2021 ജൂൺ 25, വെള്ളിയാഴ്‌ച

403. എണ്ണ - പ്രകൃതി വാതക പൊതു ഉടമസ്ഥതയിൽ ആകണം.

 
403. .ഇന്ത്യ ഒരു സോഷ്യലിസ്റ്റു രാജ്യമായി ഇന്ത്യൻ പാർലമെന്റിന്റെ അഞ്ചിൽ നാല് ഭൂരിപക്ഷത്തോടെ അംഗീകരിച്ചിട്ടുള്ളതും അത് ഇന്ത്യൻ ഭരണ ഘടനയുടെ തന്നെ ഭാഗമായി അംഗീകരിച്ചിട്ടുള്ളതും ആണ്. ഇന്ത്യൻ പൗരന്മാർക്ക് ആർക്കും ആയത് അംഗീകരിക്കാതിരിക്കാൻ ആവില്ല. മാത്രമല്ല ഇന്ത്യൻ ഭരണഘടനയിൽ അംഗീകരിച്ചിട്ടുള്ള "സോഷ്യലിസ്റ്റുരാജ്യ" ത്തിന് പ്രത്യേക നിർവചനം ഒന്നും നൽകിയിട്ടി ല്ലാത്തതിനാൽ അത് ഏത് രീതിയിൽ ആയിരിക്കണം എന്ന് ഇന്ത്യൻ ജനതയ്ക്ക് തീരുമാനിക്കാം. "മാർക്സിസം" എന്ന സാമൂഹ്യ ശാസ്ത്റം അംഗീകരിച്ചുകൊണ്ടുള്ളതാണ് സാർവദേശീയമായി അംഗീകരിച്ചിട്ടുള്ള സോഷ്യലിസ്റ്റു സാമൂഹ്യ വ്യവസ്ഥ. സോഷ്യലിസം എന്നത് ദീർഘ കാലം കൊണ്ട് മാത്റം നടപ്പിലാക്കാവുന്ന ഒരു സാമൂഹ്യ വ്യവസ്ഥയാണ്. പക്ഷെ അത് ഒരിക്കലും മുതലാളിത്ത പാതയിൽ സാധ്യമാവുന്നതല്ല. മുതലാളിത്ത വ്യവസ്ഥയിൽ ഭരണ കൂടം നിയന്ത്രിക്കുന്നത് സമ്പന്ന--ചൂഷക വർഗ്ഗങ്ങൾ ആയിരിക്കും. അതാകട്ടെ ദീർഘ കാലമായി "ഭരണകൂട" ആധിപത്യം നിലനിർത്തിവരുന്ന ചൂഷക വർഗ ആധിപത്യത്തിന്റെ തുടർച്ചയും ആയിരിക്കും. എല്ലാ വിഭാഗം ജനങ്ങളേയും ചൂഷണം ചെയ്ത് പരമാവധി ലാഭം നേടുക എന്നതാണ് മുതലാളിത്ത ത്തിന്റെ അടിസ്ഥാന പ്രമാണം. സോഷ്യലിസത്തിന്റേതാകട്ടെ തൊഴിലാളിവർഗം ഉൾപ്പെടെ പണിയെടുക്കുന്ന മുഴുവൻ ജനങ്ങളുടെയും എല്ലാ മേഖലയിലെയും അഭിവൃദ്ധിയും ആയിരിക്കും. സംഘടിത രൂപത്തിൽ ഉണ്ടാകുന്ന സ്വാർത്ഥതയുടെയും സാമൂഹ്യ ബോധത്തിന്റെയും സംഘടനം ആണ് സോഷ്യലിസത്തിലേക്ക് സമൂഹത്തെ നയിക്കുക
//
എണ്ണ - പ്രകൃതി വാതക മേഖല പൊതു ഉടമസ്ഥതയിൽ കൊണ്ടുവരാതെ പെട്രോൾ/ഡീസൽ/പാചക വാതക വിലകൾ നിയന്ത്രിക്കാനാവില്ല. അവയിലുണ്ടാകുന്ന വിലക്കയറ്റം ജനജീവിതത്തിന്റെ സമസ്ത മേഖലകളെയും ബാധിക്കുന്നതും രാജ്യത്തേയാകെ തകർച്ചയിലേക്ക് നയിക്കുന്ന രൂപയുടെ മൂല്യ ശോഷണവും സംഭവിക്കുന്നതും ആയതിനാൽ അവയുടെ വിലകൾ കർശനമായും തടയുക തന്നെ വേണം. അതിനാകട്ടെ ഇന്ത്യയിൽ ഇടതുപക്ഷ ഭരണം ഉണ്ടാവുകയും വേണം. അവയുടെ വില ഇന്നത്തെ നിലയിൽ എത്തിച്ചത് കോൺഗ്രസും ബിജെപിയും ചേർന്നാണ്. അവർ ഇവയുടെ വില എന്നെങ്കിലും നിയന്ത്രിക്കും എന്നാർക്കും കരുതാനുമാവില്ല. 2024 ൽ ഇന്ത്യയിൽ നടക്കുന്ന പാർലമെന്റ് തെരെഞ്ഞെടുപ്പിൽ ഇന്ത്യ ഒട്ടാകെ ഇടതുപക്ഷ മുന്നണിയുടെ സ്ഥാനാർത്ഥികൾ ഉണ്ടാവുകയും ഇന്ത്യൻ ജനത ആ സ്ഥാനാർത്ഥികളെ വിജയിപ്പിക്കുകയും വേണം. അല്ലാതെ പെട്രോളിയം ഉത്പനങ്ങളുടെ വില നിയന്ത്രിക്കുന്നതിനോ കൃഷിക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനോ എല്ലാ മേഖലകളിലേയും തൊഴിൽ നിരോധനം ഇല്ലാതാക്കുന്നതിനോ ഇൻഡ്യൻ ജനതയ്ക്ക് സമാധാനത്തോടെ ജീവിക്കുന്നതിനോ ആവില്ല.
//
. .ജനാധിപത്യം എന്നാൽ "ജനങ്ങളുടെ" ആധിപത്യം ആവരുത്, ബ്രാഹ്മണ ആധിപത്യത്തിൽ അടിയുറച്ച ഹിന്ദുത്വ വാദികളുടേത് ആകണം എന്ന് ശഠിക്കുന്ന ബിജെപിക്കോ ജയിക്കുന്ന കോൺഗ്രസ് നേതാക്കളെ എന്ത് വില കൊടുത്തും വാങ്ങാൻ ഹിന്ദു വർഗീയ വാദികൾ ശ്രമിക്കുമ്പോൾ അതിനു വിധേയരാകുന്ന കോൺഗ്രസിനോ അതിനാവില്ല. ജനാധിപത്യം എന്നാൽ ജനങ്ങളുടെ ആധിപത്യം എന്നാണ് അർഥം. "രാജവാഴ്ച" ക്ക് ശേഷം നിലവിൽ വന്ന ഭരണ വ്യവസ്ഥയാണ് "ജനാധിപത്യം". "ജനാധിപത്യം" എന്നാൽ "ജനങ്ങളുടെ ആധിപത്യം" എന്ന് തന്നെയാണ് അർത്ഥം. ജനങ്ങളെ ജാതിയുടെയോ മതത്തിന്റെയോ അടിസ്ഥാനത്തിൽ വേർ തിരിച്ചു കാണുന്നവർ ജനാധിപത്യം അംഗീകരിക്കുന്നവരല്ല. വായു, ജലം, സൂര്യ പ്രകാശം പോലെ ഭൂമിയും എല്ലാ ജീവ ജാലങ്ങൾക്കും ഒരു പോലെ അവകാശപ്പെട്ടതാണ്.
. ."മനുഷ്യൻ" ജീവജാലങ്ങളിൽ ഒന്ന് മാത്രമാണ്. അവരെ ജാതി-മത അടിസ്ഥാനത്തിൽ വേർ തിരിച്ചു കാണുന്നതും എല്ലാ ജീവ ജാലങ്ങൾക്കും അവകാശപ്പെട്ടത് നിക്ഷേധിക്കുന്നതും പ്രകൃതി നിയമങ്ങളുടെ ലംഘനമാണ്. ഇന്ത്യയിലെ എല്ലാ പാർലമെന്റ് മണ്ഡലങ്ങളിലും സോഷ്യലിസ്റ്റ് ആഭിമുഖ്യമുള്ള സ്ഥാനാർത്ഥികളെ മത്സരിപ്പിക്കാൻ ആവശ്യമായ വളർച്ച നൂറു വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള ഇടതുപക്ഷ പാർട്ടികൾക്കുണ്ട്. അവരതിന് തയാറാവുകയും ജനങ്ങൾ അവരെ വിജയിപ്പിക്കുകയും ചെയ്യാതെ ഇന്ത്യൻ ജനതയ്ക്ക് മുന്നോട്ടുപോകാനോ ഇന്ത്യൻ ജനാധിപത്യവും ഇന്ത്യൻ ഭരണ ഘടനയും സംരക്ഷിക്കാനോ ആവില്ല.
. .. "മിച്ചമൂല്യ" സിദ്ധാന്തത്തിന്റെ അടിസ്ഥാനത്തിൽ എന്താണ് മുതലാളിത്ത ചൂഷണം എന്ന് തൊഴിലാളിവർഗത്തെയും സാധാരണ ജനങ്ങളെയും പഠിപ്പിച്ചുകൊണ്ടല്ലാതെ തൊഴിലാളിവർഗത്തെ സംഘടിപ്പിച്ചാൽ അവരിൽ അടിസ്ഥാന മാറ്റങ്ങളൊന്നും ഉണ്ടാക്കാനാവില്ല. അതായിരുന്നു 1950 ന് മുൻപുള്ള അവസ്ഥ. ചൂഷണ വിമുക്ത സമൂഹം എന്നതിൽ നിന്നും ഒരിക്കലും വ്യതിചലിക്കാൻ പാടില്ല. ആ ലക്ഷ്യം ഉപേക്ഷിച്ചതാണ് ഇന്ത്യയിൽ സംഭവിച്ച അപകടം.
.
. .1957 ൽ കേരളത്തിൽ ജനങ്ങൾ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് വോട്ട് ചെയ്തത്‌ ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ തോൽപ്പിച്ചാണ്. 2021 ഏപ്രിൽ മാസത്തിൽ നടന്ന തെരെഞ്ഞെടുപ്പിൽ ഇടതുപക്ഷ് മുന്നണിക്ക് ഭരണ തുടർച്ച ഉണ്ടായത് കോൺഗ്രസിനെയും ബിജെപിയേയും ദയനീയമായി തോൽപ്പിച്ചുകൊണ്ടാണ്. തൊഴിലാളി വർഗ രാഷ്ട്രീയത്തിന്റെ സത്യസന്ധതയും മാർക്സിസം എന്ന തത്വശാസ്ത്രത്തിന്‌ തൊഴിലാളി വർഗ്ഗത്തേയും സാധാരണ ജനങ്ങളെയും എപ്രകാരം സ്വാധീനിക്കാൻ കഴിയും എന്നതിന്റെ തെളിവുമാണ് ഇടതുപക്ഷ മുന്നണിക്ക് കേരളത്തിൽ വീണ്ടും വിജയിക്കാൻ കഴിഞ്ഞത്. 1950 കാലത്തിന് ശേഷം ഇന്ത്യൻ രാഷ്ട്രീയത്തിൽ വന്നിട്ടുള്ള മാറ്റം വേണ്ട രീതിയിൽ പ്രയോജനപ്പെടുത്താൻ കഴിഞ്ഞാൽ ഇൻഡ്യയിൽ ഒരു സോഷ്യലിസ്റ്റു സാമൂഹ്യ വ്യവസ്ഥ എന്ന ലക്ഷ്യത്തിലേക്ക് നീങ്ങാൻ ഇന്ത്യയിലെ തൊഴിലാളിവർഗ പ്രസ്ഥാനങ്ങൾക്ക് സാധ്യമാകുന്നതാണ്. അങ്ങനെ അല്ലാതെ ജനങ്ങളെ പൊറുതിമുട്ടിക്കുന്ന പാചക വാതക--പെട്രോൾ--ഡീസൽ വിലക്കയറ്റത്തിൽ നിന്നും ജനങ്ങൾക്ക് രക്ഷ നേടുന്നതിനോ ജനങ്ങളുടെ മറ്റു ജീവിത പ്രശ്നങ്ങൾ പരിഹരിക്കുന്നതിനോ ആവില്ല.
. .ജനജീവിതത്തിന്റെ സമസ്ത മേഖലകളെയും തകർത്തുതരിപ്പണമാക്കി മുന്നേറുന്ന ഇന്ത്യയിലെ "ഹിന്ദുത്വ " ഭീകര ഭരണം ഇല്ലാതാക്കുന്നതിനും സമസ്ത മേഖലകളിലും വിലക്കയറ്റത്തിന്റെ വേലിയേറ്റം സൃഷ്ടിക്കുന്ന പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിലക്കയറ്റം ഇല്ലാതാക്കുന്നതിനും ഭരണം അഴിമതി അഴിമതി രഹിതമാക്കുന്നതിനും ഇന്ത്യയിൽ സോഷ്യലിസ്റ്റ് സാമൂഹ്യവ്യവസ്ഥ അംഗീകരിക്കുന്ന ഒരു ഭരണ കൂടം അത്യന്താപേക്ഷിതമാണ്. ഒരു പൊതുതെരഞ്ഞെടുപ്പിൽ കൂടിയല്ലാതെ ഇൻഡ്യയിലെ ഇപ്പോഴത്തെ "ഹിന്ദുത്വ " ഭീകര ഭരണം അവസാനിപ്പിക്കുന്നതിനും ആവില്ല. 2024 ൽ മാത്രമേ ഇന്ത്യയിൽ ഒരു പൊതുതെരെഞ്ഞെടുപ്പിന് സാധ്യതയുള്ളൂ എന്നതിനാൽ 2024 ൽ നടക്കുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇന്ത്യ ഒട്ടാകെ നടക്കുന്ന എല്ലാ അസംബ്ളി തെരെഞ്ഞെടുപ്പുകളിലും ഇടതുപക്ഷ ഭരണം ഉറപ്പാക്കുന്നതിനും "ഹിന്ദുത്വ " ഭീകര ഭരണം ഇല്ലാതാക്കുന്നതിനും ഇൻഡ്യൻ കമ്മ്യൂണിസ്റ്റു പാർട്ടി (മാർക്സിസ്റ്റ് ) യുടെ നടന്നുകൊണ്ടിരിക്കുന്ന സമ്മേളനങ്ങളിലും പാർട്ടി കോൺഗ്രസിലും ചർച്ചയും തീരുമാനങ്ങളും ഉണ്ടാകണമെന്ന് കമ്മ്യൂണിസ്റ്റു പാർട്ടി നേതൃത്വത്തോടും അതിന് സഹായകമായ നിലപാട് സ്വീകരിക്കണമെന്ന് ഇന്ത്യൻ ജനതയോടും അപേക്ഷിക്കുന്നു.
//25 06 2021// 
ഹരിഹരക്കുറുപ്പ് പി എസ്.
 
 
 
 
 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ