538. "ഏകീകൃത സിവിൽ കോഡ്" ( UCC) അല്ല യഥാർത്ഥ പ്രശ്നം.
//
"മതേതര ഇന്ത്യ" എന്നത് ഒരു വിധത്തിലും അംഗീകരിക്കാൻ കഴിയാത്ത ഹിന്ദുത്വ വാദികളുടെ "ഏകീകൃത സിവിൽ കോഡ് " പൊതു ജനങ്ങളെ വിഡ്ഢികളാക്കുവാനുള്ള തട്ടിപ്പ് പരിപാടി മാത്റം ആണെന്നത് തലയിൽ നിലാവെളിച്ചം ഇല്ലാത്തവർക്കെല്ലാം മനസിലാകും. എന്നാൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം രാമ രാജ്യം തന്നെ ലക്ഷ്യമാക്കുന്നതും ഹിന്ദു വർഗീയ വാദികളുടെ ഭരണം തന്നെ ഇന്ത്യയിൽ നില നിൽക്കണം എന്ന ഉദ്ദേശത്തോട് കൂടിയതുമാണ്. എല്ലാ സാമ്പത്തിക നിലപാടുകളിലും ബിജെപി യോട് കൂടി നിൽക്കുന്നവർ ബോധപൂർവം "ഏകീകൃത സിവിൽ കോഡ് " എന്ന കെണിയിൽ പൊതു ജനങ്ങളെ വീഴ്ത്താനും തയ്യാറാവുക തന്നെ ചെയ്യും. എന്നാൽ ഇന്ത്യൻ ജനതയുടെ മുന്പിലുള്ളത് മതേതര ഇന്ത്യ ഹിന്ദു രാഷ്ട്രം ആകണമോ വേണ്ടയോ എന്നുള്ളതാണ്. പഴയ റിസേർവ് ബാങ്ക് ഗവർണ്ണർ പറഞ്ഞത് പോലെ ഇന്ത്യ ഒരു സോമാലിയ ആകണമോ വേണ്ടയോ എന്നതാണ്. ഇന്ത്യൻ ഭരണ ഘടന വേണമോ വേണ്ടയോ എന്നതാണ്. ഇന്ത്യ ഒട്ടാകെ മണിപ്പൂർ ആവർത്തിക്കണമോ വേണ്ടയോ എന്നതാണ്.
//
ചെയ്യുന്നത് പറയില്ല, പറയുന്നത് ചെയ്യില്ല. അതാണ് സംഘ പരിവാർ രാഷ്ട്രീയം. അവർക്ക് ഒരു തരത്തിലും അംഗീകരിക്കാൻ കഴിയില്ല എങ്കിലും ക്രൂരതയും വഞ്ചനയും തട്ടിപ്പും മുഖ മുദ്ര ആയ സംഘ പരിവാർ ജനാധിപത്യവും ഇൻഡ്യൻ ഭരണ ഘടനയും അംഗീകരിക്കുന്നില്ല എന്ന് ഒരിക്കലും പറയില്ല. പക്ഷെ ഇന്ത്യൻ ഭരണ ഘടന പൂർണമായും തള്ളിക്കളഞ്ഞുകൊണ്ടാണ് സംഘ പരിവാർ ഇന്ത്യയിൽ മുന്നോട്ട് പോകുന്നത്. അത് കൊണ്ട് മന്ദബുദ്ധികൾ അവരോടൊപ്പം ഉറച്ചുനിൽക്കുകയും എല്ലാ ദുരിതങ്ങളും ദൈവ നിശ്ചയം ആയി കരുതി അനുഭവിക്കുകയും ചെയ്യും. ഗാന്ധിജിയെ വധിച്ചതിൽ അവർ ആഹ്ളാദിക്കും, പക്ഷെ ഉത്തരവാദിത്തം ഏൽക്കില്ല. ദളിത്-പിന്നോക്ക വിഭാഗങ്ങളുടെ സംവരണം പൂർണമായും ഇല്ലാതാക്കും. പക്ഷെ അതൊരിക്കലും അങ്ങനെ പറഞ്ഞുകൊണ്ടല്ല. സർവ്വമേഖല കളിലെയും സ്ഥിരം നിയമനങ്ങൾ പൂർണമായും ഇല്ലാതാക്കികൊണ്ടാണ്. ഗുജറാത്തിൽ നടത്തിയത് ഡൽഹിയിലും നടത്തി. ഇപ്പോൾ മണിപ്പൂരിൽ നടത്തുന്നു. നാളെ അത് എവിടെയും ആവർത്തിക്കാം. പക്ഷെ അത് അങ്ങനെ പറഞ്ഞു കൊണ്ടാവില്ല. (2002 ലെ ഗുജറാത്തിൽ ഗോദ്രയിലെ തീവണ്ടി കോച്ചിൽ തീപിടുത്ത അപകടത്തിൽ രക്ഷപെട്ട ആരുടേയും മൊഴി എടുത്തില്ല എന്നതാണ് അതിന്റെ ഏറ്റവും വലിയ തെളിവ്).
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ