248. സി.പി.ഐ.(എം) "പാർട്ടി പരിപാടി" യുടെ 6.2 ഖണ്ഡികയിൽ പറയുന്ന ഒരു കാര്യമിതാണ്: "സാമ്പത്തിക വികാസത്തിന്റെ നിലവാരം കണക്കിലെടുത്തു് " -- "ഇന്ത്യൻ മുതലാളിത്തം സോഷ്യലിസം സ്ഥാപിക്കാൻ പക്വ" മല്ല എന്നും അതുകൊണ്ട് അത് പ്രോത്സാഹിപ്പിക്കേണ്ട ഘട്ടത്തിലാണ് " എന്നും പരിപാടിയിൽ രേഖപ്പെടുത്തിയാൽ അത് ഒരിടത്തും പാസാക്കിയെടുക്കാൻ ആവില്ല എന്ന് പരിപാടിയുടെ "കരട്" തയ്യാറാക്കിയവർക്ക് അറിയാം. അതുകൊണ്ട് പരിപാടിയിൽ അങ്ങനെ പറയുന്നില്ല. അങ്ങനെ ചെയ്യുന്നത് പ്റസ്ഥാനത്തിന്റെ വിശ്വാസിത തകർക്കുകയാണെന്ന വസ്തുത ആരും ഓർത്തില്ല. എന്നാൽ "പരിപാടി" യെക്കുറിച്ചു് പാർട്ടി ക്ളാസ് നടത്തുമ്പോൾ ആ കാര്യം കൃത്യമായി വിശദീകരിക്കും. എന്നാൽ സ. ഇ.എം.എസിന്റെ "തൊഴിലാളി വർഗ രാഷ്ട്രീയത്തിന്റെ ശാസ്ത്രവും കലയും" എന്ന കൃതിയിലെ ഇരുപത്തൊന്നാം പേജിലെ വരികളാണ് "പ്രാങ് മുതലാളിത്ത സമൂഹത്തിൽ (ഫ്യുഡലിസം) തകർപ്പൻ പ്റഹരം ഏൽപ്പിക്കേണ്ടത് "മുതലാളിത്ത സമൂഹത്തിന്റെ സ്വതന്ത്റമായ വളർച്ചയ്ക്കും" തുടർന്ന് അതിന്റെ സ്ഥാനത്ത് സോഷ്യലിസ്റ്റ് സമൂഹം സ്ഥാപിക്കുന്നതിനും ആവശ്യമാണ് എന്നത്. " സോഷ്യലിസ്റ്റ് സമൂഹം എന്ന ലക്ഷ്യം ഇപ്പോഴില്ല. ഇപ്പോൾ മുതലാളിത്ത സമൂഹത്തിന്റെ "സ്വതന്ത്രമായ വളർച്ചയാണ് ആവശ്യം" എന്നാണ് ഈ വരികളിലെ ആശയം.
(1950 കാലം മുതൽ കഴിഞ്ഞ 73 വർഷങ്ങൾ ആയി തുടരുന്ന സാമ്പത്തിക നയം ഇതാണ്).
. .കമ്മ്യൂണിസ്റ്റു മാനിഫെസ്റ്റോയിൽ തന്നെ മാർക്സ് പറയുന്നത് കാണുക:
"തങ്ങളോടൊപ്പം സമുദായത്തെയാകെ സർവവിധ ചൂഷണത്തിൽ നിന്നും മർദനത്തിൽ നിന്നും വർഗ വ്യത്യാസങ്ങളിൽ നിന്നും വർഗ സമരങ്ങളിൽ നിന്നും എന്നന്നേക്കുമായി മോചിപ്പിക്കാതെ, ചൂഷണവും മർദനവും നടത്തുന്ന വർഗ്ഗത്തിന്റെ - ബൂർഷ്വാസിയുടെ - പിടിയിൽ നിന്നും ചൂഷണവും മർദനവും അനുഭവിക്കുന്ന വര്ഗത്തിന്; തൊഴിലാളി വർഗത്തിന് - രക്ഷ നേടാനാവില്ല." 1848 ൽ ആണ് കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റൊ പ്രസിദ്ധീകരിക്കുന്നത്. //
1950 കാലം മുതൽ "ചൂഷണ രഹിത സാമൂഹ്യ വ്യവസ്ഥ" ക്ക് പകരം ചൂഷണം പരമാവധി പ്രോത്സാഹിപ്പിക്കുന്നതിനായി "മുതലാളിത്ത സമൂഹത്തിന്റെ "സ്വതന്ത്രമായ വളർച്ചയാണ് ആവശ്യം" എന്ന നിലപാട് സ്വീകരിച്ചപ്പോൾ തൊഴിലാളിവർഗം, സമൂഹം ഉൾപ്പെടെ അകന്നുപോയി. മാർക്സിസത്തിന്റെ ശക്തി അത് സത്യസന്ധമായി വിഷയങ്ങൾ കാണുന്നു എന്നതാണ്. എന്നാൽ ജനകീയ ജനാധിപത്യം എന്ന പേരിൽ "മുതലാളിത്ത സമൂഹത്തിന്റെ "സ്വതന്ത്രമായ വളർച്ചയാണ് ആവശ്യം" എന്ന നിലപാട് ബോധപൂർവമോ അങ്ങനെ അല്ലാതെയോ സ്വീകരിച്ചപ്പോൾ സാധാരണ ജനത ഉൾപ്പെടെ തൊഴിലാളിവർഗം ഒട്ടാകെ പാർട്ടി വിട്ടുപോയി. അതാണ് ബംഗാളിലും ത്രിപുരയിലും സംഭവിച്ചത്. ഇന്ത്യ ഒട്ടാകെ സംഭവിച്ചുകൊണ്ടരിക്കുന്നത്. എത്റയെല്ലാം പാർട്ടി നാശോന്മുഖമായാലും വസ്തുത ചൂണ്ടികാണിക്കുന്നവരെ ശത്റുതയോടെ കാണുകയല്ലാതെ കാര്യങ്ങൾ പുനഃപരിശോധിക്കാൻ തയ്യാറാവില്ല എന്നത് ചൂഷക വർഗങ്ങളുടെ അനാവശ്യ വിടുപണി എന്ന് മാത്റമേ കാണാനാവുകയുള്ളു. പൊതുമേഖലകളുടെ സ്വകാര്യവത്ക്കരണത്തിൽ സ്വീകരിക്കുന്ന "മൗനാനുവാദം" "മുതലാളിത്ത സമൂഹത്തിന്റെ "സ്വതന്ത്രമായ വളർച്ചയാണ് ആവശ്യം" എന്നതിന്റെ പൂർത്തീകരണ ലക്ഷ്യത്തിനാണ്. പോളിറ്റ് ബ്യുറോ എന്ത് തീരുമാനിച്ചാലും അതനുസരിക്കുക അല്ലാതെ അവിടെ തിരുത്തലുകളും അസാധ്യമാണ്. ചൂഷക വർഗ്ഗങ്ങൾ ഭൂമുഖത്ത് ചെങ്കൊടി ഒരു കാരണ വശാലും അനുവദിക്കില്ല എന്ന ദൃഢ നിശ്ചയത്തിൽ തുടരുന്നതിന്റെ ഭാഗമാണ് കേരളത്തിൽ കൂടി ഇടതുപക്ഷ ഭരണം ഇല്ലാതാക്കുന്നതിനുള്ള എല്ലാ ജനാധിപത്യ വിരുദ്ധ നിലപാടും തുടരുന്നത്. എന്നാൽ പാർട്ടിയാകട്ടെ "മുതലാളിത്ത സമൂഹത്തിന്റെ സ്വതന്ത്റമായ വളർച്ച" എന്ന നിലപാടിൽ ഒരു മാറ്റവും വരുത്തുന്ന പ്രശ്നമേയില്ല താനും. പാർട്ടിയുടെ നിലപാട് ആർക്ക് അനുകൂലമാണ് എന്നറിയില്ല എന്നതാണ് അടിസ്ഥാന പ്രശ്നം.
//
1950 കാലം മുതൽ മുക്കാൽ നൂറ്റാണ്ടോളം മുതലാളിത്തം പ്രോത്സാഹിപ്പിക്കുക എന്ന നിലപാട് സ്വീകരിച്ചത് മൂലവും നേതാക്കൾ ആയി എത്തുന്നവർ മിക്കവാറും വിദ്യാർത്ഥി രാഷ്ട്രീയം വഴി സാമ്പത്തിക ശേഷി ഉള്ളവരിൽ നിന്നും മാത്റം ആകുന്നതിനാലും (ഉന്നത വിദ്യാഭ്യാസം നേടാൻ കഴിയുക മിക്കവാറും ഉന്നത സാമ്പത്തിക ശേഷി ഉള്ളവർക്ക് മാത്രം ആയിരിക്കും) കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ മാർക്സിസത്തിന്റെ തൊഴിലാളിവർഗ കാഴ്ചപ്പാട് ഏറെക്കുറെ പൂർണമായും ഇല്ലാതായി കൊണ്ടിരിക്കുകയാണ്. അതിനാലാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസുമായി സഖ്യത്തിലേർപ്പെടുന്നതിൽ യാതൊരു കുഴപ്പവും ഇല്ല എന്നും സ്ഥിരം ശത്രുക്കൾ ഇല്ല എന്നും മുസ്‌ലിം ലീഗ് വർഗീയ കക്ഷി അല്ലെന്നും മറ്റും തീരുമാനത്തിന്റെ സ്വരത്തിൽ ചിലർ പ്രഖ്യാപിക്കുന്നത്. അവർ പൂർണമായും ചൂഷക വർഗ ചേരിയിൽ ആയിക്കൊണ്ടിരിക്കുന്നു എന്ന് മാത്രമാണ് ഇങ്ങനെയുള്ള പ്രഖ്യാപനങ്ങളിൽ നിന്നും തെളിയുന്നത്. സോഷ്യലിസ്റ്റ് വിരുദ്ധത അവരുടെ പ്രകട സ്വഭാവമാണ്. കോൺഗ്രസ് സഖ്യത്തിന്റെ അടിസ്ഥാനവും അത് തന്നെ. സോഷ്യലിസ്റ്റ് ഇന്ത്യ എന്ന ലക്‌ഷ്യം അസാധ്യമാണ് എന്ന് മാത്രമാണ് ഇങ്ങനെയുള്ള അഭിപ്രായങ്ങൾ വ്യക്തമാക്കുന്നത്. സോഷ്യലിസം എന്ന ലക്ഷ്യമില്ലെങ്കിൽ ഇന്ത്യ പൂർണമായും ഹിന്ദു വർഗീയതയുടെ വിളയാട്ടു ഭൂമിയാകും എന്നത് ആർക്കും തടഞ്ഞുനിർത്താനാകാത്ത സത്യമായി അവശേഷിക്കും.
"തൃക്കാക്കര" ഉപതെരെഞ്ഞെടുപ്പിൽ "വികസനം" അല്ലാതെ ഇന്ത്യൻ നാഷണൽ കോൺഗ്രസിനെയോ ബിജെപിയെയോ ഒരു തരത്തിലും പോറൽ ഏൽപ്പിക്കാതെ "കെ റെയിൽ" എന്ന ഒരൊറ്റ വിഷയത്തിൽ ഉറച്ചു നിൽക്കുകയായിരുന്നു. അവരുടെ എതിർപ്പ് കെ റെയ്‌ലിനോടല്ല, സോഷ്യലിസ്റ്റ് ആശയങ്ങളോടാണ് എന്ന അടിസ്ഥാനമല്ല മനസിലാക്കുന്നത്. കോൺഗ്രസിന്റെ "പാലാരിവട്ടം" ഉൾപ്പെടെയുള്ള അഴിമതികളോ ബിജെപിയുടെ രാജ്യമാകെ കൊള്ളയടിക്കുന്ന പൊതുമേഖലാ ഇല്ലാതാക്കലോ ഒരിടത്തും പറയില്ല എന്നതാണ് പൊതു സ്ഥിതി. കാരണം അതെല്ലാം "മുതലാളിത്തത്തിന്റെ" ഭാഗമാണ്; പ്രോത്സാഹിപ്പിക്കേണ്ടതുമാണ് എന്ന ധാരണയിലാണ്.
//
............."സാമ്പത്തിക അടിത്തറ" യാണ് രാഷ്ട്രീയ-സാംസ്കാരിക ഉപരിഘടനയെ നിർണയിക്കുക എന്നത് മാർക്സിസത്തിന്റെ മർമ പ്രധാനമായ അടിസ്ഥാനം ആണ്. അത് മനസിലാക്കിയില്ല എന്നതാണ് ഇൻഡ്യയിൽ സംഭവിച്ച അടിസ്ഥാനപരമായ തകരാറ്. മുതലാളിത്തം പ്രോത്സാഹിപ്പിക്കുമ്പോൾ ചൂഷക വർഗങ്ങളുടെ സാമ്പത്തിക അടിത്തറയാണ് ശക്തിപ്പെടുന്നത്. കെ ദാമോദരനും ഇ എം എസിനും മനസിലാകാത്തതു കൊണ്ടാണ് മുതലാളിത്തം പ്രോത്സാഹിപ്പിക്കാൻ തീരുമാനിച്ചത്. ഇത് തിരുത്താതെ ഇന്ത്യയിലെ പാർട്ടി ഒരു മി.മി. മുന്നോട്ടു പോവില്ല എന്ന് ബോധ്യപ്പെട്ടതു കൊണ്ടാണ് എന്തായാലും പരിപാടി മാറുന്നതിന് മുന്നോട്ടു പോകാൻ 2002 ൽ തീരുമാനിച്ചത്. 2002 മുതൽ തുടങ്ങിയത് ഒരിടത്തും എത്തിയിട്ടില്ല. പക്ഷെ പിന്മാറാൻ നിർവാഹമില്ല. അത് ബോധ്യപ്പെടുകയില്ല; 1950 മുതൽ 72 വർഷങ്ങളിലെ അനുഭവം പോലും കണക്കിലെടുക്കുകയില്ല എന്ന നിലപാട് ഇന്ത്യയിൽ ചെങ്കൊടി പൂർണമായും ഇല്ലാതാക്കുന്നതിലേക്കാണ് നയിക്കുക.
//
...........സോഷ്യലിസം നടപ്പിലാക്കണം എങ്കിൽ രാജ വാഴ്ചക്കാലത്ത് നടത്തിയിരുന്നപോലെ "തെരുവ് കലാപ" ത്തിലൂടെ രാജഭരണം അട്ടിമറിച്ച് "ഭരണം പിടിച്ചെടു" ത്താൽ മാത്റമേ സാധ്യമാവുകയുള്ളു എന്ന് ഉറച്ചു തീരുമാനിച്ചാൽ "പാർലമെന്ററി" ജനാധിപത്യത്തിൽ സോഷ്യലിസം എന്ന ആശയം എന്നന്നേക്കുമായി ഉപേക്ഷി ക്കേണ്ടി വരും. "തെരുവ് കലാപങ്ങളിൽ കൂടിയൊന്നും ഒരു രാജ്യത്തെ സാമ്പത്തിക വ്യവസ്ഥയെ മാറ്റിയെടുക്കാനാവില്ല; എന്നും അതിനു ജനങ്ങളുടെ ഭൂരിപക്ഷത്തിന്റെയും സമ്മതം ആവശ്യമാണ്" എന്നും കാറൽ മാർക്സ് തന്നെ ഒരിക്കൽ അഭിപ്രായപ്പെട്ടിട്ടുള്ളതായി അദ്ദേഹത്തിന്റെ ഒരു ജീവചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുള്ളതാണ്. എന്നാൽ ഇപ്പോൾ പാർട്ടി സഖാക്കളിൽ ബഹുഭൂരിപക്ഷവും "പാർലമെന്ററി മാർഗത്തിൽ സോഷ്യലിസം അസാധ്യമാണ്" എന്ന ധാരണയിലാണ്. "പാർലമെന്ററി മാർഗത്തിൽ സോഷ്യലിസം സ്ഥാപിക്കാമെന്ന് പാർട്ടി ഒരിടത്തും പറഞ്ഞിട്ടില്ല" എന്ന് കൂടെ കൂടെക്കൂടെ പറയുന്നത് ചൂഷണ രഹിത സാമൂഹ്യ വ്യവസ്ഥ എന്നത് ഒരിക്കലും അംഗീകരിക്കില്ല എന്ന അർത്ഥത്തിൽ തന്നെയാണ്. മാർക്സിന്റെ ആശയങ്ങളിൽ യാതൊന്നും അംഗീകരിക്കില്ല എന്ന ഉറച്ച തീരുമാനം എവിടൊക്കെയോ ഉണ്ടെന്ന് തോന്നിപ്പിക്കും വിധമാണ് "മുതലാളിത്ത സമൂഹത്തിന്റെ സ്വതന്ത്റമായ വളർച്ച എന്ന നിലപാടിൽ മുന്നോട്ടു പോകുന്നത്. രാജ വാഴ്ചയിൽ മാത്റം പ്രസക്തമാകുന്ന "സായുധ വിപ്ളവത്തിൽ കൂടി സോഷ്യലിസം സ്ഥാപിക്കാമെന്നും" ഒരിടത്തും പറയുന്നില്ല. ഈ സാഹചര്യം ഉണ്ടാകാൻ കാരണം സ.ഇ എം എസിന്റെ തന്നെ "തൊഴിലാളി വർഗ രാഷ്ട്രീയത്തിന്റെ ശാസ്ത്റവും കലയും" എന്ന കൃതിയിലെ 53-മത്തെ പേജിലെ "പാർലമെന്ററി മാർഗ്ഗത്തിൽ സോഷ്യലിസം പോയിട്ട് സാമൂഹ്യ പരിഷ്ക്കരണങ്ങൾ പോലും നടക്കുകയില്ല" എന്ന വരികളാണ്. എല്ലാവരും ഇ എം എസിന്റെ വാക്കുകളിൽ പാറ പോലെ ഉറച്ചു നിൽക്കുകയാണ്. (അത് ശരിയാവില്ല എന്ന് പറയുന്ന ഹരിഹര കുറുപ്പിനെ വേട്ടയാടുകയും). ജനാധിപത്യവും തെരെഞ്ഞെടുപ്പ് സമ്പ്രദായവും നടപ്പിലാക്കുന്നതിന് മുൻപ് ഉണ്ടായിരുന്ന രാജ വാഴ്ചയിൽ രാജ ഭരണം ഇല്ലാതാകണം എങ്കിൽ "സായുധ വിപ്ലവം" മാത്റമേ സാധ്യമാവുകയുള്ളു. എന്നാൽ ജനാധിപത്യം സ്ഥാപിതമായ ഒരു രാജ്യത്ത് "സായുധ വിപ്ളവ" ത്തെ കുറിച്ചുള്ള ആലോചന പോലും സാമാന്യ ബുദ്ധി ഇല്ലായ്മയുടെ തെളിവാണ്. "സായുധ വിപ്ളവം" എന്നാൽ തെരുവ് കലാപം എന്നും വിശേഷിപ്പിക്കാം. എന്നാൽ ജനാധിപത്യത്തിൽ ഭൂരിപക്ഷം ജനങ്ങളുടേയും അഭിപ്രായം രേഖപ്പെടുത്താൻ ജനങ്ങൾക്കാകെ അവസരം ഉണ്ടാകുന്നു എന്നതും തെരുവ് കലാപത്തിൽ അങ്ങനെ ഒരു അവസരം ഉണ്ടാകുന്നില്ല എന്നതും പ്രധാന വിഷയങ്ങളാണ്. അതുകൊണ്ടു തന്നെ ജനാധിപത്യം നടപ്പിലായാൽ കേവലം വളരെ കുറച്ച് ആളുകളുടെ പങ്കാളിത്തം ഉണ്ടാകുന്ന തെരുവ് കലാപം അപ്രസക്തമാവുന്നു. ഈ വസ്തുതകൾ ഒന്നും ഇ എം എസ് ഉൾപ്പെടെ ആരും മനസിലാക്കിയില്ല എന്നതും ഇപ്പോഴും കാര്യങ്ങൾ സങ്കീർണം ആക്കുകയാണ്. സോഷ്യലിസത്തിൽ രാജ്യത്തെ സാമ്പത്തിക വ്യവസ്ഥ തന്നെ രാജ വാഴ്ചക്കാലത്തെ സ്വഭാവത്തിൽ നിന്നും മാറ്റേണ്ടി വരുന്നത് ജനങ്ങളുടെ ഭൂരിപക്ഷത്തിന്റെയും അഭിപ്രായം അറിയാൻ കഴിയുന്ന ജനാധിപത്യം തന്നെയാണ് കൂടുതൽ അഭികാമ്മ്യം. രാജ്യത്തെ ആകെയുള്ള സാമ്പത്തിക വളർച്ചയാണ് സോഷ്യലിക്സത്തിൽ ഉണ്ടാകേണ്ടത് എന്നതുകൊണ്ട് ജനങ്ങളുടെ ആകെയുള്ള സഹകരണം ഉറപ്പുവരുത്തുന്നതിനും ജനാധിപത്യം സാഹായകമാവുന്നു. "എല്ലാം എല്ലായ്പ്പോഴും മാറ്റത്തിന് വിധേയമാണ് " എന്ന സാമാന്യ തത്വം പോലും ആരും അംഗീകരിക്കില്ല എന്നതുകൊണ്ട് വസ്തുതകളിൽ മാറ്റം വരില്ല. നൂറു കൊല്ലം മുൻപ് ഇന്ത്യ ബ്രിട്ടന്റെ കോളനി ആയിരുന്നു. അമ്പത് കൊല്ലം മുൻപ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് എവിടെ ഏത് "കുറ്റിച്ചൂലിനെ" മത്സരിപ്പിച്ചാലും ജയിക്കുമായിരുന്നു. അതെല്ലാം മാറിപ്പോയ കാര്യങ്ങൾ പോലും ആരും മനസിലാക്കുന്നില്ല. "പാർലമെന്ററി മാർഗത്തിൽ സോഷ്യലിസം സ്ഥാപിക്കാമെന്ന് പാർട്ടി ഒരിടത്തും പറഞ്ഞിട്ടില്ല" എന്നതിൽ മാത്റം ഒരിക്കലും ഒരു മാറ്റവും വരില്ല?
...............പാർട്ടി മുന്നോട്ടു പോകുന്നത് പൂർണമായും "പരിപാടി" യുടെ അടിസ്ഥാനത്തിലാണ്. ബി.ജെ.പി.യെ പരാജയപ്പെടുത്താൻ ഇൻഡ്യൻ നാഷണൽ കോൺഗ്രസുമായി ദീർഘ കാല സഖ്യം ഉണ്ടാക്കണമെന്ന് (ബി.ജെ.പി. യുടെ ഭീഷണി അഞ്ചു വർഷം കൊണ്ടോ അമ്പത് വർഷം കൊണ്ടോ ഇൻഡ്യയിൽ ഇല്ലാതാകില്ല) ജനറൽ സെക്‌റട്ടറി സീതാറാം യെച്ചൂരി (കേന്ദ്ര കമ്മിറ്റിയിലോ പൊളിറ്റ് ബ്യുറോ യിലോ ഭൂരിപക്ഷം ഇല്ലെങ്കിൽ പോലും) സ്വീകരിച്ച നിലപാടിന്റെ അടിസ്ഥാനം (കോൺഗ്രസ് പൂർണമായും അഴിമതിയിൽ മുങ്ങി നിൽക്കുകയാണ് എന്ന വസ്തുത അംഗീകരിച്ചുകൊണ്ട് തന്നെ) ഇൻഡ്യൻ മുതലാളിത്തം വളരണം എന്ന പാർട്ടി "കാഴ്ചപ്പാടിന്റെ" അടിസ്ഥാനത്തിലാണ്. അഴിമതി ഉൾപ്പെടെ എല്ലാം പ്രോത്സാഹിപ്പിക്കാം എന്നതാണ് സീതാറാം യെച്ചൂരിയുടെ നിലപാട് വ്യക്തമാക്കുന്നത്.
........"മാർക്സിസ" ത്തിന്റെ ഏറ്റവും പ്റധാനപ്പെട്ട "അടിത്തറ" വർഗ സമര സിദ്ധാന്തമാണ്. സ്വകാര്യ സ്വത്തിന്റെയും അടിമ വ്യവസ്ഥയുടേയും കാലം മുതൽ വർഗ സമരവും ആരംഭിച്ചു എന്നാണ് മാർക്സ് പറഞ്ഞിട്ടുള്ളത്. "ഭരണ കൂടം" എല്ലാ കാലങ്ങളിലും തൊഴിലാളി വർഗത്തെ അടിച്ചമർത്തുന്നതിനുള്ള ചൂഷക വർഗങ്ങളുടെ "മർദനോപകരണം" എന്ന നിലയ്ക്കാണ് വർത്തിച്ചിട്ടുള്ളത്. തൊഴിലാളി വർഗം ആ ഭരണ കൂടം പിടിച്ചെടുക്കണം; ചൂഷക വർഗങ്ങളുടെ മേൽ "തൊഴിലാളി വർഗ സർവാധിപത്യം" ഏർപ്പെടുത്തണം എന്ന് പറഞ്ഞ സ്ഥാനത്താണ് ഇൻഡ്യയിൽ അതൊന്നും ആവശ്യമില്ല; ചൂഷക വർഗ്ഗങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ് ആവശ്യം എന്ന് 1950 കളിൽ തീരുമാനിച്ചത്. ആ കാലം മുതൽ ഇൻഡ്യയിലെ കമ്മ്യൂണിസ്റ്റു പ്റസ്ഥാനം തകരാനും തുടങ്ങി.
.............നിർഭാഗ്യകരമായ അവസ്ഥ ഈ വിഷയത്തെക്കുറിച്ചു് ഒരു ചർച്ച പോലും ഒരിടത്തും അനുവദിക്കുകയില്ല എന്നതാണ്. കാരണം പാർട്ടി കോൺഗ്രസിൽ പോലും എന്ത് ചർച്ച ചെയ്യണം എന്ന് പൊളിറ്റ് ബ്യുറോ തീരുമാനിയ്ക്കും. അതിനെ കുറിച്ച് മാത്റമേ ചർച്ച അനുവദിക്കുകയുള്ളു. അവിടെ "പരിപാടി" യെകുറിച്ച് ചർച്ച ഒരിക്കലും ഉണ്ടാവുകയില്ല. പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കേണ്ട "കരട്" രാഷ്ട്രീയ പ്രമേയം പ്രസിദ്ധീകരിക്കും. അതിൽ ഏതു ഘണ്ഡികയിൽ എത്റാമതേ വരിയിൽ ആണ് ഭേദഗതി നിർദേശം എന്ന് പ്രത്യേകം പറയണം. ഏതെങ്കിലും വരികളെക്കുറിച്ചു മാത്റം അഭിപ്രായം പറയാൻ എല്ലാവർക്കും അവസരം ഉണ്ടാകും. "പരിപാടി"യെ സംബന്ധിച്ച് മണിക്കൂറുകളോളം പറയാൻ ഉള്ളപ്പോൾ അഞ്ച് - ആറു മിനിറ്റിൽ യാതൊന്നും പറയുവാനും ആവില്ല.
..............1920 കൾ മുതൽ മാർക്സിസത്തിന്റെ അടിസ്ഥാന തത്വങ്ങളിൽ "സോഷ്യലിസ്റ്റു സാമൂഹ്യ വ്യവസ്ഥയ്ക്കായി പ്രവർത്തിച്ച കമ്മ്യൂണിസ്റ്റു പ്രസ്ഥാനം 1952 കാലമായപ്പോഴേയ്ക്കും (32 വർഷങ്ങൾ കൊണ്ട്) ഇന്ത്യൻ പാർലമെന്റിൽ 32 അംഗങ്ങൾ വരെ ആകാനുള്ള വളർച്ച നേടി. എന്നാൽ "സോഷ്യലിസം" എന്ന ലക്‌ഷ്യം ഉപേക്ഷിക്കുകയും "ഇൻഡ്യൻ മുതലാളിത്തം പ്രോത്സാഹിപ്പിക്കുക" എന്ന ലക്‌ഷ്യം ഏറ്റെടുക്കുകയും ചെയ്തപ്പോൾ ക്രമേണ തകരാനും തുടങ്ങിയത് ഇപ്പോൾ നാമ മാത്റ അംഗങ്ങൾ മാത്റമായി തീർന്നിരിക്കുന്നു. മാർക്സിസ്റ്റു ആശയങ്ങൾ എങ്ങനെ തൊഴിലാളി വർഗ്ഗത്തിൽ പ്രവർത്തിയ്ക്കും എന്ന് നേതൃത്വത്തിന് യാതൊരു ധാരണയും ഇല്ലാത്ത സ്ഥിതിയിൽ ആയിരിക്കുകയാണ് ഇപ്പോൾ.
..............എല്ലാവരും കേന്ദ്ര കമ്മിറ്റിയ്ക്ക് കത്തുകൾ അയയ്ക്കുക മാത്രമാണ് പരിഹാരമാർഗം.
...(03 08 2018)...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ