319.സാമ്പത്തിക ചൂഷണവും ആത്മീയ ചൂഷണവും.
(പ്രവർത്തനം ആരംഭിച്ചിട്ട് നൂറു വർഷം ആകുന്ന ഇൻഡ്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ഇപ്പോഴും ശൈശവാവസ്ഥയിൽ തുടരുന്നതിന്റെ കാരണങ്ങളാണ് ഇവിടെ പരിശോധിക്കുന്നത്.
(2022 ഏപ്രിൽ മാസത്തിൽ നടന്ന 23 - മത് പാർട്ടി കോൺഗ്രസിൽ എങ്കിലും സോഷ്യലിസ്റ്റ് ഇന്ത്യ എന്ന ലക്‌ഷ്യം പാർട്ടി അംഗീകരിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. മാർക്സിസം സോഷ്യലിസം എന്ന ലക്ഷ്യത്തോടൊപ്പം മാത്റമേ പ്രവർത്തിയിൽ ഉണ്ടാവുകയുള്ളു. അങ്ങനെയൊരു ലക്‌ഷ്യം ഇല്ലാതെ ഹിന്ദു വർഗീയ വാദികളെ നേരിടാൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് ആവില്ല). "സോഷ്യലിസം" എന്ന ലക്‌ഷ്യം ഇല്ലെങ്കിൽ ചൂഷക വർഗ്ഗങ്ങൾ "വർഗശത്രുക്കൾ" ആവില്ല എന്നതാണ് അടിസ്ഥാന പ്രശ്നം. അവരുടെ സാമ്പത്തിക ആധിപത്യം തകർക്കാനാവില്ല എന്നതുകൊണ്ടാണ് മാർക്സിസം പ്രവർത്തനത്തിൽ ഉണ്ടാവില്ല എന്ന് പറയുന്നത്.
. .ഇ എം എസിന് പോലും ഒരു പിടിയും കിട്ടാത്ത കാര്യമാണ് എന്താണ് "മുതലാളിത്തം" എന്നത്. അല്ലെങ്കിൽ "മുതലാളിത്ത സമൂഹത്തിന്റെ സ്വതന്ത്റമായ വളർച്ച" യാണ് ഇന്നത്തെ ആവശ്യം എന്ന് അദ്ദേഹം പറയുമായിരുന്നില്ല. നിസ്സാരം ആണെന്ന് തോന്നുമെങ്കിലും പല കാര്യങ്ങളും പലർക്കും മനസിലാവില്ലാത്തത് ഒരു രാജ്യത്തെ തൊഴിലാളി വർഗം ഉൾപ്പെടെയുള്ള കോടിക്കണക്കായ ജനങ്ങളുടെ ജീവിതം നിത്യനരകം ആക്കി മാറ്റുകയാണ്. സ്ഥിരം ശത്രുക്കൾ ഇല്ല എന്ന നിലപാട് ഫലത്തിൽ "മാർക്സിസം" എന്ന തത്വശാസ്ത്റം അംഗീകരിക്കുന്നില്ല എന്നതിന്റെ ഉറച്ച പ്രഖ്യാപനം മാത്റമാണ്. ഇതാകട്ടെ 1950 കാലം മുതൽ 74 വർഷങ്ങൾ ആയി തുടരുകയാണ്. എസ്. എ ഡാങ്കെയുടെ നേതൃത്വത്തിൽ ആരംഭിച്ച നിലപാട് സിപിഐ എക്കാലവും തുടരുക തന്നെ ചെയ്യും. എന്നാൽ 1964 ൽ പാർട്ടിയിൽ പിളർപ്പ് ഉണ്ടായപ്പോൾ പാർട്ടിയിലെ ബഹുഭൂരിപക്ഷവും സിപിഐ(എം) ൽ അണി നിരന്നത് സിപിഐ(എം) മാർക്സിസം അനുശാസിക്കുന്ന ചൂഷണ രഹിത സാമൂഹ്യ വ്യവസ്ഥയിൽ തന്നെ മുന്നോട്ട് പോകുമെന്ന വിശ്വാസത്തിലാണ്. ആ വിശ്വാസവും പോളിറ്റ് ബ്യൂറോയുടെ നിലപാട് മൂലം ആസ്ഥാന ത്തായിരുന്നു എന്നാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസിനോട് സീതാറാം യെച്ചൂരിയുടെ നിലപാട് മൂലം തെളിയുന്നത്. സ്ഥിരം ശത്രുക്കൾ ഇല്ല എന്ന നിലപാട് ഭാവിയിലും സോഷ്യലിസം അംഗീകരിക്കില്ല എന്ന് മാത്രമാണ് വ്യക്തമാക്കുന്നത്. ചെങ്കൊടിയുടെ രാഷ്ട്രീയം ഇന്ത്യയിൽ ഒരു കാരണ വശാലും നിലനിൽക്കാൻ പാടില്ല എന്ന് വർഗ്ഗ ശത്രുക്കൾ ഉറച്ച നിലപാട് സ്വീകരിക്കുമ്പോഴും "വികസനം" എന്ന കാര്യത്തിൽ മാത്രം തെരഞ്ഞെടുപ്പുകളെ നേരിടുന്നത് തൊഴിലാളിവർഗ്ഗ രാഷ്ട്രീയത്തിന്റെ തന്നെ അവസാനത്തിലാണ് എത്തിച്ചേരുക. തെറ്റിധാരണ മൂലം ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ അണി നിരന്നിട്ടുള്ള സാധാരണക്കാരെ മാർക്സിസം അനുശാസിക്കുന്ന ചൂഷണ രഹിത സാമൂഹ്യ വ്യവസ്ഥ എന്ന ലക്ഷ്യത്തിലേക്ക് എത്തിക്കുക എന്ന ലക്‌ഷ്യം അംഗീകരിക്കില്ല എന്നതാണ് കോൺഗ്രസിനോടുള്ള "വർഗ സഹകരണ" നിലപാട് മൂലം സംഭവിക്കുക.
.
. . "മുതലാളിത്തം" ചൂഷണാടിസ്ഥാനത്തിലുള്ള സാമൂഹ്യ വ്യവസ്ഥയാണ് എന്ന് പരിഗണിച്ചതേയില്ല എന്നതാണ് ഇന്ത്യൻ തൊഴിലാളിവർഗ പ്രസ്ഥാനങ്ങൾക്കുണ്ടായ ഏറ്റവും വലിയ ഗതികേട്. തന്മൂലം ചൂഷക വർഗങ്ങളുടെ രാഷ്ട്രീയപാർട്ടികളെ വർഗ ശത്രുക്കളായി കാണാൻ കഴിയുന്നില്ല. എന്നാൽ അവരാകട്ടെ തൊഴിലാളി വർഗപ്രസ്ഥാനങ്ങൾ ഒരു കാരണ വശാലും വളരാൻ പാടില്ല എന്നതിൽ ഒരു വിട്ടുവീഴ്ചക്കും തയാറല്ല താനും. മുതലാളിത്തം പ്രോത്സാ ഹിപ്പിക്കാൻ തീരുമാനിച്ചപ്പോൾ മാർക്സിസം അപ്രസക്തമായി എന്ന് പറഞ്ഞാൽ സഖാക്കൾക്ക് ബോധ്യപ്പെടാൻ ബുദ്ധിമുട്ടാണ്. വർഗ ശത്രുക്കൾ ഇല്ലാതാകുമ്പോൾ വർഗ സമരവും ഇല്ലാതാകും എന്നത് പ്രത്യേകം പറയേണ്ടതില്ല. സാമ്പത്തിക ചൂഷണവും ആത്മീയ ചൂഷണവും അംഗീകരിക്കുന്നില്ലെങ്കിൽ ചൂഷണ രഹിത സാമൂഹ്യ വ്യവസ്ഥയുടെ പ്രശ്നമേയില്ല. ഒരു നല്ല സാമൂഹ്യ വ്യവസ്ഥ എന്ന എല്ലാവരും ഹൃദയത്തിൽ സൂക്ഷിച്ച സ്വപ്നമാണ് എത്റ നിസ്സാരമായി തള്ളിക്കളയുന്നത്. എത്രയോ രക്തസാക്ഷികളുടെ ത്യാഗങ്ങളെയാണ് ഒരു വാക്കിൽ ഉപേക്ഷിക്കുന്നത്. ഏത് വർഗങ്ങൾക്ക് എതിരെയാണോ "തൊഴിലാളിവർഗ്ഗ സർവാധിപത്യം ആവശ്യമാണ് എന്ന് മാർക്‌സും ലെനിനും ആവർത്തിച്ച് പറയുമ്പോഴാണ് ഇൻഡ്യയിൽ ശത്രുക്കളേയില്ല എന്ന നിലപാട് സ്വീകരിക്കുന്നത്. അതിന്റെയൊക്കെ ഫലമായി തൊഴിലാളിവർഗ പ്രസ്ഥാനത്തിന്റെ ഭാഗമാകേണ്ടവർ "വർഗ ശത്രുക്കളുടെ ഉപകരണം ആയി മാറുന്നതാണിവിടെ കാണുന്നത്. ചെങ്കൊടി ഒരു കാരണവശാലും ഉണ്ടാകാൻ പാടില്ല എന്ന നിലപാടുള്ളവരെ "നന്നാക്കി" കൂടെ കൂട്ടുവാനാണിവിടുത്തെ ശ്രമം.
.
. ."ആർഷഭാരത സംസ്കാരത്തിൽ അഭിമാനം കൊള്ളണം" എന്ന സിപിഐ നേതാവ് പന്നിയൻ രവീന്ദ്രന്റെ നിലപാട് (2017 ലെ ഏഷ്യാനെറ്റിലെ രാഹുൽ ഈശ്വർ എന്നയാളുമായുള്ള അഭിമുഖം ഓർക്കുക) ഇതിന്റെ തുടർച്ചയാണ്. തന്മൂലം ആത്മീയ ചൂഷണവും സാമ്പത്തിക ചൂഷണവും പൂർണമായും അവഗണിച്ചു. തന്മൂലം ചൂഷണ വിമുക്തമായ ഒരു സാമൂഹ്യ വ്യവസ്ഥ എന്ന നിലയിൽ സോഷ്യലിസത്തെ പരിഗണിച്ചതേയില്ല. "മുതലാളിത്ത സമൂഹത്തിന്റെ സ്വതന്ത്രമായ" വളർച്ച എന്ന (തൊഴിലാളി വർഗ രാഷ്ട്രീയത്തിന്റെ ശാസ്ത്റവും കലയും" എന്ന സ. ഇ എം എസിന്റെ കൃതിയിലെ 21 മത്തെ പേജിലെ വാക്കുകൾ) നിലപാട് കൂടിയായപ്പോൾ വിഷയം കൂടുതൽ സങ്കീർണമായി. വർഗ വൈരുധ്യങ്ങളാണ് വർഗ സമരത്തിന്റെ അടിസ്ഥാനം എന്നതും മനസിലാക്കിയില്ല.
. .വൈരുധ്യാധിഷ്ഠിത ഭൗതിക വാദം മനസിലാക്കാതെ മാർക്സിസം മനസിലാക്കാൻ ആവില്ല. അടിമയും ഉടമയും തമ്മിലും തൊഴിലാളിയും മുതലാളിയും തമ്മിലും ഉള്ള താത്പ്പര്യങ്ങളിലെ വൈരുധ്യം ഇൻഡ്യയിലെ 1950 കാലത്തെ കമ്മ്യൂണിസ്റ്റു നേതാക്കൾക്കാർക്കും മനസിലായില്ല. മനുഷ്യൻ ആണെന്ന പരിഗണന അടിമയോട് അടിമ ഉടമ ഒരിക്കലും കാണിക്കാറില്ല. അവനെ ഉപയോഗിച്ച് പരമാവധി ധനം സമ്പാദിക്കുകയാണ് അടിമ ഉടമയുടെ താൽപ്പര്യം. അവൻ അനുഭവിച്ചിട്ടുള്ള നരക യാതന മനസിലാക്കിയാൽ മാത്റമേ അടിമയുടേയും അടിമ ഉടമയുടേയും താത്പ്പര്യങ്ങളിലെ വൈരുധ്യം മനസിലാവുകയുള്ളു. ആധുനിക മുതലാളിക്ക് തൊഴിലാളിയെ ഉപയോഗിച്ച് പരമാവധി ധനം സമ്പാദിക്കുകയാണ് ലക്‌ഷ്യം. തൊഴിലാളിക്കാകട്ടെ ജീവൻ നിലനിർത്താൻ ആരുടെയെങ്കിലും കീഴിൽ പണിയെടുത്തേ പറ്റുകയുള്ളു. അടിമയും ഉടമയും തമ്മിലും തൊഴിലാളിയും മുതലാളിയും തമ്മിലും ഉള്ള താത്പ്പര്യങ്ങളിലെ വൈരുധ്യം കാറൽ മാർക്സിന് മനസിലായി. ലോകമൊട്ടാകെ തൊഴിലാളി ഒന്നായി സംഘടിച്ചാൽ അതിന്റെ ശക്തി എന്തായിരിക്കും എന്ന് കാറൽ മാർക്സിന് മനസിലായതുകൊണ്ട് മാർക്സ് ലോക തൊഴിലാളി വർഗത്തോട് പറഞ്ഞു: "നിങ്ങൾ ഏകോപിക്കുവിൻ; നിങ്ങൾക്ക് നഷ്ടപ്പെടാൻ യാതൊന്നുമില്ല. നേടാനോ ഒരു വലിയ ലോകമുണ്ട് താനും."
. .ഇന്ത്യയിൽ "മുതലാളിത്തം പ്രോത്സാഹിപ്പിക്കാൻ" തീരുമാനിച്ചപ്പോൾ മുതലാളിയും തൊഴിലാളിയും തമ്മിലുള്ള താത്പ്പര്യങ്ങളിലെ വൈരുധ്യം കണക്കിലെടുത്തതേയില്ല.
//
എന്താണ് ആത്മീയ ചൂഷണം?
ചരിത്രപരമായ ഭൗതിക വാദം.
// തൊഴിലാളി വർഗ്ഗവും പാവപെട്ട ജനവിഭാഗങ്ങളാകെയും മുതലാളിത്ത സാമ്പത്തിക വ്യവസ്ഥയിൽ അനുഭവിക്കുന്ന സാമ്പത്തിക ചൂഷണം എന്താണെന്ന് വ്യക്തമാക്കുകയാണ് കാറൽ മാർക്സ് എന്ന മഹാനായ ചിന്തകൻ തന്റെ വിശ്വ പ്രസിദ്ധമായ "മൂലധനം" എന്ന കൃതിയിലൂടെ ചെയ്യുന്നത്. "മിച്ച മൂല്യ സിദ്ധാന്തം" വഴിയാണ് തൊഴിലാളി വർഗം അനുഭവിക്കുന്ന സാമ്പത്തിക ചൂഷണത്തിന്റെ തീവ്രത മാർക്സ് ലോകത്തെ ബോധ്യപ്പെടുത്തിയത്. തൊഴിലാളിവർഗം ഉൾപ്പെടെയുള്ള മുഴുവൻ ജനവിഭാഗങ്ങളും യഥാർത്ഥത്തിൽ മുതലാളിത്ത വ്യവസ്ഥയിൽ അനുഭവിക്കുന്നത് അദ്ധ്വാന ശക്തിയുടെ ചൂഷണം ആണ്. അതിന്റെ ഭാഗമായ സാമ്പത്തിക ചൂഷണത്തിനുള്ള പാതയൊരുക്കുകയാണ് ആത്മീയ ചൂഷണത്തിലൂടെ ചെയ്യുന്നത്. എല്ലാം ദൈവ വിധിയാണെന്ന് പഠിപ്പിച്ചാൽ "അടിമ" മനോഭാവം സൃഷ്ടിച്ചെടുക്കാൻ സാധിക്കും എന്നത് ചൂഷക വർഗ്ഗങ്ങൾ പരമാവധി മുതലെടുക്കുന്നു. അടിമത്തവും അതിന്റെ ഭാഗമായ യാതനകളും ദൈവ വിധിയാണെന്ന് സ്ഥാപിച്ചാൽ അടിമ മോചനത്തിന് ശ്രമിക്കില്ല. ദൈവത്തോട് പ്രാർത്ഥിക്കുക മാത്രമേ ചെയ്യുകയുള്ളൂ. അവിടെയാണ് :"ദൈവവത്തെ" ചൂഷണത്തിനുള്ള ആയുധമായി മാറ്റുന്നത്. എല്ലാ മതങ്ങളുടേയും നിലപാടാണിത്. അതിന്റെയൊക്കെ അടിസ്ഥാനം പരമമായ സ്വാർത്ഥത മാത്രമാണ്. മറ്റുള്ളവരെ ദൈവത്തെ ഉപയോഗിച്ച് കീഴടക്കുക. തങ്ങളുടെ ദൈവം അല്ലാതെ ദൈവം ഇല്ല എന്ന നിലപാട്. അതിന്റെ ഫലമാണ് ഇന്ത്യയിലെ ആത്മീയ ചൂഷണത്തിന്റെ ഭാഗമായ ബിജെപി ഭരണം. ബ്രാഹ്മണ മേധാവിത്വത്തിൽ അടിയുറച്ച ചാതുർവർണ്യ വ്യവസ്ഥയും മറ്റും അതിന്റെ ഭാഗമാണ്. കോടി കണക്കായ ജനങ്ങളെ ദളിതർ എന്നും മറ്റും തരം തിരിച് പീഡിപ്പിച്ചുകൊണ്ടിരിക്കുന്നത് അതിന്റെ ഭാഗമാണ്. ഹിന്ദു രാഷ്ട്ര വാദം അതിന്റെ ഭാഗമാണ്. എല്ലാവരും മനുഷ്യർ ആണെന്ന് ഒരു വർഗീയ വാദിയും അംഗീകരിക്കില്ല. സാമ്പത്തികചൂഷണവും ആത്മീയ ചൂഷണവും മുതലാളിത്ത ചൂഷണത്തിന്റെ ഭാഗം ആണെന്ന് അത് പ്രോത്സാഹിപ്പിക്കുന്നവർക്കും ബോധ്യപെട്ടിട്ടില്ല. ഇടി മിന്നലും ഇടി വെട്ടും കൊടുംകാറ്റും പേമാരിയും ഭൂമി കുലുക്കവും വിവിധ രോഗങ്ങളും എല്ലാം എങ്ങനെ ഉണ്ടാകുന്നു എന്ന യാതൊരറിവും ഇല്ലാതിരുന്ന കാലം ദൈവങ്ങളുടെ ആവിർഭാവത്തിനും കാരണമായി. കാലം എത്രയൊക്കെ മാറിയിട്ടും മതങ്ങളുടെ പേരിലുള്ള ശത്രുതയും കൊലപാതകങ്ങളും ഇപ്പോഴും തുടരുന്നതാണ് മാനവരാശിക്ക് ഭീഷണി ആയി തുടരുന്നത്.
//
ആത്മീയ ചൂഷണം എന്താണെന്ന് മനസിക്കാൻ പ്രാചീന ശിലായുഗം മുതലുള്ള മനുഷ്യരാശിയുടെ വളർച്ചയുടെ ചരിത്രം കൂടി (ചരിത്രപരമായ ഭൗതിക വാദം). അറിയണം. വനാന്തരങ്ങളിൽ അലഞ്ഞുതിരിഞ്ഞ മനുഷ്യൻ ക്രമേണ കൂട്ടമായി ജീവിക്കാൻ തുടങ്ങുകയും ഗോത്രങ്ങൾ ഉത്ഭവിക്കുകയും ചെയ്തു. ഗോത്റങ്ങൾ തമ്മിൽ കലഹവും പരാജയപ്പെടുന്നവരെ കൊല്ലുന്നതും അടിമകളാക്കുന്നതും സാധാരണയായി. ഗോത്റതലവൻ രാജാവും അയാളുടെ സഹായികൾ അടിമയുടമകളും പ്രഭുക്കന്മാരും ആയി. "അടിമ" മോചനത്തിന് ശ്രമിക്കാതിരിക്കാൻ അവന്റെ "അടിമത്തം" "ദൈവ വിധി" ആണെന്നും അവനെ "ആത്മാവിനെ" ക്കുറിച്ചും "സ്വർഗ്ഗ" ത്തെക്കുറിച്ചും നരകത്തെ കുറിച്ചും "പഠിപ്പിച്ചു". ഈ ഭൂമിയിലെ കഷ്ടതകൾ എല്ലാം സഹിച്ചാൽ മരിച്ചു സ്വർഗത്തിൽ ചെന്നാലെങ്കിലും രക്ഷപ്പെടാമല്ലോ എന്ന് ആ "മനുഷ്യ ജീവിയും" കരുതി. എല്ലാ കഷ്ടപ്പാടുകളും ദാരിദ്ര്യവും ദൈവ വിധിയാണെന്നും എല്ലാം തീരുമാനിക്കുന്നത് ദൈവം ആണെന്നും ധനികന്റെ സമ്പത്ത് ദൈവം കൊടുത്തതാണെന്നും ദൈവത്തോട് പ്രാർത്ഥിച്ചാൽ എല്ലാ കഷ്ടപ്പാടുകളും തീരുമെന്നും അടിമകളെ പഠിപ്പിച്ചു. അടിമ വ്യവസ്ഥയുടെയും സ്വകാര്യസ്വത്തിന്റെയും ആവിർഭാവത്തോടെയാണ് ആത്മീയ ചൂഷണവും ആരംഭിക്കുന്നത്. ധനികന്റെ സമ്പത്തിന്റെ അടിസ്ഥാനം ചോദ്യം ചെയ്യാതിരിക്കാൻ ആവിഷ്‌ക്കരിച്ചതാണ് ആത്മീയ വാദത്തിന്റെ അടിസ്ഥാനം. ഗോത്ര തലവൻ രാജാവും അയാളുടെ അനുയായികൾ പ്രഭുക്കന്മാരും അടിമ ഉടമകളും ആയി. യാതൊരു ആശയവും ശൂന്യതയിൽ നിന്നുമുണ്ടാവില്ല എന്ന തത്വം മനസിലാക്കിയാൽ മാത്രമേ ആത്മീയ വാദത്തിന്റെ ഉത്ഭവം മനസിലാക്കാൻ ആവുകയുള്ളൂ. പൂർവികരുടെ തലച്ചോറ് എന്ന ജൈവപദാര്ഥത്തിന്റെ ചിന്തയുടെ ഫലമായി അല്ലാതെ യാതൊരു ആശയങ്ങളും ഉണ്ടാകുമായിരുന്നില.
//
ആത്മീയ വാദം അനുസരിച്ചു് "ആത്മാവ്" ആണ് നിത്യവും സത്യവും. (ഭഗവത് ഗീത; അദ്ധ്യായം രണ്ട്). "ഭൗതിക പ്രപഞ്ചം" ആകെ മായയാണ്. എല്ലാ മതങ്ങളുടേയും നിലപാട് ഇത് തന്നെയാണ്. "ആത്മാവ്" എന്ന് സ്ഥാപിക്കുന്നത് യഥാർഥത്തിൽ ബോധമുള്ള (ജീവനുള്ള) ഒരാളുടെ തലച്ചോറിന്റെ ഭാഗമായ "മനസ്" ആണ്. അറിയുന്നതും മനസിലാക്കുന്നതും ആയ വസ്തുതകൾ തലച്ചോറിൽ സൂക്ഷിക്കുന്ന ഭാഗമാണ് "മനസ്". കംപ്യൂട്ടറിന്റെ "ഹാർഡ് ഡിസ്ക്" ആയി "മനസി" നെ കണക്കാക്കാം. ജീവനും ബോധവും ഉള്ള കാലത്തോളം നമ്മുടെ അറിവുകൾ എല്ലാം അവിടെ ഭദ്രമാണ്. കാലങ്ങൾ കൊണ്ട് മറവി സംഭവിക്കും എങ്കിലും മിയ്ക്കവാറും കാര്യങ്ങൾ നമുക്ക് ഓർത്തെടുക്കാം. വളരെ വർഷങ്ങൾക്ക് മുൻപ് പരിചയപ്പെട്ട ഒരാളെ പിന്നീട് ഒരിക്കൽ കാണുമ്പോൾ നാം ഓർമ്മിച്ചെടുക്കുന്നു. മനസിന് അതിന് സെക്കന്റുകൾ പോലും ആവശ്യമില്ല. എന്നാൽ "തലച്ചോറിന്" മാരകമായ മാനസിക രോഗമോ മറവി രോഗമോ ബാധിച്ചാലോ മരണം സംഭവിച്ചാലോ "മനസിന്റെ" കാര്യം തകരാറിലാകും. ഒരാൾക്ക് മരണം സംഭവിച്ചാൽ "മനസ്" (ആത്മാവ്") മാത്രമായി രക്ഷപെട്ട് പോകും എന്നാണ് ആത്മീയ വാദത്തിന്റെ നിലപാട്. "മനസ് "നെയാണ് ആത്മാവ് ആയി ചിത്റീകരിച്ചുകൊണ്ട് മരണാനന്തര ജീവിതത്തിന്റെ മായ പ്റപഞ്ചത്തിൽ മതങ്ങൾ "സ്വർഗ്ഗ ലോകം" കെട്ടിപ്പടുത്തിരിക്കുന്നത്. അസാമാന്യമായ ബുദ്ധിവൈഭവം ഉള്ളവരൊന്നും മേൽപ്പറഞ്ഞ "ദൈവങ്ങളിൽ" വിശ്വസിക്കാറില്ല. മനുസ്മൃതിയും വേദങ്ങളും ഒന്നും ശ്രീ.ബുദ്ധനെയോ കാറൽ മാർക്സിനെയോ സ്വാധീനിച്ചിട്ടില്ല. ആദി ശങ്കരൻ "അദ്വൈദത്തിൽ" എത്തിയപ്പോൾ അത് വരെ ഉണ്ടായിരുന്ന ദൈവങ്ങളെ ഉപേക്ഷിച്ചു. ശ്രീ.നാരായണ ഗുരുവും ആ സ്ഥിതിയിലേക്ക് എത്തിചേർന്നിരുന്നു.
//
യാതൊരു ശാസ്ത്രീയ അടിത്തറയും ആത്മീയ വാദത്തിന് ഇല്ലെന്ന് തൊഴിലാളി വർഗത്തെയും സമൂഹത്തെ ആകെയും ബോധ്യപ്പെടുത്തുകയാണ് മാർക്സിസത്തിന്റെ; ഭൗതിക വാദത്തിന്റെ കടമ.
............"എന്ത് ചെയ്യണം?" എന്ന കൃതിയിൽ ലെനിൻ പറയുന്നത് മുതലാളിത്ത വ്യവസ്ഥയിൽ തൊഴിലാളി വർഗം നടത്തുന്ന സമരങ്ങൾ "തുറന്നു കാട്ടൽ സമരങ്ങൾ ആയിരിക്കണം" എന്നാണ്. അതായത് എന്താണ് മുതലാളിത്ത വ്യവസ്ഥ എന്നും എന്താണ് ബൂർഷ്വാ ചെറ്റത്തരങ്ങൾ എന്നും തൊഴിലാളി വർഗ്ഗത്തേയും സാധരണ ജനങ്ങളേയും പഠിപ്പിക്കാൻ ഉള്ളവ ആയിരിക്കണം മുതലാളിത്ത സാമ്പത്തിക ക്റമത്തിൽ തൊഴിലാളി വർഗം നടത്തുന്ന സമരങ്ങളിലൂടെ നടത്തേണ്ടത്. തൊഴിലാളി വർഗ്ഗം നടത്തുന്ന സമരങ്ങളിലൂടെ "തൊഴിലാളി വർഗ്ഗത്തിൽ തങ്ങൾ ഒരു വർഗം ആണ് എന്ന "വർഗ ബോധം" ഉണ്ടാക്കണം; വർഗ ബോധം "വർഗ സമരം" ആയും,; വർഗ സമരം "വർഗ വിപ്ളവം" ആയും അത് സോഷ്യലിസ്റ്റ് വ്യവസ്ഥയിലും എത്തിച്ചേരണം.
..........."മുതലാളിത്തം പ്രോത്സാഹിപ്പിക്കാൻ" തീരുമാനിച്ചപ്പോൾ ഇൻഡ്യയിൽ മാർക്സിസം അപ്രസക്തമായി. ഏത് ആവശ്യത്തിനും ഉപയോഗിക്കാവുന്ന തത്വ ശാസ്ത്രം അല്ല മാർക്സിസം. യാതൊന്നും അറിയാത്തവർ മാർക്സിസം എന്ന അതി സങ്കീർണമായ "മാർക്സിസം" എന്ന തത്വ ശാസ്ത്രം ഉപയോഗിക്കാൻ ഇടയായത് ഇൻഡ്യയുടെ രാഷ്ട്രീയ ഭാവി തന്നെ അപകടത്തിൽ ആകാൻ ഇടയായി.
..........ഒരോ ഉത്പന്നവും (ഉപഭോഗ വസ്തുക്കൾ) പിറവി എടുക്കുന്നതിൽ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലും പെടുന്ന ജനങ്ങൾ പ്രത്യക്ഷമായോ പരോക്ഷമായോ പങ്കാളികളാണ് എന്നതാണ് സോഷ്യലിസത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ശാസ്ത്രീയത. സമൂഹത്തെയാകെ ചൂഷണം ചെയ്യുന്നതാണ് മുതലാളിത്തത്തിന്റെ അടിസ്ഥാന പ്രമാണം. വർഗ സമരത്തിന്റെ അടിസ്ഥാനവും ഇത് തന്നെ. ഒരിക്കലും പൊരുത്തപ്പെടാത്ത വൈരുധ്യങ്ങളാണ് ഇവ രണ്ടും.
..........ലെനിൻ സോഷ്യലിസ്റ്റ് ആശയങ്ങളുടെ പ്റാധാന്യത്തെ കുറിച്ച് എത്റമാത്റം ഊന്നിപറഞ്ഞിട്ടും ഇന്ത്യയിലെ കമ്മ്യൂണിസ്റ്റു നേതാക്കൾക്ക് ആർക്കും അത് മനസിലായില്ല. അതാണ് ഇപ്പോൾ ഇൻഡ്യ അനുഭവിക്കുന്നത്. വർഗീയത ചുടല നൃത്തം ചെയ്യുന്നു. പുരോഗമന ആശയങ്ങൾ അന്യമായിരിക്കുന്നു.
// 14 01 2020 //
..... ......
.........മുതലാളിത്തം എത്ര വളർന്നാലും സോഷ്യലിസത്തിലേയ്ക്ക് എത്തില്ല. ചരക്ക് ഉത്പാദനത്തിന്റെ ലക്ഷ്യം തന്നെ വ്യത്യസ്തമാണ്. ലാഭം മാത്രമാണ് മുതലാളിത്തത്തിൽ ലക്ഷ്യം ആവുക. സോഷ്യലിസത്തിലാകട്ടെ ജനങ്ങൾക്കാവശ്യമായവ മതിയായ അളവിൽ ലഭ്യമാക്കുക എന്നതാണ്. മുതലാളിത്തത്തിൽ കാർഷിക മേഖല തികച്ചും അവഗണിക്കപ്പെടുന്നു. ശാസ്ത്ര സാങ്കേതിക വിദ്യകൾ അതിവേഗം മാറികൊണ്ടിരിക്കുമ്പോൾ മുതലാളിത്തത്തിലെ ഒന്നും ഭാവിയിലേക്ക് കരുതി വയ്ക്കാനും ആവില്ല. പഴയ ലാൻഡ് ഫോണും കമ്പ്യൂട്ടറും ടൈപ്പ് റൈറ്ററും മറ്റും എത്ര വേഗം പഴഞ്ചൻ ആയി? ഇന്നത്തെ സാങ്കേതിക വിദ്യകളും ആവശ്യങ്ങളും ആവില്ല നാളത്തെ ആവശ്യം.
മുതലാളിത്തം വളരുക സാമ്പ്രാജ്യത്തം ആയിട്ടാണ്. മാർക്സ് 1850 കാലത്ത് വിലയിരുത്തിയത് സൂര്യൻ അസ്തമിക്കാത്ത സാമ്പ്രാജ്യം ആയി മാറിയ ഇഗ്ളീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയെ ആണ്. അന്ന് ഇന്ത്യ ഭരിക്കുന്നത് ഈസ്റ്റ് ഇന്ത്യ കമ്പനി ആണ്. 1857 ലെ ഒന്നാം സ്വാതന്ത്യ സമരത്തിന് ശേഷം ആണ് ഇന്ത്യൻ ഭരണം ബ്രിട്ടൻ ഏറ്റെടുക്കുന്നത്. ഇഗ്ളീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയെ വിലയിരുത്തി 1850 കാലത്ത് മാർക്സ് പറഞ്ഞതിനെയാണ് ഇൻഡ്യയിൽ ഇപ്പോഴും പ്രമാണം ആക്കിയിരിക്കുന്നത്. ഇൻഗ്ളണ്ടിൽ വിപ്ളവം നടക്കാനുള്ള സാധ്യതയാണ് മാർക്സ് അന്ന് വിലയിരുത്തിയത്. അവിടെ ഒന്നും നടന്നില്ല. കൊളോണിയൽ ചൂഷണത്തിന്റെ പങ്കു ലഭിക്കുന്ന ബ്രിട്ടനിലെ തൊഴിലാളി വർഗത്തിന് സോഷ്യലിസത്തിന്റെ ഗുണം ബോധ്യപ്പെടുക ബുദ്ധിമുട്ടാണ് എന്നാണ് പിന്നീട് മാർക്സ് പറഞ്ഞത്. എന്നാൽ ലെനിൻ റഷ്യയിൽ വിപ്ളവം നടത്തുന്ന കാര്യത്തിൽ മാർക്സിന്റെ വാക്കുകളിൽ തൂങ്ങി നിന്നില്ല.
......സി പി ഐ (എം) പാർട്ടി പരിപാടി മാറണം. സോഷ്യലിസം എന്നത് ലക്ഷ്യം ആയി അംഗീകരിക്കുന്നതിന് ഇന്ത്യ ഒട്ടാകെ ഭൂ പരിഷ്‌ക്കരണം നടപ്പിലായില്ല എന്നത് എങ്ങിനെയാണ് തടസം ആവുക? എല്ലാം മുതലാളിത്തത്തിൽ നടക്കുമെങ്കിൽ പിന്നെ എന്തിനാണ് ഒരു കമ്മ്യൂണിസ്റ്റു പാർട്ടി? ഇങ്ങനെയുള്ള സംശയങ്ങളൊന്നും ലെനിനോ മാവോ സെ ദോങിനോ ഉണ്ടായിരുന്നില്ല. സോഷ്യലിസത്തെ കുറിച്ചുള്ള അജ്ഞതയും ഭീതിയുമാണ് ഇവിടെ അടിസ്ഥാന പ്രശ്നം. അടിസ്ഥാന കാരണം. ഇപ്പോൾ ഒരു ലക്ഷ്യവും ഇല്ല. മുതലാളിത്തം വളരുന്നത് സാമ്പ്രാജ്യത്തം ആയിട്ടാണ്. അത് ഒരിക്കലും ലക്ഷ്യം ആകാൻ പാടില്ല. വിവിധ ഉടമസ്ഥതാ രീതികൾ എന്നു പറഞ്ഞാൽ കോൺഗ്രസിന്റെ മിശ്ര സമ്പദ് ഘടനയാണ്. മുതലാളിത്തം അവരുടെയും നയമാണ്. ഈ നിലപാട് 1950 മുതൽ തുടരുകയാണ്. അതാണ് യെച്ചുരി കോൺഗ്രസ്സുമായി ഐക്യം വേണമെന്ന വാശി പിടിച്ചത്. ഇതാണ് ബംഗാൾ സഖാക്കളുടെ നിലപാടിന്റെ അടിസ്ഥാനം. ഇതിന്റെയൊക്കെ ഫലമാണ് ഇപ്പോഴത്തെ പാർട്ടി. മുതലാളിത്തം പ്രോത്സാഹിപ്പിക്കുമ്പോൾ ബൂർഷ്വാസി വർഗ ശത്രു ആവില്ല. അതു കൊണ്ട് ഇപ്പോൾ വർഗ സമരം ഇല്ല. എല്ലാവരും സമരം നടത്തുന്നത് പോലെ നമ്മളും സമരങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നു. അവരുടെയും നമ്മളുടെയും ലക്ഷ്യം ഒന്നാണ് -- മുതലാളിത്തം വളരണം. കാര്യങ്ങൾ ആത്മ നിഷ്ഠമായിട്ടല്ല കാണേണ്ടത്, വസ്തു നിഷ്ഠമായി കാണണം..
//14 01 2020//
//
സ്വന്തം "ഐശ്വര്യ" ത്തിനായി മറ്റുള്ളവരുടെ കുട്ടികളെ വിലക്ക് വാങ്ങി
ദേവിക്ക് "കുരുതി" (നരഹത്യ) കൊടുക്കുന്ന ഒരു വഴിപാട് ആലപ്പുഴ
ജില്ലയിലെ മാവേലിക്കരയിലെ ഒരു ക്ഷേത്രത്തിലെ പ്രത്യേകതയാണ്. ആ കുട്ടി
പിന്നീട് ജീവിച്ചിരിക്കുമെങ്കിലും "ദേവിയുടെ" വിഷയത്തിൽ കുട്ടി
ജീവനോടെയില്ല. ആ കുട്ടി വളർന്നുവരുമ്പോൾ ദൈവത്തിന്റെ മുൻപിൽ
ജീവനോടെയില്ലാത്ത ഒരാൾ എന്നത് അയാളെ എപ്രകാരം ബാധിക്കും എന്നത്
മറ്റുള്ളവർക്കാർക്കും പ്രശ്‌നമേയല്ല. അയാളെ കൊല്ലാതെ കൊല്ലുക എന്നതാണ്
വിഷയം. സ്വന്തം ഐശ്വര്യത്തിനായി ഈ കാലത്തും മറ്റുള്ളവരെ കോല
ചെയ്യുന്നത് "വഴിപാട്" എന്ന നിലക്കാണെങ്കിലും നില നിൽക്കുകയാണ്. അവർ
എല്ലാ കാര്യങ്ങളിലും സ്വന്തം സ്വാർത്ഥതക്ക് അപ്പുറം പോവില്ല എന്നതാണ്
വസ്തുത.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ