2022 ഡിസംബർ 16, വെള്ളിയാഴ്‌ച

496. സത്യമേവ ജയതേ...

                   

496. സത്യമേവ ജയതേ...

"സത്യമേവ ജയതേ" എന്ന്  സൗകര്യം കിട്ടുമ്പോഴെല്ലാം പറയുന്ന  "ബൂർഷ്വാ രാഷ്ട്രീയം" യഥാർത്ഥത്തിൽ  "അസത്യമേവ  ജയതേ" എന്ന് പ്രയോഗത്തിൽ നടപ്പിലാക്കുന്നവരാണ്. 

/ ബിജെപിയും കോൺഗ്രസും   "ജനാധിപത്യം " അംഗീകരിക്കുന്ന രാഷ്ട്രീയ പാർട്ടികൾ അല്ല.  തെരെഞ്ഞെടുപ്പിൽ പങ്കെടുക്കുന്നതുകൊണ്ട്  മാത്റം  ജനാധിപത്യം  അംഗീകരിക്കുന്നു എന്ന് അർഥം ആകുന്നില്ല.  

 "ഗുണ്ടായിസം"  ആണ് അവരുടെ രാഷ്ട്രീയം.  അതുകൊണ്ട്  അവർക്ക്  എന്തും ചെയ്യാം. "മുതലാളിത്തം" രാഷ്ട്രീയമാക്കുന്ന ബൂർഷ്വാ രാഷ്ട്രീയ പാർട്ടികൾ  ഒന്നും യഥാർത്ഥ ജനാധിപത്യം അംഗീകരിക്കുന്നില്ല.  അഞ്ചു വർഷത്തേക്ക് ഭരിക്കാൻ ജനങ്ങൾ നൽകിയിട്ടുള്ള  :"ജനവിധി"  അംഗീകരിക്കില്ല  എന്നതിനർത്ഥം  ജനാധിപത്യം  അംഗീകരിക്കുന്നില്ല എന്നത്  മാത്റമാണ്.  രാജവാഴ്ച ഭൂമുഖത്തു നിന്നുതന്നെ  തുടച്ചുമാറ്റിയ "ജനങ്ങൾക്ക് " അവ സംരക്ഷിക്കാനും അറിയാം. അതിന്റെ സൂചനയാണ്  2022 നവംബർ  15 ന്  കേരളം "രാജ്  ഭവന് മുൻപിൽ  അവർ തെളിയിച്ചത്.  ജനങ്ങളുടെ "വോട്ട് " അവരുടെ അഭിപ്രായം ആണ്. അത്  അംഗീകരിക്കാത്തവരെ  "ജനവിധി" ആവശ്യമെങ്കിൽ അല്ലാതെയും അവർ ബോധ്യപ്പെടുത്തും.  ആരും ജനങ്ങളെ വെല്ലുവിളിക്കാൻ തയാറാകരുത്.   കോൺഗ്രസും ബിജെപിയും  "ശബരിമല"  "സുവർണാവസരം " ആക്കാൻ നോക്കിയതാണ്. ഫലവും ഓർമയിൽ ഉണ്ടാകണം.  ആകെ ഉണ്ടായിരുന്ന കേരളത്തിലെ ഒരു അസംബ്ളി  സീറ്റും  ബിജെപിക്ക് നഷ്ടപെട്ടത്  ശബരിമലയിൽ കാണിച്ച കോപ്രായങ്ങളാണ്.  കോൺഗ്രസും ബിജെപിയും കേരളത്തിലെ സ്ത്രീകളെയാകെയാണ്  "ശബരിമല" കാര്യത്തിൽ വെല്ലുവിളിച്ചത്.  ജനങ്ങൾ അവരുടെ തീരുമാനമാണ്   "ഇടതുപക്ഷ" സർക്കാരിന് രണ്ടാമത് കൊടുത്ത ജനവിധിയിലൂടെ  തെളിയിച്ചത്. "സുപ്രീം കോടതി വിധി" പോലും  അംഗീകരിക്കാതെ  നടത്തിയ "ശബരിമല സമരം" യഥാർത്ഥത്തിൽ  അവരുടെ ജനാധിപത്യ വിരുദ്ധത മാത്രമാണ്  പ്രകടമാക്കിയത്.  ഒരു കുഞ്ഞിന്   "ജീവൻ നൽകാനുള്ള  സ്ത്രീശരീരത്തിന്റെ  പ്രത്യേകത" പ്രകൃതി നിയമമാണ്, അതിനെ വെല്ലുവിളിക്കാനാണ്‌  അവർ തയ്യാറായത്. 

അതാണ്  ജനങ്ങൾ  തെരെഞ്ഞെടുത്ത  കേരളത്തിലെ ഇടതുപക്ഷ ഗവണ്മെന്റിനെതിരെ   കോൺഗ്രസും ബിജെപിയും  പച്ച നുണകൾ ആവർത്തിച്ച്  ജനങ്ങളെ വിഡ്ഢികൾ ആക്കുന്നതും  "വലിച്ച്  താഴെയിടും" എന്നും മറ്റും ജല്പിക്കുന്നതും.  യഥാർത്ഥത്തിൽ അവരുടെ നിലപാട്  സോഷ്യലിസ്റ്റ് ആശയങ്ങൾക്കെതിരെയാണ്‌. അവിടെയാണ്  പുരോഗമന പ്രസ്ഥാനങ്ങൾ  "മുതലാളിത്തം പ്രോത്സാഹിപ്പിക്കുന്ന" തിലെ അപകടം.  എല്ലാത്തിന്റെയും അടിസ്ഥാനം  സാമ്പത്തിക അടിത്തറയാണ്  എന്ന മാർക്സിന്റെ കണ്ടെത്തൽ മനസിലാക്കുന്നില്ല എന്നതാണ് പ്രധാന വിഷയം. അതാണ്  "മൂലധനം " എന്ന കൃതി രചിക്കുന്നതിലേക്ക്  മാർക്സിനെ  നയിച്ചത്.   യഥാർത്ഥ  "ജനാധിപത്യ"  ആശയങ്ങൾ തന്നെ അവർക്കെതിരെ ഉപയോഗിക്കാം. പക്ഷെ അതിന്  പുരോഗമന പ്രസ്ഥാനങ്ങൾ  "ജനാധിപത്യം" എന്താണെന്ന് ആദ്യം മനസിലാക്കണം.  അവിടെയാണ്   "പാർലമെന്ററി ജനാധിപത്യ"  ത്തോടുള്ള ഇന്നത്തെ നിലപാടിൽ മാറ്റം വരുത്തേണ്ടത്.  






















അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ