246. എന്താണ് "മത ഭ്രാന്തിനുള്ള ചികിത്സ?"
സാധാരണ അപൂർവം ചിലരിൽ കാണുന്ന മാനസിക രോഗത്തെക്കാൾ ഒരു ലക്ഷം ഇരട്ടിയിലധികം മാരകമാണ് "മതഭ്രാന്ത് " എന്ന അവസ്ഥ. സാധാരണ കണ്ടു വരുന്ന മാനസിക രോഗം ചികില്സിച്ചു് ഭേദമാക്കാവുന്നതാണ്. എന്നാൽ മത ഭ്രാന്ത് പിടി പെട്ടാൽ ചികിൽസിച്ചു ഭേദപ്പെടുത്താൻ ആവില്ല. നമ്മുടെ രാഷ്ട്ര പിതാവ് ആയിരുന്ന ഗാന്ധിജിയെ പോലും വധിച്ച ആ ഭ്രാന്തിന്റെ മറ്റൊരു രൂപമാണ് എറണാകുളം മഹാരാജാസ് കോളേജിലെ വിദ്യാർഥിയായിരുന്ന സ. അഭിമന്യുവിനെ കൊലപ്പെടുത്തിയവരുടേതും. യഥാർഥത്തിൽ തീരെ മാനസിക വളർച്ച ഇല്ലാത്തവരാണ് അവർ. ചിന്ത ശേഷി ലവലേശം ഇല്ലാത്തവർ. ശാസ്ത്രബോധം ഒരു വിധത്തിലും തലയിൽ കയറാത്തവർ. സാമൂഹ്യ ബോധം തൊട്ടു തീണ്ടാത്തവർ. ഒരു കാര്യവും തലയിൽ കയറാത്തവർ. പുരാതന കാലത്തു രൂപം കൊണ്ട മത ഗ്രന്തത്തിലെ കാര്യങ്ങളിൽ നിന്നും അണുവിട പോലും മാറ്റം വരുത്താൻ തയാറല്ലാത്തവർ. അവരുടെ ധാരണ മത ഗ്രന്തങ്ങളിൽ പറയുന്നത് എല്ലാം സത്യമാണ് എന്നാണ്. അത് മാത്റമാണ് സത്യം എന്നവർ വിശ്വസിക്കുന്നു. മനുഷ്യരുടെ ഭൂമിയിലെ ജീവിതം അല്ല സത്യം എന്നും യഥാർഥ ജീവിതം മരണാനന്തരം ആണെന്നും അവർ വിശ്വസിക്കുന്നു. ഒരാളുടെ മരണത്തോടെ അയാളുടെ ജീവിതം അവസാനിക്കുന്നു എന്ന് അവരെ ബോദ്ധ്യപ്പെടുത്തുവാൻ ആർക്കും ആവില്ല. ആകാശം എന്നത് പ്റപഞ്ചത്തിന്റെ അനന്തത മാത്രമാണെന്നും മതഗ്രന്തത്തിൽ പറയുന്നത് പോലെ സ്വർഗ്ഗവും നരകവും ഒന്നും അവിടെ ഇല്ലെന്നും അവരെ ബോധ്യപെടുത്തുവാൻ ആവില്ല. ശാസ്ത്റ ചിന്തയെ അവർക്കു ഭയമാണ്. മനുഷ്യൻ എന്ന വാക്കിന്റെ അർഥം ഗ്രഹിക്കാൻ പോലും ആകാത്ത വിധം അവരുടെ ബോധം ശുഷ്ക്കമാണ്. രക്തത്തോട് അവർക്ക് ഒരു പ്രത്യേക തരം ആസക്തി ആവുകയാണ്. മനുഷ്യൻ ഒരു സാമൂഹ്യ ജീവി ആണെന്നും ഒരു മതത്തിലേയും ആളുകൾക്ക് മാത്രമായി ആധുനിക കാലത് ജീവിക്കാൻ ആവില്ല എന്നതും അവരെ ബോധ്യ പെടുത്തി കൊണ്ടല്ലാതെ നമുക്ക് മുന്നോട്ടു പോകാൻ ആവില്ല. ഒരു ആപത് സംഭവിച്ചാൽ; അല്ലെങ്കിൽ അത്യാവശ്യ ഘട്ടങ്ങളിൽ ജാതിയോ മതമോ നോക്കാതെ എല്ലാവർക്കും മറ്റുളളവരുടെ സഹായം നമുക്ക് സ്വീകരിക്കേണ്ടി വരും. ജാതിയോ മതമോ നോക്കാതെ മറ്റുള്ളവരുടെ രക്തവും ശാരീരിക അവയവങ്ങൾ പോലും പലപ്പോഴും സ്വീകരിക്കേണ്ടി വരും. ആപത് ഘട്ടങ്ങളിൽ ചികിൽസിക്കേണ്ടി വരുന്നത് ജാതിയോ മതമോ നോക്കാതെ അതത് വിഷയങ്ങളിൽ സമർഥരായ ഡോക്ടർ മാരായിരിക്കും. അതെല്ലാം കണക്കിലെടുത്തു് തങ്ങളുടെ മനസിലെ സങ്കുചിത ചിന്താഗതി ഉപേക്ഷിച്ചു് വിശാലമായ മാനസികാവസ്ഥയിലേക്ക് മാറ്റിയെടുത്തു കൊണ്ടല്ലാതെ വർഗീയ വാദികളെ നേർവഴിക്ക് കൊണ്ടുവരാനാവില്ല. മതങ്ങൾക്ക് ഉപരിയായ മനുഷ്യത്വം എന്താണെന്ന് മറ്റുള്ളവർ അവരെ ബോധ്യപ്പെടുത്തണം. അത് മാത്റ മാണ് മത ഭ്രാന്തിനുള്ള ചികിത്സ.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ