201. സമൂഹത്തിലെ സ്ത്റീകളുടെ പദവി - മാർക്സിസ്റ്റ് സമീപനം.
..........സമൂഹത്തിലെ സ്ത്റീകളുടെ പദവി - മാർക്സിസ്റ്റ് സമീപനം. ഒരു സമൂഹത്തിലെ സ്ത്റീകളുടെ പദവിയാണ് ആ സമൂഹത്തിന്റെ സാംസ്കാരിക നിലവാരത്തിന്റെ അളവ് സൂചിപ്പിക്കുന്നത്. നിർഭാഗ്യവശാൽ സ്ത്റീകളുടെ സമൂഹത്തിലെ പദവി മതത്തിന്റെ കാഴ്ച്ചപാടിലാണ് രൂപപെട്ടിട്ടുള്ളത് എന്നത് കൊണ്ടും മത പരമായ ആശയങ്ങൾ എല്ലാം പുരുഷന്മാരിലൂടെയാണ് രൂപം കൊണ്ടിട്ടുള്ളത് എന്നതുകൊണ്ടും സോഷ്യലിസ്റ്റ് വ്യവസ്ഥയും ശാസ്ത്റീയ വീക്ഷണവും അന്ഗീകരിക്കാത്ത രാജ്യങ്ങളിൽ എല്ലാം സ്ത്റീകളെ രണ്ടാം കിടക്കാർ ആയിട്ടാണ് കണക്കാക്കുന്നത്.
........എല്ലാ കാര്യങ്ങളിലും ശാസ്ത്റീയ വീക്ഷണങ്ങൾ സ്വീകരിക്കുമ്പോൾ മാത്റമേ സ്ത്റീകളുടെ പദവിയുടെ കാര്യത്തിലും ശരിയായ സമീപനം ഉണ്ടാവുകയുള്ളൂ. എല്ലാ വിഭാഗങ്ങളിലും പെടുന്ന ജീവജാലങ്ങളുടെ നിലനില്പിന്റെയും വംശ വർധനവിന്റെയും കാര്യത്തിൽ പ്രകൃതി അത്ഭുതകരമായ സംവിധാനം ആണ് സ്വീകരിച്ചിട്ടുള്ളത്. സ്ത്രീയിൽ കൂടി മാത്രമേ സമൂഹത്തെ മുന്നോട്ടു കൊണ്ടുപോകുവാൻ ആവുകയുള്ളൂ. ഈ കാര്യത്തിൽ പ്രകൃതി കാണിച്ചിരിക്കുന്ന അത്ഭുത കരമായ സംവിധാനത്തെ വിലകുറച്ച് കാണുകയും അതിന്റെ പേരിൽ ക്രൂരത കാട്ടുകയും ചെയ്യുകയാണ് മനുഷ്യ സമൂഹം മതപരമായ സമീപനത്തിലൂടെ കാണിക്കുന്നത്.
(ജീവ ജാലങ്ങളുടെ നിലനില്പ് മാത്രമാണ് പ്രകൃതി കണക്കിലെടുത്തിട്ടുള്ളത്. സ്ത്രീക്ക് കൂടുതൽ ആകർഷകത്വം കൊടുത്തത് ഇണയെ ആകർഷിക്കാൻ തന്നെയാണ്. ഏത് മാർഗത്തിലും നിലനിൽപ്പിനു മാത്രമാണ് കൂടുതൽ പ്രാധാന്യം. എന്റെ അഭിപ്രായത്തിൽ സ്ത്രീയ്ക്കും പുരുഷനും തുല്യത ഉറപ്പു വരുത്തിയിരിക്കുകയാണ് സ്ത്രീക്ക് കൂടുതൽ സൗന്ദര്യം നൽകികൊണ്ട്. സ്ത്റീ; പുരുഷന്റെ കരുത്തിനെയാണ് കൂടുതൽ ആകർഷകത്വം ആയി കരുതുക. പരസ്പര പൂരകങ്ങൾ).
........പ്രകൃതിയെ വിശ്വാസികൾക്ക് വേണമെങ്കിൽ ദൈവം എന്നും വിളിക്കാം. ഒരു ശിശുവിനെ ഗർഭം ധരിക്കുന്നത് തുടങ്ങി ശിശു വളർച്ച പൂർത്തിയായി പ്രസവം നടക്കുന്നത് വരെയും മാതൃ ശരീരത്തിന് എന്തെല്ലാം ആവശ്യമുണ്ടോ അതുപോലെയൊക്കെ ശരീരത്തിൽ ക്രമീകരണം ഉണ്ട്. അത് കഴിഞ്ഞാലോ? ശ്വാസകോശം പ്രവർത്തനക്ഷമമാക്കാൻ ശിശു ഉച്ചത്തിൽ കരയും. എവിടെ എന്ത് എങ്ങിനെ വേണമോ അവിടെ അത് അങ്ങിനെ തന്നെ സംവിധാനം ചെയ്തിട്ടുണ്ട്. എന്നാൽ ഏതെങ്കിലും കാര്യത്തിൽ ആരെയെങ്കിലും പ്രാർധിച്ച് എന്തെങ്കിലും മാറ്റം വരുത്താൻ ആരും ശ്രമിക്കുകയും വേണ്ട. ഗർഭധാരണം തുടങ്ങിയ ഒരോ കാര്യത്തിലും സ്ത്രീയെ സഹായിക്കുക എന്ന ചുമതലയാണ് പുരുഷനെ പ്രകൃതി ഏല്പ്പിചിട്ടുള്ളത്. (ഇവിടെ മനുഷ്യരെ മാത്രം അല്ല ഉദ്ദേശിക്കുന്നത്. വംശ വർധനവിന് ജീവി വർഗത്തിൽ എല്ലാം ഉള്ള കാര്യമാണ് ഉദ്ദേശിക്കുന്നത്.) അതി സങ്കീർണമായ പ്റസവം എന്ന പ്റക്റിയയിൽ ശത്രുക്കളിൽ നിന്നുള്ള സംരക്ഷണവും പ്രകൃതി ഉദ്ദേശിച്ചിട്ടുണ്ട്. അതിനായി പുരുഷന് കൂടുതൽ കരുത്ത് നല്കി. കൊമ്പനാനയ്ക്ക് കൊംബ് നല്കി. എല്ലാ വിഭാഗങ്ങളിലെയും പുരുഷന് ഈ സവിശേഷത കാണാം. നിർഭാഗ്യവശാൽ ശാസ്ത്റീയത ഒരു കാര്യത്തിലും അംഗീകരിക്കാൻ ഒരുക്കമല്ലാത്ത എല്ലാ മതങ്ങളും മനുഷ്യരിൽ മാത്രം സ്ത്രീത്വത്തെ രണ്ടാംതരമാക്കി. മതപരമായ ആശയങ്ങൾ അവതരിപ്പിച്ചവരുടെ വികലമായ കാഴ്ചപ്പാടാണ് അവിടെ പ്രതിഫലിക്കുന്നത്. തികച്ചും പ്രാകൃതമായ രീതിയിൽ സ്ത്രീ വർഗത്തെ കാണുന്നത് യഥാർഥത്തിൽ പ്രകൃതിക്ക് (ദൈവത്തിന് ) എതിരായ കാര്യമാണ്.
..........ഭഗവത് ഗീത; ഒമ്പതാം അദ്ധ്യായം; ശ്ലോഗം 32 ൽ പറയുന്നത് "സ്ത്രീകളും വൈശ്യരും ശൂദ്രരും നീച യോനിയിൽ പിറന്നവരാണെങ്കിലും "എന്നെ" (കൃഷ്ണൻ) ഭജിച്ചാൽ മോക്ഷം ലഭിക്കും" എന്നാണ്. അവിടെ ബ്രാഹ്മണ/ക്ഷത്രിയ സ്ത്രീകളെയും "നീച യോനി"യിൽ ആണ് പെടുത്തിയത്. ഒരേ യോനിയിൽ നിന്ന് പുരുഷൻ ജനിച്ചാൽ സുകൃത യോനിയും സ്ത്രീ ജനിച്ചാൽ നീചയോനിയും ആകുന്ന അത്ഭുത പ്രതിഭാസം ഇവിടെ കാണാം. (എന്നിട്ടാണ് രാമായണത്തിൽ തപസ് ചെയ്യുന്ന ശൂദ്രന്റെ കഴുത്ത് വെട്ടുന്നത്). മറ്റൊരു മത ഗ്രന്ഥത്തിൽ സ്ത്രീകളെ പുരുഷന്റെ കൃഷി സ്ഥലങ്ങളായിട്ടാണ് ചിത്രീകരിക്കുന്നത്. അവിടെ പുരുഷന് എങ്ങനെ വേണമെങ്കിലും കൃഷിയിറക്കാം. മറ്റൊന്നാണ് "മുത്തലാക്ക് " എന്ന പേരിൽ അറിയപ്പെടുന്ന തികച്ചും പ്രാകൃതമായ രീതിയായ ജീവിത പങ്കാളിയെ (ഭർത്താവ് ഭാര്യയെ ഒരേ സമയം മൂന്ന് പ്രാവശ്യം ഒന്നിച്ചു "തലാക്ക് " എന്ന് പറഞ് ഉപേക്ഷിക്കുന്ന രീതി) വഴിയാധാരമാക്കുന്ന രീതി. പതിനായിരത്തിൽ ഒന്ന് എന്ന രീതിയിൽ എങ്കിലും ഇസ്ലാം മതത്തിലെ സ്ത്രീകൾ വളരെ ചെറുപ്പത്തിൽ തന്നെ വഴിയാധാരം ആവുകയും ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ തെറ്റായ ജീവിത രീതി സ്വീകരിക്കേണ്ടി വരുകയും ചെയ്യുന്നു. തികച്ചും ക്രിമിനലുകളായ വ്യക്തികളുടെ സ്വഭാവം മൂലം ഏത് മതത്തിലെ ആയാലും സ്ത്രീകൾ വഞ്ചിക്കപ്പെടാൻ പാടില്ല. പുരുഷന്റെ സ്വത്തിന്റെ പകുതിയ്ക്ക് മാത്രമേ സ്ത്രീകൾക്ക് അവകാശമുള്ളൂ എന്ന നിലപാടും പരിഷ്കൃത സമൂഹം അംഗീകരിക്കാൻ പാടില്ല. ജാതി-മതത്തിന്റെ അടിസ്ഥാനത്തിൽ സംഘടിപ്പിക്കുന്ന സംഘടനകളേയും രാഷ്ട്രീയ പാർട്ടികളേയും ഒറ്റപ്പെടുത്തി കൊണ്ടുമാത്രമേ സ്ത്രീകളുടെ പദവി ഉയർത്താനാവുകയുള്ളൂ..
........."ഭഗവത്ഗീത" അടിസ്ഥാന പ്റമാണമാക്കിയിട്ടുള്ള ബിജെപി സ്ത്റീകൾക്ക് ശബരിമലയിൽ പ്റവേശനം പാടില്ല എന്ന നിലപാട് സ്വീകരിക്കുന്നതിന്റെ കാരണം മറ്റൊന്നുമല്ല.
.......ശബരിമല കാര്യത്തിലും യഥാർഥ കാരണം അതുതന്നെയാണ്.
.......പുരുഷന് തുല്യ സ്ഥാനം സ്ത്റീകൾക്ക് നൽകുന്നില്ല.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ