2019 മേയ് 13, തിങ്കളാഴ്‌ച

279.മനുഷ്യത്വം അല്ലെ എല്ലാവരിലും ഉണ്ടാകേണ്ടത്?

  ..           ..  279. "മാർക്സിസം" എന്ന സാമൂഹ്യ ശാസ്ത്രത്തിന്റെ അടിസ്ഥാനത്തിലാണ് ഞാൻ കാര്യങ്ങൾ പരിശോധിക്കുന്നത്. ശാസ്ത്രീയമായി സ്ഥാപിക്കാൻ കഴിയുന്നതിനെയെല്ലാം മാർക്സിസം അംഗീകരിക്കുന്നു. എന്റെ പോസ്റ്റിൽ ഞാൻ മത ഗ്രന്ഥങ്ങളുടെ ഉള്ളടക്കം അല്ല പരിശോധിക്കുന്നത്. ഭഗവത് ഗീത; ഖുർആൻ; ബൈബിൾ തുടങ്ങിയവയിലെ എല്ലാം ദൈവങ്ങൾ പുസ്തകങ്ങളിൽ നിന്ന് വെളിയിൽ വരികയോ പിറവിയ്ക്കു ശേഷം ഒരക്ഷരം പോലും ഉരിയാടുകയോ; ആരെയെങ്കിലും രക്ഷിക്കുകയോ ഉണ്ടായിട്ടില്ല എന്ന വസ്തുതയാണ്. ഇവയൊക്കെ പരിശോധിക്കാൻ കാരണം മതങ്ങളുടെ പേരിൽനടത്തുന്ന കൂട്ട കൊലകളാണ്. ഗുജറാത്തിൽ 2002 ഹിന്ദു വർഗീയ വാദികൾ നടത്തിയ കൂട്ട കൊലയിലോ; പുലബമ; ഗ്രീൻലാൻഡ്; ശ്രീ.ലങ്ക തുടങ്ങിയവയിൽ നടന്നിട്ടുള്ള കൊലപാതകങ്ങളിലോ ഒരു ദൈവവും അതിലെ വിശ്വാസികളെ രക്ഷിക്കുന്നില്ല. പ്രാർഥനകൾക്ക് ഒന്നും ഒരു കുറവും ഇല്ല. എല്ലാവരും ഞങ്ങളുടെ ദൈവം മാത്രമാണ് ദൈവം എന്ന നിലപാടിലാണ്. എല്ലായിടത്തും കൊല്ലപ്പെടുന്നത് യാതൊരു അപരാധവും ചെയ്യാത്തവരാണ്.
എന്നാണ് എല്ലാവരും മനുഷ്യരാണ് എന്ന ബോധത്തിലേക്ക് എല്ലാവരും എത്തിച്ചേരുക?
മനുഷ്യത്വം അല്ലെ എല്ലാവരിലും ഉണ്ടാകേണ്ടത്?
അതിനു ഏതെങ്കിലും ദൈവങ്ങൾ ഇന്നത്തെ നിലയിൽ അനുവദിക്കുമോ?
ഇതാണ് പോസ്റ്റ്‌....
.............മത ഗ്രന്ഥങ്ങളായി രചിക്കപ്പെട്ടിട്ടുള്ളവ എല്ലാം അവ രചിച്ചിട്ടുള്ളവരുടെ ഭാവന സൃഷ്ടി മാത്റമാണ്. ആ രചനകൾക്കുശേഷം അവയിലെ "ദൈവങ്ങൾ" കാണിക്കുന്ന നിശബ്ദതയാണ് അതിന്റെ തെളിവ്. ഏതു കാലത്താണോ അവ രചിക്കപ്പെട്ടത്; ആ കാലത്തെ അറിവുകൾ മാത്റമേ അതിൽ ഉണ്ടാവുകയുള്ളു. പതിനഞ്ചാം നൂറ്റാണ്ടിൽ മാത്റമാണ് ഭൂമിയ്ക്ക് ഗോളാകൃതി ആണെന്നും അത് സ്വയം കറങ്ങി കൊണ്ടിരിക്കുകയാണെന്നും അത് സൂര്യനെ പ്റദക്ഷിണം ചെയ്തു കൊണ്ടിരിക്കുകയാണെന്നും അതുകൊണ്ടാണ് രാവും പകലും ഉണ്ടാകുന്നത് എന്നും സൂര്യൻ നക്ഷത്രമാണെന്നും സൂര്യൻ ലക്ഷ കണക്കിന് ഡിഗ്രി സെൽഷ്യസ് ഊഷ്മാവിൽ കത്തി ജ്വലിച്ചുകൊണ്ടിരിക്കുകാണാനെന്നും ഭൂമി ഉൾപ്പെടെയുള്ള "ഗ്രഹങ്ങൾ" ക്ക് ചൂടോ പ്രകാശമോ ഇല്ലാത്തവയാണെന്നും സൂര്യനെ പ്റദക്ഷിണം ചെയ്യുന്ന മറ്റ് എട്ട്‌ ഗ്രങ്ങൾ കൂടെ ഉണ്ടെന്നും മറ്റും കണ്ടെത്തുന്നത്. (പൗരാണിക ഭാരതത്തിലെ "ആര്യഭടൻ" ജ്യോതി ശാസ്ത്ര മേഖലയിൽ കാര്യമായ കണ്ടെത്തലുകൾ നടത്തിയിരുന്നു എന്ന് കണ്ടെത്തിയിട്ടുണ്ട്; എന്നാൽ അവ ലോകത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് എത്തിയിരുന്നില്ല). ഇതൊന്നും തങ്ങളുടെ മത ഗ്രന്ഥങ്ങളിൽ ഇല്ലാത്തതുകൊണ്ട് തങ്ങൾ അംഗീകരിക്കുക ഇല്ല എന്ന നിലപാട് ആണ് "ഖുറാൻ" ഉൾപ്പെടെയുള്ള മത ഗ്രന്ഥങ്ങൾ മാത്റമാണ് സത്യം എന്ന് ശഠിക്കുന്നവരുടെ നിലപാട്.
...........തികച്ചും മന്ദ ബുദ്ധികൾക്കു മാത്റമെ മത ഭ്രാന്തന്മാർ ആകാനാവുകയുള്ളു. അവർ മാനവ രാശിയുയാകെ ശത്രുക്കളാണ്. അവരുടെ അവസാനം എങ്ങനെയാണെന്ന്, ദൈവം അവരെ രക്ഷിക്കുന്നുണ്ടോ
എന്നാരും തിരക്കാരില്ല.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ