560. ഇന്ത്യൻ നാഷണൽ കോൺഗ്രസും ഹിന്ദുത്വവാദികളും ജനാധിപത്യം അംഗീകരിക്കുന്നവരല്ല.
//
അവരുടെ ലക്‌ഷ്യം "രാമരാജ്യം" ആണ്, അതാകട്ടെ രാജവാഴ്ചയുമാണ്. യഥാർത്ഥ "ജനാധിപത്യത്തെ" എങ്ങനെ മറികടക്കാം എന്നാണ് അവർ എപ്പോഴും ആലോചിക്കുക കാരണം "ജനാധിപത്യം" എന്നാൽ, ജനങ്ങളാൽ; ജനങ്ങളുടെ, ജനങ്ങൾക്ക് വേണ്ടി" എന്നാണ് നിർവചനം.
ദ്രവുപതി മുർമു എന്ന വനിതക്ക് ഇന്ത്യയുടെ രാഷ്‌ട്രപതി ആകാൻ കഴിഞ്ഞത് ജനാധിപത്യത്തിന്റെ മഹത്വവും പുതിയ പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യാൻ അവരെ അനുവദിക്കാത്തത് ഇന്ത്യയുടെ ഭരണം "മനുസ്മൃതി" യുടെ അടിസ്ഥാന ത്തിൽ ആയതിനാലുമാണ്. ജനാധി പത്യമോ ഭരണഘടനയോ അല്ല ഹിന്ദുത്വവാദികൾക്ക് അടിസ്ഥാനം.
//
ഇന്ത്യൻ നാഷണൽ കോൺഗ്രസും ഹിന്ദുത്വവാദികളും ജനാധിപത്യം അന്ഗീകരിക്കുന്നവരല്ല എന്ന് പറയുമ്പോൾ മനസ്സിലാകണമെങ്കിൽ എന്താണ് ജനാധിപത്യം എന്നും എന്ത് അല്ല ജനാധിപത്യം എന്നും മനസ്സിലാകണം. അവരെ സംബന്ധിച്ചിടത്തോളം ജനാധിപത്യം എന്നാൽ പണത്തിനും അധികാരത്തിനുമായി എന്തും ചെയ്യാം, അവർ ആഗ്രഹിക്കുന്നത് എന്തും ചെയ്യാം - എന്നാൽ അതൊക്കെ രഹസ്യമായിരിക്കണം അതിനായി ജനങ്ങളെ വിഡ്ഢികളാക്കാം, നാണം കെട്ടും പണം നേടിയെന്നാൽ നാണക്കേട് ആ പണം തീർത്തുകൊള്ളും എന്നൊക്കെയാണ്. അതായത് അവരെ സംബന്ധിച്ചിടത്തോളം എല്ലാത്തിനും മേലെയാണ് പണം. മനുഷ്യൻ, മനുഷ്യത്വം എന്നതൊക്കെ അവർക്ക് അന്യമാണ്. മനുഷ്യരെ അടിമകളാക്കുകയും അവരെക്കൊണ്ട് കഠിനാദ്ധ്വാനം ചെയ്യിച്ച് ധനം ഉണ്ടാക്കുകയും ചെയ്തവരുടെ പിന്തുടർച്ചക്കാരാണ് അവർ. 1947 ൽ ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോൾ ഇന്ത്യയിൽ ഉണ്ടായിരുന്നത് അഞ്ഞൂറോളം നാട്ടുരാജാക്കന്മാരാണ്. അവരുടെ സമ്പത്തും അധികാരങ്ങളും സംരക്ഷിക്കപെടുന്നത് ബൂർഷ്വാ പാർട്ടികൾ വഴിയാണ്. അവരെയൊക്കെ സംരക്ഷിക്കുന്ന വ്യവസ്ഥക്കാണ് ബൂർഷ്വാ ജനാധിപത്യം അല്ലെങ്കിൽ മുതലാളിത്തം എന്ന് പറയുക. ഇന്ത്യയുടെ ആകെ സമ്പത്തിന്റെ എഴുപത്തിയഞ്ച് ശതമാനവും അനുഭവിക്കുന്നത് ജനസംഖ്യയുടെ പത്ത് ശതമാനം ആളുകളാണ്. അതിൽ തന്നെ അറുപത്തിയന്ച് കുടുമ്പങ്ങളുടെ കൈവശത്തിലും ആണ്. ബാക്കി സമ്പത്താണ് 90 ശതമാനം ജനങ്ങളും അനുഭവിക്കുന്നത്. അതാണ് അവർ ദാരിദ്ര്യരേഖയിലോ അതിന് താഴെയോ ആണെന്നും പറയുന്നത്. എന്താണ് ജനാധിപത്യം എന്നും എന്ത് അല്ല ജനാധിപത്യം എന്നും മനസ്സിലാക്കുമ്പോൾ മാത്രമേ യഥാർത്ഥ ജനാധിപതൃത്തിനുള്ള സമരം ചൂഷക വർഗ്ഗങ്ങൾക്ക് -- ഇന്ത്യൻ നാഷണൽ കോൺഗ്രസും ഹിന്ദുത്വവാദികളും ഉൾപ്പെടെയുള്ള എല്ലാ പിന്തിരിപ്പന്മാർക്കും വർഗ്ഗീയവാദികൾക്കും എതിരെയുള്ള പോരാട്ടമായി മാറുകയുള്ളൂ. അത് നിലനിൽക്കുന്ന ചൂഷണ വ്യവസ്ഥക്ക് എതിരായ പോരാട്ടമാണ്; സോഷ്യലിസ്റ്റ് വ്യവസ്ഥക്കുള്ള പോരാട്ടമാണ്. യഥാർത്ഥ ജനാധിപത്യം അല്ലെങ്കിൽ ജനകീയ ജനാധിപത്യം ജനങ്ങളുടെ ആധിപത്യം തന്നെ ആയിരിക്കണം. ജനങ്ങൾ എന്നാൽ ആ രാജ്യയത്തെ പൗരന്മാർ എല്ലാമാണ്. അതിൽ ദൈവത്തിന്റെ പേരിലോ ജാതി മതങ്ങളുടെ പേരിലോ തരം തിരിവ് പാടില്ല. കാരണം ഏത് വസ്തുവും (ഉപഭോഗവസ്തുക്കൾ) സൃഷ്ടിക്കപ്പെടുന്നത് ഭൂമിയും മനുഷ്യാദ്ധ്വാനവും ചേരുമ്പോഴാണ്. അതിൽ ജാതി--മത വ്യത്യാസങ്ങൾ ഇല്ല. എല്ലാവരുടെയും ആവശ്യങ്ങൾക്ക് ജാതി--മത വ്യത്യാസങ്ങൾ ഇല്ല. കാർഷിക ഉത്പ്പന്നങ്ങൾ ഉൾപ്പെടെ ഉപഭോഗ വസ്തുക്കൾക്കും ജാതി--മത വ്യത്യാസങ്ങൾ ഇല്ല.
//
ചരിത്രാതീത കാലം മുതലുള്ള മനുഷ്യന്റെ വളർച്ചയുടെ ഘട്ടത്തിൽ "ഗോത്രങ്ങൾ" നിലവിൽ വരികയും കൃഷിയും കന്നുകാലി വളർത്തലും ആരംഭിക്കുകയും ചെയ്തു. അന്ന് "മനുഷ്യർ" മാത്രമാണ് ഉണ്ടായിരുന്നത്. ഇന്ന് അറിയപ്പെടുന്ന ഭാഷകളോ മതങ്ങളോ ദൈവങ്ങളോ അന്ന് ഉണ്ടായിരുന്നില്ല. ആ കാലത്താണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഭാഷകളും ദൈവങ്ങളും മതങ്ങളും നിലവിൽ വരുന്നത്. ആ കാലത്തുള്ള ശാസ്ത്ര അറിവുകൾ മാത്റമേ അന്ന് രചിച്ച മതഗ്രന്ഥങ്ങളിൽ ഉണ്ടാവുകയുള്ളു. തങ്ങളുടെ ദൈവങ്ങൾ മാത്രമാണ് ശരിയെന്നും മറ്റുള്ളവയൊക്കെ "വ്യാജൻ" മാരാണെന്നും മതങ്ങളെ സൃഷ്ടിച്ച ആ കാലത്തെ "അതിബുദ്ധിമാന്മാർ" തീരുമാനിക്കുകയും കൂടെയുള്ളവരെ പഠിപ്പിക്കുകയും ചെയ്ത്. ഗോത്രങ്ങൾ തമ്മിൽ ഏറ്റുമുട്ടലുകളും പരാജയപ്പെടുന്നവരെ ആദ്യകാലങ്ങളിൽ വധിക്കുകയും തുടന്നുള്ള കാലങ്ങളിൽ വധിക്കാതെ അടിമകളാക്കുകയും അവരുടെ സ്വത്തുക്കൾ അപഹരിക്കുകയും ചെയ്തു. "ഗോത്റങ്ങൾ" ആവിർഭവിച്ചപ്പോൾ ഗോത്റതലവൻ രാജാവും അയാളുടെ സഹായികൾ പ്രഭുക്കന്മാരും ആയി. "അടിമ" മോചനത്തിന് ശ്രമിക്കാതിരിക്കാൻ അവന്റെ "അടിമത്തം", "ദൈവവിധി" ആണെന്നും അവനെ "ആത്മാവിനെ" ക്കുറിച്ചും "സ്വർഗ്ഗ" ത്തെക്കുറിച്ചും നരകത്തെ കുറിച്ചും "പഠിപ്പിച്ചു". ഈ ഭൂമിയിലെ കഷ്ടതകൾ എല്ലാം സഹിച്ചാൽ മരിച്ച് സ്വർഗത്തിൽ ചെന്നാലെങ്കിലും രക്ഷപ്പെടാമല്ലോ എന്ന് ആ കാലത്തെ "അടിമ"യും കരുതി. കാലം എത്രമാത്രം മാറിയാലും മതങ്ങൾ നിലവിൽ വന്ന കാലത്തെ അറിവുകളിൽ തന്നെ ഉറച്ച് നിൽക്കാനാണ്; മറ്റുള്ളവരെ അങ്ങനെ തന്നെ നിലനിർത്താനാണ് മതങ്ങൾ അല്ലെങ്കിൽ വിശ്വാസം ധന സമ്പാദനത്തിന് എളുപ്പ വഴിയായി കരുതുന്നവർ ശ്രമിക്കുക. പൊതുവെ ചിന്താശൂന്യരായവർ അവർ പറയുന്നത് മാത്രമാണ് സത്യം എന്ന് വിശ്വസ്‌സിക്കും. അവർ താരതമ്മ്യേന വളരെ കൂടുതൽ ആണെന്നത് മതങ്ങളുടെ ശാസ്ത്രശൂന്യത തുറന്നുകാണിക്കാൻ ശ്രമിച്ചിട്ടുള്ളവരെ ഇല്ലാതാക്കാനാണ് ഇടവരുത്തിയിട്ടുള്ളത്. സോക്രടീസും ശ്രീ ബുദ്ധനും കാറൽമാർക്‌സും ഉൾപ്പെടെയുള്ളവർ ആ ഗണത്തിൽ വരുന്നവരാണ്. ഇന്ത്യയിൽ "ആര്യന്മാർ" എന്ന ഗോത്രത്തിൽ പെടുന്നവർ ഈ കാലഘട്ടത്തിലും പൗരാണിക കാലത്തെ അറിവുകളിൽ മനുഷ്യരെ തളച്ചിടാനും ഗോത്രങ്ങൾ നിലവിൽ വന്ന കാലത്തെ ആക്രമണ സ്വഭാവം തുടാനുമാണ് ശ്രമിക്കുന്നത്. അതാണ് ഹിന്ദു വർഗീയവാദികളുടെ ജനാധിപത്യ - സോഷ്യലിസ്റ്റ് വിരുദ്ധ നിലപാടുകളുടെ അടിസ്ഥാനം.
//
യഥാർത്ഥത്തിൽ ജനാധിപത്യം എന്താണ് എന്ന് സാധാരണ ജനങ്ങൾക്കും മനസിലായിട്ടില്ല എന്നതാണ് വാസ്തവം. വളരെ വലിയ കാലത്തേക്ക് നിലനിന്നിരുന്ന രാജവാഴ്ച ഇല്ലാതാക്കിയാണ് ജനാധിപത്യം നിലവിൽ വന്നത്. രാജവാഴ്ചയിൽ രാജാവിൽ അല്ലെങ്കിൽ ചക്രവർത്തിയിൽ കേന്ദ്രീകൃതമായിരുന്ന രാജ്യത്തിന്റെ പരമാധികാരം ഒരോ പൗരന്മാരിലേക്കുമായി മാറുകയാണ് ജനാധിപത്യത്തിൽ സംഭവിക്കുന്നത്. ജനങ്ങൾ ആവശ്യപ്പെട്ടാൽ ഒരോ പൗരനും രാജ്യത്തെ ഏത് പദവിയും വഹിക്കാൻ അർഹതയുണ്ട് എന്നത് മാത്രമല്ല ജനാധിപത്യത്തിന്റെ പ്രത്യേകത. രാജ്യത്തിന്റെ ഭാവി; ജനങ്ങളുടെയാകെ ഭാവി എന്തായിരിക്കണം എന്ന് തീരുമാനിക്കാനുള്ള അധികാരവും ഓരോ പൗരനും ഉണ്ട്. തീർച്ചയായും രാഷ്ട്രീയ പാർട്ടികൾ വഴി അല്ലാതെ ജനാധിപത്യത്തിൽ രാജ്യ ഭരണം മുന്നോട്ടുകൊണ്ടുപോകാൻ ആവില്ല. രാഷ്ട്രീയപാർട്ടികളുടെ വ്യത്യസ്ത വിഷയങ്ങളിലുള്ള താത്പ്പര്യങ്ങളും ജനങ്ങൾ ബോധ്യപ്പെട്ടിരിക്കണം. "രാഷ്ട്രീയം" ഇല്ല എന്ന ഭാവേന രംഗത്ത് വരുന്ന "സ്വതന്ത്രർ" സ്വന്തം മനസ്സിൽ രഹസ്യമായി സൂക്ഷിക്കുന്ന സ്വാർത്ഥത അധികാരം ലഭിച്ചാൽ വളരെ വേഗം പുറത്തുവരികയും രാജ്യതാൽപ്പര്യം അപകടത്തിൽ ആകുന്നതും പലപ്പോഴും സംഭവിക്കാറുണ്ട്.
//
രാജ്യത്തിന്റെ ആകെ സമ്പത്ത് അപൂർവം വ്യക്തികളിൽ കേന്ദ്രീകൃതമാകുന്ന അവസ്ഥ ആയിരുന്നു രാജ ഭരണ കാലത്ത് നിലനിന്നിരുന്നത്. അത് ഭൂപ്രഭുത്വം എന്നാണ് അറിയപ്പെട്ടിരുന്നത്. അതുകൊണ്ട്തന്നെ ബഹുഭൂരിപക്ഷവും ദാരിദ്ര്യത്തിലും യാതനകളിലും ആണ് കഴിഞ്ഞിരുന്നത്. ആയതിനാൽ ജനങ്ങളുടെയാകെ സന്തോഷകരമായ ജീവിതം ഉറപ്പ് വരുത്താനും രാജഭരണ കാലത്തേതുപോലെ സമ്പത്ത് ചുരുക്കം വ്യക്തികളിൽ കേന്ദ്രീകൃതമാകാതെ അത് സമൂഹത്തിനാകെ പ്രയോജനപ്പെടുന്ന സ്ഥിതി നടപ്പിൽ വരുത്താനും ഒരോ പൗരനും കടപ്പാടുണ്ട്. അതിലൂടെ മാത്രമേ യഥാർത്ഥ ജനാധിപത്യം എന്താണ് എന്ന് എല്ലാ പൗരന്മാർക്കും ബോധ്യപ്പെടാൻ അവസരം ഉണ്ടാവുകയുള്ളു.
//
വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിക്കുന്നതും അങ്ങനെ കേസ്സുകളിൽ പ്രതി ആകുന്നതും ബൂർഷ്വാ രാഷ്ട്രീയക്കാർ മാന്യത ആയിട്ടാണ് കരുതുക. കാരണം അവർക്ക് പണം ആണ് പ്രധാനം. "ജനങ്ങളുടെ, ജനങ്ങളാൽ, ജനങ്ങൾക്കുവേണ്ടി" എന്നതൊന്നും ഗൗരവമുള്ള കാര്യങ്ങളായി അവർക്കു തോന്നുകയില്ല. നിഷ്പക്ഷമായ പത്രമാധ്യമങ്ങളും നിഷ്പക്ഷമായ നീതിന്യായ വ്യവസ്ഥയും അവർക്ക് തീരെ അംഗീകരിക്കാൻ ആവുകയില്ല.
//
ജനാധിപത്യത്തിൽ ജനങ്ങൾക്ക് വോട്ട് ചെയ്യുകയോ ചെയ്യാതിരിക്കുകയോ മാത്രമേ നിർവാഹമുള്ളൂ. രാഷ്ട്രീയ പാർട്ടികൾ എങ്ങനെ പ്രവർത്തിക്കണം; അവരുടെ പ്രവർത്തനങ്ങൾ എന്തൊക്കെ ആയിരിക്കണം എന്നൊന്നും നിയന്ത്രിക്കാൻ അവർക്ക് ആവില്ല. സ്വാതന്ത്രിയാനന്തര ഭാരതത്തിൽ ജനങ്ങൾ വളരെ വലിയ വിശ്വാസം അർപ്പിച്ചത് ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ ആയിരുന്നു. ജവഹർലാൽ നെഹ്രുവിന്റെ പൊതുമേഖലാ അനുകൂല നിലപാടുകളെ അവർ സ്വാഗതം ചെയ്തു. ഇന്ദിരഗാന്ധിയുടെ നേതൃത്വത്തിൽ ബാങ്കുകളും പെട്രോൾ കമ്പനികളും ദേശസാത്ക്കരിക്കുകയും ഭരണ ഘടന തന്നെ "സോഷ്യലിസം" അംഗീകരിക്കുന്നതും ആയപ്പോൾ അഞ്ചിൽ നാല് ഭൂരിപക്ഷം ആണ് അവർ ഇന്ത്യൻ പാർലമെന്റിൽ കോൺഗ്രസിന് നൽകിയത്. എന്നാൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് തികച്ചും സോഷ്യലിസ്റ്റ് വിരുദ്ധവും അഴിമതി - കോഴ - കുംഭകോണങ്ങളുടെ പെരുമഴ ആയി മാറിയപ്പോൾ ജനങ്ങൾക്ക് അവരെ ഇന്ത്യയുടെ ഭരണത്തിൽ നിന്നും ഒഴിവാക്കുക മാത്രമേ ചെയ്യാൻ ആവുമായിരുന്നുള്ളു. ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ തികച്ചും സോഷ്യലിസ്റ്റ് വിരുദ്ധവും മുതലാളിത്തത്തിന്റെ സ്വതന്ത്രമായ വളർച്ച എന്ന നിലപാട് സ്വീകരിച്ചാൽ ജനങ്ങൾക്കും വോട്ട് ചെയ്യുകയില്ല എന്ന് തീരുമാനിക്കാൻ മാത്രമേ ആവുകയുള്ളൂ. അതാണ് ബംഗാൾ സംസ്ഥാന അസംബ്ലിയിലേക്ക് 1977 ൽ വളരെ വലിയ ഭൂരിപക്ഷം നൽകിയത് അവിടെ അവർ ഭരിക്കാൻ പാടില്ല എന്ന നിലപാടിലേക്ക് മാറിയത്. കമ്മ്യൂണിസ്റ്റ് നേതൃത്വങ്ങൾക്കും മാർക്സിസം എന്താണെന്നോ ജനാധിപത്യം എന്താണെന്നോ അറിയില്ല എങ്കിൽ വോട്ട് ചെയ്യാതിരിക്കുക മാത്രമേ ജനങ്ങൾക്ക് ആവുകയുള്ളൂ. ബംഗാളിൽ അവർ കണ്ടെത്തിയ പരിഹാരമാകട്ടെ ഇന്ത്യൻ ജനത തന്നെ അധികാരത്തിൽ നിന്നും ഒഴിവാക്കിയ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ കൂടെ കൂടുന്നതിനും.
//
കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾക്ക് സംഭവിച്ചത് എന്താണ് "മുതലാളിത്തം" എന്നും എന്താണ് ജനാധിപത്യം എന്നും മനസ്സിലാക്കുന്നതിൽ ഉണ്ടായ പിശക് ആണ്. "ചരക്ക്" (ഉത്പ്പന്നങ്ങൾ) ഉത്പാദിപ്പി ക്കുന്നതിലെ കൈകാര്യ നിർവഹണം (മാനേജ്‌മെന്റ്) സ്വകാര്യ വ്യക്തികൾ നിർവഹിക്കുന്നതാണ് മുതലാളിത്തം എന്ന് അവർ തീരുമാനിച്ചു. യഥാർത്ഥത്തിൽ "മുതലാളിത്തം" എന്നത് അടിമ കാലം മുതൽ തുടരുന്ന പണിയെടുക്കുന്നവരെ നിയന്ത്രിക്കുന്നതിനും ബന്ധനസ്ഥരാക്കുന്നതിനും ചൂഷണം ചെയ്യുന്നതിനും ഉള്ള നിയന്ത്രണങ്ങളും നിയമങ്ങളും ആണ്. അവയാകെ അവസാനിപ്പിക്കുന്നതിനുള്ള തത്വശാസ്ത്രമാണ് മാർക്സിസം. ഏതെങ്കിലും കാര്യങ്ങൾ ആരെങ്കിലും തെറ്റായി മനസിലാക്കിയാലും മറ്റുള്ളവർക്ക് അവർ ഉപദ്രവം ആയി മാറും. അതാണ് ഇന്ത്യൻ രാഷ്ട്രീയത്തിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾക്ക് ഉണ്ടായ തിരിച്ചടികൾ. അവിടേയും ജനങ്ങൾക്ക് ചെയ്യാവുന്നത് "വോട്ട്" ചെയ്യാതിരിക്കുക എന്ന് മാത്രം. കേരളത്തിൽ "തിരുവനന്തപുരം" പാർലമെന്റ് മണ്ഡലത്തിലേക്ക് പൊതുജീവിതത്തിൽ കളങ്കമില്ലാത്ത പി കെ വാസുദേവൻ നായർ, പന്ന്യൻ രവീന്ദ്രൻ എന്നിവർ സ്ഥാനാർത്ഥികൾ ആയപ്പോൾ ജനങ്ങൾ അവരുടെ ജാതിയോ മതമോ പരിഗണിച്ചില്ല. എന്നാൽ കമ്മ്യൂണിസ്റ്റ് പാർട്ടി തന്നെ ജാതിയും മതവും നോക്കിയപ്പോൾ ജനങ്ങൾ അവരെ പരാജയപ്പെടുത്തി. മുതലാളിത്തം പരിപൂർണമായി സ്വീകരിക്കുന്നതിന് യാതൊരു തകരാറുകളും "കമ്മ്യൂണിസ്റ്റ്" പ്രസ്ഥാനങ്ങൾ കാണാതിരിക്കുമ്പോൾ ജനങ്ങൾക്ക് ചെയ്യാവുന്നത് "വോട്ട്" ചെയ്യാതിരിക്കുക എന്ന് മാത്രം. ദീർഘകാലം ഇന്ത്യ അടക്കിഭരിച്ച "ഇഗ്ളീഷ് ഈസ്റ്റ് ഇൻഡ്യ കമ്പനി" മുതലാളിത്തത്തിന്റെ പൂർണ വളർച്ച ആയിരുന്നു എന്ന് പോലും അവർക്ക് മനസിലാകുന്നില്ല.
//06 12 2023//
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ