കന്റിലും സംഭവിച്ച മാറ്റങ്ങളുടെ ഫലമാണ് വിത്ത്
മുളച്ചത്. നാം വാങ്ങുന്ന വസ്തുക്കൾക്ക് ഒരു വർഷത്തെ ഗാരന്റി; അല്ലെങ്കിൽ
രണ്ടു വർഷത്തെ ഗാരന്റി എന്നൊക്കെ പറയും. നിശ്ചിത കാലാവധി കഴിയുമ്പോൾ അവ
പഴയതായി, ചിലപ്പോൾ ഉപയോഗ ശൂന്യമാകും. എപ്പോഴാണ് അത് പഴയതായത്? ഓരോ
സെക്കന്റിലും സംഭവിച്ച മാറ്റം മൂലം ആ വസ്തുക്കൾ പഴയതായി.
അപ്പോൾ "ഏതൊന്നും അതാണ്; എന്നാൽ അതല്ല താനും" എന്നത് ആർക്കും ബോധ്യമാകുന്ന വസ്തുതയാണ്.
//
നിർഭാഗ്യവശാൽ കാറൽ മാർക്സിന്റെ ആശങ്ങളിൽ ബഹുഭൂരിപക്ഷവും മനസിലാകാത്ത ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് നേതൃത്വങ്ങൾക്ക് അദ്ദേഹത്തിന്റെ "ചലന നിയമ" വും അൽപ്പം പോലും മനസിലായില്ല. ഒരോരുത്തരും സ്വന്തം ശരീരത്തിൽ വരുന്ന മാറ്റങ്ങൾ ശ്രദ്ധിച്ചാൽ മാത്രം മതി അത് മാനസിലാക്കാൻ. ഒരോ വയസ് കൂടുമ്പോഴും ശരീരത്തിൽ അതിന്റേതായ മാറ്റങ്ങളും സംഭവിക്കുന്നു. അത് ആരും ആഗ്രഹിച്ചിട്ടല്ല. എല്ലാവർക്കും യുവത്വം എന്നെന്നും നിലനിൽക്കണം എന്ന ആഗ്രഹം ഉണ്ടാകും. വാർദ്ധക്യം ആരും ഇഷ്ടപ്പെടുന്നതല്ല. മരണം തീർത്തും ഇഷ്ടപ്പെടുന്നതല്ല. പക്ഷെ ആർക്കും യാതൊന്നും ഒഴിവാക്കാൻ ആവില്ല. അത് പോലെ സമൂഹത്തിൽ ഉണ്ടാകുന്ന മാറ്റങ്ങളും ആർക്കും ഒഴിവാക്കാൻ ആവില്ല. ബ്രിറ്റീഷ്കാർ ഇന്ത്യ വിട്ടു പോയത് അവർ ആഗ്രഹിച്ചിട്ടല്ല. പോകാതെ നിവൃത്തിയില്ലാതായി. ഇന്ത്യൻ നാഷണൽ കോൺഗ്രസിന് 1950 കാലത്ത് ഉണ്ടായിരുന്ന ശക്തി ഇപ്പോൾ ഇല്ല. അവർ തീരെ ഇഷ്ടപ്പെടുന്ന കാര്യം അല്ല. എന്താണ് ഇൻഡ്യൻ നാഷണൽ കോൺഗ്രസ് എന്ന് മനസിലായപ്പോൾ ജനങ്ങൾ അവർക്ക് വോട്ട് ചെയ്യില്ല എന്ന് തീരുമാനിച്ചു. ഇന്ത്യൻ നാഷണൽ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ലോകത്തിലെ നാല് സമ്പന്ന വനിതകളിൽ ഒരാൾ ആകാൻ അവർ നടത്തിയ വ്യവസായം എന്തായിരുന്നു എന്ന ചോദ്യത്തിന് അഴിമതി മാത്രം ആണ് എന്ന ഉത്തരം നൽകാൻ ആർക്കും ആവില്ല. പക്ഷെ സത്യം അതാണ്. കോൺഗ്രസ് അധ്യക്ഷ അങ്ങനെയാണെങ്കിൽ മറ്റുള്ളവർ ആർക്കും പിന്നോട്ട് ആകാൻ പറ്റില്ല.
////
ഹിന്ദുത്വ ബിജെപി എന്താണ് എന്ന് അറിയാത്ത ഇന്ത്യൻ ജനത 2015 ൽ കോൺഗ്രസിന്റെ അഴിമതിയോടുള്ള വെറുപ്പ് മൂലം ബിജെപിക്ക് വോട്ടു ചെയ്തു. പാർലമെന്റിൽ നേരിയ ഭൂരി പക്ഷം ലഭിച്ചു. 2019 ൽ അൽപ്പം കൂടി നല്ല ഭൂരിപക്ഷം ബിജെപിക്ക് ലഭിച്ചു. എന്നാൽ എന്താണ് ഹിന്ദുത്വ രാഷ്ട്രീയം എന്ന് കൂടുതൽ കൂടുതൽ ബോധ്യമായപ്പോൾ ജനങ്ങൾ ബിജെപിക്കും വോട്ടു ചെയ്യാതായി. അതാണ് 2024 ബിജെപിക്ക് പാർലമെന്റിൽ ഭൂരിപക്ഷം ഇല്ലാതായത്. അപ്പോൾ കപട മാർഗങ്ങൾ ഉപയോഗിച്ചും ബിജെപിക്ക് എതിരായി വോട്ടുചെയ്തവരെ ഉപയോഗിച്ചും പാർലമെന്റിൽ കൃത്രിമ ഭൂരിപക്ഷം ഉണ്ടാക്കുകയാണ്. തെലുങ്കാനയിൽ ജനങ്ങൾ ബിജെപിക്ക് നൽകിയ പാർലമെന്റ് മെമ്പർമാർ 3 ആണ്. ബിജെപിയെ തോൽപ്പിച്ചാണ് ടിഡിപി ക്ക് 16 പാർലമെന്റ് മെമ്പർമാരെ നൽകിയത്. പക്ഷെ ജനങ്ങൾ തോല്പ്പിച്ചവരും ബിജെപി ഭരണത്തിന് അനുകൂലമായി പാർലമെന്റിൽ പ്രവർത്തിക്കുന്നു. ഇന്ത്യൻ ജനതയിൽ ഭൂരിപക്ഷം പൗരന്മാരുടെ സമ്മതി നേടിയല്ലാതെ പാർലമെന്റ് അംഗങ്ങളുടെ എണ്ണം കൃത്രിമ ഭൂരിപക്ഷം ആക്കുന്നതല്ല യഥാർത്ഥ ജനാധിപത്യം.
//
"മാർക്സിസം" അംഗീകരിക്കുന്ന സോഷ്യലിസ്റ്റ് വ്യവസ്ഥ എന്ന പാർട്ടി പരിപാടി എന്തുകൊണ്ടാണ് ഇന്ത്യയിൽ സിപിഐ(എം) രാഷ്ട്രീയ ലക്ഷ്യമായി അംഗീകരിക്കാ ത്തത് എന്ന് സിപിഐ(എം) പൊളിറ്റ് ബ്യൂറോക്ക് മാത്രമേ അറിയുകയുള്ളു. തീർച്ചയായും അത് അറിയാനുള്ള അവകാശം ഏതൊരു ഇന്ത്യൻ പൗരനും ഉണ്ട്. അറിയിക്കാനുള്ള ധാർമ്മിക ഉത്തരവാദിത്തം സിപിഐ(എം) പൊളിറ്റ് ബ്യൂറോക്കും ഉണ്ട്. അല്ലെങ്കിൽ ജനങ്ങളോട് വോട്ട് ചോദിക്കരുത്. ഏതൊരു രാഷ്ട്രീയ നേതൃത്വവും ജനങ്ങളോട് വിശ്വസ്ഥത കാണിക്കണം. ഒരു പക്ഷെ എന്താണ് ജനാധിപത്യം എന്ന് മനസിലാകാത്തത് കൊണ്ടായിരിക്കാം. എന്തായാലും അത് വിവരക്കേട് മാത്രമാണ്. രാജവാഴ്ച നിലനിന്നപ്പോൾ രാജാവിൽ മാത്രം ആയിരുന്ന രാഷ്ട്രീയ അധികാരം ജനാധിപത്യം നടപ്പിലായപ്പോൾ ഒരോ പൗരനിലേക്കുമായി മാറി. ഇപ്പോൾ ഒരോ പൗരനും രാഷ്ട്രീയ അധികാരമുള്ള വരാണ്. സോഷ്യലിസ്റ്റ് രാജ്യത്തിനായി വോട്ട് ചെയ്യണം എന്ന് അഭ്യർഥിച്ചാൽ ഏതൊരു പൗരനും അതിനോട് സഹകരിക്കും. 1947 ന് മുൻപ് ഇന്ത്യയുടെ രാഷ്ട്രീയ പരമാധികാരം ബ്രിട്ടീഷ് രാജ്ഞിക്ക് ആയിരുന്നു. അന്ന് ഇന്ത്യയിൽ പൗരന്മാർ പോലും ഉണ്ടായിരുന്നില്ല. ഇന്ത്യൻ രാഷ്ട്രീയത്തിൽ വന്നിട്ടുള്ള മാറ്റം സിപിഐ(എം) പൊളിറ്റ് ബ്യൂറോക്ക് മനസിലായിട്ടില്ല. ഇന്ത്യയിൽ സോഷ്യലിസം സ്ഥാപിക്കുന്നതിന് ഇത് അല്ലാതെ മറ്റ് യാതൊരു മാർഗവും ഇല്ല. എത്ര വർഷം കാത്തിരുന്നാലും ഇത് അല്ലാതെ മറ്റ് യാതൊരു മാർഗവും ഇല്ല. അല്ലെങ്കിൽ സോഷ്യലിസം എന്ന ലക്‌ഷ്യം എന്നന്നേക്കുമായി ഉപേക്ഷിച്ചു എന്ന് പ്രഖ്യാപിക്കണം. 2025
ൽ നടന്ന 24 മത് പാർട്ടി കോൺഗ്രസിന്റെ തീരുമാനം ആയി റിപ്പോർട്ട് ചെയ്തത്
"ബൂർഷ്വാ പാർലമെന്ററി മാർഗത്തിൽ സോഷ്യലിസം സ്ഥാപിക്കാമെന്ന് പാർട്ടി
ഒരിടത്തും പറഞ്ഞിട്ടില്ല" എന്നാണ്. ആ നിലപാടിൽ തന്നെയാണ് ഇപ്പോഴും എന്നാണ് രാഷ്ട്രീയ പ്രമേയം വ്യക്തമാക്കുന്നത്. അതിന് അർഥം ജനാധിപത്യം എന്താണ് എന്ന് യാതൊരു ധാരണയും ഇല്ല
എന്ന് മാത്രമാണ്. രാജ്യത്ത് സംഭവിക്കുന്ന മാറ്റങ്ങൾ യാതൊന്നും
മനസിലാവുന്നില്ല. ഇന്ത്യയിൽ തൊഴിലാളിവർഗ്ഗ ഭരണകൂടം എന്ന മാർക്സിസ്റ്റ്
ലക്‌ഷ്യം അംഗീകരിക്കാൻ ഒരുക്കമല്ല. മാവോവാദികൾ ചെയ്യുന്നത് പോലെ ഇന്ത്യൻ പൗരന്മാരെ ഒരോരുത്തരെയായി വധിച്ചാൽ ഇന്ത്യയിൽ സോഷ്യലിസം ഉണ്ടാവില്ല. അവരെ രാഷ്ട്രീയമായി കാര്യങ്ങൾ പഠിപ്പിച്ചാൽ ആവശ്യമായത് അവർ ചെയ്തുകൊള്ളും.
//
ഒരുപക്ഷെ സിപിഐ(എം) പൊളിറ്റ് ബ്യൂറോ ലക്‌ഷ്യം ആക്കുന്നത് പഴയ ഒക്ടോബർ വിപ്ലവം ആവർത്തിക്കണം എന്നായിരിക്കും. അത് അസാധ്യമായ കാര്യമാണ്. കാരണം ഒന്നാം ലോക യുദ്ധം ഉൾപ്പെടെ എല്ലാം ആവർത്തിക്കുക അസാധ്യമായ കാര്യമാണ്. സാർ ചക്രവർത്തി ഭരണം; ലെനിൻ എല്ലാം വീണ്ടും ഉണ്ടാകണം. അത് മാത്രമല്ല പഴയ സോവിയറ്റ് യൂണിയൻ പോലും ഇപ്പോൾ ഇല്ല. എല്ലാം എല്ലായ്പ്പോഴും മാറ്റത്തിന് വിധേയമാണ്. പഴയ സോവിയറ്റ് യൂണിയന് അനുകൂലമായി ഇപ്പോഴത്തെ റഷ്യയിൽ ജനങ്ങൾ വോട്ട് ചെയ്യുന്നില്ല. ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നു. സമൂഹത്തിന് ദോഷം ആകാതെ ഒരോരുത്തരും ആഗ്രഹിക്കുന്ന തൊഴിൽ ചെയ്യാൻ ആർക്കും അവസരം ഉണ്ടാകണം. അത് പഴയ സോവിയറ്റ് യൂണിയനിൽ അനുവദിച്ചിരുന്നതല്ല. എല്ലാവരും ബുദ്ധിശക്തിയിൽ ഒരു പോലെയല്ല. മറ്റുള്ളവർ നിർദേശിക്കുന്ന തൊഴിൽ മാത്രം ചെയ്യാൻ കഴിവുള്ളവരും സ്വന്തമായി തൊഴിൽ കണ്ടെത്താൻ കഴിവുള്ളവരും ഉണ്ടാകും. അവർക്ക് അത് സമൂഹത്തിനു ഗുണകരമാകുമെങ്കിൽ ചെയ്യാൻ അനുവദിക്കണം. ഇതെല്ലാം സോഷ്യലിസ്റ്റ് വ്യവസ്ഥയിൽ പഴയ ധാരണകളിൽ നിന്നും ഉണ്ടാകേണ്ട മാറ്റങ്ങളാണ്. അതൊന്നും ഉൾകൊള്ളാൻ സിപിഐ(എം) പൊളിറ്റ് ബ്യൂറോ ഒരുക്കമല്ല എന്നാണ് കാര്യങ്ങൾ തെളിയിക്കുന്നത്. അവർ ഒരു മാറ്റത്തിനും തയ്യാറല്ല. അതാണ് പാർട്ടി പരിപാടിയിൽ ഒരു മാറ്റവും സാധ്യമല്ല എന്ന പിടിവാശി. ചലന നിയമം അംഗീകരിക്കാൻ ഒരുക്കമല്ല. ജനാധിപത്യം അംഗീകരിക്കാൻ ഒരുക്കമല്ല. പഴയ സായുധ വിപ്ലവം തന്നെ വേണം. അതിന് രാജവാഴ്ച തന്നെ വേണം.
//
മാർക്സിന്റെ ചലന നിയമമോ സാമ്പത്തിക ശാസ്ത്രമോ ഭൗതിക വാദമോ ജനാധിപത്യമോ യാതൊന്നും അറിയാത്ത ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് നേതൃത്വം മാർക്സിസം മുന്നോട്ടു വയ്ക്കുന്ന സോഷ്യലിസ്റ്റ് രാഷ്ട്രം എന്ന ലക്‌ഷ്യത്തിനല്ല വോട്ട് ചോദിക്കുന്നത്. കാറൽ മാര്ക്സിനെയും ഇന്ത്യൻ ജനതയേയും അവഹേളിച്ചുകൊണ്ട് മുതലാളിത്ത സമൂഹത്തിന്റെ സ്വതന്ത്രമായ വളർച്ചക്കായി 1950 കാലത്ത് സ്വീകരിച്ച സാമ്പത്തിക നയങ്ങൾക്കാണ് വോട്ടു ചോദിക്കുന്നത്. . മുതലാളിത്തത്തിനായി ഒരു കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് വോട്ട് ചെയ്യില്ല എന്ന് എത്രയൊക്കെ ബോധ്യപ്പെട്ടാലും ഇന്ത്യൻ ഭരണ ഘടനയും ജനാധിപത്യവും അംഗീകരിച്ച് അഴിമതി രഹിത സോഷ്യലിസ്റ്റ് രാജ്യത്തിനായി വോട്ടു ചോദിക്കില്ല.
//
1950 കൾക്ക് ശേഷം ഇന്ത്യൻ രാഷ്ട്രീയത്തിലും ലോകമാകെയും സംഭവിച്ചിട്ടുള്ള
യാതൊരു മാറ്റങ്ങളും സിപിഐ(എം) പൊളിറ്റ് ബ്യൂറോ ക്ക് മനസ്സിലായിട്ടില്ല.
അവർ ഇപ്പോഴും 1950 കളിൽ തന്നെയാണ്. സോവിയറ്റ് യൂണിയൻ ഇല്ലാതായത് പോലും അവർ
അറിഞ്ഞിട്ടില്ല. ജനാധിപത്യം ഉൾപ്പെടെ യാതൊന്നും അവർക്ക്
മനസ്സിലാകുന്നില്ല. ഒട്ടകപക്ഷിയുടെ സ്വഭാവം കാരണം 24മത് പാർട്ടി കോണ്ഗ്രസ്
കഴിഞ്ഞാൽ തല മണ്ണിൽ പൂഴ്ത്തും. വീണ്ടും 25 മത് പാർട്ടി കോണ്ഗ്രസ്സിന്റെ
കാലത്ത് ആയിരിക്കും മണ്ണിൽ നിന്നും തല പൊക്കുക, പാർട്ടി പരിപാടി യിൽ മാറ്റം
പാടില്ല എന്ന് തീരുമാനിക്കാൻ. ജനാധിപത്യം ഉൾപ്പെടെ യാതൊന്നും മനസ്സിൽ
ആവില്ലാത്തവരെ ആർക്കും ഒന്നും ബോധ്യപ്പെടുത്താനും ആവില്ല. അതാണ്
"സോഷ്യലിസം ഇന്ത്യൻ മാതൃകയിൽ" എന്നത് അംഗീകരി ക്കുന്നതിന് തടസം.
ആരെങ്കിലും "എന്താണ് ജനാധിപത്യം" എന്ന് മനസിലാക്കിയിട്ടില്ലെങ്കിൽ അതിന്റെ ഉത്തരവാദിത്വം ജനാധിപത്യത്തിനല്ല. ഏത് ലക്ഷ്യത്തിനായിരുന്നു കാറൽ മാർക്സ് അദ്ദേഹത്തിന്റെ ജീവിതം നീക്കിവച്ചത് എന്ന് ആർക്കെങ്കിലും മനസിലായിട്ടില്ലെങ്കിൽ അതിന് ഉത്തരവാദി ഏതായാലും മാർക്സല്ല. അത് മനസിലാക്കാതെയാണ് ഇന്ത്യയിൽ 1950 കൾക്ക് ശേഷം 75 വർഷക്കാലത്തേക്ക് മുതലാളിത്ത ചൂഷണം പ്രോത്സാഹിപ്പിക്കാൻ തീരുമാനിച്ചത്. 2024 ൽ ഇന്ത്യൻ പാർലമെന്റിലേക്ക് നടന്ന പൊതു തെരെഞ്ഞെടുപ്പിൽ യഥാർത്ഥത്തിൽ ജനങ്ങളുടെ ഭൂരിപക്ഷ പിന്തുണ ഇല്ലാതെയാണ് ഹിന്ദുത്വ വാദികൾ ഇന്ത്യയുടെ ഭരണം നടത്തുന്നത്. മാർക്സിസം അംഗീകരിക്കുന്നവർ മുതലാളിത്ത ചൂഷണം പ്രോത്സാഹിപ്പി ക്കുന്നത് പോലെയുള്ള ജനവഞ്ചനയാണ് ജനപിന്തുണ ഇല്ലാതെ ജനാധിപത്യത്തിൽ ഭരണം നടത്തുന്നതും. സ്വഭാവ ശുദ്ധിയുള്ള വർ ജനാധിപത്യത്തിൽ സ്ഥാനാർത്ഥി കളായി ഉണ്ടാകുന്നില്ലെങ്കിൽ ജനങ്ങൾ നിസ്സഹായരാകും. ജനങ്ങളുടെ നിസ്സഹായ അവസ്ഥ ചൂഷണം ചെയ്തും ചിലപ്പോൾ കുറെ കാലത്തേക്ക് ഭരണം ഉണ്ടാകും. അതും ഒരു പരിധി കഴിഞ്ഞാൽ ജനങ്ങൾ ഒന്നാകെ ജനാധിപത്യം സംരക്ഷിക്കാനായി രംഗത്ത് ഇറങ്ങേണ്ടി വരും. അതാണ് ശ്രീ.ലങ്കയിലും ബംഗ്ലാദേശിലും സംഭവിച്ചത്. ജനാധിപത്യം നിലവിൽ വന്നത് ജനങ്ങളുടെ ദീർഘകാല ത്യാഗങ്ങളുടെ ഫലമാണ്. ജനാധിപത്യ ത്തിൽ ഒരോ പൗരനും ലഭ്യമാകുന്ന രാഷ്ട്രീയ അധികാരങ്ങൾ പഴയകാല സായുധ വിപ്ലവങ്ങൾക്കും നൽകാൻ കഴിയുമായിരുന്നില്ല. അതുകൊണ്ട് തന്നെ ജനങ്ങൾ ഏത് ത്യാഗം സഹിച്ചും അത് സംരക്ഷിക്കുക തന്നെ ചെയ്യും. അതിലേക്കാണ് ഇന്ത്യയിലെ ജനങ്ങൾ നീങ്ങുന്നത്. വളരെ വലിയ ജന പിന്തുണയോടെ നിലവിൽ വന്നിട്ടുള്ള ഇന്ത്യൻ ഭരണഘടന പൂർണമായും നിഷേധിച്ചാണ് ഹിന്ദുത്വ വാദികൾ ഇന്ത്യയുടെ ഭരണം നിർവഹിക്കുന്നത്.
//
കാറൽ മാർക്സ് ചൂണ്ടിക്കാണിക്കുന്ന മാറ്റം ബോധപൂർവം ആരും സൃഷ്ഠിക്കുന്നതല്ല. സ്വയം സംഭവിക്കുന്നതാണ്. മനുഷ്യശരീരത്തിൽ സംഭവിക്കുന്ന മാറ്റത്തിന്റെ ഫലമായി ബാല്യം, യുവത്വം, വാർദ്ധക്യം, മരണം എന്നിവ സംഭവിക്കും. അതെല്ലാം സ്വാഭാവികമായി സംഭവിക്കുന്നതാണ്. നാം ആഗ്രഹിക്കുന്ന മാറ്റത്തിനായി ആർക്കും ശ്രമിക്കാം. പക്ഷെ നാം ശ്രദ്ധിച്ചില്ലെങ്കിലും പരിശ്രമിച്ചില്ലെങ്കിലും മാറ്റങ്ങൾ വന്നുകൊണ്ടേയിരിക്കും. അതിനെ തടയാൻ ആർക്കും സാധ്യമല്ല. മാറ്റങ്ങൾ ഗുണകരമാക്കി മാറ്റാനാണ് ശ്രമിക്കേണ്ടത് എന്ന് മാത്രം. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ ഹിന്ദു വർഗീയ വാദികൾ ബ്രിടീഷ് അനുകൂല നിലപാട് സ്വീകരിച്ചിട്ടും ജാലിയൻ വാല ബാഗ് ഉൾപ്പെടെ കൂട്ടകൊലപാതക പരമ്പരകൾ ബ്രിടീഷ് ഭരണം ഇന്ത്യയിൽ നടത്തിക്കൊണ്ടിരുന്നിട്ടും അവസാനം അവർക്ക് ഇന്ത്യ വിട്ടു പോകേണ്ടി വന്നു. അവർ ആഗ്രഹിച്ചിട്ട് സംഭവിച്ചതല്ല. രാജവാഴ്ചക്ക് പകരം ജനാധിപത്യം നിലവിൽ വന്നത് ബോധപൂർവമായ പ്രവർത്തിച്ചതുകൊണ്ട് സംഭവിച്ചതാണ്. അതിന് ഇടയായതാകട്ടെ മാർക്സിസത്തിന്റെയും സോഷ്യലിസത്തിന്റെയും നിലനിൽപ്പിനായി പഴയ സോവിയറ്റ് യൂണിയനിൽ നടത്തിയ പോരാട്ടങ്ങളുടെ ഫലവുമാണ്. ലോകമൊട്ടാകെ ദീർഘകാലത്തെ ജനങ്ങളുടെയാകെ പോരാട്ടങ്ങളിൽ ഫലമായി ഉണ്ടായതുമാണ്. 1947 ആഗസ്റ്റ് 15 നാണ് ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുന്നത്. എന്നാൽ എത്രയോ കാലങ്ങൾ ഇന്ത്യയിൽ നടന്നിട്ടുള്ള സ്വാതന്ത്ര്യസമര പോരാട്ടങ്ങളുടെ ഫലമാണെന്നും നമുക്കറിയാം. 1857 ൽ അന്ന് ഇന്ത്യ ഭരിച്ചിരുന്ന ഇഗ്ളീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി ക്കെതിരെ നടന്നിട്ടുള്ള ഒന്നാം സ്വാതന്ത്ര്യസമരവും എല്ലാം അതിന്റെ ഭാഗങ്ങളാണ്.
//
"വിപ്ലവം" എന്ന വാക്ക് തുടർച്ചയായി പറയുന്നവർക്കും സമൂഹത്തിൽ സംഭവിക്കുന്ന ചലനങ്ങൾ അല്ലെങ്കിൽ മാറ്റങ്ങൾ മനസിലാക്കാൻ കഴിയുന്നില്ലെങ്കിൽ കാലം മുന്നോട്ടു പോകുമ്പോൾ സമൂഹം പിറകോട്ട് പോകും എന്നതാണ് ഇന്ത്യയിൽ സംഭവിക്കുന്നത്. പഴയ സോവിയറ്റ് യൂണിയനിൽ സോഷ്യലിസത്തിന് ഉണ്ടായ തിരിച്ചടികളിൽ നിന്നും പാഠം പഠിക്കുന്നില്ലെങ്കിൽ അതിന്റെ ദുരന്തം ലോകമൊട്ടാകെയുള്ള പണിയെടുക്കുന്ന ജനവിഭാഗങ്ങൾക്ക് ആകെ ആയിരിക്കും. സോഷ്യലിസ്റ്റ് രാജ്യമായ ചൈനയിൽ സോഷ്യലിസ്റ്റ് ചരക്ക് ഉത്പാദനത്തിൽ ജനങ്ങളുടെയാകെ സഹകരണം ഉറപ്പാക്കിയപ്പോൾ നേടാൻ കഴിഞ്ഞ വിജയം ഉൾക്കൊള്ളാൻ മറ്റ് രാജ്യങ്ങളിൽ ഉള്ളവർക്ക് കഴിയാത്തത് കാര്യങ്ങൾ മനസിലാക്കാൻ ഉള്ള കഴിവ് കേട് മാത്രമാണ്. സോഷ്യലിസ്റ്റ് വ്യവസ്ഥയുടെ പ്രത്യേകത കാത്തുസൂക്ഷിക്കാൻ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് കഴിയുന്നു എന്നതും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
//
ജനാധിപത്യത്തിലും "വിപ്ലവം" വിപ്ലവം" എന്ന് ഉരുവിട്ട് നടക്കുന്ന മാവോ വാദികൾ ഉൾപ്പെടെ ഉള്ളവർക്ക് 1947 ൽ ബ്രിടീഷ് രാജ്ഞിയിൽ നിന്നും ഇന്ത്യയുടെ രാഷ്ട്രീയ അധികാരം ഓരോ ഇന്ത്യൻ പൗരന്മാരിലേക്കുമായി മാറിയതിലെ വിപ്ലവം മനസിലാവില്ല. ജനാധിപത്യത്തിൽ ഒരോ പൗരനും ലഭ്യമാകുന്ന രാഷ്ട്രീയ അധികാരങ്ങൾ പഴയകാല സായുധ വിപ്ലവങ്ങൾക്കും നൽകാൻ കഴിയുമായിരുന്നില്ല. ദ്രൗപദി മുർമു എന്ന വനിതക്കും ഇന്ത്യൻ രാഷ്ട്രപതി ആകാൻ അർഹത ഉണ്ടായത് രാഷ്ട്രീയ അധികാരം രാജാവിൽ നിന്നും പൗരന്മാരിലേക്ക് മാറിയതിലെ "വിപ്ലവം" കൊണ്ടാണെന്ന് മനസിലാവില്ല. ജനാധിപത്യം എന്നാൽ ജനങ്ങളുടെ ആധിപത്യം ആണെന്ന് മനസിലാവില്ല. രണ്ടാം ലോക മഹായുദ്ധത്തിൽ സോവിയറ്റ് യൂണിയൻ ജർമ്മനിയോട് പരാജയപ്പെട്ടിരുന്നു എങ്കിൽ ആധുനിക പാർലമെന്ററി ജനാധിപത്യം പോലും ഉണ്ടാകുമായിരുന്നില്ല എന്നത് ബോധ്യപ്പെടില്ല. അതിന് കാരണം ആയത് മാർക്സിസം എന്ന തത്വശാസ്ത്രവും ജനങ്ങൾ സോഷ്യലിസം എന്നത് സ്വീകരിച്ചത് കൊണ്ടാണെന്നും മനസിലാവില്ല. അതിൽ ജോസഫ് സ്റ്റാലിൻ എന്ന മഹാൻ വഹിച്ച പങ്ക് മനസിലാവില്ല. അദ്ദേഹം ഇല്ലായിരുന്നു എങ്കിൽ; ജർമ്മനി വിജയിച്ചിരുന്നു എങ്കിൽ 1947 ലെ ഇന്ത്യയുടെ സ്വാതന്ത്ര്യലബ്ധി പോലും സംഭവിക്കുമായിരുന്നില്ല. "ബൂർഷ്വാ പാർലമെന്ററി ജനാധിപത്യത്തിൽ" സോഷ്യലിസം സാധ്യമല്ലെന്ന് പറയുന്നവർക്ക് ജനാധിപത്യം എന്താണെന്നോ മാർക്സിസം എന്താണെന്നോ സോഷ്യലിസം എന്താണെന്നോ അറിയില്ല എന്നതാണ് വാസ്തവം. 1927 ഡിസംബർ 25 ന് ഡോ.ബി ആർ.അംബേദ്ദ്‌ക്കർ മനുസ്മൃതി അഗ്നിയിൽ ദഹിപ്പിച്ചതിലെ വിപ്ലവം അവർക്ക് മനസിലാവില്ല. ഒരു ആറ്റം ബോംബിനും നേടാൻ കഴിയാത്ത വിജയമാണ് ഡോ.ബി ആർ.അംബേദ്ദ്‌ക്കർ നേടിയത്. എന്നാൽ അതിനോട് സഹകരിക്കേണ്ടവർക്ക് അതിലെ വിപ്ലവം മനസിലായില്ല. കേരളത്തിൽ മഹാത്മാ അയ്യാങ്കാളി നടത്തിയ "വില്ലുവണ്ടി യാത്ര" യിലെ വിപ്ലവം മറ്റൊരുതരത്തിലും നടത്താൻ ആവില്ല.
//
എന്നാൽ സഖാവ് പാലൊളി മുഹമ്മദ്കുട്ടി ഡി വൈ എഫ് ഐ പ്രവർത്തകൻ ആയിരുന്നപ്പോൾ ചെയ്തത് പോലെ പിന്നോക്ക വിഭാഗങ്ങളോട് "ഉയർന്ന ജാതിക്കാർ എന്ന് സ്വയം കരുതുന്നവർ" ചെയ്യുന്ന അതിക്രമങ്ങളെ ചെറുക്കുക തന്നെ വേണം. (ചായക്കടയിൽ കയറിയ പാവപ്പെട്ടവനെ "പ്രമാണിമാർ" മർദിച്ചപ്പോൾ ആവശ്യമായ രീതിയിൽ കൈകാര്യം ചെയ്തു). ചുവന്ന രക്തം ഉള്ള ഏതൊരാളും ചെയ്യുന്ന ഡി വൈ എഫ് ഐ സ്വഭാവം ഇന്ത്യ ഒട്ടാകെ എവിടെയോ കൈമോശം വന്നു. ഗംഗ നദിയിൽ കുളിക്കുന്ന പാവപ്പെട്ടവരെ തടയാൻ അവകാശം ഉണ്ടെന്ന് കരുതുന്ന സ്വഭാവ വൈകൃതത്തെ നേരിടുക തന്നെ വേണം. ഇൻഡ്യൻ ഭരണ ഘടനയുടെ വകുപ്പ് 14 പ്രകാരമുള്ള പൗരന്മാരുടെ തുല്യത ഉറപ്പ് വരുത്താൻ മാർക്സിസത്തിന്റെ മാനവികത അംഗീകരിക്കാത്തവർക്ക് ആവില്ല. സാമൂഹ്യ മാറ്റത്തിനുള്ള വിപ്ലവം ആണ് അത്. അതൊന്നും മനസിലാകാത്തവർ "വിപ്ലവം" എന്ന് ഉരുവിടുന്നത് വൃഥാ വിലാപം മാത്രം. ഏത് ജീവിക്കും അതിന് ആവശ്യമുള്ള ഭക്ഷണം കഴിക്കാൻ പ്രകൃതി അനുവദിക്കുമ്പോൾ അതിനെ ഗുണ്ടായിസം വഴി തടയുമ്പോൾ, അത് രാഷ്ട്രീയം ആകുമ്പോൾ, ഇന്ത്യൻ ഭരണ ഘടന നൽകുന്ന മൗലികാവകാശം സംരക്ഷിക്കാൻ തയ്യാറാകുന്നതും വിപ്ലവം ആയി തന്നെ കരുതണം.
//
സംഘപരിവാർ ഇന്ത്യൻ ഭരണഘടന അംഗീകരിക്കുന്നു എന്ന് ശുദ്ധ നുണ പറയുമ്പോൾ ഭരണഘടന അംഗീകരിച്ചുകൊണ്ട് തന്നെ അതിന്റെ സംരക്ഷകരാകാൻ ഡി വൈ എഫ് ഐക്ക് കഴിയും. അത് ഡോ. ബി ആർ അംബേഡ്ഡ്ക്കരോട് കാണിക്കുന്ന ആദരവ് കൂടിയാണ്. ഇപ്പോൾ എവിടെയും സാക്ഷികൾ മാത്രം ആവുകയാണ്.ഇന്ത്യൻ ഭരണ ഘടനയുടെ ഒരു വാക്ക് പോലും അംഗീകരിക്കാത്ത നരേന്ദ്ര മോഡി ഇന്ത്യൻ ഭരണ ഘടന അംഗീകരിക്കുന്നു എന്ന് പറയുമ്പോൾ അദ്ദേഹം ലോകത്തിലെ ഏറ്റവും വലിയ നുണയൻ ആവുകയാണ്.
//
1947 ൽ ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചപ്പോൾ ഇന്ത്യയിൽ സംഭവിച്ച മാറ്റം ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് നേതൃത്വങ്ങൾക്ക് മനസിലായില്ല. ബ്രിട്ടന്റെ ആധിപത്യത്തിൽ നിന്നും ഇന്ത്യ മോചനം നേടിയപ്പോൾ ഇൻഡ്യയുടെ രാഷ്ട്രീയ പരമാധികാരം ഇന്ത്യയിലെ ഒരോ പൗരനിലും ആയി മാറി. ദ്രൗപതി മുർമു എന്ന വനിതക്ക് ഇന്ത്യയുടെ രാഷ്ട്രപതി എന്ന പദവി വഹിക്കാനും അർഹത ഉണ്ടായത് ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചതുകൊണ്ടും ജനാധിപത്യം നടപ്പിലായതുകൊണ്ടും ഇൻഡ്യയിൽ സംഭവിച്ച രാഷ്ട്രീയ മാറ്റത്തിന്റെ ഫലമാണ്. എന്താണ് ജനാധിപത്യം എന്ന് മനസിലാകാതിരുന്നതിന്റെ ഫലമായി തൊഴിലാളിവർഗം ആർക്കെതിരെയാണ് പോരാടേണ്ടത് എന്ന് ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് നേതൃത്വത്തിന് മനസിലായില്ല. രാഷ്ട്രീയ പരമാധികാരം ഓരോ പൗരനിലും ആയി മാറിയതിനാൽ അവരെ നിലനിൽക്കുന്ന ചൂഷക വർഗ്ഗ വാഴ്ചയെക്കുറിച്ച് ബോധവാന്മാരാ ക്കുകയാണ് ആവശ്യം. അതിന് പകരം മാർക്സിന്റെ ആശയങ്ങളിൽ ഒരിടത്തും മുതലാളിത്തം പ്രോത്സാഹിപ്പിക്കുക എന്നതിന്റെ നേരിയ സൂചന പോലും ഇല്ലെങ്കിലും ഇന്ത്യൻ മുതലാളിത്തം പ്രോത്സാഹിപ്പിക്കാൻ തീരുമാനിച്ചു. അടിമയുടെയും അടിമ ഉടമയുടേയും താത്പ്പര്യങ്ങളിലെ വൈരുധ്യം മനസിലായില്ല. അടിമയെ ചൂഷണം ചെയ്ത് പരമാവധി സമ്പത്ത് ആർജ്ജിച്ചിരുന്ന എന്ന അടിമ ഉടമയുടെ പിൻഗാമികളാണ് ആധുനിക ബൂർഷ്വാസി എന്നതും മുതലാളിത്തം പ്രോത്സാഹിപ്പിക്കുക എന്നാൽ പഴയ അടിമ ഉടമകളെയാണ് പ്രോത്സാഹിപ്പിക്കുക എന്നതും അപ്പോൾ വർഗ്ഗസമരം പൂർണമായും നിഷധിക്കുകയാണ് എന്നതും മനസിലായില്ല.
//
നിർഭാഗ്യവശാൽ കാറൽ മാർക്സിന്റെ ആശങ്ങളിൽ ബഹുഭൂരിപക്ഷവും മനസിലാകാത്ത ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് നേതൃത്വങ്ങൾക്ക് അദ്ദേഹത്തിന്റെ "ചലന നിയമ" വും അൽപ്പം പോലും മനസിലായില്ല. ഒരോരുത്തരും സ്വന്തം ശരീരത്തിൽ വരുന്ന മാറ്റങ്ങൾ ശ്രദ്ധിച്ചാൽ മാത്രം മതി അത് മാനസിലാക്കാൻ. ഒരോ വയസ് കൂടുമ്പോഴും ശരീരത്തിൽ അതിന്റേതായ മാറ്റങ്ങളും സംഭവിക്കുന്നു. അത് ആരും ആഗ്രഹിച്ചിട്ടല്ല. എല്ലാവർക്കും യുവത്വം എന്നെന്നും നിലനിൽക്കണം എന്ന ആഗ്രഹം ഉണ്ടാകും. വാർദ്ധക്യം ആരും ഇഷ്ടപ്പെടുന്നതല്ല. മരണം തീർത്തും ഇഷ്ടപ്പെടുന്നതല്ല. പക്ഷെ ആർക്കും യാതൊന്നും ഒഴിവാക്കാൻ ആവിക്കല്ല. അത് പോലെ സമൂഹത്തിൽ ഉണ്ടാകുന്ന മാറ്റങ്ങളും ആർക്കും ഒഴിവാക്കാൻ ആവില്ല. ബ്രിറ്റീഷ്ക്കാർ ഇന്ത്യ വിട്ടു പോയത് അവർ ആഗ്രഹിച്ചിട്ടല്ല. പോകാതെ നിവൃത്തിയിലായതായി. ഇന്ത്യൻ നാഷണൽ കോൺഗ്രസിന് 1950 കാലത്ത് ഉണ്ടായിരുന്ന ശക്തി ഇപ്പോൾ ഇല്ല. അവർ തീരെ ഇഷ്ടപ്പെടുന്ന കാര്യം അല്ല. എന്താണ് ഇൻഡ്യഖിന് നാഷണൽ കോൺഗ്രസ് എന്ന് മനസിലായപ്പോൾ ജനങ്ങൾ അവർക്ക് വോട്ട് ചെയ്യില്ല എന്ന് തീരുമാനിച്ചു. ഇന്ത്യൻ നാഷണൽ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ലോകത്തിലെ നാല് സമ്പന്ന വനിതകളിൽ ഒരാൾ ആകാൻ അവർ നടത്തിയ വ്യവസായം എന്തായിരുന്നു എന്ന ചോദ്യത്തിന് അഴിമതി മാത്രം ആണ് എന്ന ഉത്തരം നൽകാൻ ആർക്കും ആവില്ല. പക്ഷെ സത്യം അതാണ്. കോൺഗ്രസ് അധ്യക്ഷ അങ്ങനെയാണെങ്കിൽ മറ്റുള്ളവർ ആർക്കും പിന്നോട്ട് ആകാൻ പറ്റില്ല.
// /
ഹിന്ദുത്വ ബിജെപി എന്താണ് എന്ന് അറിയാത്ത ഇന്ത്യൻ ജനത 2015 ൽ കോൺഗ്രസിന്റെ അഴിമതിയോടുള്ള വെറുപ്പ് മൂലം ബിജെപിക്ക് വോട്ടു ചെയ്തു. പാർലമെന്റിൽ നേരിയ ഭൂരി പക്ഷം ലഭിച്ചു. 2019 ൽ അൽപ്പം കൂടി നല്ല ഭൂരിപക്ഷം ബിജെപിക്ക് ലഭിച്ചു. എന്നാൽ എന്താണ് ഹിന്ദുത്വ രാഷ്ട്രീയം എന്ന് കൂടുതൽ കൂടുതൽ ബോധ്യമായപ്പോൾ ജനങ്ങൾ ബിജെപിക്കും വോട്ടു ചെയ്യാതായി. അതാണ് 2024 ബിജെപിക്ക് പാർലമെന്റിൽ ഭൂരിപക്ഷം ഇല്ലാതായത്. അപ്പോൾ കപട മാർഗങ്ങൾ ഉപയോഗിച്ചും ബിജെപിക്ക് എതിരായി വോട്ടുചെയ്തവരെ ഉപയോഗിച്ചും പാർലമെന്റിൽ കൃത്രിമ ഭൂരിപക്ഷം ഉണ്ടാക്കുകയാണ്. ഇന്ത്യൻ ജനതയിൽ ഭൂരിപക്ഷം പൗരന്മാരുടെ സമ്മതി നേടിയല്ലാതെ പാർലമെന്റ് അംഗങ്ങളുടെ എണ്ണം കൃത്രിമ ഭൂരിപക്ഷം ആക്കുന്നതല്ല യഥാർത്ഥ ജനാധിപത്യം.
//
മാർക്സിന്റെ ചലന നിയമമോ സാമ്പത്തിക ശാസ്ത്രമോ ഭൗതിക വാദമോ ജനാധിപത്യമോ യാതൊന്നും അറിയാത്ത ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് നേതൃത്വം മാർക്സിസം മുന്നോട്ടു വയ്ക്കുന്ന സോഷ്യലിസ്റ്റ് രാഷ്ട്രം എന്ന ലക്‌ഷ്യത്തിന്നല്ല വോട്ട് ചോദിക്കുന്നത്. കാറൽ മാര്ക്സിനെയും ഇന്ത്യൻ ജനതയേയും അവഹേളിച്ചുകൊണ്ട് മുതലാളിത്ത സമൂഹത്തിന്റെ സ്വതന്ത്രമായ വളർച്ചക്കായി 1950 കാലത്ത് സ്വീകരിച്ച സാമ്പത്തിക നയങ്ങൾക്കാണ് വോട്ടു ചോദിക്കുന്നത്. . മുതലാളിത്തത്തിനായി ഒരു കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് വോട്ട് ചെയ്യില്ല എന്ന് എത്രയൊക്കെ ബോധ്യപ്പെട്ടാലും ഇന്ത്യൻ ഭരണ ഘടനയും ജനാധിപത്യവും അംഗീകരിച്ച് അഴിമതി രഹിത സോഷ്യലിസ്റ്റ് രാജ്യത്തിനായി വോട്ടു ചോദിക്കില്ല.
//
സമൂഹത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ മാർക്സിസം അംഗീകരിക്കുന്നവർ മനസിലാകാതെയാകുമ്പോൾ രാജ്യത്തിന്റെ ഭാവിയാകെ തന്നെ അപകടത്തിൽ ആകും. 1950 കാലത്ത് ഇന്ത്യ ഭരിച്ചിരുന്ന ഇന്ത്യൻ നാഷണൽ കോണ്ഗ്രസ്സിന്റെ വർഗ ഘടന തൊഴിലാളിവർഗ നേതൃത്വം മനസിലാകാ തിരുന്നതിനാൽ തൊഴിലാളിവർഗ്ഗ ത്തിന്റെയും രാജ്യത്തിന്റെയാകെയും ഭാവി അപകടത്തിൽ ആയി എന്നതാണ് ഇന്ത്യയിൽ സംഭവിച്ചു കൊണ്ടിരിക്കുന്നത്. ഇന്ത്യയിൽ കാറൽ മാർക്സിന്റെ ആശയങ്ങൾ ഒന്നും മനസിലാകാതെ എല്ലാം മാറ്റത്തിന് വിധേയമാണ് എന്ന് എല്ലാവരും പറഞ്ഞുകൊണ്ടിരുന്നു. ബ്രിടീഷ് ഭരണം ഇല്ലാതായതും രാജ ഭരണം ഇല്ലാതായതും ജനാധിപത്യം നിലവിൽ വന്നതും ഭരണ ഘടന പോലും സോഷ്യലിസം കൂടി അംഗീകരിക്കുന്ന തായതും ഒന്നും ആരും അറിഞ്ഞതേയില്ല. എല്ലാം മാറ്റത്തിന് വിധേയമായതുകൊണ്ട് മാർക്സിസം മുതലാളിത്തം പ്രോത്സാഹിപ്പിക്കുന്നത് ആയിമാറട്ടെ എന്നാണ് ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് നേതൃത്വം തീരുമാനിച്ചത്. എല്ലാം എല്ലായ്പ്പോഴും മാറ്റത്തിന് വിധേയമാണ് എന്ന് പറഞ്ഞവർക്കാർക്കും അങ്ങനെ പറയുന്നതിന്റെ ആശയം മനസിലായില്ല.
//
"മാർക്സിസം" രൂപം കൊള്ളുന്നതിൽ കാറൽ മാർക്സിനെ വളരെയധികം സഹായിച്ച വ്യക്തിയാണ് ഫ്രഡെറിക് എന്ഗൽസ്. എല്ലാ അർത്ഥങ്ങളിലും എന്ഗൽസ് ഇല്ലായിര്ന്നു എങ്കിൽ മാർക്സിസം ഉണ്ടാകുമായിരുന്നില്ല എന്ന് തന്നെ പറയാം. അത്റമാത്രം യാതന നിറഞ്ഞതായിരുന്നു മാർക്സ് ജീവിതത്തിൽ അനുഭവിച്ച ക്ളേശങ്ങളും എൻഗൽസിന്റെ സംഭാവനകളും. എന്നാൽ മാർക്സിസം കാറൽ മാർക്സിന്റെ പേരിൽ മാത്റമാണ് അറിയപ്പെടുന്നത്. അതിനെക്കുറിച്ച് ഒരിക്കൽ എൻഗൽസിനോട് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞത്: "കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയിലെത് ഉൾപ്പെടെ യഥാർത്ഥ ആശയങ്ങൾ കാൾ മാർക്‌സിന്റെത് മാത്രമാണ്. അതിനാൽ "മാർക്സിസം" കാറൽ മാർക്സിന്റെ പേരിൽ മാത്റം അറിയപ്പെടുന്നത് നീതിയും ന്യായവുമാണ്. കാറൽ മാർക്സ് ഒരു യഥാർത്ഥ പ്രതിഭ തന്നെ ആയിരുന്നു. അദ്ദേഹം മറ്റാരെയും കാൾ വളരെ ഉയരത്തിൽ നിന്ന് വളരെ അകലേക്ക് കാണുകയായിരുന്നു. എന്താണ് അതിനർത്ഥം? കാറൽ മാർക്സ് കണ്ടത് മാനവ രാശിയുടെ ചരിത്റം ആകെയാണ്. "വർഗസമരം" എന്ന് തുടങ്ങി എന്നാണ്, അടിമ വ്യവസ്ഥയുടെയും സ്വകാര്യ സ്വത്തിന്റെയും ആവിർഭാവം മുതൽ വർഗ സമരവും ആരംഭിച്ചു എന്നാണ്. അടിമയുടെയും അടിമ ഉടമയുടേയും താത്പ്പര്യങ്ങൾ വ്യത്യസ്തമാണ്. അടിച്ചമർത്തുന്നവരുടെയും അടിച്ചമർത്തപ്പെടുന്നവരുടേയും ജീവിതങ്ങൾ രണ്ടാണ്. പക്ഷെ രണ്ടുകൂട്ടരും മനുഷ്യരാണ്. എന്നാൽ അടിച്ചമർത്തുന്നവർ സാമ്പത്തിക ശേഷിയുള്ളവരാണ്. ഭരണ കൂടം അവർ സൃഷ്ടിച്ചതാണ്; അവർക്കു വേണ്ടിയുള്ളതാണ്. അടിച്ചമർത്തപ്പെടുന്നവർ ലോകത്തെല്ലായിടത്തും ഉണ്ട്. അവരുടെയാകെ പ്രശ്നങ്ങൾ മനസിലാക്കാൻ കാറൽ മാർക്സിന് കഴിഞ്ഞു. അതാണ് എൻഗേൽസ് പറഞ്ഞത് -- കാറൽ മാർക്സ് വളരെ ഉയരത്തിൽ നിന്നും വളരെ അകലേക്ക് കണ്ടു എന്ന്.
//
കാറൽ മാർക്സിന്റെ ആശങ്ങൾ ആർക്കെങ്കിലും മനസ്സിലായില്ലെങ്കിൽ ആരെയും കുറ്റപ്പെടുത്താൻ ആവില്ല. പക്ഷെ മാർക്സിസ്റ്റ് ആശയങ്ങൾ മനസിലാകാത്തവരാണ് പാർട്ടി നേതൃത്വങ്ങളിൽ ഉള്ളവരെങ്കിൽ അത് രാജ്യത്തിന്റെ ദുരന്തങ്ങൾ തന്നെ ആയി മാറും. എല്ലാം എല്ലായ്പ്പോഴും മാറ്റത്തിന് വിധേയമാണ് എന്ന ചലന നിയമം മനസിലാകാതിരുന്നതിന്റെ ഫലമായി ഇന്ത്യയിൽ സംഭവിച്ച ദുരന്തമാണ് 1950 കൾക്ക് ശേഷം ഇന്ത്യയിൽ സംഭവിച്ച മുതലാളിത്തം പ്രോത്സാഹിപ്പിക്കുക എന്ന നിലപാടിലൂടെ സംഭവിച്ചത്. 1950 കാലത്ത് ഇന്ത്യയിൽ ഒന്നുമല്ലാതിരുന്ന ഹിന്ദു വർഗീയത ഇന്ത്യയിൽ ശക്തമാവുകയും 140 കോടിയിലധികം ജനങ്ങളുടെ ഒരു രാജ്യത്തിന്റെ ഭാവിയാകെ തന്നെ ഭീകരമായ അവസ്ഥയിൽ ആയിരിക്കുന്നു. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ രാഷ്ട്രീയ പതനത്തിനു ശേഷവും അവരെ ആശ്രയിക്കുന്ന ഒരു സ്ഥിതിയിൽ ഇന്ത്യൻ തൊഴിലാളിവർഗത്തെ എത്തിച്ചിരിക്കുന്നു. പഴയ റഷ്യയിൽ ലെനിനോ ചൈനയിൽ മാവോസെ ദൊങ്ങിനോ ഒന്നും അങ്ങനെയുള്ള അപകടങ്ങൾ സംഭവിച്ചില്ല. മുതലാളിത്ത വളർച്ച പ്രാരംഭ അവസ്ഥയിൽ ആയിരുന്നിട്ടും ലെനിൻ ചൂണ്ടിക്കാണിച്ചത് സോഷ്യലിസത്തിന്റെ പ്രസക്തി ലവലേശം കുറച്ചു കാണരുത് എന്നാണ്. ഇന്ത്യയിൽ അത് പോലും ആരും കണക്കിലെടുത്തില്ല.
//
സോഷ്യലിസ്റ്റ് വ്യവസ്ഥ ലോകമൊട്ടാകെയുള്ള ജനത ഏറ്റെടുത്തതിന്റെ ഫലമായി ഇന്ത്യൻ ജനത പാർലമെന്റിൽ അഞ്ചിൽ നാല് ഭൂരിപക്ഷത്തോടെ അംഗീകരിക്കുകയും ഇന്ത്യൻ ഭരണ ഘടനയുടെ തന്നെ ഭാഗമാവുകയും ചെയ്തിട്ടുള്ളതാണ് ഇന്ത്യ ഒരു "സോഷ്യലിസ്റ്റ് രാഷ്ട്റം" ആയിരിക്കും എന്നത്. എന്നാൽ ഇന്ത്യൻ ചൂഷക വർഗ്ഗങ്ങളുടെ രാഷ്ട്രീയ നേതൃത്വമായ ഇന്ത്യൻ നാഷണൽ കോൺഗ്രസിന് ശാസ്ത്രീയമായ സമീപനം സ്വീകരിക്കാനോ യഥാർത്ഥ തൊഴിലാളിവർഗങ്ങളുടെ നേതൃത്വത്തിൽ അല്ലാതെ രാജ്യമാകെ സോഷ്യലിസ്റ്റ് വ്യവസ്ഥയിലേക്ക് മാറുന്നതിനോ ആവില്ല എന്നതാണ് സോഷ്യലിസ്റ്റ് വ്യവസ്ഥ എന്ന ലക്‌ഷ്യം പോലും ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഉപേക്ഷിച്ചത്. ഒരു രാഷ്ട്രീയ ചുമതല ആയിത്തന്നെ ഇന്ത്യൻ ജനതയുടെ തീരുമാനം നിർവഹിക്കുന്നതിനും ഹിന്ദുത്വ തീവ്ര വാദികളിൽ നിന്നും ഇന്ത്യൻ ഭരണ ഘടനയും ഇന്ത്യൻ ജനാധിപത്യവും സംരക്ഷിക്ക പ്പെടുന്നതിനും ഇന്ത്യയുടെ ഭരണം കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ ഏറ്റെടുത്താൽ മാത്രമേ ഇന്ത്യൻ തൊഴിലാളി വർഗ്ഗത്തിൽ അർപ്പിതമായ കടമ നിർവ്വഹിക്കപ്പെടുകയുള്ളു.
//
പണിയെടുക്കുന്ന തൊഴിലാളികൾക്കും പാവപെട്ട കൃഷിക്കാർ ഉൾപ്പെട്ട ജനങ്ങൾക്കാകെ മാന്യമായി ജീവിക്കാൻ അവകാശമുണ്ട് എന്നതാണ് മാർക്സിസത്തിന്റെ നീതി. രാജ്യത്തിന്റെ സമ്പത്താകെ അവരുടെ അദ്ധ്വാനത്താൽ ഉണ്ടാകുന്നതാണ് എന്നതാണ് അതിന്റെ ശാസ്ത്രീയത. ഒരു രാജ്യത്തെ ആകെ സമ്പത്തിനും ജനങ്ങളാകെ അവകാശപ്പെട്ടവരാണ് എന്നതാണ് ജനാധിപത്യത്തിലെ അടിസ്ഥാന തത്വവും സോഷ്യലിസത്തിലെ സാമൂഹ്യ നീതിയും. എന്നാൽ സ്വാർത്ഥതയിലും ചൂഷണത്തിലും അടിയുറച്ച മുതലാളിത്തം ഇത് അംഗീകരിക്കുന്നില്ല. "ലോക സമസ്ത:സുഖിനോ ഭവന്തു" എന്ന സങ്കൽപ്പമാണ് സോഷ്യലിസത്തിലും ഉൾക്കൊള്ളുന്നത്. എന്നാൽ എല്ലാവരും മനുഷ്യർ ആണ് എന്നത് പോലും അംഗീകരിക്കാൻ ഒരുക്കമല്ലാത്ത "ഹിന്ദുത്വം" സോഷ്യലിസത്തിനും തീർത്തും എതിരാണ്. ജനാധിപത്യത്തിലെ "അഭിപ്രായ സ്വാതന്ത്റിയം" അഥവാ "മാധ്യമ സ്വാതന്ത്റിയം" മാർക്സിസത്തിന്റെ നീതിയും ശാസ്ത്റീതയും ജനങ്ങളിൽ എത്തിക്കാൻ അവസരമൊരുക്കുന്നു. രാജവാഴ്ചയിൽ അത് അനുവദിക്കപ്പെട്ടിരുന്നില്ല. മുതലാളിത്ത വ്യവസ്ഥയും അത് അംഗീകരിക്കുന്നില്ല. സമ്പന്ന വർഗങ്ങൾക്ക് അവർ തുടർന്നുവരുന്ന ചൂഷണം എക്കാലവും തുടരണം. ജനാധിപത്യത്തിൽ ഏതൊരു പൗരനും രാഷ്ട്രീയ സ്വാതന്ത്റിയം ഉള്ളവരാണ് എന്നതിനാൽ അവരുടെ അഭിപ്രായം അവരുടെ വോട്ടുകളായി രേഖപ്പെടുത്തി രാജ്യത്തിന്ററെ സമ്പദ്ഘടന സോഷ്യലിസ്റ്റ് വ്യവസ്ഥയിലേതാക്കി മാറ്റാൻ ജനങ്ങൾക്ക് കഴിയും. ഇൻഡ്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ അതിന്റെ രാഷ്ട്രീയ ചുമതല നിർവഹിച്ചാൽ മാത്റം മതി.
//12 03 2024//
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ